Sunday, August 17, 2014

മേപ്പിളിലകളുടെ വായനക്കൂട്ടംമെയ് നാല് ശനിയാഴ്ച

പനി, തൊണ്ടവേദന, ശ്വാസം മുട്ടൽ എല്ലാം കൂടെ കിടക്കയിൽ തളച്ചിട്ടിട്ട് രണ്ടാഴ്ചയായി...  ദ്രാവകരൂപത്തിലെ ഭക്ഷണവും ചൂടു പിടുത്തവും ഇൻഹേലറും ഒക്കെയായി ദിവസങ്ങൾ ഇഴഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഇന്നത്തെ വായനക്കൂട്ടത്തിൽ പങ്കെടുക്കാനാവില്ലല്ലോ എന്ന ആശങ്കയും സങ്കടവുമായി ശനിയാഴ്ച നേരം പുലർന്നു. അന്നത്തെ വായനക്കൂട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു, പതിവുപോലെ ഏതെങ്കിലും ഭക്ഷണശാലയിൽ വെച്ചല്ല, നിർമല തോമസിന്റെ ഹാമിൽട്ടണിലെ വീട്ടിൽ വെച്ചാണ്. നാട്ടിൽ പോയി വന്ന നിർമല കൊണ്ടു വന്ന നാടൻ വിഭവങ്ങളുടേയും മലയാളം പുസ്തകങ്ങളുടെയുമൊക്കെ വിവരണങ്ങൾ ഫേസ്ബുക്ക് മെസേജുകളിലൂടെ  കേട്ടറിഞ്ഞു കൊതിപിടിച്ചുള്ള കാത്തിരിപ്പാണ്. പോരാത്തതിന് 'ഗോ ബസ്' എന്നറിയപ്പെടുന്ന ഇന്റർസിറ്റി ബസിലെ ആദ്യ യാത്രയുടെ ത്രില്ലും... !മുബിയും ജൂനയുമായി യാത്രയുടെ ഒരുക്കങ്ങൾ,  ചർച്ചകൾ ഒക്കെ ഒരാഴ്ച മുൻപേ തുടങ്ങിയിരുന്നു. അതിനിടയിലാണ് പനിയുടെ താണ്ഡവം.... വെള്ളിയാഴ്ച വൈകിട്ടു വരെ പോകും എന്ന തീരുമാനത്തിൽ ഉറച്ചു നിന്നതിനാലാവണം , ശനിയാഴ്ച കിടക്കയിൽ നിന്നും എണീക്കാൻ പോലും പറ്റാതായിപ്പോയത്.


രാവിലെ തന്നെ മുബിയെ വിളിച്ചു, " എനിക്ക് എണീക്കാൻ പോലും വയ്യല്ലോ, ന്താ പ്പോ ചെയ്യാ...? "  തൊണ്ടയിടറി , കണ്ണു നിറഞ്ഞുള്ള ചോദ്യത്തിൽ മുബിയും സെന്റിയായി,  ഗോ ബസ് എന്ന സ്വപ്നം എവിടെയൊക്കെയോ ഇടിച്ചു മറിഞ്ഞു വീഴുന്ന ശബ്ദമാണോ ഫോണിൽ കേട്ടതെന്ന സംശയത്തിൽ ഫോണിനെ തുറിച്ചു നോക്കി.

കുറച്ചു കഴിഞ്ഞപ്പോൾ , നിർമലയുടെ കോൾ, " വയ്യെങ്കിൽ കുഞ്ഞൂസ് വരേണ്ട കേട്ടോ, നമുക്ക് വേറൊരു ദിവസത്തേക്ക് മാറ്റി വെക്കാം. " സാന്ത്വനത്തിന്റെ മയിൽ‌പ്പീലി കൊണ്ട് ഫോണിലൂടെ തലോടി ആശ്വാസം കൊണ്ടു നിർമല.

