Thursday, May 26, 2016

ഫോളോയിംഗ്...


ഫോൺ ബെല്ലടിക്കുന്നത് കേട്ട് ഞെട്ടിയുണർന്ന കോരപ്പൻ ക്ലോക്കിൽ നോക്കിയപ്പോൾ പത്തു മണി... !!

"ആരെടാ  കൊച്ചു വെളുപ്പാൻ കാലത്ത് ,  ഒന്നുറങ്ങാൻ പോലും സമ്മതിക്കാതെ .... "

പിറുപിറുത്തു കൊണ്ട് ഫോണെടുത്തതും ഒറ്റ ശ്വാസത്തിൽ  ഹലോ, ആരാ, എന്തോ വേണം എന്നൊക്കെ കണ്ണ് തുറക്കാതെ ചോദിച്ചതും ,  വീണ്ടും ഉറക്കത്തിലേക്ക് തലയും കുത്തി വീഴാനായിരുന്നു.

"കോരപ്പാനീ ഇത്തവണത്തെ 'യരലവകണ്ടോ...? 
"ങേചിരവയോ..., അത് തെയ്യാമ്മയോട്  ചോദിക്കണം ..."
"ചിരവയല്ലയരലവ.... കോരപ്പനു കോപ്പി കിട്ടിയില്ലേ,  എന്നായിപ്പ തന്നെ ഒരെണ്ണം അയക്കാം കേട്ടോ... 

പിന്നേയ്കോരപ്പായരലവ ലോകം മുഴോനും വായിക്കണ മാസികയാണേയ് ....  കോരപ്പൻ ചില കോമഡി ഒക്കെ എയ്തുംന്ന് തെക്കേലെ മാത്തൂട്ടി റഞ്ഞാരുന്നെകോരപ്പന് വേണേൽ ഞങ്ങടെ യരലവയിലും എഴുതാൻ ചാൻസ് രാം ട്ടാ..." 

ഉറക്കം ഓടിപ്പോയ വഴിയിലേക്ക് നോക്കി കണ്ണ് മിഴിച്ചു നിന്ന കോരപ്പൻ , ഫോണിൽ കേട്ട ഡയലോഗ് ഒന്നു കൂടി മനസ്സിൽ റീവൈൻഡ് ചെയ്തു നോക്കി.

"ഏയ്ഞാൻ അത്രക്കാരനൊന്നും അല് മാഷേ... " തെയ്യാമ്മ എന്നെ തട്ടിക്കളിക്കുന്നത് ഞാൻ ഒന്ന് എഴുതിയപ്പോ ഫേസ്ബുക്കിൽ അതിനു ഇത്രത്തോളം ലൈക്കും ഷെയറും കിട്ടുമെന്ന് ഞാൻ കരുതിയതെയില്ലപ്പാ.... ആത്മഗതിക്കുന്നതിനിടയിൽ മറുപടി തെറ്റാതെ പറഞ്ഞതിൽ കോരപ്പൻ ധൃതംഗ പുളകിതനായി .

"എന്നാ പോട്ടേനീ എന്റെ ഭാര്യ ശോശാമ്മ എഴുതണ  വായിച്ചിട്ടുണ്ടോടോഅവളെയ് , ഇംഗ്ലീഷാ....എഴുതണ മുഴോൻ ഇംഗ്ലീഷാ .... ... നീ അവക്കടെ എഫ് ബീ പേജ് ഒന്ന് നോക്കണംഎന്നു വെച്ച് നീ റിക്വസ്റ്റൊന്നും അയക്കാൻ നിക്കണ്ട.... ഫ്രണ്ട് ലിസ്റ്റ് ഫുള്ളാ.... "

"നോക്കാം മാഷേ..." ഒരു മണിക്കൂർ കൂടി ഉറങ്ങാൻ കിട്ടും എന്നു മനസ്സിൽ കണക്കുകൂട്ടുന്നതിനിടയിൽ ഉറക്കെ കോട്ടുവായിട്ടു കൊണ്ട് കോരപ്പൻ അലസമായി പറഞ്ഞു.

"എന്നു വെച്ച് നീ വിഷമിക്കോന്നും വേണ്ടടാ കൊച്ചനേ.... നിനക്ക് അവളെ ഫോളോ ചെയ്യാംഅപ്പൊ എല്ലാം കാണേം കേക്കേം ചെയ്യാം ട്ടാ.... " 'ദേ, നീയിത് കേട്ടോ ദൈവമേ....  ഇവന്റെ ശോശാമ്മെ ഞാൻ ഫോളോ ചെയ്തോളാൻ.... ഈശ്വരാ, നീ വലിയവനാ, സത്യമായും വലിയവനാ.... '

ഇപ്പത്താഴെ വീഴും എന്ന പാകത്തിൽ പുറത്തേക്കു തള്ളി വന്ന കണ്ണിനെ പിടിച്ചു വെക്കാനുള്ള വെപ്രാളത്തിൽ ഫോൺ കയ്യീന്ന് പോയത് കോരപ്പൻ അറിഞ്ഞതേയില്ല.... !!

9 comments:

 1. ഫോളോ ചെയ്യാനും വേണം ഒരു ഭാഗ്യം , കണ്ടില്ലേ വിളിവന്നത്

  ReplyDelete
 2. ഹാസ്യം അത്ര അങ്ങോട്ട്‌ പോരാ എന്ന് പറയുന്നതിൽ വിഷമം തോന്നരുത്

  ReplyDelete
 3. പത്തു മണിക്ക് കൊച്ചു വെളുപ്പാൻ കാലമാകുന്നത് ഏത് നാട്ടിലാ..? കാനഡയിലാ.....?

  ReplyDelete
 4. കൊള്ളാാം.നന്നായി!!!

  ReplyDelete
 5. ഫോളിങ്ങിലായ ഊരു ഫോളൊയിങ്ങ്

  ReplyDelete
 6. കോരപ്പൻ കഥ രസായിട്ടുണ്ട് കുഞ്ഞൂസ്.

  ReplyDelete

Related Posts Plugin for WordPress, Blogger...