രണ്ടു കയ്യിലും ചായ ഗ്ലാസ്സുമായി ഭര്‍ത്താവിനടുത്തെത്തി ലക്ഷ്മിയേടത്തി.അതാണ് എന്നും വൈകുന്നേരം അവരുടെ പതിവ്. മാവിന്‍ചുവട്ടില്‍ ഇട്ടിരിക്കുന്ന ചാരുകസേരയില്‍ വായനയില്‍ ആയിരിക്കും മാഷ് എന്ന് നാട്ടുകാരും വീട്ടുകാരും വിളിക്കുന്ന ശങ്കരേട്ടന്‍ . അടുത്തുള്ള ടിപ്പോയ് മേല്‍ പത്രങ്ങളും മാസികകളും പുസ്തകങ്ങളും. മാവിന്റെ കൊമ്പില്‍ തൂങ്ങിയാടുന്ന ഊഞ്ഞാലാണ് ലക്ഷ്മിയേടത്തിയുടെ ഇരിപ്പിടം.
ആരോ പടി തുറക്കുന്ന ശബ്ദം കേട്ട്, ചായ ഗ്ലാസ്സുകള്‍ ടീപ്പോയ്മേല്‍ വച്ച്, അതാരെന്നു നോക്കാന്‍ ലക്ഷ്മിയേടത്തി പോയി. ശങ്കരേട്ടന്‍ തന്റെ ചായഗ്ലാസ്സ് കയ്യിലെടുത്തു. പിന്നെയൊരു വിചാരത്തില്‍ അത് തിരിച്ചു വച്ച് , ലക്ഷ്മിയേടത്തിയുടെ ഗ്ലാസ്സെടുത്ത് ഒന്ന് മൊത്തി. ശങ്കരേട്ടന് പ്രമേഹമുള്ളതിനാല്‍ ചായയില്‍ മധുരം ചേര്‍ക്കാറില്ല. ഒരു കുസൃതിയിലാണ് ലക്ഷ്മിയേടത്തിയുടെ ചായയെടുത്തു കുടിച്ചത്. പക്ഷേ, അതിനും മധുരമുണ്ടായിരുന്നില്ല...!
ലക്ഷ്മിയേടത്തി തിരിച്ചു വന്നപ്പോള്‍ ശങ്കരേട്ടന്‍ ചോദിച്ചു,"എന്താ തന്റെ ചായയില്‍ മധുരം ചേര്‍ക്കാന്‍ മറന്നോ?"
ഒരു മന്ദഹാസം ലക്ഷ്മിയേടത്തിയുടെ മുഖത്ത് വിരിഞ്ഞു," മാഷ്ക്ക് ,മധുരം കഴിക്കാന്‍ പറ്റാണ്ടായപ്പോ മുതല്‍ക്കു ഞാനും അതങ്ങട് വേണ്ടാന്നു വച്ചു"
സമര്‍പ്പണം: മധുരം ഇഷ്ടപ്പെടുന്ന, മധുരം കഴിക്കാത്ത എന്റെ അമ്മക്ക് എട്ടാം ക്ലാസ്സുകാരി നല്‍കിയത് ...!
എത്ര മധുരമീ ജീവിതം...ശങ്കരേട്ടന്‍ ഓര്‍ത്തു, അല്ലേ..?
ReplyDeleteഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം എന്ന ചിത്രത്തിലെ പല രംഗങ്ങളും മനസ്സില്‍ ഓടിയെത്തി..മനസ്സിന്‍ ഒരു കുളിര്‍മയും, സന്തോഷവും..
http://nirameghangal.blogspot.com/2011/03/blog-post_11.html
ആ ചിത്രത്തിലെ ഒരു ഇഷ്ട ഗാനാ..കേള്‍ക്കു ട്ടൊ.
വര്‍ഷിണി പറഞ്ഞത് പോലെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടത്തിലെ ശാരദയുടെ മുഖം തന്നെ മനസ്സില്‍.
ReplyDeleteകുറെ നാളായല്ലോ..
ആശംസകള്‍.
ലക്ഷ്മിയേട്ടത്തിയേയും,മാഷിനേയും ഒത്തിരി ഇഷ്ടമായി.
ReplyDeleteകുഞ്ഞൂസേ,ഇതെന്റെ കഥയാണോ? :)
ReplyDeleteശരിക്കും എന്‍റെ ജീവിതത്തില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.
