'സൂക്ഷിച്ച്...' ദിവസങ്ങളുടെ പരിചയം മാത്രമുള്ള ഉഷയുടെ കരുതല്‍ . ഉള്ളില്‍ കടന്നിരിക്കുമ്പോള്‍ വെറുതെ അവളെ നോക്കി പുഞ്ചിരിച്ചു.
സീറ്റിലേക്ക് ചാരി കണ്ണടച്ചപ്പോഴും ചിന്നുമോളുടെ കരയുന്ന മുഖം മാത്രമായിരുന്നു മനസ്സില്‍ . മാറില്‍ നിന്നും പാല്‍ ചുരന്നുവോ ...? മാറിലേക്ക് നീണ്ട കൈ പെട്ടന്ന് പിന്‍വലിച്ചു. മനസ്സിന്റെ വേദനയകറ്റാന്‍ ഏത് സംഹാരിക്കാണ് കഴിയുക....?
പ്രസവശേഷം ഒരിക്കല്‍പ്പോലും ചിന്നുമോളെ മുലയൂട്ടിയിരുന്നില്ല, മനു അതിനു സമ്മതിച്ചിരുന്നില്ല എന്നതാണു നേര്. മുലയൂട്ടിയാല്‍ സ്തനങ്ങളുടെ സൌന്ദര്യം പോകുമെന്നും സെക്സ് അപ്പീല്‍ ഉണ്ടാവില്ല എന്നൊക്കെ കാരണങ്ങള്‍ നിരത്തി പാല്‍പ്പൊടിയാണ് ചിന്നുമോള്‍ക്ക് നല്‍കിയിരുന്നത്. മുലപ്പാല്‍ വറ്റിക്കാനുള്ള ബ്രോമോക്രിപ്റ്റിന്‍ കുത്തിവെക്കുമ്പോള്‍ നേഴ്സിന്റെ മുഖത്ത് കണ്ട പുച്ഛം കണ്ടില്ലെന്നു നടിക്കാനേ തന്നിലെ ഭാര്യക്ക് കഴിഞ്ഞുള്ളു...കുത്തിവെപ്പിന്റെ അസഹ്യമായ വേദനയില്‍ നീണ്ടു നിന്ന ദിനരാത്രങ്ങളില്‍ ചിന്നുമോളുടെ അമ്മയില്‍ നിന്നും മനുവിന്റെ ഭാര്യയായി സ്പുടം ചെയ്യപ്പെടുകയായിരുന്നു...!
പ്രസവശേഷം ഒരിക്കല്‍പ്പോലും ചിന്നുമോളെ മുലയൂട്ടിയിരുന്നില്ല, മനു അതിനു സമ്മതിച്ചിരുന്നില്ല എന്നതാണു നേര്. മുലയൂട്ടിയാല്‍ സ്തനങ്ങളുടെ സൌന്ദര്യം പോകുമെന്നും സെക്സ് അപ്പീല്‍ ഉണ്ടാവില്ല എന്നൊക്കെ കാരണങ്ങള്‍ നിരത്തി പാല്‍പ്പൊടിയാണ് ചിന്നുമോള്‍ക്ക് നല്‍കിയിരുന്നത്. മുലപ്പാല്‍ വറ്റിക്കാനുള്ള ബ്രോമോക്രിപ്റ്റിന്‍ കുത്തിവെക്കുമ്പോള്‍ നേഴ്സിന്റെ മുഖത്ത് കണ്ട പുച്ഛം കണ്ടില്ലെന്നു നടിക്കാനേ തന്നിലെ ഭാര്യക്ക് കഴിഞ്ഞുള്ളു...കുത്തിവെപ്പിന്റെ അസഹ്യമായ വേദനയില്‍ നീണ്ടു നിന്ന ദിനരാത്രങ്ങളില്‍ ചിന്നുമോളുടെ അമ്മയില്‍ നിന്നും മനുവിന്റെ ഭാര്യയായി സ്പുടം ചെയ്യപ്പെടുകയായിരുന്നു...!
മനുവിന് ഏറെ സന്തോഷമായി, ഉടയാത്ത വയറും സ്തനങ്ങളും മനുവിന് എന്നും ലഹരിയായി...!!
മാസങ്ങള്‍ക്ക് മുന്‍പൊരിക്കല്‍ കുളിക്കിടയിലാണ് ഇടത്തേ സ്തനത്തില്‍ മുഴ പോലെയൊന്ന് കയ്യില്‍ തടഞ്ഞത്. പൊടുന്നനെ കാന്‍സര്‍ ആവുമോയെന്ന സംശയമാണ് ആദ്യം മനസ്സിലേക്ക് വന്നത്. മനുവിനോട് പറഞ്ഞപ്പോള്‍ ,
"ഒക്കെ നിന്റെ തോന്നലാണ്" എന്ന മറുപടി. താനും അതില്‍ ആശ്വാസം തിരഞ്ഞുവോ....?
പിന്നൊരിക്കല്‍ പനി വന്ന് ഡോക്ടറെ കണ്ടപ്പോള്‍ ,മനുവിന്റെ മുഖത്ത് നോക്കാതെ പെട്ടന്ന് ഈ കാര്യവും പറഞ്ഞു.
പരിശോധനാമുറിയില്‍ ഡോക്ടര്‍ രണ്ടു സ്തനങ്ങളും മാറിമാറി പരിശോധിച്ചിട്ട് മാമോഗ്രാം എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു ഭയം മനസ്സിനെ കീഴടക്കിയിരുന്നു. മാമോഗ്രാം റിപ്പോര്‍ട്ട് സംശയത്തെ ബലപ്പെടുത്തുന്നത് തന്നെയായിരുന്നു. സ്തനാര്‍ബുദത്തിന്റെ രണ്ടാം ഘട്ടം എന്നു ഡോക്ടര്‍ പറഞ്ഞത്, നിര്‍വികാരതയോടെ കേട്ടിരുന്നു. അപ്പോഴൊക്കെയും ഒരു പിഞ്ചുകുഞ്ഞ് ഉള്ളിലിരുന്നു മുലപ്പാലിനായി ചുണ്ട് പിളര്‍ത്തിക്കരയുന്നുണ്ടായിരുന്നു!
അര്‍ബുദത്തിന്റെ വേരുകള്‍ സ്തനങ്ങളില്‍ പടരുന്നതിനേക്കാള്‍ വേഗത്തില്‍ മനുവിന്റെ വെറുപ്പ്..., പുഴുക്കുത്തേറ്റ ഇലയെ നുള്ളുന്ന ലാഘവത്തോടെ ജീവിതത്തില്‍ നിന്നും പറിച്ചെറിയാനുള്ള മനുവിന്റെ തിടുക്കം ... സ്തനങ്ങളെ കാര്‍ന്നു തിന്നുന്ന വേദനയേക്കാളധികമായിരുന്നു അത്... ക്രമേണ മനു തന്നില്‍ നിന്നും അകലുന്നത് അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചു.
ഓപ്പറേഷന്‍ മൂലം സ്തനങ്ങള്‍ നീക്കം ചെയ്‌താല്‍ ജീവിതം കുറച്ചു കാലം കൂടെ നീട്ടികൊണ്ട് പോകാം എന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍ ആശയോടെയാണ് താന്‍ മനുവിനെ നോക്കിയത്.പക്ഷെ ആ മുഖത്തെ ഭാവം, ജീവിക്കാനുള്ള കൊതിയെ തല്ലിക്കെടുത്തുന്ന തരത്തിലായിരുന്നു. ആലോചിട്ടു പറയാം എന്നു അപ്പോള്‍ ഡോക്ടറോട് പറഞ്ഞുവെങ്കിലും ആലോചിക്കാന്‍ ഒന്നുമില്ലയെന്നു മനുവിന്റെ മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു . എങ്കിലും വീണ്ടും ഡോക്ടറെ കാണാന്‍ പോയി. കൌണ്സിലിങ്ങിലൂടെ ഡോക്ടര്‍ മനുവിനെക്കൊണ്ട് ഓപ്പറേഷന് സമ്മതിപ്പിച്ചു.
