Thursday, September 1, 2011

അത്തച്ചമയം - ഓണസ്മരണ

  

     ഏകാന്തമായ ഈ  ആശുപത്രി മുറിയില്‍, കിടയ്ക്കക്ക് എതിരെയുള്ള  ജനല്‍ ചതുരത്തിലൂടെയുള്ള    കാഴ്ചകളാണ് എനിക്ക് കൂട്ടായിട്ടുള്ളത്. അടുത്തുള്ള ഷോപ്പിംഗ്‌ മാളിലേക്ക് കുട്ടികളെയും കൊണ്ട് ഷോപ്പിങ്ങിനു വരുന്നവരാണ് കൂടുതലും. എന്റെ വിരസതയില്‍ ഏറെ ആശ്വാസവും ആ കാഴ്ചകള്‍ തന്നെ. സ്കൂള്‍ തുറക്കാറായിരിക്കുന്നു . എത്ര സന്തോഷത്തോടെയാണ് പുത്തന്‍ ബാഗും ഉടുപ്പുമൊക്കെ വാങ്ങി , തുള്ളിച്ചാടി അവര്‍ തിരിച്ചു വരുന്നത്. പൂമ്പാറ്റകളെ പോലെ പാറി നടക്കുന്ന കുഞ്ഞുങ്ങളെ കാണാന്‍ എന്തൊരു ചേലാണ്...അവരെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ സമയം പോകുന്നതേ അറിയില്ല.  

  "ഇന്ന് ആരെയൊക്കെ കണ്ടു, എത്ര കുട്ടികള്‍ വഴക്കുണ്ടാക്കി....??"
സന്ദര്‍ശക സമയമായപ്പോള്‍   കടന്നു വന്ന മോളുടെ ചോദ്യമാണ് നാഴികമണിക്ക് വിശ്രമമില്ലായിരുന്നു എന്നറിയിച്ചത്.

 ഉത്സാഹത്തോടെ ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. അതിനിടയില്‍,  മോള്‍ ബാഗില്‍ നിന്നും മലയാളം പേപ്പര്‍ എടുത്തു നീട്ടി.

         "ഓണം വരവറിയിച്ചു കൊണ്ട് ഇത്തവണയും 'അത്തച്ചമയം' ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെട്ടു." 

വാര്‍ത്തയും ചിത്രങ്ങളും കണ്ടപ്പോഴാണ് ഓണം പടിവാതിലില്‍ എത്തിയ വിവരം അറിയുന്നത്. അല്ലെങ്കിലും അവധി ദിവസം നോക്കി ഓണം ആഘോഷിക്കുന്ന പ്രവാസികള്‍ക്കെന്തു അത്തവും പത്തോണവും...

ഓണക്കാലമായാല്‍ പണ്ടൊക്കെ എന്തൊരുല്‍സാഹമായിരുന്നു. ഓണപ്പരീക്ഷയുടെ സമയത്തും പരീക്ഷാവേവലാതികള്‍ ഇല്ലായിരുന്നു. പൂക്കളമിടാനുള്ള പൂക്കള്‍ ശേഖരിക്കുന്നതിനെപ്പറ്റിയാവും ചിന്തകളും കൂട്ടുകാരുമായുള്ള ചര്‍ച്ചകളും... പൂക്കളൊക്കെ നേരത്തേ കണ്ടു വച്ചിരിക്കും. അത്തത്തിന്റെ തലേന്ന് മുതല്‍ എന്നും വൈകുന്നേരം കൂട്ടുകാരുമൊത്തു തൊടികളെല്ലാം കേറിയിറങ്ങി പൂ പറിക്കുന്നതും, പരസ്പരം പങ്കു വെക്കുന്നതുമെല്ലാം... അത്തം മുതല്‍ പൂക്കളം ഇട്ടു തുടങ്ങും. അന്ന് ഒരു നിറത്തിലെ പൂ മാത്രം.അത്തത്തിനു തുമ്പപ്പൂ ആണ് ഇടുക. തുമ്പപ്പൂ കുഞ്ഞുപൂവായതിനാല്‍ അന്നത്തെ പൂക്കളവും ചെറുതായിരിക്കും. രണ്ടാം ദിവസം രണ്ടു നിറം, മൂന്നാം ദിവസം മൂന്നു നിറം, അങ്ങിനെ തിരുവോണ ദിവസമായ  പത്താംനാള്‍ പത്തു തരം പൂക്കളുമായി വലിയൊരു പൂക്കളവും നടുക്ക് ചെമ്മണ്ണ് നനച്ചു,തൃകോണാകൃതിയില്‍ ഉണ്ടാക്കിയ തൃക്കാക്കരയപ്പനെയും  വെക്കും.   