ഏറെ താമസിയാതെ ജോജിമ്മയുടെ ഫോണ്‍ വിളിയുമെത്തി .... " ഞാൻ ഉണ്ടാക്കി വെച്ച മട്ടൻ ബിരിയാണി , ഇനി എന്തു ചെയ്യും, തനിയെ തിന്നേണ്ടി വരുമല്ലോ ... " മട്ടൻ ബിരിയാണിയെ ഓർത്ത് ഫോണിലൂടെ ഖേദിച്ചു .ജൂന , ഇതുവരെ വിളിച്ചില്ലല്ലോ എന്നോർത്തിക്കുമ്പോഴാണ് വീണ്ടും മുബിയുടെ വിളിയെത്തിയത്.  പനി എന്നെ ഇന്നു കിടക്കയിൽ തളച്ചിട്ട കഥയറിയാതെ , ഗോ ബസ് എന്ന സ്വപ്നത്തിന്റെ ചിറകിലേറി പുസ്തകങ്ങളും ഫോട്ടോയെടുക്കുന്ന  പുട്ടുകുറ്റിയുമായി ജൂന , രാവിലെ തന്നെ വീട്ടിൽ നിന്നിറങ്ങി മുബിയുടെ അടുത്തെത്തിയിരിക്കുന്നു.


ഇനിയെന്ത് എന്ന ചോദ്യചിഹ്നവുമായാണ് മുബിയുടെ വിളി...! അവസാനം, മുബി തന്നെ പരിഹാരവും പറഞ്ഞു, ജൂന വന്ന സ്ഥിതിക്ക് മുബിയും ജൂനയും കൂടി ഹുസൈന്റെ കാറിൽ ഹാമിൽട്ടണിലേക്ക്   പോകാം. കുഞ്ഞേച്ചിയില്ലാതെ  രണ്ടും കൂടി ബസ്സിൽ പോയിട്ട്  പിന്നാലെ അന്വേഷിച്ചു പോകുന്നതിനെക്കാൾ നല്ലത്, കൊണ്ടു  പോയി വിടുന്നതാവും എന്ന് ഉറപ്പുള്ളതു കൊണ്ടാണ് ഹുസൈൻ ഈ സാഹസത്തിന് ഒരുങ്ങുന്നതെന്ന് പിന്നാലെ ഹുസൈൻ ഫോണ്‍ ചെയ്തു പറഞ്ഞത് വായനാക്കൂട്ടത്തിൽ  പരസ്യമായ കുഞ്ഞു രഹസ്യം... :) പോകുന്ന വഴി എന്റെ വീട്ടിൽ വന്ന് കൊണ്ടു പോകാനുള്ള പുസ്തകങ്ങൾ ശേഖരിക്കാം. ...  കുഞ്ഞേച്ചിക്കു വേണ്ടി കൂടി മട്ടൻ ബിരിയാണി തിന്നോളാമെന്ന് അവസാന ആണിയും ചങ്കിൽ തറച്ചു കേറ്റിയാണ് മുബി ഫോണ്‍ വെച്ചത്.

ഇതിനിടെ, ഞാനറിയാതെ  അണിയറയിൽ ചില കള്ളക്കളികൾ നടക്കുന്നുണ്ടായിരുന്നു....!!

ഏതാണ്ട്, ഒമ്പതര മണിയോടെ വാതിലിൽ മുട്ടു കേട്ടു. തുറന്നപ്പോൾ മുബിയും ജൂനയും ...! മട്ടൻ ബിരിയാണിയുടെയും മറ്റു വിഭവങ്ങളുടെയും പേരിൽ കുറെയേറെ സഹതാപങ്ങൾ  ചൊരിഞ്ഞു, പുസ്തകങ്ങൾ  എടുക്കന്നതിനിടയിൽ വാതിലിൽ വീണ്ടും മുട്ടു കേൾക്കുന്നു. കൂളിംഗ് ഗ്ലാസ്‌ വെച്ച രണ്ടു പർദ്ദക്കാരികൾ സമോസയും വടയും വേണോന്നു ചോദിച്ചു കൊണ്ട്...! ഈ കച്ചവടക്കാരികൾ എങ്ങിനെ  ബിൽഡിങ്ങിൽ കേറിപ്പറ്റി എന്ന ചിന്തയോടെ ഒന്നും വേണ്ടെന്നു പറഞ്ഞു.വാതിലടച്ചു തിരിയുന്നതിനു മുൻപേ വീണ്ടും മുട്ടുന്നത് കേട്ടു തുറന്നപ്പോൾ അതേ പർദ്ദക്കാരികൾ ...! കതകടക്കാൻ തുനിഞ്ഞപ്പോഴാണ് അവരുടെ ചിരിക്കുന്ന കണ്ണുകൾ കണ്ടത്...  നല്ല പരിചയമുള്ള, ഉള്ളിൽ  സന്തോഷം  നിറക്കുന്ന കണ്ണുകൾ  ....! നിർമലയും ജോജിമ്മയും ...!

