Saturday, July 27, 2013

ആംസ്റ്റർഡാമിലെ സൈക്കിളുകൾ - രാജു റാഫേൽ
സൈക്കിളുകൾ തങ്ങളുടെ ആത്മാവിന്റെ ഭാഗമാക്കിയ ഒരു ജനതയെക്കുറിച്ച് ശ്രീ. രാജു റാഫേലിന്റെ അനുഭവമാണ് ആംസ്റ്റർഡാമിലെ സൈക്കിളുകൾ. മനുഷ്യരില്ലാത്ത ഒരു ലോകത്ത് ജീവിക്കാൻ പക്ഷികൾക്ക് കഴിയും. എന്നാൽ പറവകളില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാൻ പോലും മനുഷ്യർക്കാവില്ലെന്ന ആഫ്രിക്കൻ പഴമൊഴി പോലെ സൈക്കിളുകൾ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാൻ പോലും ഡച്ചുകാർക്കാവില്ല എന്ന് ഈ പുസ്തകത്തിലൂടെ അദ്ദേഹം കാണിച്ചു തരുന്നു . 

ഹോളണ്ടിൽ സാധാരണ തൊഴിലാളി മുതൽ ഇപ്പോഴത്തെ ഭരണാധികാരിയായ ബിയാട്രീസ് രാജ്ഞി വരെ നിത്യവും സൈക്കിൾ ഉപയോഗിക്കുന്നവരാണ് . ഏതാണ്ട് കേരളത്തിന്റെ അത്ര വലുപ്പമുള്ള ഹോളണ്ടിന്റെ ഇപ്പോഴത്തെ ജനസംഖ്യ ഒരു കോടി അറുപത്തേഴുലക്ഷമാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇവർക്കെല്ലാം കൂടെ ഒരു കോടി നാല്പതു ലക്ഷം സൈക്കിളുകൾ ഉണ്ടത്രേ.  ഈ സൈക്കിളുകൾ എല്ലാം കൂടി പതിനഞ്ചു ബില്യണ്‍ കിലോമീറ്ററുകൾ ഒരു വർഷം സഞ്ചരിക്കുന്നു. ഇതിനേക്കാൾ കുറവാണത്രേ നെതർലാന്റ്സിന്റെ റെയിൽവേയുടെ എല്ലാ ട്രെയിനുകളും കൂടി ഒരു വർഷം ഓടുന്നത്. ശരാശരി ഡച്ചുകാരന്റെ മുപ്പതു മുതൽ നാൽപ്പതു ശതമാനം വരെ യാത്രയും സൈക്കിളിലാണ് .എന്നാൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് സൈക്കിൾ ഉപയോഗിക്കുന്നത് എന്നത് കൗതുകകരം തന്നെ. കേരളത്തിൽ ഒരു മുതിർന്ന സ്ത്രീ സൈക്കിളോടിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ അചിന്തനീയം തന്നെ . അതുപോലെ തന്നെ കൌതുകകരമായ മറ്റൊരു വസ്തുത താഴ്ന്ന വരുമാനക്കാരേക്കാൾ ,ഉയർന്ന വരുമാനക്കാരാണ് ജോലിക്കു പോകാനും മറ്റു ആവശ്യങ്ങൾക്കുമായി സൈക്കിളിനെ കൂടുതലായി ആശ്രയിക്കുന്നത്. ഒരാൾ എത്രമാത്രം തന്റെ ഗതാഗത ആവശ്യങ്ങൾക്കായി സൈക്കിൾ ഉപയോഗിക്കുന്നുവെന്നത് അയാളുടെ ചരിത്രപരവും സാംസ്കാരികവുമായ മൂല്യങ്ങളെ ആശ്രയിച്ചിരിക്കുമത്രേ. അതായത്, വിദേശവംശജരായ ഡച്ചുകാർക്കിടയിൽ സൈക്കിൾ ഉപയോഗം താരതമ്യേന കുറവാണ്.  