അത്തം നാള്‍ പൂക്കളമിടല്‍ മാത്രമല്ല, രാവിലെ തന്നെ അത്തച്ചമയം കാണാന്‍ പോകാനുള്ള ഒരുക്കങ്ങളും തുടങ്ങും. കൂട്ടുകാരും അയല്‍വക്കത്തുള്ളവരും എല്ലാം ചേര്‍ന്ന് സംഘമായാണ് പോവുക. അന്നേ ദിവസം ബസ്‌ സര്‍വീസ് ഉണ്ടാവാത്തതിനാല്‍ നടന്നു വേണം പോകാന്‍. നേരത്തേ എത്തിയില്ലെങ്കില്‍ വഴിയോരത്തെ ഉയര്‍ന്ന സ്ഥലങ്ങളെല്ലാം കാണികള്‍ കയ്യടക്കിയിരിക്കും. മുന്നില്‍ തന്നെയോ അല്ലെങ്കില്‍ ഉയര്‍ന്ന സ്ഥലത്തോ നിന്ന് കണ്ടില്ലെങ്കില്‍ പോയത് വൃഥാ എന്ന് സങ്കടപ്പെടേണ്ടി വരും. അതിനാല്‍ രാവിലെത്തന്നെ വീട്ടില്‍ നിന്നും പുറപ്പെടും. വഴി നീളെ കാണാന്‍ പോകുന്ന കാഴ്ചകളെപ്പറ്റിയും മറ്റും സംസാരിച്ചു കൊണ്ട് നടക്കുമ്പോള്‍ ദൂരം അറിയുമായിരുന്നില്ല.  അമ്പലങ്ങളുടെ നാടെന്നറിയപ്പെടുന്ന, എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ആണ് ഓണത്തിന് മുന്നോടിയായ ഈ ആഘോഷം  'അത്തച്ചമയം' എന്ന പേരില്‍ അറിയപ്പെടുന്നത്. വര്‍ണങ്ങള്‍ നിറഞ്ഞ ഘോഷയാത്ര നയനാനന്ദകരമാണ്. സ്കൂള്‍ കുട്ടികളുടെ ബാന്‍ഡ്, മാര്‍ച്ച്‌ പാസ്റ്റ്, ചെണ്ടമേളം, പഞ്ചവാദ്യം, ആട്ടക്കാവടി, തെയ്യം, കുമ്മി, പൊയ്ക്കാല്‍കളി തുടങ്ങിയ    നൃത്ത രൂപങ്ങള്‍, കേരളത്തനിമയുള്ള വസ്ത്രങ്ങള്‍ ധരിച്ച യുവതീയുവാക്കള്‍ , വിവിധ കലാരൂപങ്ങള്‍, അലങ്കരിച്ച ആനകള്‍, ആനുകാലിക സംഭവങ്ങളില്‍ നിന്നും ചരിത്രങ്ങളില്‍ നിന്നും   രൂപം കൊള്ളുന്ന ഫ്ലോട്ടുകള്‍ .... അങ്ങിനെ കണ്ണിനും മനസ്സിനും കുളിര്‍മ നല്‍കുന്ന പലതരം കാഴ്ചകളുടെ ഘോഷയാത്രയാണ് അത്തച്ചമയം. 


