Tuesday, October 22, 2019

JLF പുസ്തകോത്സവം

ഒരു പ്രവാസിയായിരിക്കുമ്പോൾ നാട്ടിലെ ഉത്സവങ്ങൾ, ആഘോഷങ്ങൾ എല്ലാം നഷ്ടമാകുന്നുവെങ്കിലും കിട്ടുന്ന ചെറിയ ചെറിയ മേളകൾ കൊണ്ടു തൃപ്തിയടയുകയാണ് പലപ്പോഴും. നാട്ടിൽ KLF ഒന്നും പങ്കെടുക്കാനാവാതെ വിഷമിച്ചിരിക്കുമ്പോഴാണ്  ഈ വർഷത്തെ JLF(Jaipur Literary Festival)  ടൊറന്റോയിൽ വെച്ചു നടത്തപ്പെടുന്നുവെന്ന വിവരം കിട്ടുന്നത്. KLF ഇല്ലെങ്കിലെന്താ JLF ഉണ്ടല്ലോ എന്നായി ചിന്ത....  സെപ്റ്റംബർ 27 ന് ഇന്ത്യൻ ഹൈക്കമ്മീഷണർ വികാസ് സ്വരൂപ് ഉത്‌ഘാടനം ചെയ്ത JLF ന്റെ മുഖ്യ ആകർഷണം ശശി തരൂരുമായുള്ള സംവാദമായിരുന്നത്രേ. വെള്ളിയാഴ്‌ചയായതിനാൽ, ജോലി കഴിഞ്ഞെത്തുമ്പോൾ രാത്രി ഏറെ വൈകുമെന്നതിനാൽ അന്നത്തെ പരിപാടികളെല്ലാം നഷ്ടമായി. എന്നാലും അന്ന് രാത്രി തന്നെ,വായനക്കൂട്ടത്തിലെ മെസേജിലൂടെ  നിർമ്മലയും മുബിയുമൊത്ത് പോകാനുള്ള പദ്ധതിയും തയ്യാറാക്കി. രാവിലെ തന്നെ പുറപ്പെട്ടു.

പതിവുപോലെ ഞാനും മുബിയും യൂണിയൻ സ്റ്റേഷനിൽ നിർമ്മലയെ കാത്തു നിന്നു... അവിടെ നിന്നൊരുമിച്ച്, ഉത്സവം നടക്കുന്ന ഡിസ്റ്റിലറി ഡിസ്ട്രിക്ട് തെരുവിലേക്ക് നിർമ്മലയുടെ കുഞ്ഞുണ്ണി കാറിൽ കൊണ്ടുപോയാക്കി. ചെന്നിറങ്ങിയതോ, ചാട്ട്  വിഭവങ്ങളുടെ വില്പനശാലയുടെ മുന്നിലേക്ക്...

എന്തായാലും അകത്തുകേറി നോക്കിയിട്ടാവാം എന്നു തീരുമാനിച്ചു.
അകത്ത്, ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും നിറങ്ങളുടെയും  പുസ്തകങ്ങളുടെയും ഉത്സവമേളം... അറിയുന്നതും അറിയാത്തതുമായ ഒത്തിരിയേറെ ഇന്ത്യൻ എഴുത്തുകാർ നിരന്നിങ്ങനെ... കൂട്ടത്തിൽ ഇന്ത്യൻ അല്ലാത്ത കനേഡിയൻ എഴുത്തുകാരുമുണ്ട്.



The Sacred Feminine എന്ന വിഭാഗത്തിൽ  അമേരിക്കൻ ഇന്ത്യൻ എഴുത്തുകാരിയായ ചിത്ര ബാനർജി ഡിവകാറുനി തന്റെ പുതിയ നോവലിലെ സീതയെപ്പറ്റി സംസാരിച്ചു.  കനേഡിയൻ എഴുത്തുകാരിയായ വനേസ്സ സസ്സൻ യശോദര എഴുതാനുണ്ടായ സാഹചര്യങ്ങൾ വിശദീകരിച്ചു.
എന്തുകൊണ്ടോ വായനക്കാരുമായി സംവദിക്കാതെ അവരുടെ നിലപാടുകൾ മാത്രം വിശദീകരിച്ച്  ഏകപക്ഷീയമായി ചർച്ചയാവസാനിപ്പിക്കുകയാണുണ്ടായത്.