എന്നാൽ , അറുപതുകളുടെ തുടക്കത്തിൽ ഹോളണ്ടിലും മോട്ടോർവാഹനവിപ്ളവം സംഭവിച്ചു. അതിനെത്തുടർന്ന് മോട്ടോർ വാഹനങ്ങൾ   പെരുകുകയും റോഡുകൾ തിങ്ങി ഞെരുങ്ങുകയും ചെയ്തു. ഇപ്പോൾ കേരളത്തിൽ കാണുന്ന പോലെ സൈക്കിൾ പാവപ്പെട്ടവന്റെ വാഹനമായി മാറുകയും തുടർന്ന് കാറുടമസ്ഥരായ ധനികരും സൈക്കിൾ യാത്രക്കാരായ തൊഴിലാളികളും തമ്മിലുള്ള സംഘട്ടനങ്ങളും ഹോളണ്ടിലെ റോഡുകളിൽ നിത്യസംഭവമായി. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് സൈക്കിളുകൾക്ക് പ്രത്യേക പാതകൾ - ഫെയറ്റ് പാത്ത്- നിലവിൽ വന്നത്. ഈ മാതൃക നമുക്കും ഒന്നു പരീക്ഷിക്കാവുന്നതാണ് അല്ലെ ...?  

സൈക്കിളിനെ ഒരു ഗതാഗത മാധ്യമം എന്നതിലുപരി ഒരു സംസ്കാരമായി കണക്കാക്കുന്ന ഡച്ച് ജനതയുടെയും സർക്കാരിന്റെയും സംയുക്ത സംരംഭമാണ് ഡച്ച് സൈക്കിൾ എംബസി. ഡച്ചുകാരുടെ പ്രധാന വാഹനമായി സൈക്കിളിനെ നിലനിറുത്തുന്നതിനോടൊപ്പം ഈ സംസ്ക്കാരത്തെക്കുറിച്ച് മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്ക്‌ അറിവ് പകരുകയും സൈക്കിൾ ഉപയോഗിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഡച്ച് സൈക്കിൾ എംബസി പ്രവർത്തിക്കുന്നത് . ഏതാനും സൈക്കിൾ പ്രേമികൾ രൂപം കൊടുത്ത ആശയത്തോട് സർക്കാരും സഹകരിക്കുകയായിരുന്നു. സൈക്കിളോടിക്കാൻ ലോകത്തിനെ പഠിപ്പിക്കുക എന്നതാണ് അവരുടെ മുദ്രാവാക്യം. 

സൈക്കിൾ നിത്യജീവിതത്തിന്റെ ഭാഗമായതോടെ ഡച്ചുകാരുടെ ശരാശരി ആയുർദൈർഘ്യം വർധിച്ചുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പൊണ്ണത്തടിയും വ്യായാമക്കുറവ് മൂലമുള്ള അസുഖങ്ങളും ഡച്ചുകാരിൽ കുറവായതിന്റെ ക്രെഡിറ്റും സൈക്കിളിനു തന്നെയെന്ന് 'ആംസ്റ്റർഡാമിലെ സൈക്കിളുകൾ' സാക്ഷ്യപ്പെടുത്തുന്നു.  

സൈക്കിൾ ഒരു സംസ്ക്കാരമാണെന്നും അത് പ്രതിനിധാനം ചെയ്യുന്നത് ഒരു ഗാന്ധിയൻ ദർശനത്തെ തന്നെയാണെന്നും ലേഖകൻ ഈ കൃതിയിലൂടെ ഓർമിപ്പിക്കുന്നു. സൈക്കിളിൽ ചുറ്റിക്കണ്ട കാഴ്ചകൾ, ജനത, സംസ്കാരം, അവരുടെ വൈകാരികത എല്ലാം വിശദമായും രസകരമായും മനോഹരമായ ഭാഷയിൽ  ഈ പുസ്തകത്തിൽ പഠനവിധേയമാക്കിയിട്ടുണ്ട്.