 കൊച്ചി മഹാരാജാവ് തൃക്കാക്കരയപ്പനെ ദര്‍ശിക്കാന്‍ പരിവാരങ്ങളോടൊപ്പം  പോകുന്നതിന്റെ ഓര്‍മക്കായാണ് പണ്ട് ഈ അത്തച്ചമയം ആരംഭിച്ചതെന്ന് ചരിത്രം പറയുന്നു. മഹാരാജാവിന്റെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറയില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര തൃക്കാക്കര വാമനമൂര്‍ത്തി അമ്പലനടയില്‍ ആണ് അവസാനിച്ചിരുന്നത്. അന്നേ ദിവസം എല്ലാ പ്രജകളും  മഹാരാജാവിനെ അടുത്ത് കാണാനായി വീഥിയുടെ ഇരുവശത്തും കാത്തുനില്‍ക്കുമായിരുന്നത്രേ. രാജഭരണം അവസാനിച്ചിട്ടും തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ അത്തച്ചമയത്തെ കൈവിട്ടില്ല. ഓണാഘോഷത്തിനു മുന്നോടിയായി നടക്കുന്ന ഈ ഘോഷയാത്ര, തൃപ്പൂണിത്തുറ നഗരിയെ  വലം വെച്ച് ഗവണ്‍മെന്റ് ബോയ്സ് സ്കൂള്‍ മൈതാനത്ത്‌ എത്തിച്ചേരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ ഏറ്റെടുത്തു നടത്തുന്നതിനാല്‍ 'അത്തച്ചമയം' 'അത്താഘോഷം' ആയി മാറിയെങ്കിലും തൃപ്പൂണിത്തുറയിലും പരിസരപ്രദേശങ്ങളിലും ഉള്ളവര്‍ക്ക് ഇന്നും അത്തച്ചമയം തന്നെ ഓണാഘോഷത്തിന്റെ തുടക്കം. 


ഇന്ന് , മറ്റെല്ലാം പോലെ അത്താഘോഷവും കച്ചവടവല്ക്കരിക്കപ്പെട്ടിരിക്കുന്നു. നാടെങ്ങും മത്സരങ്ങള്‍ മാത്രം...! നന്മയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ആ നല്ല നാളുകള്‍ ഇങ്ങിനി വരാത്തവണ്ണം മഹാബലിയോടൊപ്പം പാതാളത്തില്‍ താഴ്ന്നുവോ...? അഴിമതിയും അനീതിയും കൊണ്ട് നിറഞ്ഞ നമ്മുടെ നാടിനു എന്നാണൊരു മുക്തിയുണ്ടാവുക...?


അഴിമതിയില്ലാത്ത നല്ലൊരു നാള്‍ വരുമെന്ന, മഹാബലിയെപ്പോലൊരു നീതിമാനായ ഭരണാധികാരിയെ നമുക്ക് കിട്ടുമെന്ന പ്രതീക്ഷയോടെ... എല്ലാ കൂട്ടുകാര്‍ക്കും ഓണാശംസകള്‍ ...!
   38 comments:

 1. എന്തു പറ്റി ആശുപത്രിക്കിടക്കയിൽ ?

  ഓണം പ്രതീക്ഷയുടെ ഉൽസവമാണ്‌.ദുരിതകാലത്ത് സമ്പൽസമൃദ്ധമായ ഇന്നലകളെക്കുറിച്ചുള്ള ഒ​‍ാർമ്മകളും അക്കാലം വീണ്ടും വരാനുള്ള കാത്തിരിപ്പുമാണ്‌ നമ്മുടെ ഓണസങ്കല്പം..അതു കൊണ്ട് തന്നെ ഓണത്തിന്റെ മാറ്റ് ഒരിക്കലും കുറയുന്നില്ല. കാലം എന്തു പേക്കോലം കെട്ടിയാലും.


  ഹൃദയം നിറഞ്ഞ ഓണാശംസകൽ

  ReplyDelete
 2. “പ്രവാസികള്‍ക്കെന്തു അത്തവും പത്തോണവും...“
  അങ്ങനെ പറയരുത്.
  ഓണം എല്ലാവർക്കുമുണ്ട്, ആശുപത്രിക്കിടക്കയിലാണെങ്കിലും...