മനുവിന്റെ അകല്‍ച്ചയുണ്ടാക്കിയ നിര്‍വികാരത, ശസ്ത്രക്രീയക്ക് ശേഷം പാലിയേറ്റിവ് കെയര്‍ സെന്ററിലേക്ക് തന്നെ മാറ്റിയപ്പോള്‍ ഒരാശ്വസമായി മാറിയോ ...?
നാളുകള്‍ക്കു ശേഷം സന്ദര്‍ശകനായി മനു എത്തിയപ്പോള്‍ , ഒരു നിമിഷം കൊണ്ട് അലിഞ്ഞുപോയ സങ്കടം കണ്ണീരായി തുളുമ്പി വീഴാന്‍ ഒരുങ്ങിയത് , മനു നീട്ടിയ പേപ്പര്‍ കണ്ടു പീലികള്‍ക്കിടയില്‍ ഉറഞ്ഞു പോയി ... അപേക്ഷയില്‍ ഒപ്പിടുമ്പോള്‍ മനുവിനോട് ഒരു വെറുപ്പും തോന്നിയില്ല. മ്യൂച്ചല്‍ ഡിവോഴ്സിന് അപേക്ഷിക്കുമ്പോഴും മനസ്സില്‍ പടര്‍ന്നിരുന്ന നിര്‍വികാരത, അത് അനുവദിച്ചു കിട്ടിയപ്പോള്‍ തുടരാനായില്ല.പൊട്ടിവന്ന കരച്ചില്‍ സാരിത്തുമ്പില്‍ അമര്‍ത്തി വച്ചു.
വിവാഹമോചനം കിട്ടിയ ആശ്വാസത്തോടെ ചിന്നുമോളെയും കൈപിടിച്ച് കോടതിയില്‍ നിന്നും ഇറങ്ങിപ്പോകുന്ന മനുവിനെ നോക്കിനില്‍ക്കുമ്പോള്‍ കണ്മുന്നില്‍ തെളിഞ്ഞത് , തുണിക്കടയിലെ അംഗലാവണ്യമുള്ള പാവകളെ കൊതിയോടെ തിരിഞ്ഞു നോക്കി നടന്ന് തട്ടി വീഴാനായുന്ന മനുവിന്റെ ചിത്രമായിരുന്നു ...!!
അര്‍ബുദത്തിന്റെ വേരുകള്‍ സ്തനങ്ങളില്‍ പടരുന്നതിനേക്കാള്‍ വേഗത്തില്‍ മനുവിന്റെ വെറുപ്പ്..., പുഴുക്കുത്തേറ്റ ഇലയെ നുള്ളുന്ന ലാഘവത്തോടെ ജീവിതത്തില്‍ നിന്നും പറിച്ചെറിയാനുള്ള മനുവിന്റെ തിടുക്കം ... സ്തനങ്ങളെ കാര്‍ന്നു തിന്നുന്ന വേദനയേക്കാളധികമായിരുന്നു അത്... ക്രമേണ മനു തന്നില്‍ നിന്നും അകലുന്നത് അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചു.
ഓപ്പറേഷന്‍ മൂലം സ്തനങ്ങള്‍ നീക്കം ചെയ്‌താല്‍ ജീവിതം കുറച്ചു കാലം കൂടെ നീട്ടികൊണ്ട് പോകാം എന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍ ആശയോടെയാണ് താന്‍ മനുവിനെ നോക്കിയത്.പക്ഷെ ആ മുഖത്തെ ഭാവം, ജീവിക്കാനുള്ള കൊതിയെ തല്ലിക്കെടുത്തുന്ന തരത്തിലായിരുന്നു. ആലോചിട്ടു പറയാം എന്നു അപ്പോള്‍ ഡോക്ടറോട് പറഞ്ഞുവെങ്കിലും ആലോചിക്കാന്‍ ഒന്നുമില്ലയെന്നു മനുവിന്റെ മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു . എങ്കിലും വീണ്ടും ഡോക്ടറെ കാണാന്‍ പോയി. കൌണ്സിലിങ്ങിലൂടെ ഡോക്ടര്‍ മനുവിനെക്കൊണ്ട് ഓപ്പറേഷന് സമ്മതിപ്പിച്ചു.
മനുവിന്റെ അകല്‍ച്ചയുണ്ടാക്കിയ നിര്‍വികാരത, ശസ്ത്രക്രീയക്ക് ശേഷം പാലിയേറ്റിവ് കെയര്‍ സെന്ററിലേക്ക് തന്നെ മാറ്റിയപ്പോള്‍ ഒരാശ്വസമായി മാറിയോ ...?
നാളുകള്‍ക്കു ശേഷം സന്ദര്‍ശകനായി മനു എത്തിയപ്പോള്‍ , ഒരു നിമിഷം കൊണ്ട് അലിഞ്ഞുപോയ സങ്കടം കണ്ണീരായി തുളുമ്പി വീഴാന്‍ ഒരുങ്ങിയത് , മനു നീട്ടിയ പേപ്പര്‍ കണ്ടു പീലികള്‍ക്കിടയില്‍ ഉറഞ്ഞു പോയി ... അപേക്ഷയില്‍ ഒപ്പിടുമ്പോള്‍ മനുവിനോട് ഒരു വെറുപ്പും തോന്നിയില്ല. മ്യൂച്ചല്‍ ഡിവോഴ്സിന് അപേക്ഷിക്കുമ്പോഴും മനസ്സില്‍ പടര്‍ന്നിരുന്ന നിര്‍വികാരത, അത് അനുവദിച്ചു കിട്ടിയപ്പോള്‍ തുടരാനായില്ല.പൊട്ടിവന്ന കരച്ചില്‍ സാരിത്തുമ്പില്‍ അമര്‍ത്തി വച്ചു.
വിവാഹമോചനം കിട്ടിയ ആശ്വാസത്തോടെ ചിന്നുമോളെയും കൈപിടിച്ച് കോടതിയില്‍ നിന്നും ഇറങ്ങിപ്പോകുന്ന മനുവിനെ നോക്കിനില്‍ക്കുമ്പോള്‍ കണ്മുന്നില്‍ തെളിഞ്ഞത് , തുണിക്കടയിലെ അംഗലാവണ്യമുള്ള പാവകളെ കൊതിയോടെ തിരിഞ്ഞു നോക്കി നടന്ന് തട്ടി വീഴാനായുന്ന മനുവിന്റെ ചിത്രമായിരുന്നു ...!!
ആദ്യമേ ഒന്ന് വായിക്കട്ടെ കുഞ്ഞൂസ്......എന്നിട്ട് കമന്റാം കേട്ടോ....
ReplyDelete"ശരീരം കൊടുക്കുന്നതിന്‍ മുന്‍പേ മനസ് കൊടുക്കാനും,അതെ നാണയത്തില്‍ തിരിച്ചു മേടിക്കാനും പെണ്ണ് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.ഉടലിനെക്കാള്‍ വില മനസ്സിനാണ് എന്ന് പുരുഷനെ പഠിപ്പിക്കെണ്ടിയിരുന്നു".
ReplyDeleteലേബല്‍ കഥയെങ്കിലും ഒത്തിരി കാര്യമുണ്ട് .....
ReplyDeleteമുലകള്‍ എന്തിനുവേണ്ടി ?? എന്നതിനെ കുറിച്ച് ഞാന്‍ എനിക്കറിയുന്ന രീതിയില്‍ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട് ....ഇതാ ഇതിലുണ്ട് ...http://wwwpadanna.blogspot.com/2012/04/blog-post_09.html
ദാമ്പത്യം എന്നത് ലൈംഗീകതൃഷ്ണയില്‍ മാത്രം ചുരുക്കി കാണുന്ന മനു ഇന്നിന്റെ ദുരവസ്ഥയുടെ പ്രതീകം കൂടിയാണ്.. നൊമ്പരപ്പെടുത്തിയെങ്കിലും മനസ്സില്‍ ഒരായിരം ചിന്തകള്‍ കോരിയിടാന്‍ ഈ കഥയ്ക്ക് കഴിഞ്ഞു, കുഞ്ഞൂസിനു ആശംസകള്‍
ReplyDeleteകുഞ്ഞേച്ചി, കഥയിലെ കാര്യം വളരെ ആഴത്തില്‍ സ്പര്‍ശിച്ച എഴുത്ത്...
