Saturday, December 27, 2014

മെലൂഹയിലെ ചിരഞ്ജീവികൾനൂറ്റാണ്ടുകളായി നമ്മുടെ രാജ്യത്തേക്ക് വന്നിട്ടുള്ള ഒരു വിദേശിയും ഇത്രയും മഹാനായ ഒരാൾ യഥാർത്ഥത്തിൽ ഈ രാജ്യത്ത് ജീവിച്ചിരിപ്പുണ്ടാകുമെന്ന് വിശ്വസിച്ചിട്ടുണ്ടാവില്ല.  അതൊരു ഐതിഹ്യമായിരിക്കുമെന്നും മനുഷ്യഭാവനയിൽ മാത്രമായിരിക്കും അതിന്റെ സ്ഥാനമെന്നും അവർ അനുമാനിച്ചു. നിർഭാഗ്യവശാൽ ആ വിശ്വാസം നമ്മളും സ്വീകരിച്ചു. 

പക്ഷെ, നമുക്ക് തെറ്റുപറ്റിയതാണെങ്കിലോ ...? ശിവഭഗവാൻ ഭാവനാകല്പിതമല്ലെങ്കിലോ ...? പകരം രക്തവും മാംസവുമുള്ള മനുഷ്യനായിരുന്നെങ്കിലോ...? കർമ്മം മൂലം ഈശ്വരരൂപം കൈവരിച്ച ഒരു മനുഷ്യൻ...! ആ അനുമാന കല്പനയിൽ കാല്പനികതയും ചരിത്ര യാഥാർത്ഥ്യങ്ങളും ചേർത്ത്, പൌരാണിക ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെ വാക്കുകളിലൂടെ വരച്ചുവെച്ചിരിക്കുന്നതാണ്  അമീഷ് തൃപാഠിയുടെ  ശിവപുരാണത്രയം. അതിലെ   ആദ്യ പുസ്തകമാണ് 'മെലൂഹയിലെ ചിരഞ്ജീവികൾ '. 

തിബറ്റിന്റെ താഴ്വാരങ്ങളിൽ നിന്ന് മെലൂഹയുടെ സംസ്ക്കാരവിശേഷത്തിലേക്ക് കുടിയേറുന്ന ശിവൻ എന്ന പച്ചയായ മനുഷ്യൻ തന്റെ കർമ്മ കാണ്ഡത്തിലൂടെ  മഹാദേവനാകുന്ന കഥയാണിത്‌.  

ടിബറ്റിലെ കൈലാസപർവ്വതത്തിന്റെ അടിവാരത്തിലെ ഗുണ എന്ന ഗോത്ര വർഗത്തിന്റെ തലവനായിരുന്ന ശിവനെ  മഹാപർവതത്തിനു അപ്പുറത്ത് നിന്നും എത്തിയ വിദേശി , മെലൂഹ എന്ന തന്റെ രാജ്യത്തേക്ക് കുടിയേറാൻ പ്രേരിപ്പിക്കുന്നു. മാനസ സരോവരമെന്ന പുണ്യ തടാകത്തിനു അടുത്തു തന്നെ തങ്ങളുടെ ഗ്രാമത്തെ നിലനിർത്തുന്നതിനായി വിവിധ മല വർഗ്ഗക്കാരുമായി നിരന്തരം യുദ്ധം ചെയ്യേണ്ടി വരുന്നത് ശിവനെ വല്ലാതെ അലട്ടിയിരുന്നു. ഈ സന്ദർഭത്തിലാണ് വിദേശിയുടെ  ക്ഷണം. 

അങ്ങിനെയാണ് ശിവൻ , തന്റെ ഗോത്രത്തെയും പറിച്ചെടുത്തു മെലൂഹയിലേക്ക് യാത്രയായത്. മഹാപർവതം കയറിയിറങ്ങി കാശ്മീർ താഴ്‌വരയുടെ തലസ്ഥാനമായ ശ്രീനഗറിൽ എത്തിയപ്പോൾ ഒരു പറുദീസ പോലെ കാണപ്പെട്ട മെലൂഹയെന്ന നിർമലമായ ജീവിതഭൂമിക ശിവനെ അത്ഭുതസ്തംബനാക്കി. 