ഒരു സൈക്കിളായി പുനർജനിക്കുമെങ്കിൽ അതീ ഹോളണ്ടിൽ തന്നെയാവണം എന്ന കാവ്യാത്മകമായ വരികളിലൂടെ വായനക്കാരേയും ആംസ്റ്റർഡാമിലെ കാട്ടുവഴികളിലൂടെയും ഫെയറ്റ് പാത്തിലൂടെയും സൈക്കിളിൽ ഡബിൾ വെച്ച് കൊണ്ടു പോകുന്നു ലേഖകൻ . ഒരു സൈക്കിളും എടുത്ത് നാട്ടു വഴികളിലൂടെ അലസമായി ഒന്നു ചുറ്റിയടിച്ചു വരാൻ മോഹിപ്പിക്കുന്നു ഈ പുസ്തകം. 


30 comments:

 1. വായിക്കേണ്ടിയിരിക്കുന്നു................

  ReplyDelete
 2. I ride bicycle every day. It is the main transport in our yard. But it is very interesting to know the dutch side of the story.

  THANKS for sharing

  ReplyDelete
 3. എന്റെ സ്കൂൾ പഠനകാലത്ത്സൈക്കിളിൽ പോകുന്ന 10 പേരിൽ ഒരാളയിരുന്നൂ ഞൻ.ആയിരത്തോളം പേർ പഠിക്കുന്ന സ്കൂളീൽ ഞങ്ങൾ പത്തു പേർ കാശുള്ളവർ എന്ന്...പത്താം തരത്തിലെത്തിയപ്പോൾ കുറേ യേറെ കൂട്ടുകാർ സൈക്കിളിന്റെ ഉടമസ്ഥരായി.പിന്നെ പുറത്തുള്ള കടകളിൽ സൈക്കിൾ റെന്റിനു കൊടുക്കുന്ന ഏർപ്പാടുകളുണ്ടായി.അതും ആരെങ്കിലും പരിചയപ്പെടുത്തണം,മണിക്കൂറിനു 10പൈസ വാടക,,,,,,, കാലങ്ങൾ ക്ഴിയവേ സൈക്കിൾ മിക്കവരും സ്വന്തമാക്കി...ഇപ്പോൾ ഞങ്ങളുടെ ,നഗരമായിക്കൊണ്ടിരിക്കുന്ന ഗ്രാമത്തിൽ ,കാളവണ്ടീകളെപ്പോലെ സൈക്കിളും അപ്രത്യക്ഷമായിരിക്കുന്നൂ...നാട്ടിൽ ഇന്ധന ചിലവും അസുഖങ്ങളും വർദ്ധിച്ചിരിക്കുന്നൂ...കുഞ്ഞൂസ്സ് നല്ല ലേഖനം..പുസ്തകത്തെ പരിചയപ്പെടുത്തിയതിനും നന്ദി,,,എല്ലാ ആശംസകളും............

  ReplyDelete
 4. സൈക്കിൾ തിരിച്ചു വരേണ്ട കാലം തീർച്ചയായും അതിക്രമിച്ചിച്ചിരിക്കുന്നു. പക്ഷെ, സൈക്കിളിനു പറ്റിയ റോഡുകളല്ല വാസ്തവത്തിൽ നമ്മുടേത്. സൈക്കിളിനു പറ്റിയ ഒരു പാത കൂടി ഉണ്ടാകുമെങ്കിൽ തീർച്ചയായും ധാരാളം ആളുകൾ സൈക്കിൾ സഞ്ചാരം ജീവിതചര്യയാക്കും. ആശംസകൾ...