ReplyDeleteഇഷ്ടായിട്ടോ.....
കുഞ്ഞൂസേ, കഥയില്‍ പറഞ്ഞ മനുവിനെ പോലെഉള്ള സ്ത്രീകളും നമ്മുടെ നാട്ടില്‍ കുറവല്ല !!!
ReplyDeleteഈ കഥയുടെ സാരാംശം ഒരു വഞ്ചന എന്നതില്‍ ഉപരി, മാതൃത്വത്തിന്റെ അവകാശങ്ങളും, കടമകളും ഏവരെയും ഓര്മപെടുത്തുവാന്‍ കൂടി സഹായകരമാകട്ടെ എന്ന് ആശംസിക്കുന്നു !!!
കുഞ്ഞൂസ് ചേച്ചി ..മനസ്സില്‍ ഒരു വേദനയായി തങ്ങി നില്‍ക്കുന്ന കഥ.. അല്ല ..ആരുടെയോ ജീവിതം..
ReplyDeleteഇത്തരം ആളുകൾ ഒക്കെ ഉണ്ടൊ എന്നൊരു സംശയം,
ReplyDeleteനന്നായി എഴുതി
ആശംസകൾ
സത്യത്തില്‍ ഇന്നത്തെ മനുഷ്യരില്‍ ഇത്തരം ചിന്തകള്‍ കൂടിയിരിക്കുന്നു എന്നെനിക്ക് തോന്നുന്നു. കാരണം സുഖിക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നിനും വില കല്പിക്കാത്തവര്‍, മറ്റോന്നും കാണാന്‍ ചിന്തിക്കാന്‍ മനസ്സിലാക്കാന്‍ സഹായിക്കാന്‍ മനസ്സില്ലാത്തവര്‍! ഒരു ഭാര്യ എന്നിടത്ത് മാത്രമല്ല, അവന്റെ എല്ലാ കാര്യങ്ങളിലും ഈ സ്വഭാവവൈകല്യം അടങ്ങിയിരിക്കുന്നു.
ReplyDeleteഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു.
ഉണ്ടാവാം ഇത്തരം കാര്യങ്ങൾ
ReplyDeleteപക്ഷേ ഹോസ്പിറ്റൽ കിടക്കയിൽ നിന്നു തന്നെ ഇത്ര തിടുക്കത്തിൽ ......!!
അര്‍ഹതപ്പെട്ടത് അര്‍ഹതയുള്ളവര്‍ക്ക് നാം കൊടുത്തില്ലേല്‍
ReplyDeleteദൈവഹിതത്തിനു നമുക്ക് അര്‍ഹരാവാം
മനസ്സും ശരീരവും സുഖത്തിനു വേണ്ടി മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ നഷ്ട്ടമാവുന്ന മാതൃത്വമെന്ന പവിത്ര വാക്യം ....
ReplyDeleteപിതൃത്വത്തിന്റെ തണല്‍ മരം .......
എന്തിനും ഏതിനും ശബ്ദമുയര്തുന്നവളുടെ മൌന സമ്മതവും തെറ്റു തന്നെ ...
നന്നായി എഴുതിയിരിക്കുന്നു ആശംസകള്‍ ............
എഴുത്ത് നന്നായിട്ടുണ്ട് ആശംസകള്‍
ReplyDeleteപുതുമ തോന്നുന്നില്ല..
ReplyDeleteഒരുപാട് പറഞ്ഞ വിഷയമാണെങ്കിലും , എന്നും പ്രസക്തിയുള്ളതാണ്..
ReplyDeleteനന്നായി, ചുരുക്കി എഴുതി...
പറയേണ്ടത് ഒരു സ്ത്രീ പറഞ്ഞപ്പോള്‍ ഹൃദ്യമായി ചേച്ചി. ആശംസകള്‍.
ReplyDeleteഎല്ലാ പ്രൌഢത്വവും പുല്ലിന്റെ പൂ പോലെ
ReplyDeleteകണ്ണിന്റെ ശോഭയും മായ മായ
ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു....
ReplyDeleteവിവാഹിത അല്ലാത്തതിനാല്‍
ReplyDeleteഅറിവ് പരിമിതമാണ്
എങ്കില്‍ കൂടി പറഞ്ഞോട്ടെ
ആ കുഞ്ഞിനു പാല് കൊടുക്കാതിരുന്ന അമ്മ തന്നെയല്ലേ കുറ്റക്കാരി.. സുഘിപ്പിച്ച ഭര്‍ത്താവിനെക്കളും ജനിപ്പിച്ച കുഞ്ഞിനോട് വേണ്ടേ കടമ
ഹൃദയസ്പര്‍ശിയായി തന്നെ എഴുതി, പക്ഷെ കഥയായില്ലല്ലോ!
ReplyDeleteഅംഗലാവണ്യത്തിനു ചരമക്കുറിപ്പ്! ഡിവോർസിന് ആവ്ശ്യപ്പെട്ടത് അൽപ്പം കടന്നു പോയില്ലേ? പൊതുവെ അങ്ങനെയൊന്നും ചെയ്യാറില്ല, സമൂ ഹത്തെ ഭയന്ന്. ഒന്നു മരിച്ചു കിട്ടിയാൽ വേറെ വിവാഹം കഴിക്കാം എന്നേ മാന്യന്മാർ കരുതൂ!
ReplyDeleteസുപ്രഭാതം കുഞ്ഞൂസ്സേ..
ReplyDeleteവളരെ സന്തോഷം തോന്നുന്നു കാര്യപ്രസക്തമായ ഒരു വിഷയം ചുരുങ്ങിയ വരികളില്‍ വളരെ ഭംഗിയായി അവതരിപ്പിച്ചതില്‍..!
ഒരു സ്ത്രീ കുഞ്ഞിന്‍ മുലപ്പാല്‍ കൊടുത്തിരിയ്ക്കേണ്ടതിന്‍റെ ആവശ്യകത ഒരു അമ്മയുടെ ആരോഗ്യത്തിന്‍ വളരെ അനിവാര്യമെന്ന അറിയിപ്പ് പ്രശംസനീയം..
എന്നാല്‍ ഇന്നുകളിലെ ദാമ്പത്ത്യങ്ങളില്‍ ശേഷം പറഞ്ഞ കാര്യങ്ങള്‍ വളരെ ചുരുക്കം എന്ന് തോന്നുന്നു...
വളരെ ആലോചിച്ച് തീരുമാനിച്ചതിനു ശേഷം മാത്രം ഒരു കുഞ്ഞിനെ ആഗ്രഹിയ്ക്കുന്നവരാണല്ലൊ ഇന്നത്തെ തലമുറ..!
ആശംസകള്‍ ട്ടൊ..!
കഥയിലൂടെ പറഞ്ഞ കാര്യം വളരെ പ്രസക്തമാണ്. ഇന്നത്തെ യുവ തലമുറ ശ്രദ്ധിക്കുന്നതു നന്നായിരിക്കും.