മെലൂഹയിൽ രോഗപ്രതിരോധത്തിനായി നല്കിയ സോമരസം ശിവന്റെ കഴുത്തിന്‌ തണുപ്പും നീല നിറവും നല്കുന്നു. മെലൂഹയിലെ സൂര്യവംശികളുടെ  വിശ്വാസപ്രകാരം നൂറ്റാണ്ടുകളായി അവർ കാത്തിരിക്കുന്ന രക്ഷകന്റെ അടയാളമാണത്. എന്നാൽ, ശിവൻ അതംഗീകരിക്കാൻ തയ്യാറാകുന്നില്ല. എങ്കിലും തന്നിൽ നിക്ഷിപ്തമായ കർമപഥങ്ങളിലൂടെ മുന്നോട്ടു പോകുന്ന ശിവൻ ചന്ദ്രവംശികൾക്കെതിരെ യുദ്ധം ചെയ്യുന്ന സൂര്യവംശികളെ നയിച്ച്‌ യുദ്ധം ജയിക്കുന്നു....

സൂര്യവംശികളോ ചന്ദ്രവംശികളോ ശരിയെന്ന പ്രഹേളികയിൽ കുടുങ്ങുന്ന ശിവനിലെ നന്മ മനുഷ്യനെയും സതിയിൽ അനുരക്തനാകുന്ന ശിവനെയും സുഹൃത്തുക്കൾക്ക് ആപത്തുണ്ടാകുമ്പോൾ രോഷം കൊള്ളുന്ന , പ്രതികാരദാഹിയാകുന്ന ശിവനെയും ഇവിടെ കാണാൻ കഴിയും.

മെലൂഹ എന്ന സംസ്കൃതിയുടെയും മനുഷ്യവംശത്തിന്റെയും ദേവനായി അവതരിക്കുന്ന ശിവനെ ഇതിഹാസത്തിനപ്പുറത്തേക്കു  നയിക്കുന്ന രചന വിവർത്തനത്തിന്റെ മടുപ്പിക്കുന്ന അപാകതകളില്ലാതെ വായിക്കാൻ കഴിയും. 

ശ്രീ.  രാജൻ തുവ്വര മലയാളത്തിലേക്ക് വിവർത്തനം ചെയ്ത 'ശിവപുരാണം' പൂർണ പബ്ലിക്കേഷൻസ് കോഴിക്കോടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

22 comments:

 1. ശിവന്റെ കഥ നമുക്കിങ്ങ്ഗനെയും വായിക്കാം.

  ReplyDelete
 2. ഇനിയും കഥകളുണ്ടാകാം.....
  പുസ്തക പരിചയം നന്നായി.
  ആശംസകൾ...

  ReplyDelete
 3. തിബറ്റിന്റെ താഴ്വാരങ്ങളിൽ നിന്ന്
  മെലൂഹയുടെ സംസ്ക്കാരവിശേഷത്തിലേക്ക്
  കുടിയേറുന്ന ശിവൻ എന്ന പച്ചയായ മനുഷ്യൻ
  തന്റെ കർമ്മ കാണ്ഡത്തിലൂടെ മഹാദേവനാകുന്ന കഥ
  ഈ “ശിവ പുരാണം’ കൊള്ളാമല്ലോ, ഇനി കിട്ടിയാൽ വായിച്ച്
  ഈ ശിവേട്ടനെ ഒന്ന് തൊട്ടറിയണം...നല്ല ഇൻഡ്രോ...കേട്ടൊ മേം

  ReplyDelete
 4. പുസ്തകം വായിച്ചിരുന്നൂ....കഴിഞ്ഞ ജന്മ നാളിൽ അനന്തിരവന്റെ സംഭാവന.... കുഞ്ഞൂസിന്റ്റ്റെ അവലോകനം നന്നായി,,,ഇനിയും പ്രതീക്ഷിക്കുന്നൂ....ആശംസകൾ

  ReplyDelete
 5. Shiva Trilogy യിലെ മറ്റ് രണ്ട് പുസ്തകങ്ങള്‍ കൂടി ഇനി നമുക്ക് കിട്ടാനുണ്ട് ചേച്ചി... :( ഈ അവലോകനം നന്നായിട്ടോ!

  ReplyDelete
 6. ആഹാ... രണ്ടാമൂഴത്തിലെ ഭീമനെപ്പോലെ... ഇതൊരനുഭവമായിരിക്കും... തീർച്ച.

