Wednesday, December 9, 2009

കിംഗ്‌ ആര്‍തര്‍ ആന്‍ഡ്‌ ഹിസ്‌ നൈറ്റ്സ്‌

എന്റെ അമ്മയും വലിയമ്മയും ഒക്കെ സ്കൂളില്‍ പഠിക്കുന്ന കാലം. റീത്താമ്മ എന്നു വിളിക്കുന്ന ഹെഡ് മിസ്ട്രെസ്സ് സിസ്റ്റര്‍ ബ്രിജീതക്കു, കുട്ടികളില്‍ വായനാശീലം വളരണം എന്നു നിര്‍ബന്ധമായിരുന്നു. അതിനായി എല്ലാ കുട്ടികളും ഇംഗ്ലീഷും മലയാളവും പുസ്തകങ്ങള്‍, മാറിമാറി,ആഴ്ച്ചതോറും ലൈബ്രറിയില്‍ നിന്നും എടുക്കണം എന്നായിരുന്നു നിയമം.അതുപോലെ കൃത്യമായി തിരിച്ചു ഏല്പ്പിക്കണമെന്നും.

ലേറ്റ് ആയാല്‍, ഫൈന്‍ മാത്രമല്ല, ഒപ്പം ആ ബുക്കിലെ കഥ പറയുകയും വേണമായിരുന്നു. പ്രത്യേകിച്ചും ഇംഗ്ലീഷ് കഥകള്‍. ഇംഗ്ലീഷ് എന്നും കീറാമുട്ടിയായ വലിയമ്മ, കൃത്യമായി ഇംഗ്ലീഷ് പുസ്തകങ്ങള്‍ തിരിച്ചേല്‍പ്പിച്ചു, കഥ പറയുക എന്ന ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടുകൊണ്ടിരുന്നു.

എന്നാല്‍ ഒരിക്കല്‍, വലിയമ്മക്കും ആ ദിവസം അഭിമുഖീകരിക്കേണ്ടി വന്നു !!!!റീത്താമ്മ കാത്തിരിക്കുന്നു കഥ കേള്‍ക്കാന്‍,കൂടെ ക്ലാസ്സിലെ മറ്റു കുട്ടികളും.... വലിയമ്മക്കാകട്ടെ, കഥാപുസ്തകത്തിന്റെ തലക്കെട്ടല്ലാതെ, മറ്റൊന്നും അറിയില്ല …"കിംഗ്‌ ആര്‍തര്‍ ആന്‍ഡ്‌ ഹിസ്‌ നൈറ്റ്സ്‌ ” എന്നതായിരുന്നു ആ കഥ.

പേരുവിളിച്ചപ്പോള്‍,വലിയമ്മ ആകെ പേടിച്ചുവിറച്ചു.കണ്ണുകള്‍ റീത്താമ്മയുടെ കൈയിലെ ചൂരലില്‍ തന്നെ. ഒരു നിമിഷം, കണ്ണടച്ചു പിടിച്ചു, ഒറ്റശ്വാസത്തില്‍ കഥപറഞ്ഞു, “കിംഗ്‌ ആര്‍തര്‍ ആന്‍ഡ്‌ ഹിസ്‌ നൈറ്റ്സ്‌ വെന്റ് ഫോര്‍ ദി വാര്‍ ആന്‍ഡ്‌ ദേ ഓള്‍ ടയിട്‌. അതുകൊണ്ട് കഥ തീര്‍ന്നുപോയി".......
പൊട്ടിച്ചിരിച്ചുപോയ റീത്താമ്മയുടെ ചൂരല്‍കഷായം കുടിക്കേണ്ടി വന്നില്ല എന്നൊരു നേട്ടം കൂടി,അന്നു വലിയമ്മക്കു കിട്ടി!!!

(ചിത്രം കടപ്പാട്:എന്റെ സുഹ്രുത്തിനോട്)

6 comments:

  1. വലിയമ്മ ബുദ്ധിശാലി ആയിരുന്നല്ലേ? :)

    ഇപ്പോഴത്തെ കുട്ടികളില്‍ വായനാശീലം തീരെ കുറഞ്ഞു വരികയല്ലേ?

    [ചിത്രം വരച്ചതും ചേച്ചി തന്നെ ആണോ?]

    ReplyDelete
  2. “കിംഗ്‌ ആര്‍തര്‍ ആന്‍ഡ്‌ ഹിസ്‌ നൈറ്റ്സ്‌ വെന്റ് ഫോര്‍ ദി വാര്‍ ആന്‍ഡ്‌ ദേ ഓള്‍ ടയിട്‌. അതുകൊണ്ട് കഥ തീര്‍ന്നുപോയി".......
    പണ്ടു “ക” “ഥ” “മ” “തി” എന്നീ നാലു പേരുടെ കഥ പറഞ്ഞ പോലെ.പിന്നെ ചിത്രത്തിന്റെ കാര്യം വേഗം പറയുന്നതാ ബുദ്ധി!

    ReplyDelete
  3. കൊള്ളാം. പക്ഷെ തുറന്നു പറഞ്ഞോട്ടെ. ഇതിലോന്നുമില്ല.
    നര്‍മം എന്നതിലെക്കാള്‍ ഓര്‍മ്മക്കുറിപ്പുകളില്‍ ചേര്‍ക്കാമായിരുന്നു എന്ന് തോന്നി.
    നന്നായി എഴുതുന്നു കേട്ടോ.

    ReplyDelete

Related Posts Plugin for WordPress, Blogger...