Wednesday, January 5, 2011

ലെഡ് - നാം അറിയേണ്ട മറ്റൊരു കൊലയാളിനമ്മുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത  ഭാഗമായി തീര്‍ന്നിരിക്കുന്ന പല സാധനങ്ങളിലും അടങ്ങിയിരിക്കുന്ന ഒരവിഭാജ്യ ഘടകമാണ് ലെഡ്. നാം പോലും അറിയാതെ ഈ ലെഡ് നമ്മെ ഇഞ്ചിഞ്ചായി കൊല്ലുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. രക്തത്തിലെ ലെഡ് നില കണക്കാക്കുന്നത് മൈക്രോഗ്രാമിലാണ്.അതായതു,ഒരു  ഡെസിലിറ്റര്‍ രക്തത്തില്‍ ഉണ്ടായിരിക്കേണ്ട ലെഡിന്റെ അളവ് വെറും പത്തു മൈക്രോഗ്രാമിലും താഴെയാണ്.  ( 9.9m/dl)


ഈ ലെവല്‍ കൂടുന്നത് നമ്മുടെ പല അവയവങ്ങളെയും ബാധിക്കും.നാഡീ വ്യൂഹം, ഹൃദയ ധമനികള്‍ ,പ്രത്യുല്‍പ്പാദനാവയവങ്ങള്‍ ,ദഹനേന്ദ്രിയങ്ങള്‍ , രക്ത ധമനികള്‍ തുടങ്ങി എല്ലാ അവയങ്ങള്‍ക്കും തകരാറുണ്ടാക്കും. ലെഡ് എന്ന വിഷം മസ്തിഷ്ക്കത്തെയും നാഡീവ്യൂഹത്തെയും  ബാധിക്കുന്നതിന്റെ ഫലമായി  ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രത്യുല്‍പ്പാദനശേഷിയില്ലായ്മയും ഉണ്ടാവാറുണ്ട്. ലെഡിന്റെ അംശം വന്‍തോതില്‍ നമ്മുടെ ശരീരത്തിനുള്ളില്‍ എത്തിയാല്‍ അബോധാവസ്ഥയില്‍ ആവുകയും മരണം വരെ സംഭവിക്കുകയും ചെയ്യാമെന്ന് വിദഗ്ദര്‍ പറയുന്നു.മണ്ണില്‍ കലരുന്ന ലെഡ് കുടിവെള്ളത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന സൌന്ദര്യവര്‍ധക  വസ്തുക്കള്‍ , പ്ലാസ്റ്റിക് സാധനങ്ങള്‍ എന്തിനധികം, ആവശ്യത്തിലേറെ ചൂടാക്കി, അല്ലെങ്കില്‍ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന ആഹാര സാധനങ്ങള്‍ ,    പ്രത്യേകിച്ചും ലോഹപാത്രങ്ങളില്‍ .... എല്ലാം ലെഡ് ശരീരത്തിലെത്താന്‍  സഹായിക്കുന്ന  ചില ഘടകങ്ങള്‍ മാത്രം!കുട്ടികള്‍ക്ക് നമ്മള്‍ സ്നേഹപൂര്‍വ്വം വാങ്ങിക്കൊടുക്കുന്ന കളിപ്പാട്ടങ്ങള്‍ , അവയില്‍ അടങ്ങിയിരിക്കുന്ന ലെഡിനെപ്പറ്റി നമ്മള്‍ ഒട്ടും ഉല്‍ക്കണ്ഠപ്പെടാറില്ല. എന്നാല്‍, ആ സ്നേഹത്തിലൂടെ നമ്മള്‍ അവരെ മരണത്തിലേക്കാണ് അയക്കുന്നതെന്ന വസ്തുത ഇനിയെങ്കിലും ഒന്നോര്‍ത്തെങ്കില്‍ !

അതുപോലെ ഇ - വേസ്റ്റ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മാലിന്യത്തിലെ രാസവസ്‌തുക്കളില്‍ മുഖ്യസ്ഥാനം ലെഡിനാണ്. ഉപയോഗശൂന്യമായ ബാറ്ററികള്‍ മുതല്‍ എല്ലാത്തരം സാധനങ്ങളും കൂടിക്കിടന്നു അവയില്‍ നിന്നും  ഉണ്ടാകുന്ന പുക അന്തരീക്ഷത്തില്‍ ഉണ്ടാക്കുന്ന മാലിന്യത്തെക്കുറിച്ച്, അവ ശ്വസിക്കുന്ന നമ്മളെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. ആവശ്യം കഴിഞ്ഞു വലിച്ചെറിയുമ്പോള്‍ അത് തനിക്ക് തന്നെ വിനയാകുമെന്നു നമ്മില്‍ ആരും ഓര്‍ക്കാറില്ല.

ബാറ്ററിയിലും  പിക്‌ചര്‍ട്യൂബിലും ഇത്‌ കനത്ത തോതില്‍ അടങ്ങിയിരിക്കുന്നു. പിക്‌ചര്‍ട്യൂബില്‍ 2 കി.ഗ്രാം ലെഡ് അടങ്ങിയിരിക്കുന്നു.  സര്‍ക്യൂട്ട്‌ ബോര്‍ഡുകളിലെ  സോള്‍ഡറിംഗിലും ഇതിന്റെ സാന്നിദ്ധ്യം ഉണ്ട്‌. നാഡിവ്യൂഹത്തിനും രക്തചംക്രമണത്തിനും കിഡ്‌നിക്കും സാരമായ തകരാറുകള്‍ സൃഷ്‌ടിക്കാന്‍ ഈ മൂലകത്തിനാകുമെന്നത്‌ ശാസ്ത്ര സമൂഹത്തെയെന്നപോലെ സാധാരണക്കാരെയും ആശങ്കാകുലരാക്കുന്നു.കുട്ടികളിലെ ബുദ്ധിവികാസത്തെയും ഇത്‌ പ്രതികൂലമായി  ബാധിക്കും. 1997 നും 2004 നും മധ്യേ കംപ്യൂട്ടര്‍ മാലിന്യങ്ങളില്‍ നിന്നു മാത്രം 600 ദശലക്ഷം കി.ഗ്രാം ലെഡ്‌ ഭൂമുഖത്ത്‌ അടിഞ്ഞുകൂടപ്പെട്ടിട്ടുണ്ട്‌.

ലെഡിന്റെ അംശം മണ്ണിലൂടെ ആഴ്ന്നിറങ്ങി ഭൂഗര്‍ഭ ജലാശയത്തില്‍ ലയിച്ചുണ്ടാവുന്ന ഭവിഷ്യത്ത്, വന്‍ അപായസൂചനയാണ്‌ നല്‍കുന്നത്.

ഈ വിഷയത്തെപ്പറ്റി എന്റെ കൂട്ടുകാരായ നിങ്ങളോട് ചര്‍ച്ച ചെയ്യണം എന്നു തോന്നാന്‍ കാരണം,ഇവിടെ നമ്മുടെ കൂട്ടത്തില്‍ ശലഭം പോല്‍ പാറി നടക്കാനാഗ്രഹിച്ച  ജിത്തു എന്ന സുജിത് കുമാറിനെ വീല്‍ ചെയറില്‍ തളച്ചിട്ടത് ഈ ലെഡ് എന്ന മാരക വസ്തു ആണെന്ന തിരിച്ചറിവാണ്.... അതിനു കാരണമായതോ,ഇഷ്ടജോലിയായ ഇലക്ട്രോണിക് റിപ്പയറിങ്ങും!! ജിത്തുവിന്റെ രക്തത്തിലെ ലെഡിന്റെ അളവ് 32m/dl ആണ് എന്ന് പറയുമ്പോള്‍ അതിന്റെ രൂക്ഷത ഊഹിക്കാവുന്നതാണല്ലോ. അതിനാല്‍ ,വിഷമത്തോടെയാണെങ്കിലും ആ ജോലി ഉപേക്ഷിച്ചു,പുതിയൊരു മേഖല തേടുകയാണ് ജിത്തു. തന്റെ അനുഭവം മറ്റുള്ളവര്‍ക്ക് ഒരു സന്ദേശമായെങ്കില്‍ എന്നും ജിത്തു ആഗ്രഹിക്കുന്നു...