  ഓണാശംസകൾ

  ReplyDelete
 3. ആദ്യം തന്നെ നന്മയും ഐശ്വര്യവും നിറഞ്ഞ ഓണാശംസകള്‍ .
  പഴയൊരു കാലത്തിന്‍റെ നന്മ നിറഞ്ഞ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി ഈ കുറിപ്പ്.
  പുതിയൊരു കാലം പിറക്കട്ടെ. സന്തോഷത്തിന്‍റെ.

  ReplyDelete
 4. കുഞ്ഞൂസേ...എന്ത് പറ്റി??
  ഓണാശംസകള്‍...മോളോടും അന്വേഷണം പറയൂ....

  ReplyDelete
 5. വെള്ളിയാഴ്ച ഓണം വരുന്നത് പ്രവാസിക്ക് സന്തോഷം..ഈ തവണ അങ്ങനെ ആണല്ലോ എന്ന ആശ്വാസം!

  ഓണാശംസകള്‍..

  ReplyDelete
 6. അങ്ങനെ ഒരു ഭരണാ ധികാരിയെ ഇനി ഒരിക്കലും ലഭിക്കില്ല എന്ന വിശ്വാസത്തോടെ
  നന്മ നിറഞ്ഞ ഓണാശംസകള്‍

  ReplyDelete
 7. ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ ഒരോണം ആശംസിക്കുന്നു.

  ReplyDelete
 8. ആശുപത്രിയുടെ പരിസരം,ചുറ്റും കാണുന്ന കാഴ്ചകള്‍, ഓണത്തെ പിറകോട്ടു വലിക്കും.എല്ലാ ദിവസങ്ങളെയും പോലെയൊരു ദിനം. അത്രയെ തോന്നു.അതൊന്നും മറക്കരുതെന്നു ഓര്‍മിപ്പിച്ചു കൊണ്ട് വീണ്ടും വരുന്ന ഓണത്തിന് വേറൊരു മുഖമാണ്.ആഘോഷിക്കാനുള്ള ആരോഗ്യമുണ്ടെങ്കില്‍ എന്നും ഓണം. ഓണത്തിന്റെ പഴയ ഓര്‍മ്മകള്‍ മാത്രം മങ്ങാതെ നില്‍ക്കുന്നു.

  പുതിയ മല്‍സരം കണ്ടില്ലേ? മാവേലി വരാന്‍ സാധ്യതയുള്ള കുഴി ഫോട്ടോ എടുത്തു അയയ്ക്കുക.ഏറ്റവും നല്ല കുഴിക്കു സമ്മാനമുണ്ട്!!!ഇങ്ങനൊക്കെയാണ് ഇപ്പോള്‍ ഓണാഘോഷം.
  എത്രയും പെട്ടെന്ന് ആശുപത്രി വിട്ടു വരാന്‍ കഴിയട്ടെ.ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

  (ഇതേ അവസ്ഥയില്‍ കഴിഞ്ഞ ഓണം 'ആഘോഷിച്ച'ഓര്‍മയാണ് കേട്ടോ. ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ അതൊക്കെ ഓര്മ വന്നു.)

  ReplyDelete
 9. ഇന്ന് , മറ്റെല്ലാം പോലെ അത്താഘോഷവും കച്ചവടവല്ക്കരിക്കപ്പെട്ടിരിക്കുന്നു. നാടെങ്ങും മത്സരങ്ങള്‍ മാത്രം...!
  നന്മയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ആ നല്ല നാളുകള്‍ ഇങ്ങിനി വരാത്തവണ്ണം മഹാബലിയോടൊപ്പം പാതാളത്തില്‍ താഴ്ന്നുവോ...?
  അഴിമതിയും അനീതിയും കൊണ്ട് നിറഞ്ഞ നമ്മുടെ നാടിനു എന്നാണൊരു മുക്തിയുണ്ടാവുക...?

  അല്ലാ ആശുപത്രിയിലാണോ...?

