Thursday, December 30, 2010

അഭിമുഖം: ബൂലോകം ഓണ്‍ലൈന്‍ 2010 അവാര്‍ഡ്‌ ജേതാക്കള്‍


ബൂലോകം ഓണ്‍ലൈന്‍ 2010 ലെ സൂപ്പര്‍ ബ്ലോഗ് അവാര്‍ഡ് ജേതാക്കളായ ശ്രീ.ബഷീര്‍ വള്ളിക്കുന്നും ശ്രീ.അനില്‍കുമാര്‍ .സി.പി.യുമായുള്ള അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍ ...

പ്രതീക്ഷിക്കാതെ കൈവന്ന അവാര്‍ഡിന്റെ സന്തോഷത്തില്‍:ബഷീര്‍ വള്ളിക്കുന്ന്


ശ്രീ.ബഷീര്‍ വള്ളിക്കുന്നിനോടു ആദ്യം അഭിമുഖത്തിനു അനുവാദം   ചോദിച്ചപ്പോള്‍ , അതൊക്കെ വേണോ കുഞ്ഞൂസേ എന്നു ചോദിച്ചു വിമുഖത പ്രകടിപ്പിച്ചെങ്കിലും പിന്നീടു അദ്ധേഹം അനുമതി നല്‍കി.അഭിമുഖത്തില്‍ സത്യസന്ധമായ മറുപടികള്‍ വളരെ സരസമായി പറഞ്ഞുകൊണ്ടു ശ്രീ.ബഷീര്‍ അവാര്‍ഡിന്റെ സന്തോഷം ബൂലോകവാസികളുമായി പങ്കുവെക്കുകയാണിവിടെ…

എന്തായിരുന്നു ഈ അവാര്‍ഡ് ഫലപ്രഖ്യാപനം വന്നപ്പോള്‍ താങ്കള്‍ക്കുണ്ടായ വികാരം?
ഒരു വികാരവും തോന്നിയില്ല എന്ന് കള്ളം പറയാന്‍ ഞാനില്ല. സന്തോഷം തോന്നി. എന്റെ ബ്ലോഗ്‌ ഇഷ്ടപ്പെടുന്ന ചിലരുണ്ട് എന്നത് തീര്‍ത്തും സന്തോഷകരമായ ഒന്ന് തന്നെ.

ഈ അവാര്‍ഡ്‌ താങ്കള്‍ പ്രതീക്ഷിച്ചതായിരുന്നോ?
ഇല്ല, ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.ബെര്‍ളിയെപ്പോലൊരു മെഗാ ബ്ലോഗര്‍ ലിസ്റ്റില്‍ ഉള്ളപ്പോള്‍ ആരെങ്കിലും എനിക്ക് വോട്ടു ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. ബൂലോകം ഓണ്‍ലൈനില്‍ ബെര്‍ളി സജീവമല്ലാത്തത് കൊണ്ടാവാം പലരും എനിക്ക് വോട്ടു ചെയ്തത്. മലയാള ബ്ലോഗ്‌ രംഗത്ത് ബെര്‍ളി കഴിഞ്ഞേ മറ്റൊരു പേര്‍ ഉള്ളൂ.. ബെര്‍ളിയുടെ റേഞ്ചിന്റെ നാലയലത്ത് എത്താന്‍ എനിക്ക് പറ്റില്ല.
ആദ്യപാദ ലീഡില്‍ താങ്കളുടെ തൊട്ടടുത്ത്‌ തന്നെ അതിപ്രശസ്തനായ ബെര്‍ളി തോമസ്‌ ഉണ്ടായിരുന്നല്ലോ… അത് താങ്കളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കിയിരുന്നോ?
ഒരു കൌതുകം എന്നതിലപ്പുറമുള്ള ആവേശമൊന്നും ഉണ്ടായിരുന്നില്ല. ബെര്‍ളിയെക്കുറിച്ച് ഞാന്‍ മുകളില്‍ പറഞ്ഞുവല്ലോ.

എങ്ങിനെയാണ്‌ ബ്ലോഗില്‍ എത്തിപ്പെട്ടത് ? വള്ളിക്കുന്ന്.കോമിന്റെ പിറവി എങ്ങിനെയായിരുന്നു?

