Monday, September 15, 2014

കനലെരിയും കാലം - കൂത്താട്ടുകുളം മേരി


അമ്മ വീടിന്റെ ഉമ്മറക്കോലായിൽ വല്യമ്മാമന്റെയും സുഹൃത്തുക്കളുടെയും സംസാരത്തിലാണ് ഇടയ്ക്കിടെ കെ.ആർ എന്നും കൂത്താട്ടുകുളം മേരി എന്നുമൊക്കെ കേട്ടിട്ടുള്ളത്. അതാരെന്ന് അടുക്കളക്കെട്ടിൽ അന്വേഷിച്ചതിന് "പെണ്ണിന് വേറൊന്നും അറിയാനില്ലേ... ? " എന്ന ചോദ്യത്തോടൊപ്പം തലക്കൊരു കിഴുക്കും കിട്ടി. അവിടുന്ന് പുറത്തേക്കിറങ്ങി വെറുതെ പറമ്പിലൂടെ നടക്കുമ്പോഴും ആ പേരുകൾ മനസ്സിൽ നിറഞ്ഞു നിന്നു. ഇനിയും ചോദിക്കാൻ പറ്റിയ ഒരാളുണ്ട്, വല്യേട്ടൻ .... !  കോളേജ് വിട്ടു വരുന്നതു വരെ കാത്തിരിക്കുക തന്നെ.... 

വല്യേട്ടൻ , വളരെ ലളിതമായി പറഞ്ഞു തന്നത് ഇന്നും തെളിമയോടെ ഓർമയിലുണ്ട്... "പാവങ്ങൾക്കായി ജീവിക്കുന്ന മനുഷ്യസ്നേഹിയായ ഒരു ചേച്ചി.... " അന്നത്തെ എന്റെ കുഞ്ഞുമനസ്സിനെ തൃപ്തിപ്പെടുത്താൻ അതു ധാരാളമാണെന്ന് വല്യേട്ടന് നന്നായി അറിയാമായിരുന്നു.

കാലങ്ങൾ പോകെ വല്യമ്മാമനും വല്യേട്ടനും പറയുന്ന കഥകളിലൂടെ കമ്യൂണിസത്തിലേക്ക് ആകർഷിക്കപ്പെടുമ്പോൾ രണ്ടു കെ. ആർമാരുടെയും ആരാധികയായിത്തീർന്നിരുന്നു.

രാജാവിനും രാജവാഴ്ചക്കുമെതിരെ ഒറ്റയാൾ സമരം പ്രഖ്യാപിച്ചു ക്ലാസ്സു വിട്ടിറങ്ങിയിടത്ത് നിന്നാണ് കൂത്താട്ടുകുളം മേരിയുടെ ചരിത്രം വേറിട്ടതായത്. പിന്നീട് സ്വാതന്ത്ര്യ സമരത്തിലും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും ത്യാഗപൂർണമായ സാന്നിദ്ധ്യമായി.... നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടിയിൽ ധീരയായ ഒളിപ്രവർത്തകയായി... ക്രൂരമായ ലോക്കപ്പ് മർദ്ദനത്തിന്റെയും ജയിൽ ജീവിതത്തിന്റെയും ഇരയായി.... കെ. ആർ എന്റെയുള്ളിൽ വാനോളം വളരുകയായിരുന്നു.കാലിന്റെ സർജറിയും ഫിസിയോതെറാപ്പിയും ഒക്കെ കഴിഞ്ഞ്, തിരികെ കാനഡക്ക് പോരാറായ സമയത്താണ് ചെന്നൈയിൽ നിന്നും പ്രിയ സുഹൃത്ത്‌ സുനിൽ കൃഷ്ണൻ  കാണാനെത്തിയത്. സുനിലിന്റെ സമ്മാനമായി ലഭിച്ചത് , 'കനലെരിയും കാലം' എന്ന കൂത്താട്ടുകുളം മേരിയുടെ തീക്ഷണമായ ജീവിതാനുഭവം രേഖപ്പെടുത്തിയ പുസ്തകമായിരുന്നു. യാദൃശ്ചികമാകാം , കൂത്താട്ടുകുളം മേരിയുടെ അന്ത്യം അതിന് ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു. പഴയകാല സ്മരണകളിലൂടെ കടന്നു പോകുന്ന ദിവസങ്ങളായിരുന്നത്. വല്യേട്ടന്റെ കൂടെ ഒരു സുഹൃത്തിന്റെ വീട്ടിൽ വെച്ച് ഒരിക്കൽ , ഒരിക്കൽ മാത്രം കൂത്താട്ടുകുളം മേരിയെന്ന കെ. ആറിനെ കാണാൻ ഭാഗ്യം ലഭിച്ചതൊക്കെ സ്മരണകളിൽ നിറഞ്ഞ ദിവസങ്ങളായിരുന്നു....