ചിത്രങ്ങള്‍ക്ക് കടപ്പാട്:ഗൂഗിള്‍  


108 comments:

 1. ഈ വിഷയത്തെപ്പറ്റി അറിയാവുന്ന വിവരങ്ങള്‍ , ഇവിടെ പങ്കുവെക്കാനും ചര്‍ച്ച ചെയ്യാനും എല്ലാ സുഹൃത്തുക്കളോടും അപേക്ഷിക്കുന്നു.

  ReplyDelete
  Replies
  1. ഈ അറിവ് പകര്ന്നതിനു നന്ന്നി

   Delete
 2. കുഞ്ഞെച്ചീ നല്ല ഇന്‍ഫോര്‍മേഷന്‍. എനിക്ക് ഇത് പുതിയ അറിവാണ്.

  ReplyDelete
 3. പല കാര്യങ്ങളിലും ഇത്തരം പ്രശ്നങ്ങള്‍ ഇപ്പോള്‍ ഉണ്ട്. എല്ലാത്തിനെക്കുരറിച്ചും നമ്മള്‍ അറിഞ്ഞുവരുമ്പോള്‍ ഒന്നും ചെയ്യാനോ കഴിക്കാനോ ആകാത്ത ഒരു തരം അവസ്ഥ. എന്തായാലും അറിഞ്ഞിരിക്കേണ്ട ഒരറിവ് നല്‍കിയ പോസ്റ്റിനു നന്ദി.

  ReplyDelete
 4. എനിക്ക് വയ്യ ..പേടിച്ചിട്ടു ജീവിക്കാന്‍ വയ്യ എന്ന് പറഞ്ഞാല്‍ മതിയല്ലോ ആഹാരം,ജോലി,കളിപ്പാട്ടം,എല്ലായിടത്തും പ്രശ്നങ്ങള്‍.പലതും പ്ലാസ്റ്റിക്‌ പോലെ കണ്ടു പിടിക്കുമ്പോള്‍ നല്ല അവസ്ഥയും പിന്നെ അറിഞ്ഞു വരുമ്പോള്‍ കുഴപ്പം പിടിച്ചതും ആവുന്നു...

  എന്തായാലും ഈ 'നല്ല അറിവിന്‌' അല്ല കുരുത്തം കെട്ട സാധനത്തിനെപ്പറ്റി ഉള്ള അറിവിന്‌ നന്ദി കുഞ്ഞുസ്..

  ReplyDelete
 5. കുഞ്ഞൂസ്,ഇത്തരം നല്ല അറിവ് പങ്കുവെച്ചത് വളരെ നന്നായി.കളിപ്പാട്ടങ്ങളും,മറ്റും (ചൈനയുടെ) ലെഡിന്റെ അംശം കൂടിയത് കൊണ്ടു ഇറക്കുമതി കുറച്ചതായി ഈയിടെ അറിഞ്ഞു..എന്‍റെ ലോകം പറഞ്ഞ പോലെ ഈ ലോകത്ത് എങ്ങനെയാ ജീവിക്കുക എന്നത് തന്നെയാണ് ഇപ്പോള്‍ പ്രശ്നം.....

  ReplyDelete
 6. ബ്ലോഗ് അതിന്റെ ധര്‍മ്മം തുടരട്ടെ..
  പുതുസന്ദേശങ്ങളും അറിവുകളുമായ്..

  ആശംസകള്‍.

  RoHS compliance ആധുനിക വ്യവസായിക ലോകത്തിലെ ഏറ്റവും പ്രധാനമായ ഒന്നാണ്. ഈ സബ്സ്റ്റാന്‍സില്‍ ലെഡ് ആണ് ഒന്നാമന്‍. പിന്നെയുള്ളത് കാഡ്മിയം (പഴയ കൊക്കോകോള-പെപ്സി വിവാദങ്ങളോര്‍കുക), മെര്‍ക്കുറി (ഇതും അപകടകരം, ഈയിടെ ‘ബസില്‍ വായിച്ചു’ കോമ്പാക്റ്റ് ഫ്ലൂറസെന്റ് ബള്‍ബുകള്‍ ജര്‍മ്മനിയിലോ മറ്റൊ നിരോധിക്കാന്‍ പൊതുജനം പ്രക്ഷോപം ചെയ്യുന്നെന്ന്) തുടങ്ങിയ ഏഴോളം (ഓര്‍മ്മ ശരിയെങ്കില്‍ 7 തന്നെ) സബ്സ്റ്റാന്‍സ് കമ്പ്ലൈ സെര്‍ട്ടിഫിക്കേറ്റ് ഇല്ലെങ്കില്‍ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കാം എന്നൊക്കെയോ മറ്റോ വ്യവസ്ഥകളുണ്ട്.

  ഉപകാരപ്രദമായ പോസ്റ്റിന്ന് അഭിനന്ദനങ്ങള്‍.

  ReplyDelete
 7. ഉപകാരപ്രദമായ ഈ ഈ വിവരണത്തിന് നന്ദി കുഞ്ഞൂസേ
  എല്ലാവിധ ആശംസകളും

  ReplyDelete
 8. വളരെ വിജ്ഞാനപ്രദമായ പോസ്റ്റാണിത്.എല്ലാവരും വായിച്ചിരിക്കേണ്ടതുമാണിത്.അഭിനന്ദനങ്ങൾ

  ReplyDelete
 9. വളരെ informative ആയ ഒരു പോസ്റ്റിട്ടതില്‍ അഭിനന്ദനങ്ങള്‍.
  ടി.വി കാണുമ്പോഴും ലെഡിന്റെ അംശം നമ്മള്‍ ആവാഹിക്കുകയാണ്.അതിനാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ ടി.വി കാണുന്നത് തീര്‍ച്ചയായും നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്.

  ReplyDelete
 10. പലതും പോലെ ഇതും.... ഉപകാരമെന്ന് കണ്ട് ഉപയോഗിച്ചു പക്ഷേ ഒടുവില്‍ തിരിഞ്ഞ് കൊത്തുന്നു...

  എന്റെ ആദ്യ ഗവേഷണം (എം.എസ്സ്.സി. കാലത്ത്) അന്തരീക്ഷത്തിലെ ലെഡിനെ കുറിച്ചായിരുന്നു... അന്ന് പെട്രോളില്‍ ലെഡ് ഉണ്ടായിരുന്ന കാലം... കൊച്ചിയിലെ പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡിന്റെ സഹായത്താല്‍ സൌത്തിലും, ഏലൂരിലും, വൈറ്റിലയിലും പഠനം നടത്തി... തുടര്‍ന്ന് പ്രബന്ധം എഴുതുന്ന സമയത്താണ് ലെഡിന്റെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കിയത്...