ReplyDeleteകുഞ്ചൂസെ.......നല്ലെ ഒരു കഥ വായിച്ച് ,സന്തൊഷവും,അതിന്റെ പ്രചോദനത്തിൽ തുടിക്കുന്ന എന്റെ മനസ്സും. നന്ദി കുഞ്ചൂസെ........ പിന്നെ ഇതു കഥയാണെന്നു വിശ്വസിക്കാൻ മനസ്സനുവദിക്കുന്നില്ല.എവിടെയൊക്കെയൊ ആരുടെയൊക്കെയൊ നിശ്വാസങ്ങളും , ദീർഘനിശ്വാസങ്ങളും ഞാൻ വായിച്ചപ്പോൾ ഞാൻ കേട്ടതുപോലെ,ദയനീയമായ രണ്ടു കണ്ണുകൾ എന്നെ നോക്കി ചോദിക്കുന്നു “ എന്ന അറിയുമൊ ? സ്വന്തം ഭാര്യയിൽ സൌദര്യറാണിമാരെയും , മാതകത്തിടംബുകളെയും മനസ്സിൽ ധ്യാനിക്കുന്ന സംസ്കാരം, മൊത്തമായും ചില്ലറയായും തുടച്ചുമാറ്റാൻ ആർക്കും സാധിച്ചിട്ടില്ല... അതിനു മനുഷ്യൻ പല പഴുതുകളും എന്നും കണ്ടുപിടിച്ചിട്ടുണ്ട്. എന്നാൽ അമ്മയും ,പെങ്ങളും മകളും എന്നും സ്തീകൾ തന്നെ. എന്നാൽ ഭാര്യ എന്ന സ്ഥനം വരുമ്മ്ബോൾ വെറും വെറും വെറും ഉപകരണം ആയി മാറുന്നു. കഥ മനസ്സിൽ കൊണ്ട് ചുട്ടുപൊള്ളുന്നു കുഞ്ചൂസെ, കൂടെ എന്റെ നെഞ്ചും...
ReplyDeleteകുഞ്ഞേച്ചീ കണ്ണു നനയിച്ചു കഥ...അവളുടെ മനസ്സിനു....അവളുടെ സ്നേഹത്തിനൊരു വിലയും ഇല്ല്യേ ഈ ലോകത്ത്?
ReplyDeleteകുഞ്ഞൂസ്സിന്റെ കഥകൾ.. നീളക്കുറവുള്ളതാണു.. പലതിനേയും കഥ എന്ന് പറയാതിരിക്കുന്നതാണു ഉത്തമം.മിക്കതും അരുടെയൊക്കെയോ അനുഭവങ്ങളാണെന്നുള്ളതണു സത്യം.ഒരു എഴുത്തുകാരൻ അങ്ങനെതന്നെയാകണം.ഒരു കഥയാണെങ്കിൽ പോലും അതു സത്യമാണെന്ന് വായനക്കാർക്ക് തോന്നണം.ഇവിടെ കുഞ്ഞൂസ്സ് എഴുതിയിരിക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ലാ..ഒരു പെണ്ണിന്റെ മാർവ്വിടവും,നാഭീപ്രദേശവും പുരുഷന്മാർക്ക് എന്നും വികാരമാണു.പക്ഷേ ഈശ്വരൻ അവൾക്ക് സ്തനം നൽകിയത് കുഞ്ഞുങ്ങൾക്ക് മുലയൂട്ടാനാണു "അമ്മ തൻ പൊന്നുണ്ണിക്ക് അന്നിഞ്ഞപ്പാലമൃതം" എന്നാണു ആപ്തവാക്യം. പല അമ്മമാരും അംഗലാവണ്യം കാത്ത് സൂക്ഷിക്കാൻ മുലയൂട്ടുന്നത് മുടക്കുക എന്നത് ഇന്ന് ഫാഷൻ ആക്കിയിരിക്കുകയാണ്. അത്തരക്കാരിലാണു സ്തനാർബുദംകൂടുതലായി കണ്ട് വരുന്നതും...അമ്മമാർ ശ്രദ്ധിക്കുക...പിന്നെ സ്തനം നഷ്ടപ്പെട്ട സ്ത്രീയെ ഭർത്താവ് ഉപേക്ഷിക്കുക എന്നതിൽ തെല്ലിം അതിശയോക്തി ഞാൻ കാണുന്നില്ലാ... ഭാര്യക്ക് സ്തനാർബുദം എന്നറിഞ്ഞപ്പോൾ തന്നെ വിവാഹമോചനം നേടിയ ഒന്ന് രണ്ട് വ്യക്തികളെ എനിക്ക് നേരിട്ടറിയാം..മുഹമ്മദ് ഷാജി പറഞ്ഞത് പോലെ ദാമ്പത്യം എന്നത് ലൈംഗീകതൃഷ്ണയില്‍ മാത്രം ചുരുക്കി കാണുന്ന മനു ഇന്നിന്റെ ദുരവസ്ഥയുടെ പ്രതീകം കൂടിയാണ്.. നല്ല ഒരു കഥ കുഞ്ഞൂസ്സ് ഇവിടെ നന്നായി പറഞ്ഞിരിക്കുന്നു.വായിച്ച് തീരുമ്പോൾ നമ്മുടെ മനസ്സിൽ ഉടക്കിക്കിടക്കുന്ന ആ നൊമ്പരം....കതാകാരിയുടെ വിജയം തന്നെയാണ്...കഥാകാരിക്കെന്റെ ആശംസകൾ
ReplyDeleteഒരു ഭാര്യയുടെ കടമ പൊലെ
ReplyDeleteനിശബ്ദയായി മനു പറയുന്നത് കേട്ട പാവം സ്ത്രീ !
എന്തേ ഒരു അമ്മയുടെ കടമ നിറവേറ്റിയില്ല ??
ഒരു കുഞ്ഞിനു ജന്മം നല്‍കുമ്പൊള്‍
ആ കുഞ്ഞിന് അര്‍ഹതപെട്ട ചിലതുണ്ട് ..
അതു ഇപ്പൊഴത്തെ മോഡേര്‍ണ്‍ അമ്മമാരും
നിരാകരിക്കുന്നുണ്ട് കുഞ്ഞുങ്ങളില്‍ നിന്ന്..
ഫലമോ ..സ്ത്നാര്‍ബുദം പൊലെയുള്ള രോഗങ്ങള്‍..
ഡബ്ല്യൂ.എച്ച്.ഓ പലപ്പൊഴും നിഷകര്‍ഷിച്ചിട്ടുള്ള
ഒരു കാര്യമാണ് മുലയൂട്ടല്‍ ,അതില്ലാത്തവരില്‍
സ്ത്നാബുര്‍ദ സാധ്യത ഇരട്ടിയാണ് ,
ഇവിടെ കാരണക്കാരന്‍ മനുവെന്ന ഭര്‍ത്താവാണ് ..
ഭര്‍ത്താവെന്ന് ഈ വരികളിലൂടെ മനുവിനെ
വിളിക്കാനാകുമോ എന്തൊ .അമ്മയുടെ കടമ
നിറവേറ്റാത്തില്‍ ഭാര്യക്കും ഉണ്ട് പങ്ക് ..
പക്ഷേ നിസ്സാഹായ ആയി പൊയ നിമിഷങ്ങളില്‍
കൊടുക്കേണ്ടി വന്ന് വില വലുതാണ് ,ഇത്ര പെട്ടെന്ന്
മനു മാറിയെന്നു കേള്‍ക്കുമ്പൊള്‍ അവര്‍ക്കിടയില്‍
ഉള്ള ബന്ധമെന്തായിരുന്നു ..ഒരുപാട് പറഞ്ഞതെങ്കിലും ,
ആദ്യ ഭാഗമൊക്കെ ആ വേവിന്റെ ആഴം കണ്ടു.
തുടങ്ങിയ വരികളിലൂടെ ഇത്തിരി കൂടി
സഞ്ചരിക്കാമായിരുന്നു എന്നു തൊന്നി ..