തൊണ്ണൂറുകളിൽ പോലും  ഊർജ്ജസ്വലയായിരുന്ന , വെറുതെയിരിക്കാൻ ഇഷ്ടപ്പെടാതിരുന്ന കെ.ആറിന് ആ രണ്ടാം ബാല്യത്തിലാണ് ചിത്രരചന ഒരു ഹരമായി മാറിയത്. 2010 ഫെബ്രുവരിയിൽ എറണാകുളത്ത് തന്റെ ചിത്രപ്രദർശനം നടത്തുകയും ചെയ്തു. കമ്യൂണിസ്റ്റ് പാർട്ടി ഒന്നാകണമെന്ന സ്വപ്നം ബാക്കി വെച്ച് 2014 ജൂണ്‍ 22 ന് കെ. ആർ എന്ന കൂത്താട്ടുകുളം മേരി ഈ ലോകത്തു നിന്നും യാത്രയായി 


28 comments:

 1. ഓർമ്മകൾക്ക് പ്രണാമം

  ReplyDelete
 2. പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി

  ReplyDelete
 3. ഓര്‍മ്മകള്‍ വളരെ കുറച്ചാക്കിയതില്‍ പ്രതിഷേധമുണ്ട്.
  അല്പം കൂടി കൂടുതല്‍ എഴുതാമായിരുന്നു.
  എന്തിനിത്ര പിശുക്ക്.

  ReplyDelete
 4. ആൽബെർട്ട ശരിയകൂല ചേച്ചി... മടി കൂടി വരുന്നുണ്ടുട്ടോ. നല്ലൊരു ഓർമ്മക്കുറിപ്പ്‌ ഇങ്ങിനെ പിശുക്കി എഴുതിയല്ലോ.... അവരെ കണ്ട കാര്യമൊക്കെ ഒന്നൂടെ വിശദമാക്കായിരുന്നു.

  ReplyDelete
 5. നന്നായി ഈ ഓർമ്മക്കുറിപ്പ്...

  ReplyDelete
 6. കൂത്താട്ടുകുളം മേരി!
  മാതൃകാജീവിതം

  ReplyDelete
 7. പുസ്തകത്തെ പരിചയപ്പെടുത്തിയത്തിലും , ഓര്‍മ്മകുറിപ്പ് പങ്കു വച്ചതിലും നന്ദി. ഈ ബുക്ക് കിട്ടുമോ എന്ന് നോക്കട്ടെ സ്നേഹത്തോടെ പ്രവാഹിനി

  ReplyDelete
 8. പുസ്തകം പരിചയപ്പെടുത്തിയതിന്‌ നന്ദി... വായിക്കണമെന്നുണ്ട്.

  നേരിട്ടുള്ള ആ കൂടിക്കാഴ്ചയെക്കുറിച്ച് കുറച്ചുകൂടെ വിശദമായി എഴുതാമായിരുന്നില്ലേയെന്ന് വിചാരിക്കുന്നു...

  ReplyDelete
 9. ചിത്രത്തിന്‌ കടപ്പാട് ഗൂഗിൾ അല്ല.