എന്നാൽ, അടുത്ത സെഷനായ 'These lands we call home' ൽ നല്ല രീതിയിൽ ചർച്ച മുന്നേറുകയുണ്ടായി. അതിൽ പങ്കെടുത്ത എഴുത്തുകാർ, അമിതാവ് കുമാർ, അനോഷ് ഇറാനി, ഗെൻ ബെനാവ്, സുകേതു മേത്ത എന്നിവരായിരുന്നു. കുടിയേറ്റക്കാർ, അവരുടെ ഭാഷാപ്രശ്നങ്ങൾ എന്നിവയൊക്കെ ചർച്ചാവിഷമായി. കൂട്ടത്തിൽ പറയട്ടെ, അനോഷ് ഇറാനിയുടെ   ചെറുകഥാപുസ്തകത്തിൽ നമ്മുടെ  കേരളവും ഉണ്ട്. ഒരു യോഗ മാസ്റ്റർ, അദ്ദേഹത്തിന്റെ ഉച്ചാരണരീതി.... :)




ഈ സെഷനുകളുടെ ഇടയിൽ ചായ കുടിക്കാനായി പുറത്തിറങ്ങുമ്പോൾ നല്ല മഴ... ചാട്ട് ശാലകൾ അടച്ചുപൂട്ടി പോയതിനാൽ, ചായ മാത്രം കിട്ടി. നല്ല അസ്സൽ ഏലക്കാച്ചായ...! കൽക്കട്ടത്തെരുവുകളിൽ മൺച്ചട്ടിയിൽ കിട്ടിയിരുന്ന ചായയുടെ സ്വാദ്...അങ്ങനെ JLF ഓർമ്മകളുടെ ഉത്സവം കൂടിയായി...!




10 comments:

  1. കൊള്ളാം.

    എന്നതാ ചേച്ചീ ചാട്ട്‌ ശാലകൾ??

    ReplyDelete
    Replies
    1. ചാട്ട്, ഉത്തരേന്ത്യക്കാരുടെ ഒരു സ്‌നാക്കാണ് സുധീ... 

      Delete
  2. Hai... kollam Kunjoos Madam ...Mubiyumundallo... idakkideyulla ningalude ee othukoodal kanumpol santhosham thonnarundu...

    ReplyDelete
    Replies
    1. ഞങ്ങൾക്കിവിടെ മാസത്തിൽ ഒരിക്കൽ കൂടുന്ന വായനാരാമം എന്ന വായനാഗ്രൂപ്പ് ഉണ്ട്... വായനയ്ക്കും അഭിപ്രായത്തിനും നന്ദി ഗീതാ ... 

      Delete
  3. ഞാൻ അറിഞ്ഞില്ല. ടോറോന്റോയിൽ ഉണ്ടായിരുന്നിട്ടും... കഷ്ടം.... നഷ്ടം !

    ReplyDelete
    Replies
    1. JLF ഇവിടെ ആദ്യമായാണ്. Word on the street ആണ് എല്ലാ വർഷവും ഉണ്ടാവുക. 

      Delete
  4. പുസ്തകോത്സവം എവിടെ കണ്ടാലും കേറാറുണ്ട്

    ReplyDelete
    Replies
    1. പുസ്തകപ്രേമികൾ തിരഞ്ഞു പിടിച്ചു പോകും ല്ലേ... :)

      Delete
  5. പുസ്തകങ്ങൾക്കിടയിലൂടെ സാഹിത്യചർച്ചയിലും പങ്കുച്ചേർന്ന് മഴയൊത്തൊരു ഏലയ്ക്കാചായ.ബഹുവിശേഷം!
    ആശംസകൾ

    ReplyDelete
  6. ഇടയിൽ ചായ കുടിക്കാനായി പുറത്തിറങ്ങുമ്പോൾ നല്ല മഴ... ചാട്ട് ശാലകൾ അടച്ചുപൂട്ടി പോയതിനാൽ, ചായ മാത്രം കിട്ടി. നല്ല അസ്സൽ ഏലക്കാച്ചായ...! കൽക്കട്ടത്തെരുവുകളിൽ മൺച്ചട്ടിയിൽ കിട്ടിയിരുന്ന ചായയുടെ സ്വാദ്...അങ്ങനെ JLF ഓർമ്മകളുടെ ഉത്സവം കൂടിയായി...!

    ReplyDelete

Related Posts Plugin for WordPress, Blogger...