കോളേജ് പഠനം തുടങ്ങുന്ന കാലത്താണ് എന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു വന്നത്. അതിന്റെ തലക്കെട്ട് ഞാന്‍ പറഞ്ഞാല്‍ കുഞ്ഞൂസ് ഞെട്ടും (നമ്മുടെ വിദ്യാഭ്യാസ രംഗം ഒരഴിച്ചു പണിയുടെ ആവശ്യകത.. !!!) പത്താം ക്ലാസുകാരന്റെ അഴിച്ചു പണി!!. പിന്നീട് പലപ്പോഴായി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. വക്കം മൌലവി, കെ. എം. മൗലവി തുടങ്ങിയ കേരളത്തിലെ മുസ്‌ലിം നവോത്ഥാന നായകന്മാര്‍ രൂപം നല്‍കിയ സംഘടനയുടെ യുവ വിഭാഗമായ ഐ.എസ്.എം മുഖപത്രമായ ശബാബില്‍ ആണ് കൂടുതലായും എഴുതിയിരുന്നത്. പൊടി പിടിച്ചു തുടങ്ങിയ പഴയ ലേഖനങ്ങള്‍ എല്ലാം ഒതുക്കി വെക്കാനുള്ള ഒരിടം എന്ന നിലക്കാണ് ബ്ലോഗ്‌ തുടങ്ങിയത്. സുകുമാര്‍ അഴീക്കോടിന്‍റെ മുഖ്യ പത്രാധിപത്യത്തില്‍ തുടങ്ങിയ ‘വര്‍ത്തമാനം‘ പത്രത്തില്‍ രണ്ടു വര്‍ഷത്തോളം ‘ദേശാന്തരം‘ എന്ന പ്രതിവാര പംക്തി ഞാന്‍ എഴുതിയിരുന്നു. അത് ബ്ലോഗില്‍ ഇടാം എന്ന ഉദ്ദേശവും ഉണ്ടായിരുന്നു. പക്ഷെ അത് പോലെ സീരിയസ്സായ അന്താരാഷ്‌ട്ര വിഷയങ്ങള്‍ വായിക്കുവാന്‍ ബ്ലോഗില്‍ ഒരാളും വരുന്നില്ല എന്ന് കണ്ടപ്പോഴാണ് ഞാന്‍ റൂട്ട് മാറ്റി സമകാലിക വിഷയങ്ങള്‍ എഴുതിത്തുടങ്ങിയത്.

സാഹിത്യ ജീവിതത്തിലെ പിന്നിട്ട നാള്‍വഴികള്‍ ?
അങ്ങനെ കാര്യമായി ഒന്നുമില്ല. കോഴിക്കോട്ട് യുവത ബുക്ക്‌ ഹൌസ് പ്രസിദ്ധീകരിച്ച ‘പലസ്തീന്‍ പോരാട്ടത്തിന്‍റെ നാള്‍വഴി‘ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. ലേഖന സമാഹാരം പുസ്തകമാക്കി ഇറക്കാന്‍ പല സുഹൃത്തുക്കളും പറയാറുണ്ട്‌. സാഹചര്യം ഒത്തു വന്നിട്ടില്ല. പ്രസംഗം എനിക്ക് ഇഷ്ടമുള്ള ഒരു മേഖലയാണ്. കോളേജില്‍ പഠിക്കുന്ന കാലത്ത് ഇന്റര്‍ സോണ്‍ മല്‍സരങ്ങളില്‍ പലപ്പോഴും പ്രസംഗ മത്സരത്തിന് പങ്കെടുക്കുമായിരുന്നു. (പ്രസംഗം നന്നായാലും ഇല്ലെങ്കിലും കയ്യടിക്കാന്‍ കോളേജില്‍ നിന്ന് കൂട്ടുകാര്‍ കൂടെ വരും. പ്രസംഗം കഴിഞ്ഞ ഉടനെ നിര്‍ത്താതെ കയ്യടി കിട്ടുമ്പോള്‍ വിധി കര്‍ത്താക്കള്‍ അന്തം വിടും!!!) എന്നാലും ഗാന്ധി പീസ്‌ ഫൌണ്ടേഷന്‍ നടത്തിയ ഇന്റര്‍ കോളേജിയേറ്റ് പ്രസംഗ മത്സരത്തില്‍ രണ്ടാം സ്ഥാനം കിട്ടിയിട്ടുണ്ട് കേട്ടോ.. സംസ്കൃതി ജിദ്ദയുടെ ലേഖന പുരസ്കാരം ലഭിച്ചിട്ടുണ്ട്. (ഇനി, ഓ.എന്‍ . വി യെപ്പോലെ ഒരു ജ്ഞാനപീഠം.. അത് കൂടി കിട്ടിയാല്‍ എന്റെ ആഗ്രഹങ്ങള്‍ എല്ലാം പൂര്‍ത്തിയായി)