  കൂത്താട്ടുകുളം മേരി അന്തരിച്ചപ്പോൾ മാതൃഭൂമിഓൺലൈനിൽ ആ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും. രണ്ടിലും ചേർത്തിരിക്കുന്ന ഫോട്ടോയും ഇതുതന്നെയാണ്‌.
  Veteran leader Koothattukulam Mary no more
  കൂത്താട്ടുകുളം മേരി അന്തരിച്ചു
  'koothattukulam mary' എന്ന് ഇംഗ്ലീഷിലാണ്‌ സെർച്ച് ചെയ്തതെങ്കിൽ ഇംഗ്ലീഷ് എഡിഷനിലെയും ‘കൂത്താട്ടുകുളം മേരി’ എന്ന് മലയാളത്തിലാണ്‌ സെർച്ച് ചെയ്തതെങ്കിൽ മലയാളം എഡിഷനിലെയും ഫോട്ടോ ആയിരിക്കും ഗൂഗിൾ കാണിച്ചുതന്നിട്ടുണ്ടായിരിക്കുക. മാതൃഭൂമിയിൽത്തന്നെ കെ.എ.ബീന എഴുതിയ ലേഖനത്തോടൊപ്പവും ഇതേ ഫോട്ടോ ചേർത്തിട്ടുണ്ട്.
  കെട്ടു പോകാത്ത കനല്‍
  അപ്പോൾ, കടപ്പാട് വയ്ക്കേണ്ടത് മാതൃഭൂമിയുടെ ആ പേജിനാണ്‌; പേജിലേക്കുള്ള ലിങ്കും
  (ഉറവിടം എന്തായിരിക്കും എന്ന് ഞാൻ പരിശോധിച്ചപ്പോൾ മാതൃഭൂമിയിലാണ്‌ എത്തുന്നത്).

  മാതൃഭൂമിയിൽ കെ.എ.ബീന എഴുതിയ ലേഖനവും അതോടൊപ്പമുള്ള എല്ലാ ഫോട്ടോകളും അതേപടി ഒരു ബ്ലോഗിൽ കാണുന്നുണ്ട്.
  http://emailday.blogspot.in/2014/06/wwwkeralitesnet_8755.html
  ഇത് മാതൃഭൂമിയുടെ അനുവാദത്തോടുകൂടിയാണോ എന്ന് അറിയേണ്ടതുണ്ട്. സമ്മതമില്ലാതെ ഇത്തരം സമഗ്രമായ കോപ്പികൾ ചെയ്യാൻ പാടില്ലാത്തതാണ്‌. (അങ്ങനെയും സംഭവിക്കുന്നുണ്ട്.)

  ReplyDelete
  Replies
  1. നിറം കൊണ്ട് തിരിച്ചറിയാനാവുന്നില്ല. മുകളിലെ കമന്റിൽ ചില ലിങ്കുകൾ ചേർത്തിട്ടുണ്ട്. മൗസ് പോയിന്റ് ചെയ്താൽ വ്യക്തമാകും.

   Delete
 10. സ്നേഹം, നിറഞ്ഞ കുഞ്ഞൂസിന് , ആശംസകളോടെ......

  ReplyDelete
 11. പലരും പറഞ്ഞ പോലെ പിശുക്കു കുറക്കാ‍മായിരുന്നു. പിന്നെ ഗുഗിളിനു കൊടുത്ത ക്രെഡിറ്റ് പരിശോധിക്കുക.

  ReplyDelete
 12. പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി ഓർമ്മകൾക്ക് പ്രണാമം ആശംസകളോടെ...

  ReplyDelete
 13. പ്രണാമം
  മേരി ചേച്ചിയെ കുറിച്ച് ഒരു ന്യൂസ്‌ പേപ്പറിൽ വന്ന ലേഖനം വായിച്ചത് ഓർക്കുന്നു..

  ആശംസകൾ കുഞ്ഞൂസ് ചേച്ചി.

  ReplyDelete
 14. പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി...................
  ആശംസകള്‍

  ReplyDelete
 15. പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി.

  ReplyDelete
 16. പുസ്തകം പരിചയപ്പെടുത്തിയതിന് വളരെ നന്ദി.