  ReplyDelete
 10. ഇത്തിരി തുമ്പപ്പൂ , മനസ്സിൽ ബാക്കിയുണ്ടെന്ന് ഈ കുറിപ്പു പറയുന്നു. (തുമ്പപ്പൂ കേരളത്തിൽ ഒരു അപൂർവ്വകാഴ്ചയായി മാറി). ഓണാശംസകൾ!അസുഖം വേഗം ഭേദമാവട്ടേ!

  ReplyDelete
 11. അതെ, ആശുപത്രി കിടക്കയില്‍??അതും ഓണക്കാലത്ത്‌?? ഗൃഹാതുരത്വം ഉണര്‍ത്തിയ പോസ്റ്റ്‌..കൂടെ കൈവിട്ടു പോയ നല്ല നാളുകളും ഓര്‍മ്മ വന്നു..നമുക്ക് ആശിക്കാം..ഒരുനല്ല നാളേക്ക് വേണ്ടി..ഓണാശംസകള്‍..

  ReplyDelete
 12. എന്റെ കമന്റ് എവിടെ,സ്പാമില്‍ പോയോ ?

  ReplyDelete
 13. ഇനിയൊരിക്കലും വരില്ലെന്നുറപ്പുള്ള ആ നല്ല കാലത്തെ ഓർത്തിരിക്കാനായി ഒരുത്സവം...
  ‘ഓണാശംസകൾ..’

  ReplyDelete
 14. itthavana ATTHACCHAMAYAM mazhayil mungi,kunjuss.
  SARKKARAVARATI pole ruchikaram KUNJUSSinte ezhutthu.nashtabodhatthinte neriya kanneeruppum naavariyunnu.

  ReplyDelete
 15. പോസ്റ്റ്‌ കാണാനിത്തിരി വൈകി.ഇതിനകം ആശുപത്രി വിട്ടിരിക്കാം.
  സുഖ സന്തോഷപ്രദമായൊരു ഓണം ആശംസിക്കുന്നു.

  ReplyDelete
 16. എന്താ പറ്റീത് ചേച്ചീ? കാണാനില്ലാഞ്ഞപ്പോ തിരക്കുകളിലായിരുന്നിരിക്കും എന്നു വിചാരിച്ചു...വേഗം സുഖപ്പെടട്ടെ എന്തായാലും...ദേ നോക്കൂ പുത്തനുണർവ്വോടെ ഓണം ഇങ്ങ് പടി കയറി വന്നില്യേ...മനസിലേക്കാ ഉന്മേഷം പകർത്തൂ..

  ഓണാശംസകൾ...നിറഞ്ഞ സ്നേഹത്തോടെ

  ReplyDelete
 17. ഓണാശംസകള്‍
  ആയുരാരോഗ്യം നേരുന്നു

  ReplyDelete
 18. ഓണസ്മരണകള്‍ നന്നായിട്ടുണ്ട്. പക്ഷെ, ഒരു സംശയം. എണ്‍ത്തുപറ്റി? ആശുപത്രിയില്‍??

  ReplyDelete
 19. അത്തച്ചമയം തുടങ്ങുന്നത് ആസ്പത്രിയില്‍ വെച്ചായതിനാല്‍ എന്തോ പന്തി കേട് തോന്നി. കൂടുതലൊന്നുംകമന്റുകളില്‍ നിന്നുംവ്യക്തവുമല്ല?.എന്തു പറ്റി കുഞ്ഞൂസെ? കുറെ കാലമായി ഒന്നുമറിയാ‍റില്ല.ഏതായാലും ഐശ്വര്യപൂര്‍ണ്ണമായ ഓണം ആശംസിക്കുന്നു. അസുഖമാണെങ്കില്‍ പെട്ടെന്നു സുഖം പ്രാപിക്കാനും പ്രാര്‍ത്ഥിക്കുന്നു.

  ReplyDelete
 20. "അത്തം പത്തിനു പൊന്നോണം
  ചിത്തിര മുതലേ പൂവേണം
  മാബലിയെത്തുംതിരുവോണം.
  മാമലനാടിന്‍ പൊന്നോണം..”