താങ്കളുടെ കുടുംബം ബ്ലോഗുകള്‍ വായിക്കാറുണ്ടോ, എന്താണ് അവരുടെ പ്രതികരണങ്ങള്‍ ?
എന്റെ ഭാര്യയും മകളും നല്ല വായനക്കാരാണ്. വീട്ടില്‍ ജേഷ്ഠന്‍മാരും അനിയനുമെല്ലാം സ്ഥിര വായനക്കാര്‍ ആണ്. ഞങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമായി ഒരു ഫാമിലി ബ്ലോഗും എന്റേതായി ഉണ്ട്. ഭാര്യ വിമര്‍ശിക്കാറില്ല. ഇതൊക്കെ എത്ര കണ്ടതാ എന്ന ഒരു ലൈനാണ് അവളുടേത്‌… മകള്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ തുറന്നു പറയും.

ബ്ലോഗില്‍ നിന്നും കിട്ടിയ നന്മകള്‍ ‍, തിന്മകള്‍ ‍?
തിന്മകള്‍ ഒന്നുമില്ല. നന്മകള്‍ മാത്രമേയുള്ളൂ. നിരവധി സുഹൃത്തുക്കള്‍ …അതിലേറെ ശത്രുക്കള്‍ , നല്ല സംവാദങ്ങള്‍ … മുസ്‌ലിം തീവ്രവാദ ശൈലികളെ ശക്തമായി വിമര്‍ശിക്കുക വഴിയാണ് ഏറെപ്പേര്‍ പിണങ്ങിപ്പോയത്. അത് കാര്യമാക്കുന്നില്ല. നാം നമ്മുടെ മനസ്സാക്ഷിയോട്‌ നീതി പുലര്‍ത്തുക എന്നതാണ് മുഖ്യം.

പുതു ബ്ലോഗ്ഗേര്‍സിനായുള്ള താങ്കളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ ?
അയ്യോ, ഉപദേശങ്ങള്‍ നല്‍കാന്‍ മാത്രം പരിചയമൊന്നും എനിക്കില്ല. ഇതൊരു നല്ല മാധ്യമമാണ്. പ്രിന്റ്‌ മീഡിയ നശിച്ചാലും ഇ മീഡിയ നിലനില്‍ക്കും എന്നാണ് ഇപ്പോഴത്തെ ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്. ബ്ലോഗില്‍ പ്രിന്ററും എഡിറ്ററും പബ്ലിഷറുമെല്ലാം നാമാണ്. അതിരുകളില്ലാത്ത ഒരു വിശാല ലോകമാണിത്. ഇവിടെ കഴിയുന്നത്ര പറന്നു നടക്കുക… (ചന്തയില്‍ നെയ്യപ്പം വില്‍ക്കുന്ന ആളെപ്പോലെയാണ് ബ്ലോഗര്‍ . നെയ്യപ്പം ഉണ്ടാക്കിയാല്‍ മാത്രം പോരാ.. അത് വിളിച്ചു കൂവി നാലാളെക്കൊണ്ട്‌ വാങ്ങിപ്പിക്കുകയും വേണം. പത്രങ്ങളെയോ വാരികകളെയോ പോലെ മാര്‍ക്കെറ്റിങ്ങിനും വിതരണത്തിനും ആളില്ല. എല്ലാം സ്വയം ചെയ്യണം. പല നല്ല ബ്ലോഗുകളും ശ്രദ്ധിക്കപ്പെടാതെ പോകുന്നത് സ്വയം മാര്‍ക്കറ്റ് ചെയ്യുന്നതില്‍ മടിച്ചു നില്‍ക്കുന്നത് കൊണ്ടാണ് )

ലാളിത്യത്തിന്റെ നറുമലരുകള്‍ കൊണ്ട് സ്നേഹത്തിന്റെ കഥകള്‍ മെനയുന്ന അനില്‍കുമാര്‍ .സി.പി


ലാളിത്യത്തിന്റെ നറുമലരുകള്‍ കൊണ്ട്,സ്നേഹത്തിന്റെ കഥകള്‍ മെനയുന്ന ശ്രീ.അനില്‍കുമാര്‍ .സി.പി അവാര്‍ഡ് പുരസ്ക്കാരം, കൂട്ടത്തിനും കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.അഭിമുഖത്തിലൂടെ…..