വിശ്വസിക്കാനായില്ല, ഇത്തിരി മുൻപേ വിളിച്ച് ഇനിയൊരു ദിവസം കൂടാമെന്ന് പറഞ്ഞവർ , ഇതാ വാതിൽക്കൽ ... ! ബിരിയാണിയും മറ്റു വിഭവങ്ങളും  പുസ്തകങ്ങളും കൂടാതെ നാട്ടിൽ  നിന്നും കൊണ്ടു വന്ന തൊണ്ടവേദനക്കുള്ള ത്രിഫലചൂർണവുമായി....

അങ്ങിനെ ആകസ്മികമായി വായനക്കൂട്ടം എന്റെ ഫ്ലാറ്റിൽ ....!!

വായനക്കൂട്ടത്തിന്റെ ആദ്യ അജണ്ടയായ ചിരി അപ്പോൾ മുതൽ തുടങ്ങി  .... കുറെ പൊട്ടത്തരങ്ങൾ പറഞ്ഞ് കുറെ ചിരിച്ച് , മനസ്സിനെയും ശരീരത്തേയും സ്വതന്ത്രമാക്കി .... അങ്ങിനെ ചിരിച്ചു മറിയുന്നതിനിടയിൽ ലഘു ഭക്ഷണം...പിന്നെ വായിച്ച പുസ്തകങ്ങളുടെ അവലോകനം, പുസ്തകങ്ങൾ കൈമാറ്റം ചെയ്യൽ .... തുടർന്ന് കാര്യമായ ഭക്ഷണം.... വീണ്ടും കുറെ ചിരി....
അന്ന് , അടുക്കള  അവരെല്ലാം കൂടെ കയ്യടക്കിയതിനാൽ, ആതിഥേയയുടെ റോൾ ഉണ്ടായിരുന്നില്ല. വൈകുന്നേരത്തെ ചായ കുടിയും കഴിഞ്ഞ് , എല്ലാവരും പിരിയുമ്പോൾ   എന്റെ പനിയും പടിയിറങ്ങിക്കഴിഞ്ഞിരുന്നു.


നല്ല പുസ്തകങ്ങളുടെ വായന മാത്രമല്ല, കാനഡയിലെ തിരക്കിട്ട ജീവിതത്തിൽ അടുത്ത കുറെ ദിവസങ്ങളിലേക്ക് വേണ്ട ഊർജ്ജവും കൂടിയാണ്  ഞങ്ങളുടെ ഈ വായനക്കൂട്ടം ഓരോ തവണയും സമ്മാനിക്കുന്നത്.  അതുകൊണ്ട് തന്നെ അധികം ഇടവേളകളില്ലാതെ ഞങ്ങൾ ഒത്തു ചേരുന്നു....  


40 comments:

 1. മുബിയെയും ഹുസൈനെയും ബ്ലോഗില്‍ കൂടി അറിയാം ,, അടുത്തു തന്നെയാണ് എല്ലാരും അല്ലെ ,,എന്തായാലും ഈ വായനാകൂട്ടം എനിക്കും ഇഷ്ടായി ,,, നല്ല അവതരണം.

  ReplyDelete
  Replies
  1. അത്ര അടുത്തല്ല, എന്നാൽ അടുത്താണ് താനും .... :)

   ആദ്യവായനക്കും അഭിപ്രായത്തിനും വളരെ നന്ദി ഫൈസൽ

   Delete
 2. എന്നും നില നിലക്കട്ടെ വിലയേറിയ സൗഹൃദങ്ങള്‍

  ReplyDelete
  Replies
  1. സൗഹൃദങ്ങൾ ജീവിതത്തിലെ വാടാമലരുകൾ .... !