  ReplyDelete
 7. പുസ്തക പരിചയം നന്നായിരുന്നു. ആശംസകൾ

  ReplyDelete
 8. ആദ്യമായാണ് ഈ പുസ്തകത്തെ കുറിച്ച് കേള്‍ക്കുന്നത് ,, വായിക്കണം സാധിക്കുമെങ്കില്‍ !.

  ReplyDelete
 9. പരിചയപ്പെടുത്തലിനു നന്ദി..

  ReplyDelete
 10. പുസ്തക പരിചയം നന്നായി. ആശംസകൾ Dear Kunjoos checheeee

  ReplyDelete
 11. വരാന്‍ വൈകിയതില്‍ ക്ഷമചോദിക്കുന്നു..
  ഈ പരിചയപ്പെടുത്തല്‍ ആ പുസ്തകം വായിക്കാനുള്ള ആവേശമാകുന്നു കുഞ്ഞേച്ചീ...
  മുന്‍പ് കേട്ടട്ടേയില്ല ഇങ്ങനൊരു കാര്യം..

  ReplyDelete
 12. മേലൂഹ വാങ്ങി ,,അല്പ്പമേ വായിച്ചുള്ളൂ..വാസ്തവം പറയട്ടെ അതെനിക്ക് അല്‍പ്പം പോലും ഉള്‍ക്കൊള്ളാനായില്ല..പുറം കവര്‍ മാത്രമേ മനസ്സില്‍ തട്ടിയുള്ളൂ..ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിയന്‍ മാത്രം ഇതിനു എന്ത് ഉള്ക്കാംബ്ബാണ് ഉള്ളതെന്ന് മനസ്സിലാവുന്നില്ല..അമിഷായുടെ bhaagyam ...

  ReplyDelete
 13. പുസ്തകം ഇംഗ്ലീഷിൽ വായിച്ചിരുന്നു. The Immortals of Meluha. പച്ച മനുഷ്യനായി ശിവനെയും പുരാണ കഥയും അവതരിപ്പിച്ചിരിക്കുന്നു.. മനുഷ്യൻ കർമം കൊണ്ടാണ് ദൈവമാകുന്നത് എന്ന സന്ദേശം ഒളിഞ്ഞിരിക്കുന്ന പുസ്തകം. Trilogy ഇലെ രണ്ടാമത്തെ പുസ്തകം The Secret of the Nagas വായിച്ചു കൊണ്ടിരിക്കുന്നു.. പുസ്തക പരിചയത്തിനു ആശംസകൾ :)

  ReplyDelete
  Replies
  1. എനിക്ക് ഇതുവരെ അതിന്റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും കിട്ടിയിട്ടില്ല കുഞ്ഞുറുമ്പേ .... :( എങ്ങിനെയുണ്ട് അടുത്ത ഭാഗങ്ങൾ ...?

   Delete
  2. ബുക്ക്‌ കയ്യിലിരിക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷത്തിലേറെ ആയി.. ഇപ്പോളാണ് വായിക്കാൻ തുടങ്ങിയത്.. രണ്ടാം ഭാഗം. ആദ്യ ഭാഗത്തിൽ നാഗങ്ങളെ ദുഷ്ടന്മാരായി ചിത്രീകരിച്ചെങ്കിൽ അവയും ന്യായീകരിക്കുന്ന രീതിയിലാണ് രണ്ടാം ഭാഗത്തിന്റെ വായിച്ചിടത്തോളമുള്ള ഭാഗത്തിന്റെ കിടപ്പ്.. വായന നടക്കാത്തത് എന്റെ മടി കൊണ്ടാണ്. ബുക്കിന്റെ കുഴപ്പമല്ല. :) ഒരാഴ്ചകൊണ്ട് trilogy മുഴുവൻ വായിച്ച് തീർത്ത ഒരുപാട് സുഹൃത്തുക്കളെ എനിക്ക് അറിയാം :) English Book മതിയെങ്കിൽ ഫ്ലിപ്പ്കാർട്ടിലും അമസോണിലും കിട്ടും

   Delete
  3. 2 nd part il nagas ne aanu parayunath...Kali ye Seetha yude sis aayum ganapathy ye makan(first part il aadaya bandathil kollapetta Makan aayum)..third part war aanu...

   Delete
 14. Secrets of Naga is good. Yet to start oath of vayuputra & ramchandra series

  ReplyDelete

Related Posts Plugin for WordPress, Blogger...