ബൂലോകം ഓണ്‍ലൈന്‍ 2010 സൂപ്പര്‍ ബ്ലോഗ്ഗര്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടതറിഞ്ഞപ്പോള്‍ എന്തായിരുന്നു താങ്കളുടെ വികാരം?ഈ വിജയം പ്രതീക്ഷിച്ചിരുന്നതായിരുന്നോ?

സത്യത്തില്‍ ഒരു അമ്പരപ്പായിരുന്നു .പ്രശസ്തരും പ്രഗല്‍ഭരുമായ പ്രമുഖ ബ്ലോഗ്ഗര്‍മാര്‍ക്കിടയില്‍ നിന്നും ഇങ്ങിനെ ഒരു വിജയം സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.

എത്ര കാലമായി ബ്ലോഗില്‍ വന്നിട്ട്? ‘വൈഖരി’എന്ന ബ്ലോഗ് രൂപം കൊണ്ടതെങ്ങിനെ എന്ന്‌ പറയാമോ? എന്താണ് ഈ ‘വൈഖരി’യുടെ അര്‍ഥം?
ബുലോകത്ത് താരതമ്യേന പുതുമുഖമാണ് ഞാന്‍. ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ ഞാന്‍ ബ്ലോഗ്‌ ലോകത്തില്‍ എത്തിയിട്ട്.വര്‍ഷങ്ങള്‍ നീണ്ട പ്രവാസജീവിതത്തിലെ അനുഭവങ്ങളും മനസ്സില്‍ ഇപ്പോഴും പച്ചപിടിച്ചു കിടക്കുന്ന ഓര്‍മകളുമൊക്കെ മറ്റുള്ളവരുമായി പങ്കുവെക്കണം എന്ന തോന്നലില്‍ നിന്നാണ് സ്വന്തമായി ഒരു ബ്ലോഗ്‌ എന്ന ചിന്ത മനസ്സിലുണ്ടായത്.അപ്പോള്‍ ‘ഹൃദയത്തില്‍ നിന്നു വരുന്ന ശബ്ദം ‘ എന്ന അര്‍ത്ഥത്തില്‍ ആദ്യം തന്നെ മനസ്സില്‍ വന്ന പേര് ‘വൈഖരി’ എന്നായിരുന്നു.

ഒപ്പം വാശിപിടിച്ചും വഴക്കിട്ടും എന്റെ പിന്നാലെ നടന്നു നിര്‍ബന്ധിച്ചു എന്നെക്കൊണ്ട് എഴുതിക്കുകയും എന്റെ ആദ്യവായനക്കാരിയും വിമര്‍ശകയും ആയ എന്റെ വാവ, എന്റെ അനിയത്തി, അവളാണ് എന്റെയീ ബ്ലോഗിന് പ്രധാന കാരണക്കാരി.

അവാര്‍ഡ്‌ തിരഞ്ഞെടുപ്പില്‍ , ആദ്യപാദ ലീഡ് പുറത്തുവന്നപ്പോള്‍ അതിപ്രശസ്തരായ ബെര്ളിയുടെയും ബഷീറിന്റെയും ഒപ്പം താങ്കളും ഉള്‍പ്പെട്ടിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ എന്തു തോന്നി?
നേരത്തെ പറഞ്ഞതുപോലെ അമ്പരപ്പും അവിശ്വസനീയതയും ഒക്കെയാണ് തോന്നിയത്. പിന്നെ  സ്വാഭാവികമായും ഏറെ സന്തോഷവും…