  ഇത് കൊണ്ട് തന്നെ ഏതിന്റെയും ദോഷവശം മാത്രമേ ആദ്യം കണ്ണില്‍ പെടുകയുള്ളൂ... നാനോ ടെക്നോളജി ഉയര്‍ന്ന് വന്നപ്പോള്‍ പോലും അതിന്റെ ദൂഷ്യ വശമാണ് ആദ്യം ചികഞ്ഞത്...

  ReplyDelete
 11. അതുപോലെ തന്നെ പെയിന്റ്, ലിപ്‌സ്റ്റിക്, മറ്റ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, വിനൈല്‍ കൊണ്ടുള്ള ഭക്ഷണപാത്രം തുടങ്ങിയവയില്‍ ലഡ്ഡും മറ്റ് ഘനലോഹങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ അതിലും മോശമായി ഇവ നിറഞ്ഞിട്ടുള്ള മറ്റൊരു സ്ഥലം U.S. Food and Drug Administration കണ്ടെത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കഴിക്കാനുള്ള വിറ്റാമിന്‍ ഗുളികകളില്‍.

  http://mljagadees.wordpress.com/2009/01/25/lead-lead-everywhere/

  ReplyDelete
 12. "ആവശ്യം കഴിഞ്ഞു വലിച്ചെറിയുമ്പോള്‍ അത് തനിക്ക് തന്നെ വിനയാകുമെന്നു നമ്മില്‍ ആരും ഓര്‍ക്കാറില്ല"

  വളരെ ശരി.

  ശസ്ത്രത്തിന്റെ ഓരോ നേട്ടങ്ങളിലും സന്തോഷിക്കാറുണ്ട്. പിന്നീട് ഇങ്ങനെയൊക്കെ അറിയും. പിന്നെ നേട്ടങ്ങളുടെ ലാഭനഷ്ടങ്ങളെ തട്ടിച്ചു നോക്കും. പലപ്പോഴും നിരാശ തോന്നും. പൊളിത്തീൻ വരുത്തുന്നതും ഭാവിയിൽ വരുത്താനിരിക്കുന്നതുമായ ഭവിഷ്യത്തിനെക്കുറിച്ചു വളരെ ഭയം തോന്നുന്നുണ്ട്.

  ReplyDelete
 13. കുഞ്ഞൂസ് ചേച്ചി...ഇതുപോലൊരു അറിവ് പകര്‍ന്ന് തന്നതിനു
  നന്ദി...

  ReplyDelete
 14. ഇതോപോലെ എന്തെല്ലാം വിഷമാണ് നമ്മള് തന്നെ നമുക്ക് ചുറ്റും തള്ളുന്നത്.
  'ഗോ ഗ്രീന്‍' എന്നത് ഒരു കാപ്ഷന്‍ മാത്രമായി ചുരുക്കാതെ അത് പ്രവര്‍ത്തിയിലെക്കും കൊണ്ട് വരാന്‍ നമ്മള്‍ ശ്രമിക്കണം.

  "നമുക്ക് ഇന്നുള്ളത്, നമ്മള്‍ നാളെയില്‍ നിന്ന് കടമെടുത്തതാണ്. അത് സൂക്ഷ്മതയോടെ തിരിച്ചേല്‍പ്പിക്കണ്ടത് നമ്മുടെ കടമയും"
  നന്ദി, ഈ നല്ല പോസ്റ്റിന്.

  ReplyDelete
 15. ആദ്യമായിട്ട് കേള്‍ക്കുവാ

  ReplyDelete
 16. എന്താണ് കുഞ്ഞൂസേ ..ഇതിനു പരിഹാരം,,

  ReplyDelete
 17. വായിച്ച് പേടിക്കാം എന്നല്ലാതെ നമുക്ക് എന്തുചെയ്യാനാവും ?
  വികസനം കുഴിതോണ്ടുന്നു.

  ReplyDelete
 18. കുഞ്ഞൂസേച്ചി ഈ ലേഖനം പോസ്റ്റ് ചെയ്തതിനു നന്ദി
  പലരും ഈ ലെഡിന്‍റെ ദൂഷ്യവശത്തെ പറ്റി ആദ്യമായി കേള്‍ക്കുകയായിരിക്കും,
  എന്നെ പോലെ ഇലക്ട്റോണിക്ക് സെര്‍വീസിങ്ങ് വര്‍ക്ക് ചെയ്യുന്ന ആളുകള്‍ പലരും അറിയുന്നില്ല soldering ചെയ്യുംബോള്‍ തങ്ങളുടെ മുന്നില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന ഈ ലെഡ് എത്ര അപകടകാരി ആണെന്ന്..
  വര്‍ഷങ്ങളായി ഈ ജോലി ചെയ്യുന്ന പലരും ഉണ്ട് അവരില്‍ ചുരുക്കം അളുകള്‍ക്കെ ലെഡ് പ്രത്യഷത്തില്‍ പ്രശ്നമാക്കാറുള്ളു
  നമ്മുടെ ശരീരം തന്നെ ഇത്തരം ദോഷകരമായ മൂലകങ്ങളെ പുറം തള്ളും
  പക്ഷെ എന്നെ പോലെ ചുരുക്കം ആളുകള്ക്ക് ശരീര പ്രത്യേകതകൊണ്ട് ഈ പുറം തള്ളല്‍ നടക്കില്ല..അങ്ങനെ ഉള്ളവരുടെ രക്തത്തില്‍ ലെഡ് ലെവല്‍ കൂടുകയും , പലതരം ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു

  ഇത്തരം ഇലക്ട്റോണിക്ക് വര്‍ക്ക് ചെയ്യുന്നവര്‍ കഴിയുന്നതും മാസ്ക് ധരിക്കുക ജോലി ചെയ്യുംബോള്‍ , നേരിട്ട് ലെഡിന്‍റെ പുക ശ്വസിക്കുന്നത് തടയാന്‍ സഹായിക്കും

  ReplyDelete
 19. ഒരു 7 വര്‍ഷം മുന്‍പ് എനിക്ക് ഇങ്ങനെ ഒരു ലേഖനം വായിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ഇന്ന് എനിക്ക് ഈ അവസ്ത വരില്ലായിരുന്നു....

  ReplyDelete
 20. പോസ്റ്റ് നന്നായി.
  ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അറിവ് പൊതുവേ എല്ലാവർക്കും വളരെ പരിമിതമാണ്. അതുകൊണ്ട് തന്നെ പരിഹാര മാർഗങ്ങൾ അജ്ഞാതവും ആയിരിയ്ക്കും.
  വലിയൊരു കാര്യമാണ് കുഞ്ഞൂസ് ചെയ്തത്.
  അഭിനന്ദനങ്ങൾ.