പിന്നെ മുലപ്പാല്‍ വറ്റിക്കാനുള്ള "ബ്രോമോക്രിപ്റ്റിന്‍"
പഠന കാലത്ത് കേട്ടു മറന്നതാണ്
വീണ്ടും ഓര്‍മ വന്നു..സ്നേഹപൂര്‍വം
കഥ ഇന്ന് രീതിയില്‍ കൊള്ളാം ,,ഹൃദയ സ്പര്‍ശിയായി തന്നെ പറഞ്ഞു ,,പക്ഷെ ഒരു പുരുഷന്‍ എന്നെ രീതിയില്‍ അല്ല ഒരു മാനുഷിക ജീവി എന്ന നിലയില്‍ മനുവിനോട് യോചിക്കാനവില്ല ......അങ്ങനെ ഇത്ര ചെറിയ കാര്യത്തില്‍ സ്വന്തം ഭാര്യെ ആരും തള്ളി പറയില്ല എന്ന് തന്നെ ആണ് എന്റെ വിശ്വാസം .......അല്ലെങ്കില്‍ അയാളെ പോലെ ഉള്ളവര്‍ മാനസികമായി വ്യ്കല്യം ഉള്ളവര്‍ ആയിരിക്കണം
ReplyDeleteഅംഗലാവണ്യത്തെമാത്രം സ്നേഹിക്കുന്നവര്‍ ഇങ്ങിനെയാവാം.കഥ ലളിതമായ രീതിയില്‍ എഴുതിയിട്ടുണ്ട്
ReplyDeleteഇവിടെ ആദ്യമാണോയെന്നറിയില്ല."അംഗലാവണ്യം -ഒരു ചരമക്കുറിപ്പ് "വായിച്ചപ്പോള്‍ വന്നതില്‍ സന്തോഷം തോന്നി.'ഉടല്‍ക്കാഴ്ച്ചകളില്‍'ഒതുക്കി നൊന്തുപെറ്റ കുഞ്ഞിനെപ്പോലും ഉടലോടെ തൂത്തെറിയാന്‍ മടിക്കാത്ത ചിലര്‍ ഇന്നിന്റെ ശാപമാണോ ?സമൂഹത്തെ ഉദ്ബോധിപ്പിക്കുന്ന ഈദൃശ രചനകള്‍ അഭിനന്ദനമര്‍ഹിക്കുന്നു.
ReplyDeleteനല്ല കഥ, അത് നന്നായിതന്നെ പറഞ്ഞു...
ReplyDeleteകഥയിലെ സന്ദേശം നന്നായിട്ടുണ്ട്..
ReplyDeleteവളരെ മനോഹരമായി ലളിതമായ വാക്കുകളിലൂടെ കുഞ്ഞൂസ് ഒരു നല്ലകഥ പറഞ്ഞ്.മാനുഷികം എന്നത് മനുഷ്യനിൽനിന്നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാനത്തിന്റെ കഥയാണിത്.
ReplyDeleteഹൃദയസ്പര്‍ശിയായി പറഞ്ഞുവെച്ചിരിക്കുന്നു..
ReplyDeleteഅഭിനന്ദനങ്ങൾ കേട്ടൊ മേം
മനു ഇന്നത്തെ പലരുടേയും
പ്രതിനിധിയാണ് ..അല്ലേ ,അംഗ ലാവണ്യമില്ലാത്തവരെ ഒരു തരത്തിലും
മൈൻഡ് ചെയ്യാതിരിക്കുന്നവരുടെ...
കുഞ്ഞൂസേ,അവളുടെ സ്നേഹത്തിനൊരു വിലയും കിട്ടാതെ പോയി ല്ലേ....!!
ReplyDeleteഒരു അമ്മയുടെ കടമ നിറവേറ്റാന്‍ പോലും മറന്നു ഭര്‍ത്താവിനെ സ്നേഹിച്ചു ....!
ചില സ്ത്രീകള്‍ അങ്ങനാണ് ...!!
ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു... !!!
തികച്ചു വ്യത്യസ്തമായൊരു കഥ.
ReplyDeleteനടക്കാനിടയില്ലാത്ത കഥയെന്നു വിശ്വസിക്കുന്നു
ലളിതമായി അവതരിപ്പിച്ച കഥ വളരെയേറെ കാലിക പ്രസക്തം.
ReplyDeleteമാതൃത്വത്തിന്റെ ഉത്തരവാദിത്വം മറന്നവള്‍ സഹതാപത്തിന് അര്‍ഹയാണോ ..?
ഇങ്ങനെയൊക്കെ ഉണ്ടാവാതിരിക്കട്ടെ. എഴുത്ത് കൊള്ളാം
ReplyDeleteകാലിക പ്രസക്തം പക്ഷെ ഈ കാലഖട്ടത്തില്‍ ഇങ്ങനെ ചുരുക്കം മാത്രേ നടക്കൂ...എന്ന് തോന്നുന്നു...ഉള്ളില്‍ സ്നേഹം ഉണ്ടെങ്കില്‍ പുറമേക്ക് എന്ത് ആയാല്‍ എന്താണ്?..
ReplyDeleteഅവതരിപ്പിച്ച പ്രമേയത്തില്‍ അസ്വാഭാവികത ഒന്നും തോന്നിയില്ല. നന്നായി എഴുതി.സംഭവിക്കാവുന്ന കാര്യം തന്നെ. എന്നാല്‍ കഥ എന്നാ രീതിയിലുള്ള ശില്‍പഭദ്രതക്ക് കുറച്ചുകൂടി ശ്രദ്ധ കൊടുക്കാമായിരുന്നു.
ReplyDeleteസങ്കെട പെടുത്തിയല്ലോ കുഞ്ഞൂസേ
ReplyDeleteഎങ്കിലും നല്ലൊരു സന്ദേശം ആണ് നല്‍കിയത് ഇപ്പോഴുള്ള സ്ത്രീകള്‍ ഒക്കെ ഇതിനെ കുറിച്ച് ബോധ വതികള്‍ ആണെന്ന് ആണ് പരിസരങ്ങളില്‍ മനസ്സിലാവുന്നത്
മനസ്സിൽ തട്ടിയ എഴുത്ത്. കാലം നല്കിയ ശിക്ഷ ഏകപക്ഷീകമായി പോയി..
ReplyDeleteകഥ വെറും കഥ മാത്രമാവട്ടെ..
ReplyDeleteകഥയിലൂടെ പറഞ്ഞ കാര്യങ്ങള്‍ നന്നായി .
ReplyDeleteഇങ്ങനെയുള്ളവരും ഈ ലോകത്ത് ഉണ്ടാകുമായിരിക്കും ..നല്ല ഭാര്യ ആകുവാന്‍ വേണ്ടി മാതൃത്വത്തെ കളങ്കപ്പെടുത്തുന്ന സ്ത്രീകളും ..ബന്ധങ്ങളെ ശരീരസുഖം കൊണ്ടുമാത്രം വിലയിരുത്തുന്ന പുരുഷന്മാരും ..ചില രചനകള്‍ വായിക്കുമ്പോള്‍ നമ്മുടെ മനസ് അതില്‍ മുഴുകിപ്പോകും ..ചിലത് വായിക്കുമ്പോള്‍ ശല്യക്കാരനായി .യുക്തിയും കടന്നു വരും ..ഇത് വായിച്ചപ്പോള്‍ യുക്തിയാണ് മുന്നില്‍ നിന്നത് ..അത് കൊണ്ടാകാം മനസ്സില്‍ തട്ടിയില്ല ..:)
ReplyDeleteഇതു ശരിക്കുള്ള ജീവിതത്തിൽ നടക്കുമോ എന്നു ചോദിച്ചാൽ ഞാൻ വളരെ "naive" ആണെന്നു കരുതുമായിരിക്കാം..
ReplyDeleteസംഭവിക്കുമായിരിക്കാം.. അല്ലേ...
എന്തായാലും, ഉള്ളിൽ തട്ടുന്ന രീതിയിൽ പറഞ്ഞിരിക്കുന്നു..