താങ്കളുടെ കഥകളില്‍ അനുഭവത്തിന്റെ ചൂടും ചൂരും വായനക്കാര്‍ക്കു അനുഭവപ്പെടുന്നു. സത്യത്തില്‍ അനുഭവകഥകള്‍ ആണോ എഴുതുന്നത്‌?
അനുഭവങ്ങളോടൊപ്പം  ഭാവനയും എന്ന്‌ പറയാം. ഈ ലോകവും അവിടുത്തെ പലതരത്തിലുള്ള ജീവിതവും അടുത്തു നിന്നു നോക്കിക്കാണാനും അവയെക്കുറിച്ച് എഴുതാനും എന്നും എനിക്ക് താല്പര്യമുണ്ടായിരുന്നു. ദീര്‍ഘനാളത്തെ പ്രവാസ ജീവിതത്തിനിടയില്‍ ജീവിതത്തിന്റെ പല മുഖങ്ങള്‍ കണ്ടു, ജീവിതത്തിന്റെ നോവും സന്തോഷവും അറിഞ്ഞു,വിവിധതരക്കാരായ ധാരാളം ആളുകളെ അടുത്തറിയാനും അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കാനും കഴിഞ്ഞു. സ്വാഭാവികമായും ആ അനുഭവങ്ങളൊക്കെ എന്റെ എഴുത്തില്‍ കടന്നു വരുന്നു. കൂടാതെ എന്നും ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഒരുപാടു ഗൃഹാതുരതകളുടെ നനുത്ത ഓര്‍മകളും.

‘കൂട്ടം’എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ ചെയര്‍മാന്‍ കൂടിയാണല്ലോ താങ്കള്‍ . താങ്കളുടെ സാഹിത്യരചനകള്‍ക്ക് ‘കൂട്ടം‘ സഹായകമായിട്ടുണ്ടോ?
തിര്‍ച്ചയായും…എന്നെ ഞാനാക്കിയത് കൂട്ടം ആണെന്ന് പറയാം.ഈ പ്രവാസ ജീവിതത്തിനിടയില്‍ എവിടെയോ കൈമോശം വന്ന എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് വീണ്ടും ഞാന്‍ തിരിച്ചെത്തിയത്‌ ഏതാണ്ട് 2 വര്‍ഷം മുമ്പ് കൂട്ടത്തില്‍ ചേര്‍ന്നതോടെയാണ്. അവിടെ എനിക്കറിയാവുന്ന ഭാഷയില്‍, ഹൃദയത്തിന്റെ ഭാഷയില്‍ ഞാന്‍ എഴുതിയതൊക്കെ വായിക്കാനും,സ്നേഹത്തോടെ വിമര്‍ശിക്കാനും, നിര്‍ദ്ദേശങ്ങള്‍ നല്കാനുമൊക്കെ ധാരാളം നല്ല കൂട്ടുകാര്‍ ഉണ്ടായി.അവരാണെന്നെ വീണ്ടും എഴുതാന്‍ പ്രേരിപ്പിച്ചത്.എനിക്ക് കിട്ടിയ ഈ പുരസ്‌കാരം എന്റെ പ്രിയപ്പെട്ട കൂട്ടത്തിനും കൂട്ടം സുഹൃത്തുക്കള്‍ക്കും ഞാന്‍ സമര്‍പ്പിക്കുന്നു.

താങ്കളുടെ കുടുംബം,താങ്കളുടെ പോസ്റ്റുകള്‍ വായിക്കുകയും വിലയിരുത്തുകയും ചെയ്യാറുണ്ടോ?
അച്ഛനും സഹോദരങ്ങളും സാഹിത്യാഭിരുചിയുള്ളവരാണ്. അവര്‍ വായിക്കുകയും വിമര്‍ശിക്കുകയും ഒക്കെ ചെയ്യാറുണ്ട്.പിന്നെ, എപ്പോഴും പ്രോത്സാഹനങ്ങളുമായി എന്റെ നല്ലപാതി അമ്പിളി കൂട്ടുണ്ട്.പക്ഷെ,അവള്‍ക്കു ഞാന്‍ എഴുതുന്നതെല്ലാം നല്ലത് മാത്രമാണ് കേട്ടോ!