  ReplyDelete
 21. കുഞ്ഞൂസ്..ഞാനും ലെഡ് ഉപയൊഗിച്ച് വർക്ക് ചെയ്തിരുന്ന ഒരു ഇലക്ട്ട്രോണിക്സ് എൻശ്ചിനിയർ ആയിരുന്നു..പിന്നെ മാറി കാരണം കുഞ്ഞൂസ് മോൾ പറഞ്ഞതു തന്നെ.ഹൃദയത്തിനും, ശ്വാശ്കോശത്തിനും ഏറ്റവും അപകടകാരിയാണ് ഈ ഒട്ടിപ്പിടുത്തക്കാരൻ..ഇത്തരം ലേഖനം മറ്റുള്ളവർക്ക് വളരെ പ്രയോജനം ചെയ്യും..എല്ല നന്മയും വരട്ടെ.........ചന്തുനായർ

  ReplyDelete
 22. വിഷമാണെന്നറിഞ്ഞുകൊണ്ടുതന്നെ പലതിനെയും സ്വീകരിക്കേണ്ട ഗതികേടിലാണ്‌ നമ്മള്‍. നല്ല പോസ്റ്റ് അഭിനന്ദനങ്ങള്‍

  ReplyDelete
 23. സാഹചര്യങ്ങളുടെ മാറ്റങ്ങള്‍ക്കനുസരിച്ച്‌ ശരീരത്തിലെ പ്രതിരോധഘടകവും ക്റമേണ മാറുകയോ ശക്തിപ്പെടുകയോ ചെയ്യുന്നില്ലേ..? അങ്ങനെയല്ലെ ഇത്തരത്തിലുള്ള ഓരോ വൈതരണിയും മറി കടന്ന് സമൂഹം ഇന്നത്തെ നിലയില്‍ എത്തിയിട്ടുള്ളത്‌. ലേഖനത്തിണ്റ്റെ 'സ്പിരിറ്റ്‌' ഉള്‍ക്കൊണ്ടുകൊണ്ടു തന്നെ മനസ്സില്‍ തോന്നിയ ഒരു സംശയം ഉന്നയിച്ചു എന്നു മാത്രം.

  ReplyDelete
 24. കഥ എഴുത്ത് മാറ്റിവെച്ചു ഇത്രേം നല്ല അറിവ് പകരാന്‍ കാണിച്ച സന്മനസ്സിനു എങ്ങനെയാ നന്ദി പറയേണ്ടത്!
  ബിഗു പറഞ്ഞത് കേട്ടില്ലേ. അതാണ്‌ സത്യം.

  ReplyDelete
 25. ലെഡ് ഇത്ര ലൊട്ട് ലൊഡുക്ക് സാധനമാണേന്നറിഞ്ഞിരുന്നില്ല ...!
  .
  ഈ പുത്തനറിവിന് ഒത്തിരി നന്ദി കേട്ടൊ കുഞ്ഞൂസേ
  ഒപ്പം ജിത്തുവിനെ പരിചയപ്പെടുത്തിയതിനും...!

  ReplyDelete
 26. കുറെ ഏറെ നല്ല അറിവുകള്‍ക്ക് നന്ദി

  ReplyDelete
 27. നല്ല ലേഖനം.. ഈ വെയ്സ്റ്റിന്‍റ കാര്യം ഞാനും എപ്പോഴും ആലോചിച്ചിട്ടുണ്ട്. അതായത് അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ നിന്നും ഇ വെയ്സ്റ്റു തള്ളുന്ന ഒരു രാജ്യമായി ഭാരതം പോലെയുള്ള മറ്റു രാജ്യങ്ങള്‍ മാറിക്കൊണ്ടിരിയ്ക്കുകയാണ്.അതായത് ഉദാഹരണത്തിന് കംപ്യൂട്ടര്‍ തന്നെയെടുക്കുക.. p1, p2,p3,p4 തുടങ്ങി അവരുടെ ടെക്‍നോളജിയ്ക്കനുസരിച്ച് പടച്ചു വിടുന്ന തിന്‍റെ ലോവര്‍ വെര്‍ഷന്‍ തള്ളാനുള്ള രാജ്യമായാണ് ഭാരതത്തിനെപ്പോലുള്ള രാജ്യങ്ങളെ അവര്‍ കണ്ടിരിയ്ക്കുന്നത്.
  പണ്ട് p3 ഉപയോഗിച്ചവരൊക്കെ ഇപ്പോള്‍ p4ഉം അതില്‍ തന്നെ ഉയര്‍ന്ന കോര്‍ ടു ഡുയോവും ഉക്കെ മേടിയ്ക്കുന്ന തിരക്കിലാണ്. അതായത്
  അതും അതിന്‍റ അസസസറീസും എല്ലാം ലേറ്റസ്റ്റായിരിക്കും അപ്പോള്‍ ഈ
  പഴയ ഈ വെയ്സ്റ്റ് എവിടെ കൊണ്ടു തള്ളും..കുഞ്ഞൂസു പറഞ്ഞതുപോലെ സാങ്കേതിക വിദ്യ കൂടുന്നതനുസരിച്ച് ഇങ്ങനെയുള്ള മാരക വിപത്തുകളുടെ കരാളഹസ്തത്തില്‍ നമ്മള്‍ അകപ്പെട്ടിരിയ്ക്കുന്നു.ഒന്നു കൂടിപ്പറയട്ടെ വളരെ നല്ല ലേഖനം

  ReplyDelete
 28. Thank you for sharing these kind of information!!
  Good Post...

  ReplyDelete
 29. നാം ഒത്തിരി ചിന്തിക്കേണ്ട ഒന്നാണ് . ശാസ്ത്രം മുന്നോട്ടു പോകുമ്പോള്‍ അതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുക്കള്‍ നാം ആരും ഓര്‍ക്കാറില്ല. എന്തായാലും ഇങ്ങനൊരു പോസ്റ്റ്‌ ഇട്ടതിനു നന്ദി പറയുന്നു. അതുപോലെ ഇതിനെക്കുറിച്ച് വിവരിച്ച നിശാസുരഭിയോടും നന്ദി പറയുന്നു

  ReplyDelete
 30. വളരെ വിജ്ഞാനപ്രദം; ആശംസകൾ!

  ReplyDelete
 31. നല്ല പോസ്റ്റ്‌..പുതിയ അറിവുകള്‍..
  പുതുവത്സരാശംസകള്‍..

  ReplyDelete
 32. വിക്ഞാനപ്രദം
  ചിന്തനീയം
  പക്ഷെ ;……

  ReplyDelete
 33. ചേച്ചി,
  ഈ പുതിയ അറിവിനു വളരെ നന്ദി.

  ReplyDelete
 34. കുഞ്ഞൂസേ വന്നു വന്നു ജീവിക്കാന്‍ വയ്യാതായിരിക്കുന്നു .എന്തില്‍ തൊട്ടാലും സര്‍വത്ര വിഷമയം!
  മുലപ്പാലില്‍ വരെ എന്ടോ സള്‍ഫാന്‍ കലര്‍ന്ന കലികാലം!
  എന്ത് ചെയ്യും ? ആരുടെ കയ്യിലുണ്ട് പരിഹാരം ?

  ReplyDelete
 35. ഉപകാരപ്രദമായ ഇത്തരം നല്ല പോസ്റ്റുകള്‍ കുഞ്ഞൂസില്‍ നിന്നും ഇനിയും പ്രതിക്ഷിക്കുന്നു...

  നല്ല ഒരു അറിവ് പകര്‍ന്നതിനു ഒത്തിരി നന്ദി :)

  ReplyDelete
 36. അഭിനന്ദനങ്ങള്‍ ... ഇങ്ങനെയുള്ള പല കാര്യങ്ങളുടെയും ദൂഷ്യ വശങ്ങളെ കുറിച് കൂടുതല്‍ പേരും അറിഞ്ഞിരിക്കാന്‍ സാധ്യതയില്ലതതിനാല്‍ തന്നെ ഇതൊരു നല്ല പോസ്റ്റ്‌ ആണ്. ജിത്തുവിന്റെ സ്റ്റോറി കേട്ട ശരിക്കും ഞെട്ടിപ്പോയി.

  ReplyDelete
 37. അഭിനന്ദനങ്ങള്‍ കുഞ്ഞൂസ്...കണ്ടില്ലേ എത്ര പേരെ ആകര്‍ഷ്ഷിപ്പിച്ചു വിജ്നാനപ്രദമായ ഈ പോസ്റ്റെന്നു...നന്ദി.