  ReplyDelete
 5. അല്ലേലും ഇങ്ങനെ പോയാൽ സൈക്കുളിലേക്ക് തന്നെ ലോകം മാറും
  നല്ല പോസ്റ്റ്

  ReplyDelete
 6. നിരപ്പായ ഭൂമിയില്‍ ഉദാഹരണത്തിനു തീരദേശങ്ങള്‍. സൈക്കിളുകള്‍ ഇപ്പോഴും നന്നായി ഉപയോഗിക്കുന്നുണ്ട്. അവയ്ക്ക് സുരക്ഷിതമായി പോവാന്‍ വേണ്ട വഴിയെന്നത് ഇന്നത്തെ അവസ്ഥയില്‍ ഒരു കിനാശ്ശേരി മാത്രമാണ്. ഫൂട് പാത് ഇല്ലാത്തിടത്ത് എന്ത് സൈക്കിള്‍ പാത് !

  ReplyDelete
 7. നല്ലൊരു പോസ്റ്റ്‌. സൈക്കിള്‍ ഉപയോഗം പണവും ആരോഗ്യവും ലാഭം കിട്ടുന്ന ഒന്നാണ് എന്ന തിരിച്ചറിവിലൂടെ നമ്മുടെ സര്‍ക്കാരും ഇതിനെ ഒന്ന് പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍.

  ReplyDelete
 8. സൈക്കിള്‍ ഇവിടേയും നിര്‍ബ്ബന്ധമാക്കിയാല്‍ കുറച്ചു വിഷപ്പുക ഒഴിവാക്കാമായിരുന്നു

  ReplyDelete
 9. നല്ല കാര്യം, എന്തു ചെയ്യാം ചെറുപ്പത്തില്‍ സൈക്കിള്‍ ചവിട്ടാന്‍ പോയപ്പോള്‍ വീട്ടില്‍ നിന്നു വഴക്കു കേള്‍ക്കേണ്ടി വന്നു. അതിനാല്‍ സൈക്കിള്‍ പഠിച്ചതുമില്ല. ഇപ്പോള്‍ പെട്രോള്‍ വില കുതിച്ചു കയറുമ്പോള്‍ അതേ പറ്റി ആലോചിച്ചു വിഷമിക്കാറുണ്ട്. ഇനിയിപ്പോ ഈ വയസ്സാം കാലത്ത് കുട വയര്‍ കുറക്കാന്‍ പോലും സൈക്കിള്‍ ചവിട്ടാന്‍ വയ്യാതായി....!

  ReplyDelete
 10. ആളോഹരി നോക്കിയാൽ ലോകത്ത്
  ഏറ്റവും കൂടുതൽ സൈക്കിളുകൾ ഉപയോഗിക്കുന്ന രാജ്യം
  പിന്നെ സൈക്കിളുപയോഗിക്കുന്ന കാര്യത്തിൽ ഇമ്മടെ ചൈനക്കാരും പിന്നിലല്ല കേട്ടോ

  ReplyDelete
 11. cycle was always a temptation for me..... waiting to read Raju Raphel's cycle diary. Kunjechi's review tempts me more.... :). I really wish for our old cycle days to come back..... !!!

  ReplyDelete
 12. ആംസ്റ്റർഡാമിലെ സൈക്കിളുകൾ അതിമനോഹരമായി വായനക്കാര്‍ക്ക്‌ പരിചയപെടുത്തിയ കുഞ്ഞൂസിനു നന്ദി . സൈക്കിള്‍ ഒരു സംസ്കാരമാണ് എന്ന ആശയം കൂടുതല്‍ പേരിലേക്ക് എത്തണം എന്ന ആഗ്രഹത്തോടെയാണ് ( മികച്ച എഴുത്തുകാരന്‍ എന്നറിയപെടണ൦ എന്ന വക്തിപരമായ താല്‍പര്യത്തിനു അപ്പുറം ) പുസ്തകത്തെ കുറിച്ച് ആസ്വാദനം എഴുതാന്‍ കുഞ്ഞൂസിനോട് അഭ്യര്‍തഥിച്ചത്. എന്നെ മുഖപുസ്തകത്തില്‍ കൂടി പോലും പരിച്ചയമില്ലതിരുന്നിട്ടും കുഞ്ഞൂസ് മനോഹരമായ ഈ കുറിപ്പ് എഴുതി . ഇങ്ങിനെ പുസ്തകങ്ങള്‍ ഇറങ്ങിയത്‌ അറിഞ്ഞു , അത് തേടി പിടിച്ചു വായിച്ചു , മറ്റു വായനക്കാര്‍ക്ക്‌ കൂടി അത് പരിച്ചയപെടുതുന്ന മനോഭാവത്തെ എത്ര അഭിനന്ദിച്ചാലും കൂടുതലാവില്ല .