  ReplyDelete
 17. ഒരു നിരൂപണം കൂടി ആകാമായിരുന്നു.
  ആശംസകൾ.

  ReplyDelete
 18. പേര് കേട്ടിട്ടുണ്ട് എന്നല്ലാതെ വേറൊന്നും അറിയില്ലായിരുന്നു.പരിചയപ്പെടുത്തിയതിൽ നന്ദി.

  ReplyDelete
 19. കൂത്താട്ടുകുളം മേരി എന്ന പേര് മാത്രമേ കേട്ടിട്ടുള്ളൂ. അല്പം കൂടി വിവരിക്കാമായിരുന്നു.

  ReplyDelete
 20. ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നു.
  http://kharaaksharangal.blogspot.com/2012/05/blog-post.html?utm_source=BP_recent

  ഈ ലിങ്ക് ഇതുപോലെയുള്ള ഒരാളെക്കുറിച്ചാണ്. വായിച്ചു നോക്കൂ. ഒരു കമ്മ്യുണിസ്റ്റ് തീര്ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരാൾ ആണ്.

  ReplyDelete
 21. വാര്‍ത്തകളില്‍ കേട്ട അറിവേ എനിക്കുള്ളൂ...
  എന്നെങ്കിലും പുസ്തകം വായിക്കണം.,

  ReplyDelete
 22. ​റാംജി പറഞ്ഞത് തന്നെ പറയട്ടെ
  പിശുക്ക് പിശുക്ക് പിശുക്ക്
  പിന്നെ പുസ്തകത്തിലെ ഉള്ളടക്കത്തെപ്പറ്റി ഒന്നും
  പറഞ്ഞു കണ്ടില്ല. അതോ അതിനി മറ്റൊരു
  ​പോസ്റ്റിലാക്കാനാണോ?
  കൊള്ളാം പുസ്തകം കുറെ ബാല്യകാല സ്മരണകൾ
  അയവിറക്കാൻ കാരണമാക്കി അല്ലെ ​
  ആശംസകൾ

  ReplyDelete
 23. ആശംസകൾ :)

  ReplyDelete
 24. കേട്ടിടുണ്ട് ഈ പേര്, ഈ കുറിപ്പ് പോരാ കുറച്ചു കൂടി വിശദമായി തന്നെ പറയണം.. പ്രത്യേകിച്ചും ഇത്ര മഹത് ജീവിതങ്ങളെകുറിച്ച് പറയുമ്പോള്‍..

  ReplyDelete
 25. നല്ല പരിചയപ്പെടുത്തല്‍ ,,ഞാനും കൂടുതലായി അറിയുന്നത് ഈ പോസ്റ്റില്‍ കൂടിയാണ് ,,

  ReplyDelete
 26. രാഷ്ട്രീയ ഉള്ളടക്കങ്ങൾ ഉള്ളവയോടു പണ്ട് തൊട്ടേ പ്രിയം കുറവാണ്. അന്ധകാരനഴി 2 വട്ടം വായിച്ചാണ് അത് മാറിയത്. ഞാനും കേട്ടിട്ടുണ്ട് കൂത്താട്ടുകുളം മേരിയെന്ന്. പക്ഷെ കുറച്ചുകൂടി അറിഞ്ഞു ഇപ്പോൾ കുഞ്ഞൂസിലൂടെ. കനെലെരിയും കാലം വായിക്കണം എനിയ്ക്ക. എന്നിട്ട് വീണ്ടും വരാം എന്റെ അഭിപ്രായം അറിയിക്കാൻ. ഈ പുസ്തക പരിചയം വളരെ നന്നായി. ആശംസകൾ കുഞ്ഞൂസ്

  ReplyDelete
 27. കെ. ആർ എന്ന കൂത്താട്ടുകുളം മേരി സഖാവിനെ
  അങ്ങിനെ ഈ ഓർമ്മക്കുറിപ്പിൽ കൂടി അറിയാനായി

  ReplyDelete

Related Posts Plugin for WordPress, Blogger...