  25 വര്‍ഷം മുന്‍പ് എഴുതി ചിട്ടപ്പെടുത്തി പാടി അരങ്ങു തകര്‍ത്ത ഒരു ഗാനശകലം ഓര്‍ത്തുപോയി...!
  അത്തച്ചമയം ഞാന്‍ നാട്ടിലുള്ളപ്പോഴൊന്നും ഒഴിവാക്കാറില്ല ഇത്തവണ ടിവിയില്‍ ‘ലൈവു’ കാണാനിരുന്നെങ്കിലും മഴ അഘോഷം മുടക്കി.!
  ഓണാശംസകളോടെ...

  ReplyDelete
 21. ഞാനിവിടെ എത്താന്‍ വയ്കിയോ ..?

  ആഘോഷങ്ങള്‍ കച്ചവട വല്ക്കരിക്കപ്പെടുന്നു എന്ന് എല്ലാര്‍ക്കും പരാതി ..
  എന്തായിതു .. കച്ചവടക്കാര്‍ക്കും ആഘോഷിക്കണ്ടേ .. ഹ ഹ

  ReplyDelete
 22. ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ ഒരോണം ആശംസിക്കുന്നു.
  happy onam

  ReplyDelete
 23. എന്താ കുഞ്ചൂസെ ആശുപത്രി?? സ്വയം ആണോ അതോ കഥക്കൊരു ഇമോഷണൽ തുടക്കം ഇട്ടതാണോ??പ്രവാസം......അതുതന്നെ ഒരു ആശുപത്രി പ്രതീതിയല്ലെ?? എല്ലാം കാണാം അനുഭവിക്കാം,എന്നാൽ ഒരു ഇത്തിരി ദൂരത്തുനിന്ന്,ഒരു വിളിപ്പാടകലെ നിവൃത്തിയില്ല ജീവിതം.ഓണത്തിന്റെ ഓർമ്മകൾ വെറും ഓർമ്മകൾ മാത്രമാകുന്നു.

  ReplyDelete
 24. അത്തച്ചമയം.നല്ല വിവരണം. കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായി അത്തച്ചമയഘോഷയാത്ര ഒരു യാത്രക്കിടയില്‍ കണ്ടു.ഓണാശംസകള്‍. അസുഖം വേഗം ഭേദമാകട്ടെ.

  ReplyDelete
 25. പ്രതീക്ഷിക്കാം.... അങ്ങകലെ കേൾക്കുന്ന,രഥചക്രങ്ങളൂടെ താളവിന്യാസം.....വന്നെത്തും ഒരു മാവേലി... കള്ളപ്പറയും ,ചെറുനാഴിയും, കൾലത്തരങ്ങളൊന്നും ഇല്ലാത്ത ഒരു നാട്, അത് ഭരിക്കാൻ ഒരു ചക്രവർത്തി...കുഞ്ഞൂസ്സേ...ഈയുള്ളവന്റെ ഓണാശംസകൾ

  ReplyDelete
 26. >>അഴിമതിയില്ലാത്ത നല്ലൊരു നാള്‍ വരുമെന്ന, മഹാബലിയെപ്പോലൊരു നീതിമാനായ ഭരണാധികാരിയെ നമുക്ക് കിട്ടുമെന്ന പ്രതീക്ഷയോടെ <<


  സുന്ദരമായ നല്ല സ്വപനം :)

  എന്നാലും ആശംസകള്‍

  ReplyDelete
 27. ഒരു കാലത്ത് തൃപ്പൂണിത്തറ അത്തച്ചമയം ഹരമായിരുന്നൂ...അങ്ങനെ ഓരോ ഓണവിശേഷങ്ങളും...കുഞ്ഞൂസ്സ് എല്ലായിടത്തും എത്തിച്ചു...നന്ദി ട്ടൊ..ഓണാശംസകള്‍.

  ReplyDelete
 28. ഓണം തിരുവോണം വന്നു തുമ്പിപ്പെണ്ണേ
  അത്തം മുതൽ പൂക്കളമിട്ടു തുമ്പിപ്പെണ്ണേ
  കാറ്റലകൾ പാട്ടുകളായ്
  കാടെങ്ങും പൂവിളിയായ്
  ആകാശത്താവണിയുടെ കല
  പൂവണിയായ് (ഓണം...)