   വായനക്കും അഭിപ്രായത്തിനും നന്ദി സുഹൃത്തേ

   Delete
 3. കുറേയേറെ ദിനങ്ങൾക്ക് ശേഷമാണ് കുഞ്ഞൂസിനെ കാണുന്നത്... വായനാ ദിനത്തിന്റെ ഓർമ്മകൾ നന്നായി....മുബി യുടെ ഒരു യാത്രാവിവരണം അടൂത്തിടെ വായിച്ച്..നല്ല ഒരു അനുഭവമായിരുന്നൂ അത്,,,, മോളുടെ പനി മാറിയെന്ന് വിശ്വസിക്കുന്നൂ...മറ്റ് കൂട്ടുകാരോടും അന്നെ അന്വേക്ഷണം അറിയിക്കുക....ആശംസകൾ

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി, അന്വേഷണം പറയാം ട്ടോ... :)

   Delete
 4. ശ്ശൊ ..കുഞ്ഞൂസ് ചേച്ചീ ..നല്ല ഫുഡ് ...ഫുഡ് കഴിക്കാന്‍ കിട്ടുമെങ്കില്‍ ഇങ്ങിനെ കുറെ പുസ്തകം വായിക്കാരുന്നു എനിക്കും ...ഹി ഹി ..ആ ഉണ്ണി ആറിന്റെ പുസ്തകമാണ് എനിക്ക് വായിക്കാന്‍ ആഗ്രഹം ...പുള്ളീടെ സിനിമാ കഥകള്‍ പോലെ എഴുത്തും നന്നാകുമല്ലേ ... ഈ കൂട്ടത്തില്‍ മുബിത്തയെ മാത്രേ അറിയൂ ..പിന്നെ ചേച്ചിയെയും..ബാക്കിയുള്ളവരുടെ ബ്ലോഗ്‌ ലിങ്ക് തര്വോ ?

  ReplyDelete
  Replies
  1. ഉണ്ണി ആറിന്റെ കഥകൾ വായിക്കേണ്ടതാണ് പ്രവീണ്‍....

   ബ്ലോഗ്‌ ലിങ്കുകൾ തരാം കേട്ടോ, ഒന്നു തപ്പിയെടുത്തോട്ടെ ....

   Delete
 5. കുഞ്ഞുസിനു പനി ആണെങ്കിലും ഞങ്ങൾ
  നല്ല ഉഷാറിൽ ആയി വായനക്കൂട്ടത്തെ പരിചയപ്പെട്ടപ്പോൾ.

  നല്ല മനോഹരമായ അവതരണം.മട്ടണ്‍ ബിരിയാണി
  പോലെ തന്നെ..ഇനിയിപ്പോ അത് രുചിക്കണ്ടല്ലോ.
  ഈ രുചി തന്നെ ധാരാളം..
  ആശംസകൾ

  ReplyDelete
  Replies
  1. മാണിക്യം ചേച്ചിയുടെ ബിരിയാണി രുചിക്ക് പ്രസിദ്ധമാണ് .. എന്നാൽ വായനാക്കൂട്ടത്തിൽ സൗഹൃദത്തിന്റെ , ഒത്തുചേരലിന്റെ ആഹ്ലാദത്തിൽ അതിന് ഇരട്ടി രുചിയായിരുന്നു വിന്സെന്റ് ...!

   Delete
 6. വായനക്കൂട്ടത്തിന്റെ ആഹ്ലാദത്തോടെയുള്ള ഒത്തുചേരലിലെ സന്തോഷം എഴുത്തില്‍ നന്നായി തെളിഞ്ഞു.
  ഒത്തുചേരല്‍ ഇടക്കിടെ നടക്കട്ടെ.

  ReplyDelete
  Replies
  1. അതേ റാംജീ, വായനാക്കൂട്ടം എപ്പോഴും ഒരു പോസിറ്റീവ് എനർജിയാണ് ഞങ്ങൾക്ക് ...

   Delete
 7. കുഞ്ഞൂസേ...ഇവിടുത്തെ വിശ്രമം പോരാഞ്ഞിട്ടാണോ അവിടെച്ചെന്നിട്ടും ഒരു പനി... കള്ളത്തി....കൂട്ടുകാരെ വീട്ടിലെത്തിക്കാനുള്ള അടവായിരുന്നല്ലേ...
  മാണിക്യം...പനിക്കണ കൊച്ചിനെയാണോ മട്ടൻ ബിരിയാണി കാട്ടി കൊതിപ്പിക്കുന്നേ...? ഉം...എല്ലാരും അർമ്മാദിക്ക്....ആശംസകൾ.....