ഇന്നലെയാണ് എന്റെ സുഹൃത്ത് എനിക്ക് അദ്ദേഹത്തിന്‍റെ ഭാര്യയുടെ രണ്ടു ഫോട്ടോകള്‍ കാണിച്ചു തന്നത് .. ആദ്യഫോട്ടോ അവര്‍ കല്യാണം കഴിഞ്ഞ ഉടനെ എടുത്തതാണ് .. വെളുത്തു മെലിഞ്ഞ ഒരു സുന്ദരിക്കുട്ടി .. നല്ല ഐശ്വര്യമുള്ള പെണ്കൊടി .. പിനെയാണ് രണ്ടാമത്തെ ഫോട്ടോ കാണിച്ചു തന്നത് . ഞാന്‍ ഞെട്ടിപ്പോയി .. അത്രക്കും വിരൂപമായിരുന്നു ആ ഫോട്ടോ.. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു എട്ടു വര്‍ഷത്തോളമായി അവള്‍ ജീവിതത്തിനും നരകത്തിനും ഇടയിലാണ് .. എന്നിട്ടും അവന്‍ അവളെ പോന്നു പോലെ നോക്കുന്നു .. ഞങ്ങളൊക്കെ വെക്കേഷന് നാട്ടില്‍ പോകുന്നപോലെ അവനും പോകുന്നു .. ശരീര ദാഹം തീര്‍ക്കാനല്ല അവളെ കുറച്ചു കലമെന്കിലും പരിചരിക്കാമല്ലോ എന്ന് കരുതിയിട്ട് .. ഇക്കാലമത്രയും അധ്വാനിച്ച പണം മുഴുവനും അവള്‍ക്കു വേണ്ടിയാണ് അവന്‍ ചെലവഴിച്ചത് ... ഇന്നലെയും കേട്ടു അവന്‍ അവളോട് ഫോണില്‍ സംസാരിക്കുന്നത് .. പരസ്പര ബന്ധമില്ലാതെ യാണ് അവളുടെ സംസാരം .. പലവട്ടം ഓപ്പറേഷന്‍ ചെയ്തത് കൊണ്ട് കാര്യമായ പ്രയോജനം ഒന്നും ഇല്ല .. ഓര്‍മ്മയ്ക്ക് തകരാറുണ്ട് .. എന്നിട്ടും അവന്‍ അവള്‍ക്കു വിളിക്കുന്നു . ആശ്വസിപ്പിക്കുന്നു .. ഇത് ഞാന്‍ ഇവിടെ ടൈപ്പ് ചെയ്യുമ്പോള്‍ എനിക്ക് അവന്റെ സംസാരം കേള്‍ക്കാം .. സാധാരണയായി അവന്‍ അവള്‍ക്ക് വിളിക്കുന്നത് ഈ സമയത്താണ് ... കൂടുതല്‍ കാലമൊന്നും കൂടെ കഴിഞ്ഞിട്ടില്ല , കല്യാണം കഴിഞ്ഞു അഞ്ചുമാസം മാത്രമാണ് അവര്‍ കൂടെക്കഴിഞ്ഞത് .. എന്നിട്ടും .. എന്റെ സുഹൃത്ത് സുബൈര്‍....
ReplyDeleteനൊമ്പരപ്പെടുത്തിയ എഴുത്ത്...ഇങ്ങനെയുള്ളവരും ഈ ലോകത്ത് ഉണ്ടാകുമായിരിക്കും അല്ലെ !
ReplyDeleteഇത് കുറച്ചുകൂടി ഡെവലപ്പ് ചെയ്തു നല്ലൊരു കഥയാക്കാമായിരുന്നു.പെട്ടെന്നങ്ങ് തീര്‍ത്തപോലെ.
ReplyDeleteപെണ്ണ് എന്ന് വെച്ചാല്‍ ആണിനു സുഖിക്കാനുള്ള ശരീരം മാത്രമോ..? കഷ്ടം.
കഥ വായിച്ചു. "അങ്ങിനെയും".. "ഇങ്ങിനെയും" മനുഷ്യര്‍ ഉണ്ടാവാം. അതെന്തുമാവട്ടെ !. ആര്‍ത്തലക്കുന്ന മോഹാവേശങ്ങളുടെത് തന്നെയാണ് വിവാഹ ജീവിതം. എന്നാല്‍ അത് കെട്ടിപ്പടുത്തത് സ്നേഹത്തിന്റെ അടിത്തറയിലാണെങ്കില്‍ ഒരു കൊടുങ്കാറ്റിലും ആടി ഉലയാതെ, തകരാതെ നിലകൊള്ളും. അടിത്തറ ദുര്‍ബലമെങ്കില്‍ സംഭവിക്കുന്നതാണ് ഇതിലെ കഥാതന്തു.
ReplyDeleteരോഗിയായ തന്റെ ശിഷ്ട ജീവിതത്തെ കടുത്ത ഏകാന്തതയിലേക്ക് വലിച്ചെറിയപ്പെട്ട ഒരു യുവതിയുടെ, ഭാര്യയുടെ, മാനസികാഘാതത്തെ, അവഗണനയാല്‍ അപമാനിക്കപ്പെട്ടവളുടെ വേദനയെ കഥാകാരി സ്വാഭാവികതയോടെ അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍.
ഇത് കവിത ആണ്,
ReplyDeleteകണ്ണീര്‍ മൂടി , പടിക്കെട്ടുകള്‍ അവ്യക്തമായപ്പോള്...
പെട്ടന്ന് കാലിടറി. ...വീണുപോകാതിരിക്കാന്‍ താങ്ങായത് ,
ഉഷയെന്ന പരിചാരിക!!
കാറിന്റെ ഡോര്‍ തുറന്നു പിടിച്ചു.
ആശ്രമത്തിലെ ഡ്രൈവര്‍ കൂടിയായ ശേഖരേട്ടന്‍!!
'സൂക്ഷിച്ച്...' ദിവസങ്ങളുടെ പരിചയം മാത്രമുള്ള ഉഷയുടെ കരുതല്‍ .
ഉള്ളില്‍ കടന്നിരിക്കുമ്പോള്‍ വെറുതെ അവളെ നോക്കി പുഞ്ചിരിച്ചു.
സീറ്റിലേക്ക് ചാരി കണ്ണടച്ചപ്പോഴും ,..
ചിന്നുമോളുടെ കരയുന്ന മുഖം മാത്രമായിരുന്നു മനസ്സില്‍ .
മാറില്‍ നിന്നും പാല്‍ ചുരന്നുവോ ...?
മാറിലേക്ക് നീണ്ട കൈ പെട്ടന്ന് പിന്‍വലിച്ചു.
മനസ്സിന്റെ വേദനയകറ്റാന്‍ ഏത് സംഹാരിക്കാണ് കഴിയുക....?
ദാമ്പത്യത്തില്‍ സ്നേഹവും കാമവും പ്രണയവും ചേരുംപടി ചേര്‍ത്താല്‍ ജീവിതം ധന്യമായി.മാടപ്രാവിന്റെ മുഖവും ചെന്നായുടെ മനസ്സും ഉള്ളവരാണ് ഭൂമിയില്‍ അധികവും.
ReplyDeleteകഥയിലെ കാര്യങ്ങള്‍ ഒരുപാട് ഇഷ്ടപ്പെട്ടു. അര്‍ത്ഥവത്തായത്!
ReplyDeleteജീവിതം!! ഇത്തരം" മനു" ജീവിക്കുന്ന സമൂഹം....!! നാമും അതിലെ ഒരു കണ്ണിയാണല്ലോ എന്ന വേദന...ഇനിയും ഇത്തരം ."മനു"ക്കള്‍ ഉണ്ടാവാതിരിക്കട്ടെ....പ്രാര്‍ത്ഥന!!
ReplyDeleteനൊമ്പരപ്പെടുത്തുന്ന കഥ...
ReplyDeleteente thottadutha veettil oralundayirunnu ithu pole oru Manu chettan ..ipole randalum jeevichiripilla
ReplyDeleteകുഞ്ഞേച്ചിയുടെ എഴുത്ത് എന്നും മനസിനെ സ്പര്‍ശികുന്നതും
ReplyDeleteചിന്തിപ്പിക്കുന്നതും ആകും ,ഇതും മനസിനെ വേദനിപ്പിക്കുന്ന എഴുത്ത്
അഭിനന്ദനങ്ങള്‍ കുഞ്ഞുസ്...ചിന്തോദ്ദീപകം ആയ
ReplyDeleteകഥ..
ഇങ്ങനെ ഉള്ളവര്‍ ഉണ്ടോ ഇങ്ങനെ ഉള്ളവരും ഉണ്ടോ
എന്നൊക്കെ കമന്റുകളില്‍ കണ്ടു...എന്നാല്‍ ഇങ്ങനെ തന്നെ ഉള്ളവര ആണ് അധികവും എന്നതു ആണ് യാഥാര്‍ത്ഥ്യം...ഉസ്മാന്‍ മാഷ് പറഞ്ഞത് പോലെ ചുരുക്കം ചിലരെ കാണൂ...