  ReplyDelete
 13. പുസ്തകത്തെ നന്നായി പരിചയപ്പെടുത്തി.

  ReplyDelete
 14. ഇത് കൊള്ളാം, സായിപ്പിനെ നാട്ടില്‍ പറ്റും.
  ബൈക്ക്, ഓട്ടോ, കാര്‍, ബസ്, പാണ്ടി ലോറി, കൂടാതെ ടിപ്പറും.
  ഇതിന്‍റെ ഇടയില്‍ സൈക്കള്‍ കൂടി ആയാല്‍ പൂര്‍ത്തിയാക്കി.

  പിന്നെ സൈക്കള്‍ ഓടിക്കാന്‍ പ്രത്യേകം വഴി. ഇപ്പൊ ഉള്ള വഴി നന്നാക്കാന്‍ പറ്റുന്നില്ല.

  ഇന്നത്തെ സാഹജര്യത്തില്‍ സൈക്കള്‍ നമ്മുക്ക് പറ്റിയത് അല്ല എന്നാണ് എനിക്ക് തോന്നുന്നത്.

  ReplyDelete
 15. നന്നായി ഈ പരിചയപ്പെടുത്തൽ..ഹോളണ്ടിലെ "സൈക്കീൾ സംസ്കാര'ത്തെപ്പറ്റി എന്റെ പെൻ ഫ്രണ്ടായ ബേർട്ട് പണ്ടേ പറഞ്ഞിട്ടുണ്ട്.ഈ പുസ്തകം വായിക്കണമെന്നുണ്ട്..ആരാണു പ്രസിദ്ധികരിച്ചിരിയ്ക്കുന്നത്?

  അഭിനന്ദനങ്ങൾ രാജു റാഫേലിനും പുസ്തകം അതി മനോഹരമായി പരിചയപ്പെടുത്തിയ കുഞ്ഞൂസിനും !

  ReplyDelete
 16. നല്ലൊരു പരിചയപ്പെടുത്തൽ... യാത്രകളിലധികവും സൈക്കിളിലായിരുന്ന കൌമാരത്തിലേക്ക് ഒരു നിമിഷം തിരികെപ്പോയി...

  ReplyDelete
 17. The book is published by Green Books Thrissur. They have their own book shops in Thrissur, Kannur and Palakkad.
  Current Books Thrissur and all other book sellers in DC sells it in Kerala.

  For outside Kerala- it is available online stores like www.indulekha.biz
  http://indulekha.biz/amsterdamile-cykilukal-travelogue-raju-raphel?filter_name=Raju%20Raphel&filter_description=true&filter_category_id=42


  ReplyDelete
 18. ഗ്രീന്‍ ബുക്ക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം കേരളത്തിലെ എല്ലാ ശാഖകളിലും ലഭ്യമാണ് എന്നറിയുന്നു. അതുപോലെ ഡിസിയിലും കറന്‍റ് ബുക്ക്സിലും കിട്ടും. ഓണ്‍ലൈനായി ഇന്ദുലേഖയിലും ലഭിക്കും.

  ReplyDelete
 19. Thanks Kunjus for the nice introduction..