  ReplyDelete
  Replies
  1. ഇത് ഒരു നൊസ്റ്റാൾജിയ പോസ്റ്റാണ് ലീലേച്ചി .... :)

   ഞാനിപ്പോൾ വേറൊരു പ്രൊവിൻസിലാണ് , വായനാക്കൂട്ടത്തെ മിസ്സ്‌ ചെയ്യുന്നു.

   Delete
 8. പിന്നേ.... ഈ ലോകത്ത് നിങ്ങള് മാത്രം വായിച്ചും തിന്നുമൊക്കെ നന്നായാൽ മതിയല്ലോ!

  ReplyDelete
  Replies
  1. അസൂയക്ക് ഇനിയും മരുന്ന് കണ്ടുപിടിച്ചിട്ടില്ല സുരേഷേ... :)

   Delete
 9. പനിയോ? എന്ത് പനി! ഏത് പനി!! ?

  കൊള്ളാട്ടോ വായനക്കൂട്ടം!

  ReplyDelete
 10. നോട്ടം Says:
  ഭക്ഷണത്തിന്‍റെ ഫോട്ടോകണ്ടപ്പോള്‍
  കൊതി തോന്നി എന്ന കാര്യം മറച്ചുവെയ്ക്കുന്നില്ല.
  ഒത്തുചേരലിന്‍റെ സന്തോഷം വായനക്കാരിലേക്കും പകര്‍ന്നു.

  ReplyDelete
 11. കുഞ്ഞുജുസേ സത്യത്തിൽ കുശുംബു തോന്നുന്നു ....ഇത്ര നല്ല ഒരു വായനകൂട്ടം എനിക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചു പോകുന്നു .... വളരെ നല്ല അവതരണം ....എഴുത്തിന്റെ ലളിതമായ ശൈലിക്കു പേരുകേട്ട കുഞ്ച്ചൂസിനോടു നന്നയിട്ടുണ്ടെന്നു പ്രത്ത്യേകം പറയേണ്ടല്ലോ ! മസ്കറ്റിൽ ചെന്നീട്ടു ഞാനും ഒന്ന് ശ്രമിക്കാൻ പോകുകയാ ഒരു വായനാക്കൂട്ടത്തിനായി .....

  ReplyDelete
 12. "ഗോ ബസ്സ്‌" ടിക്കറ്റ്‌ വേഗം എടുക്കണം നമുക്ക്... ജുനാ വരട്ടെട്ടോ :) :) (സുരേഷേട്ടന്‍ എന്തോ പറയുന്നുണ്ട്, ഞാന്‍ ഓടി.......... )

  ReplyDelete
 13. വാതില്‍ തുറന്നപ്പോള്‍ കുഞ്ഞുസിന്‍റെ അന്നത്തെ എക്സ്പ്രഷന്‍ അത് മറക്കില്ല :)

  ReplyDelete
 14. ഗൂ‍ഗിളമ്മച്ചി കമന്റ് മുക്കുന്നോ എന്നൌ സംശയം.. വീണ്ടും എഴുതുന്നു,, വായിച്ചിട്ടും കണ്ടിട്ടും കൊതിയായി...

  ReplyDelete
 15. പുസ്തകവായന , മട്ടൻ ബിരിയാണി (ഏത് ബിരിയാണി ആണെങ്കിലും ) തുടങ്ങിയ കാര്യങ്ങൾ വരുന്ന ബ്ലോഗ്‌ പോസ്റ്റുകൾ ഗൂഗിൾ നേരിട്ട് ഇടപെട്ട് നിരോധിക്കണം .

  ഒന്ന് മടി കൂടിയിട്ട് വായിക്കാൻ വയ്യ , മറ്റേത് തടി കൂടിയിട്ടും കഴിക്കാൻ വയ്യ .

  ന്നാലും ഇങ്ങിനെയൊക്കെ കൂടുന്നല്ലോ . സന്തോഷം

  ReplyDelete
 16. കുഞ്ഞുവേ...കള്ളപ്പനി പമ്പ കടന്നു അല്ലെ...? എന്തായാലും സംഗതി ഉഷാറായി

  ReplyDelete
 17. സൌഹൃദങ്ങള്‍ പൂത്തുലയട്ടെ !വായനയും

  ReplyDelete
 18. പ്രവാസലോകത്തെ ഈ വായനാക്കൂട്ടം നല്ല ഗുണം ചെയ്യും. വായിക്കുന്നതിനിടക്ക് തിന്നുന്നതിന്റെ അളവറിയാതെ പോകുന്നത് ആരോഗ്യത്തിന് ഹാനികരം.
  ആശംസകൾ....