ഈ ബൂലോകത്തില്‍ നിന്നും താങ്കള്‍ക്ക് കിട്ടിയ ഗുണങ്ങളും ദോഷങ്ങളും?
എന്നേക്കാള്‍ വളരെ നന്നായി എഴുതുന്ന പ്രശസ്തരായ ധാരാളം ആള്‍ക്കാരെ പരിചയപ്പെടാനും അവരുടെ രചനാരീതികള്‍ അടുത്തുനിന്ന് നോക്കിക്കാണാനും ഒക്കെ കഴിഞ്ഞത് വലിയൊരു നേട്ടമാണ്. ലോകത്തിന്റെ പല കോണുകളില്‍ നിന്നായി ഒരുപാടു നല്ല സുഹൃത്തുക്കള്‍ ,അവരുടെ സ്നേഹം, നിര്‍ദേശങ്ങള്‍ , അഭിപ്രായങ്ങള്‍ , വിമര്‍ശനങ്ങള്‍ ഒക്കെ… പിന്നെ താരതമ്യേന പുതുമുഖമായിട്ടു കൂടി ഇപ്പോള്‍ ബൂലോകം ഓണ്‍ലൈനില്‍ നിന്നും കിട്ടിയ ഈ അംഗീകാരം! എനിക്ക് കിട്ടിയ അംഗീകാരം തീര്‍ച്ചയായും ബ്ലോഗിന്റെ ലോകത്തേക്ക് പുതിയതായി എത്തുന്ന എഴുത്തുകാര്‍ക്ക് ഒരു പ്രോത്സാഹനവും പ്രചോദനവും ആകുമെന്ന കാര്യത്തില്‍ സംശയമില്ല.ഗ്രൂപ്പുകളും ക്ലിക്കുകളുമൊക്കെ കൊടികുത്തി വാഴുന്ന ബൂലോകത്ത് പ്രശസ്തരോടൊപ്പം പുതുമുഖങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം കൊടുക്കുന്ന ബൂലോകം ഓണ്‍ലൈന്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.
പിന്നെ,ഈ ബൂലോകത്തില്‍ നിന്നും ഇതുവരെ എനിക്ക് ദോഷങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല കേട്ടോ…

രണ്ടു അവാര്‍ഡ്‌ ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ !! അവരുടെ യശസ്സ് ബൂലോഗത്തിന്റെ അതിരുകള്‍ താണ്ടി ഭൂലോകത്തും പടരട്ടെ എന്നും ആശംസിക്കുന്നു.

37 comments:

 1. മുമ്പേ വായിച്ചു എങ്കിലും ഒന്നുകുടെ വായിക്കാന്‍ പറ്റി നന്നായി .വള്ളികുന്നിനും അനില്‍ കുമാര്‍ സി പിക്കും അഭിനന്ദനങ്ങള്‍
  കുന്ജൂ സിന് പ്രത്യേക അഭിനന്ദനങ്ങള്‍

  ReplyDelete
 2. ബഷീറിനും അനിലിനും അഭിനന്ദനങ്ങൾ! കുഞ്ഞൂസിന് പ്രത്യേകിച്ചൊന്നും!

  ReplyDelete
 3. ബഷീര്‍ വള്ളിക്കുന്നിനും അനിലേട്ടനും അഭിനന്ദനങ്ങൾ!! നല്ലൊരു അഭിമുഖം തയ്യാറാക്കിയ കുഞ്ഞൂസേച്ചിക്കും അഭിനന്ദനമലരുകൾ. ഒപ്പം നല്ലൊരു പുതുവത്സരവും ആശംസിക്കുന്നു!!

  ReplyDelete
 4. ബഷീർവള്ളീക്കുന്നിനും , അനിൽകുമാറിനും അഭിനന്ദനങ്ങൾ

  ReplyDelete
 5. ഈ വാര്‍ത്ത ഞാന്‍ ഇരുപത്തെട്ടാം തിയ്യതി
  സൌദിയ എയര്‍ലൈന്‍സില്‍ വെച്ച് കണ്ടിരുന്നു..
  ഞാനും കുട്ടികളും ജിദ്ദയില്‍നിന്നും മടങ്ങുമ്പോള്‍ മുന്നിലെ സീറ്റില്‍ ഒരാള്‍ നിവര്‍ത്തിപ്പിടിച്ച പത്രത്തില്‍ ബഷീര്‍ വള്ളിക്കുന്നിന് സൂപര്‍ ബ്ലോഗര്‍ അവാര്‍ഡ്‌ എന്ന ഹെഡിംഗ് ആണ് വായിച്ചത്..
  പേര് കേട്ടിട്ടുണ്ടെങ്കിലും ബ്ലോഗ്‌ കണ്ടിട്ടില്ല,,
  ഞാന്‍ ഇവിടെ പുതുമുഖമായത് കൊണ്ടാകാം,,
  രണ്ടു പേര്‍ക്കും പിന്നെ കുഞ്ഞൂസിനും എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍,,,