  ReplyDelete
 38. വളരെ സുപ്രധാനമായ അറിവുകള്‍ നല്കിയതിനു
  ഹ്രദ്യമായ നന്ദി..............
  ഇനിയും ഇതുപോലെ ഇന്‍ഫര്‍മാറ്റീവ് ആയ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു......
  അഭിനന്ദനങ്ങള്‍!

  ReplyDelete
 39. കുഞ്ഞൂസെ,ഇതിത്തിരി താമസിച്ചു പോയി, ഇനി എന്തൊക്കെ വെയിസ്റ്റ് എന്നു കൂടി കണ്ടുപിടിക്കണം. കുറച്ചെങ്കിലും മാറ്റിയെടുക്കാമെങ്കില്‍ നന്ന്. നല്ല ലേഖനം കുഞ്ഞൂസെ.

  ReplyDelete
 40. വളരെ നല്ല പോസ്റ്റ്. വിജ്ഞാനം പകരുന്ന വിഷയം. ലിങ്ക് മക്കള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
  പ്രിന്റ് ഔട്ട് എടുത്ത് ഓഫീസ് സ്റ്റാഫിനും കൊടുത്തു. ഒരു കോപ്പി ബീനാമ്മക്കും.
  ഇതൊക്കെ വായിക്കുമ്പോള്‍ ഈ ലോകത്ത് എങ്ങിനെ ജീവിച്ചുപോകും എന്ന ആശങ്കയും മനസ്സില്‍ വന്നു.

  ReplyDelete
 41. ഉപകാരപ്രദമായ പോസ്റ്റ്!

  നന്നായി, ചേച്ചീ

  ReplyDelete
 42. വളരെ പ്രസക്തമായ ലേഖനം.
  ഇതൊക്കെ അതിജീവിച്ചും മനുഷ്യർ ജീവിക്കുന്നത് അതിശയം തന്നെ!

  ReplyDelete
 43. ഇനി ലഡ്ഡു തിന്നാലും ലഡ് തിന്നുന്ന പരുപാടി നിര്‍ത്തി!

  ReplyDelete
 44. വളരെ നല്ല ലേഖനം കുഞ്ഞൂസ്

  ReplyDelete
 45. വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്‌. ഇതുപോലുള്ള നല്ല കാര്യങ്ങള്‍ മറ്റുള്ളവരിലേയ്ക്ക് എത്തിക്കാനും കൂടിയുള്ളതാണ് ‌ബ്ലോഗ്. ഇത്തരം വിഷയങ്ങള്‍ ഇനിയും കുഞ്ഞുവില്‍ നിന്ന് പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങള്‍. ഒപ്പം നന്ദിയും.

  @നിശാസുരഭിക്കും (നിസു) പ്രത്യേക നന്ദി.

  ReplyDelete
 46. ലെഡിനെപ്പറ്റി ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്ന ചേച്ചിക്ക് നന്ദി....

  ReplyDelete
 47. വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്. ഇതു ആദ്യമായാണ് കേൾക്കുന്നത്. ബിഗു പറഞ്ഞത് പോലെയാണ് നമ്മുടെയൊക്കെ കാര്യങ്ങൾ അറിഞ്ഞുകൊണ്ട് തന്നെ ഉപയോഗിക്കേണ്ടി വരുന്നു. ഇതിനൊക്കെ മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം അല്ലേ?

  ReplyDelete
 48. പേടിപ്പിച്ചു പട്ടിണിക്കിട്ട് കൊല്ലും
  അല്ലെ
  അറിവ് പകര്‍ന്നതിനു നന്ദി

  ReplyDelete
 49. അറിഞ്ഞിരിക്കേണ്ട ഒരറിവ് നല്‍കി...
  നന്ദി...
  പുതുവത്സരാശംസകള്‍...

  ReplyDelete
 50. പടിഞ്ഞാറിന്റെ വിഴുപ്പ് ചുമക്കുന്നത് നമ്മുടെ രാജ്യം പോലെ ഉള്ളവര്‍ ആണ് .അവര്‍ക്ക് ഉപ്പെക്ക്ഷിക്കാന്‍ പാട് പെടുനത് നമ്മള്‍ കാശ് കൊടുത്തു വാങ്ങി ഇവിടെ ഉപയോഗിക്കുന്നു ..

  ഇത് പോലെ വന്ന ഒന്ന് രണ്ടു കപ്പലുക്കള്‍ കൊച്ചി തുറമുഖത്ത് ഇറക്കാന്‍ തൊഴിലാളികള്‍ സമതിച്ചില്ല എന്ന് ഉള്ളത് ഇതിന്റെ കൂടെ കൂട്ടി വായിക്കാം ..
  അടുത്ത നുറ്റാണ്ടില്‍ നമ്മള്‍ ഒക്കെ വേസ്റ്റ് രാജ്യമായി മാറും

  ReplyDelete
 51. കാതലുള്ള പോസ്റ്റ് .നല്ല ബോധവൽകരണം .ആശംസകൾ

  ReplyDelete
 52. കുഞ്ഞൂസ് ചേച്ചി...ഇതുപോലൊരു അറിവ് പകര്‍ന്ന് തന്നതിനു വളരെ നന്ദി...
  ഇനി വരും കാലങ്ങളില്‍ ഇതേപോലുള്ള നമ്മുക്ക് ദോഷം വരുന്ന എന്തല്ലാം വരാനിരിക്കുന്നു എന്ന് അറില്ല

  ReplyDelete
 53. so informative and useful. ഇവിടെ എത്താന്‍ വൈകി എന്ന് തോന്നുന്നു

  ReplyDelete
 54. Visham vyapikkumpol...!

  Upakarapradam... Ashamsakal...!!!

  ReplyDelete
 55. ഈ അറിവ് പകര്‍ന്ന് തന്നതിനു
  നന്ദി... കുഞ്ഞൂസ് ചേച്ചി


  ആശംസകള്‍സ്..!!

  ReplyDelete
 56. Really an enlightening article,
  It seems Kunjoose did a wonderful research on this subject did present in an easily understanding way.

  Thank you , kunjoose, as ever your article also very cute .. :)

  ReplyDelete
 57. വിജ്ഞാനപ്രദമായ ലേഖനത്തിനു നന്ദി.

  ReplyDelete
 58. വിജ്ഞാനപ്രദമായ ഒരു നല്ല പോസ്റ്റ്‌!!!
  അഭിനന്ദനങ്ങള്‍!!

  ReplyDelete
 59. കുഞ്ഞൂസ്,
  ഇത്ര അപകടകരമായ സ്ഥിതിവിശേഷം എനിക്കറിയില്ലായിരുന്നു.
  ഞാനും ചില്ലറ ഇലക്ട്രോണിക്സ് റിപ്പയര്‍ പരിപാടികളൊക്കെ ചെയ്യാറുണ്ട്. ഇനിയിപ്പോള്‍ അതും വേണ്ടെന്നു വെക്കേണ്ടി വരുമോ, എന്നൊരു ഉള്‍ഭയം!
  വളരെ ഉപകാരപ്രദമായ ലേഖനമാണ്. അഭിനന്ദനങ്ങള്‍!