ഇവിടെ മറ്റൊരു ചിന്ത കൂടി പങ്കു വെയ്ക്കാം.ദാമ്പത്യം
ഒരു അടിമത്വം പോലെ സ്വീകരിച്ചു മാത്രുത്വത്തിനെ
വരെ തള്ളി പ്പറഞ്ഞു ഭര്‍ത്താവിന്റെ സ്വാര്‍ഥ താല്പര്യത്തിനു കീഴടങ്ങുന്ന ഭാര്യമാര്‍ കാലാ കാലം അതില്‍ത്തന്നെ എന്ന സത്യവും...
ഇവിടെ കുഞ്ഞിനെ മുലയൂട്ടാതെ അംഗ ലാവണ്യം
സംരക്ഷിക്കാന്‍ ആവശ്യപ്പെട്ട ഭര്‍ത്താവിനെ അപ്പോള്‍ത്തന്നെ തിരുത്താതെ അമ്മ എന്ന സ്ഥാനവും ഭാര്യ എന്ന സ്ഥാനവും വിനയത്തോടെ
പണയം വെച്ച സ്ത്രീക്ക് ഈ അന്ത്യം സ്വാഭാവികം ആണെന്ന സത്യവും കൂടി
കഥയില്‍ കൂട്ടി വായിക്കാം....സര്‍വവും ത്യജിക്കുന്നത് ആണ് ദാമ്പത്യത്തില്‍
സ്ത്രീയുടെ സ്ഥാനം എന്ന നമ്മുടെ ഒരു കപട സംസ്കാര സങ്കല്പവും .!!
വേദനയോടെ വായിച്ചു, കുഞ്ഞൂസ്! :(
ReplyDeleteഹൃദയസ്പർശിയായ കഥ. നല്ല ഭാഷ. എന്നാലും ധൃതിപ്പെട്ടെഴുതിയതുപോലെ.
ReplyDeleteപ്രിയ സുഹൃത്തേ,
ReplyDeleteഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.
ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.
വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ് പതിവ്.
ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?
മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്.
ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ് ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ് ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.
എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.
എന്ന്,
വിനീതന്‍
കെ. പി നജീമുദ്ദീന്‍
ഇത് നടക്കുന്ന കഥയാണ്, ഇല്ല എന്നു വിചാരിക്കുന്നത് വെറുതെ.....
ReplyDeleteനന്നായി എഴുതി,,
ReplyDeleteഇന്നത്തെ തലമുറയുടെ ചിന്താഗതി നന്നായി ഈ കുഞ്ഞു കഥയിലൂടെ അവതരിപ്പിച്ചു. ഒരിക്കലും ഇങ്ങനെ നടക്കാതിരിക്കട്ടെ. പക്ഷെ ഇപ്പോഴത്തെ കുട്ടികള്‍ ഒരുപാട് മാറിപ്പോയി. പഴയതിനൊന്നും ഒരു വിലയും കല്‍പ്പിക്കാതെ ഉപഭോഗ സംസ്ക്കാരം മാത്രം മുന്നില്‍ കണ്ടു കൊണ്ട് ജീവിക്കുന്നവരാണ്. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ചുറ്റിനും ഉള്ള കാഴ്ചകള്‍ കണ്ടു വളര്‍ന്നവരല്ലേയവര്‍. അഭിനന്ദനങ്ങള്‍
ReplyDeleteവായനാസുഖമുള്ള വരികള്‍.. ഉള്ളതോ ഇല്ലാത്തതോ ആകട്ടെ....നല്ല അവതരണ ശൈലി.............
ReplyDeleteറയില്‍വേ സ്റ്റേഷനില്‍ വച്ച് 'ഇന്ത്യ റ്റുഡേ' മറിച്ചു നോക്കി വരുന്നവഴിയാണ് ഈ പോസ്റ്റ് വായിച്ചത്.
ReplyDeleteമനസ്സില്‍ ഒരു വിങ്ങലായി തങ്ങി നില്‍ക്കുന്നല്ലോ ഈ കഥ.
പുരുഷന്‍ മാത്രമല്ല സ്ത്രീയും മാറിടത്തെ ഒരു ലൈങ്ങികാവയവമെന്ന തരത്തില്‍ കാത്തു സൂക്ഷിക്കുകയാനല്ലോ ഇന്ന്.
കുറച്ചു കാലങ്ങള്‍ക്ക് മുന്പ് ഇവിടെ കൊച്ചിയില്‍ സാങ്കേതിക യുനിവേര്സിടി കാമ്പസ്സില്‍ പുല്ലു കൊണ്ട് നിര്‍മിച്ച ശില്പത്തിന്റെ
മാറിടം അശ്ലീലമെന്ന പേരില്‍ കുറച്ചു ഫെമിസ്ടുകള്‍ മുറിച്ചുമാറ്റിയിരുന്നു.
മുലപ്പാല്‍ കുടിച്ചു വളര്‍ന്ന നമ്മളെന്തുകൊണ്ടാണ് മാറിടത്തെ അശ്ലീലവും ലൈങ്ങികാവയവുമായി ചുരുക്കുന്നത്?
ഇങ്ങിനെയൊക്കെ നടക്കുമോ, ഇതില്‍ അതിശയോക്തി ഇല്ലേ എന്നൊക്കെ സംശയിച്ച കൂട്ടുകാരോട് ഒന്നു പറഞ്ഞു കൊള്ളട്ടെ, ഇത് നടക്കുന്നതാണ് , നടന്നു കൊണ്ടിരിക്കുന്നതാണ്.... പാലിയേറ്റീവ് സെന്ററുകളുടെ ഭിത്തികള്‍ക്കും ഇടനാഴികള്‍ക്കും പറയാനുണ്ടാവുക ഇതിലും അവിശ്വസനീയമായ കഥകളാവാം. അവിടെ മനസ്സ് തുറക്കുന്നവര്‍ വളരെ വിരളമായതിനാല്‍, വീണു കിട്ടുന്ന മുത്തുകള്‍ കോര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനൊരു കഥയുടെ രൂപഭംഗി വരാതെ പോകുന്നു പലപ്പോഴും... ദയവായി ക്ഷമിക്കുമല്ലോ...
ReplyDeleteഇവിടെ വിവാഹമോചനം ലഭിക്കാന്‍ സ്തനാര്‍ബുദം ഒരു കാരണമായി കാണിക്കാവുന്നതാണ്. സ്ത്രീകളിലെ സ്തനാര്‍ബുദത്തിന്റെ തോത് ഗണ്യമായ രീതിയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു നാട് കൂടിയാണിത്.
എല്ലാ നല്ല കൂട്ടുകാരുടെയും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
ജീവിതം ചിലപ്പോൾ കഥകളേക്കാൾ അവിശ്വസനീയമായിരിക്കും. അങ്ങനത്തെ അനുഭവങ്ങളുണ്ട്. അത് കൊണ്ട് കഥയെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് തോന്നുന്നു. കഥയുടെ ടൈറ്റിൽ വളരെ നന്നായി.
ReplyDeleteഇത്രയും നല്ല ഒരു കഥ എന്റെ ശ്രദ്ധയിൽ പെടാൻ ഒരു പാട് വൈകിപ്പോയി.
ReplyDeleteകുഞ്ഞൂസ് ക്ഷമിക്കുക.
കഥ വായിച്ചു കഴിഞ്ഞിട്ടും കഥാപാത്രങ്ങൾ മനസ്സിൽ ഏറെ നേരം തങ്ങി നിന്നു. ആശംസകൾ.
നടക്കുന്നതായാലും ഇരിക്കുന്നതായാലും ഇതൊക്കെ നമ്മുടെ ഇടയില്‍ ഉള്ള കഥ തന്നെ.
ReplyDeleteഅത് വളരെ നല്ല രീതിയില്‍ പറഞ്ഞ കുഞ്ഞൂസ് നു അഭിനന്ദനം.