  ReplyDelete
 19. വായനയും സൗഹൃദവും തുടരട്ടെ..
  പുതുമുഖങ്ങളെ പരിചയമില്ല :)

  പഴയ മുഖങ്ങളെ അന്വേഷണം അറിയിയ്ക്കുക

  ReplyDelete
 20. നിങ്ങളൊക്കെ അടുത്താനല്ലേ..
  നല്ല സൗഹൃദം..
  വായനക്കും ഭക്ഷണത്തിനും യാത്രകൾക്കും ഇടക്ക് ഇനിയും ഇതുപോലുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുമല്ലോ..?
  എഴുത്ത് വളരെ ഇഷ്ടമായി..ചിത്രങ്ങളും..
  ആശംസകൾ !

  ReplyDelete
 21. ഇതൊരു നല്ല പരിപാടിയാണല്ലോ... വായനയും ശാപ്പാടും... നടക്കട്ടെ നടക്കട്ടെ...

  ReplyDelete
 22. വായന, സൗഹൃദം, ഭക്ഷണം, യാത്ര കൊതിപ്പിക്കുന്ന കോമ്പിനേഷന്‍....... :)

  ആശംസകള്‍..........

  ReplyDelete
 23. സുഹൃത്ബന്ധങ്ങള്‍ ഇങ്ങിനെത്തന്നെയാവണം.
  അങ്ങെത്തിയില്ലെങ്കിലും ഇങ്ങെത്തിയില്ലേ!
  വായനക്കൂട്ടം പ്രോഗ്രാമുകള്‍ മാതൃകാപരമായ രീതിയില്‍ നിര്‍വിഘ്നം നടക്കട്ടെ!
  ആശംസകള്‍

  ReplyDelete
 24. :) സുഹൃത്തുക്കൾ ഒരുക്കിയ നാടകീയത

  ReplyDelete
 25. കാണാൻ സുഖമുള്ള ഒരു ഒത്തുകൂടൽ..

  ReplyDelete
 26. Ashamsakal kunjoos checheeeee mubi etha and all

  ReplyDelete

 27. എത്ര സന്തോഷകരമാണ് ഈ കൂടിക്കാഴ്ചകൾ. വായനാക്കൂട്ടത്തിനു എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ

  ഈ വിശേഷങ്ങൾ എല്ലാം പങ്കു വെയ്ക്കുന്ന കുഞ്ഞൂസിനു ഒരു "വല്ല്യ താങ്ക്സ് "ഇനിയും വിജ്ഞാന - വിനോദപ്രദങ്ങളായ കൂടിക്കാഴ്ചകൾ ഉണ്ടാവട്ടെ. ഞാനും വരാം വായിക്കാൻ.

  ReplyDelete
 28. നല്ല പുസ്തകങ്ങളുടെ വായന മാത്രമല്ല,
  കാനഡയിലെ തിരക്കിട്ട ജീവിതത്തിൽ അടുത്ത
  കുറെ ദിവസങ്ങളിലേക്ക് വേണ്ട ഊർജ്ജവും കൂടിയാണ്
  ഞങ്ങളുടെ ഈ വായനക്കൂട്ടം ഓരോ തവണയും സമ്മാനിക്കുന്നത്.
  അതുകൊണ്ട് തന്നെ അധികം ഇടവേളകളില്ലാതെ ഞങ്ങൾ ഒത്തു ചേരുന്നു.

  മേപ്പിൾ മരങ്ങൾക്ക് താഴെ വായനയാൽ പൂത്തുലഞ്ഞ ഒരു സൌഹൃദ കൂട്ടം ...!

  ReplyDelete
 29. വായനാകൂട്ടം ഇഷ്ടായി .. ആ ലഘു ഭക്ഷണം അതും പെരുത്തിഷ്ടായി കുഞ്ഞോ :)


  ReplyDelete

 30. വായിച്ചു വരുന്നതെയുള്ളു. നല്ല കുറെ സൌഹൃദങ്ങൾ. ആശംസകളോടെ.

  ReplyDelete

Related Posts Plugin for WordPress, Blogger...