  ReplyDelete
 60. കുഞ്ഞു ,പോസ്റ്റ്‌ വന്നപ്പോള്‍ തന്നെ വായിച്ചിരുന്നു ,പിന്നെ എന്താ എഴുതുകാ എന്ന വിഷമം കാരണം ഒന്നും പറഞ്ഞില്ല .സമയം പോലെ വിജ്ഞാനപ്രദമായ പോസ്റ്റുകള്‍ എഴുതണം ,എന്ന് കൂടി പറയുന്നു ..

  ReplyDelete
 61. ഇപ്പോൾ എനിക്കും പേടിയായിത്തുടങ്ങി...! ഞാനും ‘ലെഡ്’ഉരുക്കുന്ന പണി ദിവസവും ചെയ്യുന്നതാണ്. അതില്ലാതെ പണിയൊട്ടു നടക്കുകയുമില്ല. പക്ഷെ, ഇത്ര അപകടകാരിയാണെന്നു ഇപ്പോഴാണ് മനസ്സിലാകുന്നത്.... ഈ പുതിയ വിവരത്തിനു വളരെ നന്ദി കുഞ്ഞൂസ്.....

  ReplyDelete
 62. മോളെ വളരെയേറെ അറിവ്‌ പകരുന്ന പോസ്റ്റ്‌ ..ഇത്രയും മാരകമായ വിഷം നമ്മുടെ അറിവില്ലായ്മയുടെ ഫലമായി നമ്മളില്‍ ലെയിക്കുന്നതു കാരണം എന്തെല്ലാം രോഗങ്ങളായിരിക്കും നമ്മളെ തേടിയെത്തുക..ജിത്തുവിന്റെ അവസ്ഥ വല്ലാതെ മന:പ്രയാസമുണ്ടാക്കി .

  ReplyDelete
 63. പുതിയൊരു തൊഴില്‍ മേഖല കണ്ടെത്താനുള്ള ശ്രമത്തിലാണ് ജിത്തു. ഇപ്പോള്‍ ഷെയര്‍ മാര്‍ക്കെറ്റില്‍ ഭാഗ്യം പരീക്ഷിച്ചു നോക്കുന്നു. വീല്‍ചെയറില്‍ ആയതിനാല്‍ പറ്റിയൊരു മേഖല കണ്ടുപിടിക്കുന്നതിനും പരിമിതികള്‍ ഉണ്ടല്ലോ...

  കൂടാതെ,ഇപ്പോള്‍ ഒരു ഹോമിയോ ഡോക്ടറുടെ ചികിത്സയില്‍ ആണ്. രക്തത്തിലെ ലെഡിന്റെ അളവ് കുറച്ചു കൊണ്ടു വരാന്‍ ആവും എന്ന ഡോക്ടറുടെ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നു.

  നൈരാശ്യത്തിന്റെ , വേദനയുടെ പിടിയില്‍ നിന്നും പുറത്തുവരാന്‍, പ്രതീക്ഷയും പിന്തുണയും നല്‍കാന്‍ ജിത്തുവിനെ ബന്ധപ്പെടേണ്ട നമ്പര്‍:9895340301

  ReplyDelete
 64. ലെഡ് ഇത്ര മാരകമാണെന്ന് അറിയുന്നത് ഇപ്പോഴാണ്. നിത്യ ജീവിതത്തില്‍ നാം ശ്രദ്ധിക്കാതെ പോകുന്ന ഇങ്ങിനെ എന്തെല്ലാം കാര്യങ്ങള്‍.

  ReplyDelete
 65. പ്ലാച്ചിമടയിലെ കൃഷിയിടങ്ങളിൽ കൊക്കൊക്കോള കമ്പനിക്കാർ നിക്ഷേപിച്ച മാലിന്യത്തിൽ നിറയെയും ലഡ് ഉണ്ടായീരുന്നു എന്ന് അന്നേ പഠനങ്ങൾ വന്നിരുന്നു. ലോകത്തെ മിക്കവാറും രാജ്യങ്ങളിലെല്ലാ‍ം മൊബൈൽ മോർച്ചറികൾ പെരുകുകയാണ്. കുഞ്ഞൂസ് പറയൂന്നത് പോലെ ഇ-വേസ്റ്റുകൾ നാളെ ലോകത്തെ നശിപ്പിക്കാൻ പോകുന്ന മാരകവിപത്തുകളാണ്.ഉപയോഗിച്ച് വലിച്ചെറിയുക എന്ന തത്വത്തിൽ വിശ്വസിക്കുന്ന നമുക്കെല്ലാം ലോകം നാളെ നിലനിൽക്കുമോ എന്ന് ചിന്തിക്കേണ്ട കാര്യമില്ലല്ലോ അല്ലേ? ഇത് ബൂലോകത്തിൽ മാത്രമല്ല പ്രിന്റ് മീഡിയയിൽ കൂട് പബ്ലിഷ് ചെയ്യേണ്ട മാറ്റർ ആണ്. മാതൃഭൂമി ബ്ലോഗനയ്ക്ക് ലിങ്ക് അയച്ചോ?

  ReplyDelete
 66. ഇത്രയേറെ വിപല്‍കരമായ
  ലെഡ് നിറഞ്ഞ രാസവസ്തുക്കളാല്‍
  നിറഞ്ഞ പെരിയാറിനെയും ചാലക്കുടി
  പുഴയെയും ആഴത്തില്‍ ഓര്‍ത്തു.
  മാരകമായി കരിഞ്ഞു പായുന്ന
  മറ്റനേകം പുഴകളെയും.

  ReplyDelete
 67. പുതിയ അറിവുകളാണ്. നന്ദി.

  ReplyDelete
 68. കുഞ്ഞൂസ്, ഇതൊരു പുതിയ അറിവാണ്. ബ്ലോഗ്‌ ഉപകാരപ്രദമായി ഉപയോഗിക്കാം എന്നതിന്റെ തെളിവുകൂടിയാണ് ഈ പോസ്റ്റ്‌. ചര്‍ച്ചകള്‍ സാമാന്യ ജനത്തിലേക്ക് പടരട്ടെ. യുദ്ധം തുടങ്ങി വെച്ചു കഴിഞ്ഞു.
  നാളെ എന്താകും എന്ന കരച്ചിലില്‍ അര്‍ഥമില്ല. പരിസ്തിഥി തകര്‍ക്കുന്ന നമ്മുടെ തലതിരിഞ്ഞ വികസന നയത്തിനെതിരായ സന്ധിയില്ലാത്ത സമരമായി നമുക്കിതിനെ വളര്‍ത്തിയെടുക്കണം.
  ആശംസകള്‍ .

  ReplyDelete
 69. ഇതുവരെ അറിയാത്ത അറിവ് പകര്‍ന്നു തന്ന ചേച്ചിക്ക് അഭിനന്ദനങ്ങള്‍ ......!!വളരെ നന്ദി ചേച്ചീ........!!

  ReplyDelete
 70. നല്ല പോസ്റ്റ്‌..ഒരുപാട് പുതിയ അറിവുകള്‍ ഇതില്‍ ഇന്ന് കിട്ടി.നന്ദി..ഇനിയും തുടരുക..