  ReplyDelete
 6. അഭിമുഖം നേരത്തെ വായിച്ചിരുന്നു. വളരെ നന്നായി. നമ്മുടെ ഈ ലോകത്ത്‌ വളര്‍ന്നു വരുന്ന കലാകാരന്മാരെ കൂടുതല്‍ മികവുറ്റവരാക്കാന്‍ ഇത്തരം പ്രോത്സാഹനങ്ങള്‍ കൂടുതല്‍ സഹായിക്കും. അത്തരം ഒരു പ്രവൃത്തിക്ക് മുന്‍കൈ എടുത്ത കുഞ്ഞൂസിന്റെ അഭിമുഖം ജ്വലിച്ച് നില്‍ക്കുന്നു. രണ്ടുപേര്‍ക്കും ലഭിച്ച അവര്ടിനെക്കാള്‍ മികച്ചത് ഇത്തരം പ്രോത്സാഹനങ്ങള്‍ തന്നെ ആയിരിക്കും. ചെറുതെങ്കിലും വളരെ നല്ല അഭിമുഖം.
  അഭിനന്ദനങ്ങള്‍ മൂവര്‍ക്കും.
  പുതുവല്‍സരാശംസകള്‍.

  ReplyDelete
 7. ബഷീർ വള്ളിക്കുന്നിനും, അനിൽകുമാറിനും അഭിനന്ദനങ്ങൾ

  കൂട്ടത്തില്‍ കുഞ്ഞൂസിനും...

  ReplyDelete
 8. congratulations to superbloggers..

  ReplyDelete
 9. അവാര്‍ഡു ജേതാക്കള്‍ക്കും അഭിമുഖം തയ്യാറാക്കിയ കുഞ്ഞൂസിനും ..അഭിനന്ദനങ്ങള്‍

  ReplyDelete
 10. ബഷീർ വള്ളിക്കുന്നിനും, അനിൽകുമാറിനും അഭിനന്ദനങ്ങൾ
  കുഞ്ഞൂസിന് നന്ദി

  ReplyDelete
 11. ഈ പരിചയപ്പെടുത്തലിനു കുഞ്ഞൂസിനു നന്ദിയും, അവാര്‍ഡ് ലഭിച്ചതിനു ബഷീറിനും അനില്‍ കുമാറിനും അഭിനന്ദനങ്ങളും ...

  ReplyDelete
 12. ബഷീറിനും അനിലിനും അഭിനന്ദനങ്ങൾ .. കുഞ്ഞൂസിനും കുടുംബത്തിനും എന്‍റെ ഹൃദയം നിറഞ്ഞ; നന്മനിറഞ്ഞ പുതു വത്സര ആശംസകള്‍ ..

  ReplyDelete
 13. പുതുവത്സരാശംസകള്‍...!!!

  ReplyDelete
 14. ബഷീറിനും അനിലിനും അഭിനന്ദനങ്ങൾ!
  ഈ പ്രതിഭകളെ അഭിനന്ദിച്ച് ഇങ്ങിനെയൊരു പോസ്റ്റ് എഴുതിയതിന്‌ കുഞ്ഞൂസിന്‌ നന്ദിയും.
  Happy New year

  ReplyDelete
 15. അഭിമുഖം ബൂലോകംഓണ്‍ലൈനില്‍ നിന്നും വായിച്ചിരുന്നു..

  ബഷീറിനും അനില്‍കുമാറിനും അഭിനന്ദനങ്ങള്‍...

  കുഞ്ഞൂസിനും കുടുംബത്തിനും പുതുവത്സരാശംസകള്‍ :)

  ReplyDelete
 16. അഭിനന്ദനങ്ങള്‍ :)

  കുഞ്ഞൂസിനും കുടുംബത്തിനും പുതുവത്സരാശംസകളും :)

  ReplyDelete
 17. ബഷീറിനും അനിലിനും അഭിനന്ദനങ്ങൾ!
  കുഞ്ഞൂസിനു പുതുവത്സരാശംസകളും..

  ReplyDelete
 18. നല്ല ഉദ്യമം
  അഭിനന്ദനങ്ങള്‍
  പുതുവത്സരാശംസകള്‍

  ReplyDelete
 19. ബഷീറിക്കക്കിം അനിലേട്ടനും അഭിനന്ദനങ്ങള്‍. നല്ലൊരു അഭിമുഖം തയ്യാറാക്കിയ കുഞ്ഞൂസേച്ചിക്കും അഭിനന്ദനമലരുകൾ. ഒപ്പം നല്ലൊരു പുതുവത്സരവും ആശംസിക്കുന്നു

  ReplyDelete
 20. അവാര്‍ഡ് ലഭിച്ചതിനു ബഷീറിനും അനില്‍ കുമാറിനും അഭിനന്ദനങ്ങള്‍, പിന്നെ അവരെ പരിചയപ്പെടുത്തിയ കുഞ്ഞൂസിന് ഒരുപാട് നന്ദിയും ആശംസകളും....