( ഓ: ടോ: സമയം കുറവിനാല്‍ എല്ലായിടവും എത്തിപ്പെടാന്‍ കഴിയാറില്ല. കമന്റ്സ് എഴുതാറില്ല എങ്കിലും താങ്കളെ ഞാന്‍ വായിക്കാറുണ്ടായിരുന്നു)
ചരമ ക്കുറിപ്പ് നന്നായി എഴുതി. വിവാഹം ഒരു സ്ഥാപനം ആകുമ്പോള്‍ വിവാഹമോചനം വളരെ ഉപകാരമുള്ള ഒരു ഉപകരണം ആകുന്നു.
ReplyDeleteകഥയല്ല കാര്യമാണിത്. സമൂഹത്തോട് പറയേണ്ട കാര്യം.
ReplyDeleteനമ്മുടെ ശരീരത്തിനും മനസ്സിനുമൊക്കെഓരോ ധർമ്മങ്ങളുടെ. അവയെ അതിനനുഭവിക്കുക..
ReplyDeleteനല്ല കഥ.. ഇഷ്ടപ്പെട്ടു.. ആശംസകൾ
കഥ വായിച്ചു.വളരെ വേഗത്തില്‍ എഴുതിത്തീര്‍ത്ത കഥപോലെ തോന്നി.
ReplyDeleteഎങ്കിലും അനുഭവിപ്പിക്കുന്നുണ്ട് പ്രമേയം.
പുരുഷന്റെ വികലവും വികൃതമായ മനസ്സിന്റെ മറ്റൊരു മുഖം..
ReplyDeleteശാരീരിക വേഴ്ചയില്‍ മാത്രം ദാമ്പത്യം സുകൃതമെന്നു വിശ്വസിക്കുന്നവര്‍
വായിക്കേണ്ട കഥ..
www.ettavattam.blogspot.com
ചെറിയ കഥയില്‍ വലിയകാര്യങ്ങള്‍.. നന്നയിട്ടുണ്ട്.
ReplyDeleteആശംസകള്‍
ഇത്തരം മനുമാര്‍ നമ്മുടെ സമൂഹത്തിലൊരുപാടുണ്ട്.അതിനാല്‍ത്തന്നെ വിവാഹം കഴിക്കുമ്പോള്‍ സൌന്ദര്യത്തിനു പ്രാധാന്യം കൊടുക്കുന്നവരെ പ്രത്യേകം ശ്രദ്ധിക്കണം.
ReplyDeleteകുഞ്ഞൂസിന്റെ ഭാവനയില്‍ വിരിഞ്ഞ ഈ കഥയില്‍ വേദനയുണ്ട്,വാസ്തവമുണ്ട്,ഒപ്പം ഒരമ്മയുടെ സ്ത്രീയുടെ അഭിമാനവും.
അഭിനന്ദനങ്ങള്‍..
ഈ പറഞ്ഞ വിഷയം ഞാന്‍ എപ്പോഴും ആലോചിക്കുന്നതാണ്! അത് മനോഹരമായി എഴുതി കണ്ടപ്പോള്‍ സന്തോഷം!
ReplyDeleteവലിയ ഗ്ലാമര്‍ നോക്കി കല്യാണം കഴിക്കുന്നതില്‍ കാര്യമില്ല. ഒരു ആക്സിടന്റ്റ്, ഒരു വഴുതിവീഴല്‍, അല്ലെങ്കില്‍ ഒരു അസുഖം - ഇതില്‍ എന്തെങ്കിലും മതി ആ "അതിഗംഭീര" സൌന്ദര്യം ഇല്ലാതാകാന്‍ ... പക്ഷെ അവളുടെ മനസിലെ സ്നേഹം ഉണ്ടല്ലോ - അത് എന്നെന്നും നിലനില്‍ക്കും.
നമ്മെ സ്നേഹിക്കുന്ന, നാം സ്നേഹിക്കുന്ന ഒരാളെ കൂടെ കൂട്ടുക. നോട്ട് ദി പോയിന്റ് ... യേത്?
പ്രിയ ജോമോന്‍ ജോസഫ്,
ReplyDeleteഅഭിപ്രായത്തിന് നന്ദി. ഇന്നത്തെ കാലത്തും ഇത്തരം സ്ത്രീകളും പുരുഷന്മാരും ഉണ്ടെന്നത് ഒരു സത്യാവസ്ഥ തന്നെയാണ്. മോഡേണ്‍ എന്നൊക്കെ പുറമേ ഭാവിക്കുന്നവര്‍ പോലും വീട്ടിനുള്ളില്‍ , കുടുംബത്തില്‍ അടിച്ചമര്‍ത്തലുകള്‍ സഹിക്കുന്നത് കുടുംബം എന്ന കൊട്ടിഘോഷിക്കപ്പെടുന്ന സ്ഥാപനത്തിന്റെ നിലനില്‍പ്പിനു വേണ്ടി മാത്രമാണ്. കുടുംബത്തിനുള്ളില്‍ സ്ത്രീക്ക് സ്വന്തമായ ഒരു വ്യക്തിത്വം സ്ഥാപിക്കാന്‍ പലതും നഷ്ടപ്പെടുത്തേണ്ടി വരുമെന്നതിനാല്‍ അവളതിന് തയ്യാറാകുന്നില്ല.
കുഞ്ഞേച്ചി നല്ല ശൈലി, നന്നായി തന്നെ പറഞ്ഞു. ഓപറേഷന്‍ നടന്നാല്‍ പിന്നെ ജീവിതം ദുസ്സഹമാവുമെങ്കിലും, ആ കാരണം കൊണ്ട് ഒരു വിവാഹ മോചനം എന്നെല്ലാം പറയുന്നത് കുറച്ച് എക്സ്ട്രീം തന്നെയാണ്. എഴുത്തുകാരി അഭിനന്ദനം അര്‍ഹിക്കുന്നു
ReplyDeleteസാമൂഹ്യ പ്രസക്തിയുള്ള വിഷയം ,ഇന്നത്തെ കാലത്ത് ഇത്തരം സ്വഭാവക്കാരുണ്ട് എന്നത് സത്യമാണ്....
ReplyDeleteപക്ഷെ സ്ത്രീകളിലും മുലപ്പാല്‍ ഊട്ടാന്‍ തയാറാവത്തവരും ഉണ്ട്.... അത് മറ്റൊരു സത്യം
ആശംസകള്‍ :)
തേന്‍ പുരട്ടിയ വാക്കുകള്‍ അത് ഭര്‍ത്താവിന്റെ ആയാലും പെണ്ണുങ്ങള്‍ തട്ടിക്കളയുക തന്നെ വേണം. മുലപ്പാല്‍ കൊടുക്കാതെ മക്കളെ വളര്‍ത്താന്‍ ഒരമ്മയും തയ്യാരാകരുത്.
ReplyDeleteകഥയുടെ തലക്കെട്ട് കണ്ടു വായിച്ചതാണ്. ഈ കഥ അല്ലെങ്കിൽ ആരുടെയോ അനുഭവം എന്നെയും വല്ലാതെ വേദനിപ്പിച്ചു. ഇതിൽ പലരും പല അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. പിന്നെ സ്ത്രീകൾ ഇതിനു വഴങ്ങിക്കൊടുത്തിട്ടാണ് എന്നും ചിലർ പറഞ്ഞിരിക്കുന്നു. മനു എന്ന ഭർത്താവിനെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഇവിടെ ' സഹനം' എന്ന ഒരു വാക്ക് അതാണ് ഇവിടെ ഈ സ്ത്രീയും കാരണം അവർ തന്റെ കുടുംബത്തെ അത്രമേൽ സ്നേഹിക്കുന്നു. പക്ഷെ അയാൾ ചെയ്തതോ? കുഞ്ഞൂസ് , ഈ എഴുത്ത് വിഷമിപ്പിച്ചുവെങ്കിലും കുറച്ചു വാക്കുകളിൽ കൂടി ഇത് വായനക്കാരിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആശംസകൾ
ReplyDelete