  കൊട്ടുമേളം പോരെന്നോതി
  തുള്ളാതിരിക്കരുതേ
  ചെണ്ടയുണ്ട് മദ്ദളമുണ്ട്
  ഇടയ്ക്കയുണ്ടുടുക്കുമുണ്ട്
  കൊമ്പുണ്ട് കുഴലുമുണ്ട്
  പോരെങ്കിൽ കുരവയുമുണ്ട്
  ആടിവാ തുമ്പിപ്പെണ്ണേ അലഞ്ഞു വാ തുമ്പിപ്പെണ്ണേ
  മൂളി വാ തുമ്പിപ്പെണ്ണേ മുഴങ്ങി വാ തുമ്പിപ്പെണ്ണേ
  തുള്ള് തുള്ള് നീയുറഞ്ഞു തുള്ള് (ഓണം...)

  പൂവുമാളും പോരെന്നോതി
  തുള്ളാതിരിക്കരുതേ
  തുമ്പയുണ്ട് താമരയുണ്ട്
  അരളിയുണ്ടാമ്പലുമുണ്ട്
  അമ്പരത്തി ചെമ്പരത്തി
  കാക്കപ്പൂ നന്ത്യാർവട്ടം
  ആടിവാ തുമ്പിപ്പെണ്ണേ അലഞ്ഞു വാ തുമ്പിപ്പെണ്ണേ
  മൂളി വാ തുമ്പിപ്പെണ്ണേ മുഴങ്ങി വാ തുമ്പിപ്പെണ്ണേ
  തുള്ള് തുള്ള് നീയുറഞ്ഞു തുള്ള് (ഓണം...)

  ReplyDelete
 29. ചേച്ചീ,
  പലതും ഓര്‍ത്തു. പഴയകാലം നഷടമായിരിക്കുന്നു.
  ചേച്ചിയ്ക്കും കുടുംബത്തിനും നന്മ നിറഞ്ഞ ഓണാശംസകള്‍

  ReplyDelete
 30. ഹൃദയം നിറഞ്ഞ ഓണാശംസകൾ!

  ReplyDelete
 31. അതെ കുഞ്ഞൂസ്സ്, നമുക്ക് നല്ല പ്രതീക്ഷകൾ ഉണ്ടായിരിയ്ക്കട്ടെ........

  ReplyDelete
 32. കുറെ ദിവസം കഴിഞ്ഞുഇവിടത്തെ വിശേഷം അറിയാന്‍ വന്നപ്പോള്‍ ...

  ഞാന്‍ ഒന്നും പറയുന്നില്ല കുഞ്ഞൂസേ ........

  ReplyDelete
 33. വരാന്‍ വൈകിപോയി കുഞ്ഞൂസ്. പോസ്ടിട്ടാല്‍ അറിയിച്ചുകൂടെ.
  ഓര്‍മ്മകളില്‍ ആണല്ലോ എന്നും ഓണം. ഒരു മഹത്തായ ചതിയുടെ ഓര്‍മ്മയാണ് ഓണം. അപ്പോള്‍ മറഞ്ഞുപോയ നന്മയുടെ സ്മരണയാണ്‌ ഓണം. തിന്മകള്‍ കൂടുമ്പോള്‍ ഓണാഘോഷത്തിന്റെ പ്രസക്തിയും കൂടുന്നു. അപ്പോള്‍ ഓണം ഒരു പ്രതിഷേധമാണ്.

  ReplyDelete
 34. വായിച്ചപ്പോള്‍ ഓണം കഴിഞ്ഞു പോയി..... ഇനി ആശംസകള്‍ക്ക് പ്രസക്തി ഇല്ലല്ലോ ?!!!

  ReplyDelete
 35. പഴയതെങ്കിലും ഈ ഓണ ഓർമ്മകൾ വായിക്കാൻ രസം തോന്നി. കാരണം ഓണം ഇങ്ങടുത്തില്ലേ.

  ReplyDelete

Related Posts Plugin for WordPress, Blogger...