  ReplyDelete
 71. Very informative and very relevant....Thanks a lot for taking out u r time in posting this !!I am sharing this in my facebook profile

  ReplyDelete
 72. കുഞ്ഞൂ...ഈ വിവരങ്ങള്‍ നേരത്തേ കിട്ടിയതായി ജിത്തു എന്നോടു പറഞ്ഞിരുന്നു. ലോകത്തെ സാങ്കേതികവിദ്യ വികസിക്കുന്നതോടൊപ്പംതന്നെ ഇത്തരം മാരക അസുഖങ്ങളും പെരുകുന്നുണ്ട്. അതിനെല്ലം ഉടനെ പരിഹാരം കണ്ടെത്തുമെന്ന് നമുക്കെല്ലാം പ്രത്യാശിക്കാം.
  ഭാവുകങ്ങള്‍

  ReplyDelete
 73. അപകടകരകാരിയാണെന്ന് കേട്ടിട്ടുണ്ടെങ്കിലും ഇവൻ ഇത്രയ്ക്ക് കുഴപ്പമുണ്ടാക്കുമെന്ന് അറിഞ്ഞിരുന്നില്ല. വിജ്ഞാനപ്രദവും പ്രസക്തവുമായ ഒരു കാര്യം പങ്കുവച്ചതിന്‌ നന്ദി.

  satheeshharipad.blogspot.com

  ReplyDelete
 74. പുതിയൊരു അറിവിലേക്ക് കൂടെകൂട്ടിയതിനു നന്ദി...

  ReplyDelete
 75. ലെഡ് വളരെ അപകടം പിടിച്ചതാണെന്നറിയാമെങ്കിലും അതിക പേരും അത്ര ഗൌരവമായി എടുക്കുന്നില്ല. ചെറുപ്പത്തിൽ എയർഗണ്ണുമായി പക്ഷികളെ പിടിക്കാനിറങ്ങുമ്പോ തിരകൾ നഷ്ടപെടാതിരിക്കാൻ വായയിലിട്ടാണ് നടക്കാറ്. അന്നും വലിയുപ്പ പറയും, പക്ഷെ അതൊന്നും അത്ര ശ്രദ്ധിക്കില്ല. ഒരൂ കയ്യിൽ തോക്കും പിന്നെ അറുക്കുവാനുള്ള കത്തിയും പിടിച്ച് പക്ഷികളെ സൂക്ഷിക്കാനൊരൂ കീസും.. പൂർണ്ണമായും ലെഡ് കൊണ്ടാണ് തിരകളുണ്ടാക്കുന്നത്. എത്ര എണ്ണം വയറ്റിലേക്കിറങ്ങിയിട്ടുണ്ടെന്ന് ദൈവത്തിനറിയാം. പിന്നീട് ഇലക്ട്രോണിക്സ് പഠിക്കുമ്പോ ഇൻസ്ട്രക്ടർ ലെഡിന്റെ ദോഷഫലങ്ങളെ കുറിച്ച് പറഞ്ഞതിന് ശേഷം വളരെ ശ്രദ്ധിച്ചാണ് ഉപയോഗിക്കാറ്. ഇത് പോലെതന്നെയല്ലെ ഓക്സൈഡ് ആകാത്ത അലൂമിനിയവും? എത്ര പേര് ഇന്നും പുളിയുള്ള (അസിഡിറ്റി) കറികളൊന്നും അലൂമിനിയം പാത്രങ്ങളിൽ പാചകം ചെയ്യുന്നു.

  ഇത്തരം വിഷയം എല്ലാവരും അറിയേണ്ടതാണ്. നന്ദി.

  ReplyDelete
 76. നല്ല വിക്ഞാനം പകരുന്ന ലേഖനം ,അറിവ് പങ്കു വച്ചതിനു നന്ദി .

  ReplyDelete
 77. കാണേണ്ടതു കാണില്ല!,അതാണെന്റെ കുഴപ്പം.കുഞ്ഞുസിന്റെ ഈ പോസ്റ്റ് ഇത്ര കാലം കഴിഞ്ഞിട്ടും ഇന്നാണ് ഞാന്‍ കാണുന്നത്?.ജിത്തുവിനെയും എനിക്കറിയാം.എല്ലാ കഥകളുടെയും പോസ്റ്റിടുമ്പോള്‍ ലിങ്കയക്കാറുള്ള കുഞ്ഞൂസെന്തെ എനിക്ക് അയച്ചില്ല?.സാരമില്ല .ഇപ്പോഴെങ്കിലും കണ്ടല്ലോ.വളരെ വിജ്ഞാന പ്രദമായ ലേഖനമാണിത്.കുസുമം പറഞ്ഞ പോലെ ഇന്ന് ഇ-വെയിസ്റ്റ് തള്ളാനുള്ള ഒരു രാജ്യമായാണ് പല വിദേശ രാജ്യങ്ങളും ഇന്ത്യയെ കാണുന്നത്. നാമത് തിരിച്ചറിയാതെയും പോകുന്നു.കുറഞ്ഞ വിലക്ക് ഇന്നു പഴയ കമ്പ്യൂട്ടറുകള്‍ ഇറക്കുമതി ചെയ്തു പല സ്ഥാപനങ്ങളും വില്പന നടത്തുന്നു.പലരും കാര്യമറിയാതെ വിലക്കുറവു നോക്കി അവ വാങ്ങുകയും ചെയ്യുന്നു.മുമ്പൊക്കെ കോഴിയിറച്ചിയുടെ വേസ്റ്റ് റോഡു വക്കില്‍ തള്ളുന്ന പോലെ ഇന്നു കേടു വന്ന മോണിറ്ററുകളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും കൊണ്ടിടുന്നതു കാണാം!.അവയില്‍ മാരകമായ ഒരു വസ്തുവാണ് സി.എഫ്.എല്‍ ലാമ്പുകള്‍. അതിലുള്ള രസം(മെര്‍ക്കുറി)വളരെയധികം അപകടകാരിയാണ്. നമ്മള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ എന്‍ഡോസള്‍ഫാനെക്കാളും ഭീകരമായ അവസ്ഥയായിരിക്കും ഇനിയുള്ള തലമുറ നേരിടേണ്ടി വരുന്നത്!

  ReplyDelete
 78. ee post print eduththu sookshichittundeee... thanks for sharing dis knowledge with us.....

  ReplyDelete
 79. മാലിന്യക്കൊട്ട...ഭൂമിയും ആകാശവും ശരീരവും മനസ്സും. ഇതിനിടയ്ക്ക് അല്പം ശുഭ്രത കാണുന്നതെന്ത് മോദം!!!!

  ReplyDelete
 80. അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു.. വളരെ ഇന്ഫോര്‍മടിവേ..ലെടിനെ മുന്നേ കേട്ടിരുന്നു സജീവ ബോധത്തിലേക്ക് ഈ പോസ്റ്റു ആണിയടിച്ചു നന്ദി...

  ReplyDelete
 81. ജോലി സംബന്ധമായി ഇങ്ങനൊരു അപകടത്തിന്റെ വക്കിൽ ഞാനും എത്തിച്ചേർന്നിട്ടുണ്ട്. എണ്ണക്കിണറുകളിൽ നിന്ന്, പഠനങ്ങൾക്കായി വെൽ കണ്ടന്റ് അതേ ഊഷ്‌മാവിലും സമ്മർദ്ദത്തിലും ശേഖരിച്ച് പ്രത്യേകതരം ബോട്ടിലുകളിലേക്ക് ട്രാൻസ്പ്ഫർ ചെയ്യുന്നതിന് അമിതമായ തോതിൽ ലെഡിന്റെ സഹായം കൈക്കൊള്ളാറുണ്ടായിരുന്നു ഒരു കാലത്ത്. സ്ഥിരമായി ആ ജോലി ചെയ്തിരുന്നവരുടെ രക്തത്തിൽ ലെഡ് കണ്ടന്റ് കൂടാൻ തുടങ്ങി. ഭാഗ്യത്തിന് എനിക്ക് ആ മേഖലയുമായി ബന്ധപ്പെടേണ്ടി വന്നപ്പോഴേക്കും ലെഡ് ട്രാൻസ്‌ഫർ ഒഴിവാകുകയും പോസിറ്റീവ് ഡിസ്‌പ്ലേസ്‌മെന്റ് എന്ന സംവിധാനം വരുകയും ചെയ്തു.