  ReplyDelete
 20. cycle oru grahaathurathwa nombaramaayi maari ippol....nandi ee parijayappeduthalinu kunjus...aashamsakal

  ReplyDelete
 21. നന്നായി പരിചയപ്പെടുത്തി.
  സൈക്കിള്‍ സവാരിക്ക് മോഹമുദിച്ചു.
  അഭിനന്ദനങ്ങള്‍

  ReplyDelete
 22. sathyam paranjal ini cycle undenkile jeevikkan pattu. karanam bus charge koodi varunnu. oru stop kayari irangunnathinu ippo 6 roopa kodukkanam, athu 8 aakkan sramikkukayanu ippol. vardhikkunna chilavinanusarichu varavu koodunnilla. varavu angane thanne. appol cycke anu saranam. athanenkil idakku kurachu air fill cheyyanam. kurachu oil ittukodukkanam. karyam paramanandam.


  kunjechi, 2-3yrs idavelakku sheshamanu njan boolokathu varunnathu thanne. vannathu adyam kayariyathu ee blogil thanne. ini idakku kanam.

  ReplyDelete
 23. പുസ്തകത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. ഉള്ളടക്കത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വായിക്കാന്‍ താല്‍പ്പര്യം തോന്നുന്നു....

  ReplyDelete
 24. ഒരു സന്തോഷ വർത്തമാനം :- ഞങ്ങളുടെ റ്റൗൻഷിപ്പിൽ ഇപ്പോൾ സൈക്കിൾ ഉപയോഗം കൂടിവരുന്നു . മുതിർന്നവർ പലരും സൈക്കിൾ ചവിട്ടുന്നത് നിത്യകാഴ്ചയാണ്

  ReplyDelete
 25. കണ്ടിട്ടുണ്ട്.അടുത്തുതന്നെ വായിക്കാന്‍ കഴിയുമെന്നു പ്രതീഷിക്കുന്നു.

  ReplyDelete
 26. എന്റെ മോന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരു സൈക്കിളിനു മോഹിച്ചതും അത് കിട്ടിയപ്പോള്‍ ആ മോഹം ബൈക്കിലെക്കും 18തികയുമ്പോഴേക്കും ശ്രദ്ധ കാറോടിക്കുന്നതില്‍ മാത്രമായിപ്പോയതും ഓര്‍മ വന്നു. എല്ലാ ചെറുപ്പക്കാരും ഇപ്പോള്‍ ഓരോ കാറും കൊണ്ട് റോഡില്‍ ഇറങ്ങും.അതാണ്‌ നമ്മുടെ റോഡുകള്‍ ഇങ്ങനെ തിങ്ങി നിറഞ്ഞു പോയത്. പെട്രോള്‍ വില കൂടുന്ന സാഹചര്യത്തില്‍ നാം സൈക്കിളിലേക്ക് മാറിയെങ്കില്‍ പണവും ആരോഗ്യവും ഒരുപോലെ നമ്മുടെ കയ്യില്‍ ഇരിക്കുമായിരുന്നു.

  ReplyDelete
 27. വായനയ്ക്ക് പ്രേരിപ്പിക്കുന്ന ചെറു കുറിപ്പ്.നന്നായി

  ReplyDelete
 28. Kunjoos...,
  വേണ്ടാത്ത എല്ലാ കാര്യങ്ങളിലും യുറോപ്യരെ അനുകരിക്കുന്നതിനു പകരം ഊർജ പ്രതിസന്ധി രൂക്ഷമായ ഇക്കാലത്ത് ഇത്തരം അനുകരണങ്ങൾ നാടിനു നന്മ വരുത്തിയേനെ.
  informative !

  ReplyDelete
 29. Cycle samskarathe kurichu ezhuthan oru book..? Albhuthamayirikkunnallo

  ReplyDelete

Related Posts Plugin for WordPress, Blogger...