  ReplyDelete
 21. ഈ നല്ല അഭിമുഖങ്ങളെകുറിച്ച് ബൂ‍ലോഗം ഓൺലൈനിൽ വായിച്ചിരുന്നു...
  പിന്നെ
  ഭവതിക്കും കുടുംബത്തിനും അതിമനോഹരവും,
  സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
  ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
  സസ്നേഹം,

  മുരളീമുകുന്ദൻ

  ReplyDelete
 22. ബഷീര്‍ ഇക്കാക്കും, അനില്‍ ചേട്ടനും അഭിനന്ദനങള്‍.

  താങ്ക്സ് കുഞ്ഞൂസ്. ഒപ്പം പുതുവത്സരാശംസകള്‍.

  ReplyDelete
 23. കഴിവുറ്റ ഒരു പത്ര പ്രവര്‍ത്തകയാണെന്ന് അഭിമുഖത്തിലൂടെ തെളിയിച്ചു . കുഞ്ഞൂസിനു എല്ലാം അനായാസം വഴങ്ങുന്നു . മൂവര്‍ക്കും ഭാവുകങ്ങള്‍ . പുതുവത്സര ആശംസകള്‍

  ReplyDelete
 24. ജേതാക്കളായ രണ്ട്‌ ബ്ളോഗര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍. നന്ദി കുഞ്ഞൂസ്‌

  ReplyDelete
 25. അതേതായാലും നന്നായി.

  ReplyDelete
 26. അഭിനന്ദനങ്ങള്‍..

  കുഞ്ഞൂസ് ഇതു നോക്കിക്കോളു.. ട്ടോ

  http://chemmaran.blogspot.com/

  ReplyDelete
 27. ജേതാക്കള്‍ക്കും...കുഞ്ഞൂസ്സിനും അഭിനന്ദനങ്ങള്‍.

  ReplyDelete
 28. ഇത് ഇവിടെ ഇട്ട കാര്യം ഇപ്പോഴാണ് അറിയുന്നത്. പല സൈറ്റുകളിലും കുഞ്ഞൂസിന്റെ ഈ അഭിമുഖം കാണുന്നുണ്ട്. ഇങ്ങനെ ഒരു അഭിമുഖം ചോദിച്ചപ്പോള്‍ അതിത്ര മാത്രം ഹിറ്റാവുമെന്ന് കരുതിയിരുന്നില്ല. അഭിനന്ദനം അറിയിച്ച എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഒപ്പം കുഞ്ഞൂസിനും.

  ReplyDelete
 29. priya kunjuuss,

  apratheekshithamaya chila karananagalal ithu kanan vaikippoyi...

  kunjuussinodum, abhinandanangal ariyicha priya suhruthukkalodum nandiyute oupacharikatha ozhivakkunnu... ellathinum pakram tharan hradayam niranja sneham mathram ...

  snehathote,

  ningalute swantham
  anilkumar c p

  ReplyDelete
 30. കുഞ്ഞു ,വളരെ നല്ല കാര്യം .ഇതുപോലെ ഒരു പോസ്റ്റ്‌ എഴുതിയതിനും അഭിനന്ദനം !!

  ReplyDelete
 31. അഭിമുഖം ഇപ്പോഴാണ് വായിച്ചത്.നന്നായിരിക്കുന്നു കുഞ്ഞൂസേ.കാദര്‍ക്കാടെ അഭിപ്രായത്തേയും ലൈക്കുന്നു.അഭിനന്ദനങ്ങള്‍.

  ReplyDelete
 32. വളരെ സന്തോഷം ഇവിടെ എത്താന്‍ കഴിഞ്ഞതില്‍
  വിജയികള്‍ക്ക് ആശംസകള്‍ .....

  നമ്മുടെ ഭൂലോകം ശക്തിയായി മുന്നോട്ടു പോകട്ടെ ...

  ReplyDelete

Related Posts Plugin for WordPress, Blogger...