  ജിത്തുവിന്റെ പോസ്റ്റ് വഴിയാണ് ഇങ്ങെത്തിയത്.

  ReplyDelete
 82. സിംഗപ്പൂരില്‍ ഒരു കെമിക്കല്‍ പ്ലാന്റില്‍ 2 കൊല്ലം ജോലിചെയ്തു.
  ശ്വാസമ്മുട്ടല്‍ ചുമ.. ഇവ കൂടിക്കൂടി..വാല്ലാത്തൊരവസ്ഥയിലേക്കെത്തിയപ്പോള്‍ എല്ലാം ഇട്ടെറിഞ്ഞ് തിരിച്ചു വണ്ടികേറി..!
  എന്തെല്ലാ മനുഭവിക്കണം എന്റീശ്വരാ..!!

  പോസ്റ്റ് നന്നായി.
  ആശംസകള്‍..!

  ReplyDelete
 83. എല്ലാവരും എല്ലാം പറഞ്ഞുകഴിഞ്ഞു.
  ഒന്ന് മാത്രം പറയാം ..
  ശാസ്ത്രം വളരുംതോറും
  നമ്മള്‍ തളരുന്നു!

  (അത്യാവശ്യമുള്ള പോസ്റ്റ്‌)

  ReplyDelete
 84. ലെഡ് വിമുക്തമായ ഉൽപ്പന്നങ്ങൾ ഇനിയെങ്കിലും വിപണിയിലെത്തട്ടെ...

  നല്ല പോസ്റ്റ് കുഞ്ഞൂസ്...
  ആശംസകൾ!

  ReplyDelete
 85. ജിത്തുവിന്റെ ബ്ലോഗിൽ നിന്നാണ് ഇവിടെയെത്തിയത്.. വളരെ ഉപകാര പ്രദമായ ഈ ലേഖനത്തിനു നന്ദി..

  ഇസ്‌മയിലിനെ കമന്റിനു താഴെ ഒരു ഒപ്പ്

  ReplyDelete
 86. ജിത്തുവിന്റെ ബ്ലോഗാണിവിടെയെത്തിച്ചത്.
  വളരെ അറിഞ്ഞിരിക്കേണ്ട കാര്യം തന്നെ.

  ReplyDelete
 87. നശിച്ചു പോകാന്‍ നൂറ്റാണ്ടുകളെടുക്കുന്ന ഈ വിഷം പരിസ്ഥിതിക്കു വളരെയേറെ ഉപദ്രവമാണ് എന്ന അറിവേ ഉണ്ടായിരുന്നുള്ളൂ. സോള്‍ഡെറിംഗ് പോലുള്ള ജോലികള്‍ ചെയ്യുമ്പോള്‍ ഇതു രക്തത്തില്‍ കലരുന്നു എന്നതു പുതിയ അറിവാണ്.

  ReplyDelete
 88. കുഞ്ഞൂസേ,ജിത്തുവിന്റെ ബ്ലോഗു വഴിയാണ് ഇവിടെ എത്തിയത്‌. ജിത്തുവിന്റെ ബ്ലോഗില്‍ കമന്റിടാനും ആവുന്നില്ല. കുറച്ചു കഴിഞ്ഞു ശരിയാകുമായിരിക്കും.
  അറിവ് തരുന്ന ഈ പോസ്റ്റിനു നന്ദി

  ReplyDelete
 89. ലെഡ്‌ ലെവല്‍ 32 microgram/dl ( അപ്പോള്‍ 325 microgram/litre) അത്ര അധികം എന്നു പറയാന്‍ പറ്റില്ല
  പക്ഷെ ജോലി വിട്ടതിന്‌ 6 കൊല്ലങ്ങള്‍ക്കു ശേഷം ആണെങ്കില്‍ അതും ആലോചിക്കേണ്ടതാണ്‌

  ലെഡ്‌ നോടനുബന്ധിച്ച ജോലികള്‍ ചെയ്യുന്നവരില്‍ 600 microgram/litre നുള്ളില്‍ നില്‍ക്കണം എന്നാണ്‌ പരിശോധനാ നിര്‍ദ്ദേശം. പക്ഷെ അതു ചികില്‍സകരുടെ മേല്‍നോട്ടത്തില്‍ ആയിരിക്കുമ്പോള്‍.

  തൊഴില്‍ശാലകളില്‍ ഉണ്ടാകാവുന്ന അപകടങ്ങളെ കുറിച്ച്‌ ബോധവാന്മാരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  പക്ഷെ എവിടെ നമുക്ക്‌ കാശുണ്ടാക്കാനുള്ള തത്രപ്പാടല്ലെ ഉള്ളു. മുതലാളി ആയാലും തൊഴിലാളി ആയാലും

  ReplyDelete
 90. ജിത്തുവാ പറഞ്ഞ് വിട്ടതീവഴിക്ക്
  വന്നു; വായിച്ചു; പേടിച്ചു :(
  ഒരിക്കെ പേടിച്ചാല്‍ പിന്നെതിനെ സൂക്ഷിക്കും, പണ്ടേ അങ്ങനാ :(
  അതിനുത്തരവാദി കുഞ്ഞൂസാ. നന്ദീണ്ട്.

  ReplyDelete
 91. ഇന്നലെ മാത്രമേ ഇതിനെക്കുറിച്ച് ഇത്രയും ഗൌരവമായി അറിഞ്ഞത്.

  നന്ദി

  ReplyDelete
 92. ഉപകാര പ്രദമായ ഈ ലേഖനത്തിനു നന്ദി..

  ReplyDelete
 93. ശ്രമിക്കാം ..നല്ല അറിവ് ..

  നമ്മു ഉദ്ദേശിച്ചാല്‍ നടെക്കാത്ത കാര്യം
  ഉണ്ടോ ...നന്ദി

  ReplyDelete
 94. കൊള്ളാം ചേച്ചി നല്ല അറിവ് ..
  ==സ്രെമിക്കാം ..നന്ദി

  ReplyDelete
 95. നമ്മുടെ അയലത്ത് തന്നെ അപകടം പതിയിരിക്കുന്നു. പുതിയ അറിവുകൾക്ക് നന്ദി.

  ReplyDelete
 96. ചേച്ചി ജിത്തു പറഞ്ഞു കുറച്ചു അറിയാം എന്നാലും എനിക്ക് ഇത് പുതിയ അറിവാണ്....എന്തായാലും അറിഞ്ഞിരിക്കേണ്ട ഒരറിവ് നല്‍കിയ പോസ്റ്റിനു നന്ദി..

  ReplyDelete
 97. chechi valare nanni, vilayeriya arivu panku vechathinu.

  ReplyDelete
 98. ok, chechi share cheythittundu, blogger vazhi

  ReplyDelete
 99. Hi Kunjus,
  Thanks for sharing this informative piece,
  I am here via Rajesh R's shared post.
  Keep inform
  Best Regards
  Philip

  ReplyDelete
 100. എനിക്ക് ഇത് പുതിയ അറിവാണ് പോസ്റ്റിനു നന്ദി.

  ReplyDelete
 101. വിജ്ഞാനപ്രദം

  ReplyDelete

Related Posts Plugin for WordPress, Blogger...