കുഞ്ഞുസിന്റെ കുഞ്ഞു കഥ ഇഷ്ടായി ..ജാസ്മിക്കുട്ടീടെ ശങ്കരേട്ടന് പഞ്ചരേടെ അസുഖമുണ്ടോ ? :)
ReplyDeleteപൊരുത്തത്തേക്കാള്‍ വലിയ മധുരം വേറെന്ത്.. ?!
ReplyDeleteചെറുതെങ്കിലും സുന്ദരമായ കഥ..!
ReplyDeleteചിലവാക്കുകള്‍ ഒന്നു ചെത്തിമിനുക്കി ആറ്റിക്കുറുക്കിയാല്‍ അതിസുന്ദരമാകും ഈ കഥ.
അഭിനന്ദനങ്ങള്‍...
ഇരട്ടിമധുരം പോലെ ഒരു കുഞ്ഞൂ കഥ, കുഞ്ഞൂസ്സേ ...
ReplyDeleteഅല്ലെങ്കിലും മധുരമില്ലാത്ത ചായക്ക് തന്നെ രുചി :)
ReplyDelete( ഈ പ്രമേഹം നേരെ തിരിഞ്ഞായിരുന്നെങ്കില്‍ ഇങ്ങനെ ഒരു കഥ ഉണ്ടാകുമായിരുന്നില്ലെന്ന് തോന്നുന്നു )
ആശംസകള്‍ !
നല്ലൊരു പോസ്റ്റ്, ഇഷ്ടമായി.
ReplyDeleteനന്നായി കുഞ്ഞൂസേ. എത്ര മധുരംല്ലേ ആ ത്യാഗത്തിന്.
ReplyDeleteവളരെ മധുരമുള്ള ഒരു കഥ! മനോഹരമായിട്ടുണ്ട്.
ReplyDeleteകഥ പഞ്ചസാര പോലെ മധുരിക്കുന്നു.
ReplyDelete‘മധുരമുണ്ടയിരുന്നില്ല..‘ ‘ണ്ട’യ്ക്ക് ഒരു ദീർഘത്തിന്റെ കുറവുണ്ട്.
കല്‍ക്കണ്ടത്തിന്റെ മാധുര്യമുള്ള കഥയും കൊണ്ടാണല്ലോ കുഞ്ഞൂസ് ഇത്തവണ വന്നിരിക്കുന്നത്..
ReplyDeleteഅതീവ ഹൃദ്യം.
ഇത്തരം കഥാപാത്രങ്ങളെ പറ്റി ഭാര്യ പറഞ്ഞു കേട്ടിട്ടുണ്ട്....പതിവുപോലെ ഭാര്യ കഥ അവസാനിപ്പിക്കുന്നത് ഒരു ചോദ്യതിലൂടെയാണ് "ഭാര്യക്കാണ് ഇങ്ങനെ വന്നതെങ്കില്‍ , ഭര്‍ത്താവ് ഈ ത്യാഗം ചെയ്യുമോ"... ഞാനും പതിവുപോലെ കേള്‍ക്കാത്ത മട്ടില്‍ ഇരിക്കും ...
ReplyDeleteഒരു കൊച്ചു കഥ പോലെ കുഞ്ഞുസ് എഴുതിയെങ്കിലും, അല്പം കൂടി CRISP ആയി ഒരു നുറുങ്ങു കഥയാക്കാമായിരുന്നു ...എന്നാലും കുഞ്ഞുസ് കഥകളില്‍ കാണാറുള്ള നിഷ്കളങ്കതയും സന്മനസ്സും ഈ കഥയിലും ഉണ്ട്
SHORT AND CRISP!!!!!
ReplyDeleteചായക്കപ്പിലൊഴികെ ...... കഥയിലും, കഥാന്തരീക്ഷത്തിലും, കഥാപാത്രങ്ങളിലും മധുരം നിറഞ്ഞു തുളുമ്പുന്നു...
ചായയ്ക്ക് മധുരമില്ലെങ്കിലും,
ReplyDeleteഈ കഥയ്ക്ക് മധുരമുണ്ട്.
(സ്ത്രീഹൃദയത്തിന്റെ നന്മമധുരം)
ആശംസകള്‍ ...
ഹോ കുഞ്ഞൂസേ ...ഈ കുഞ്ഞികധക്ക്
ReplyDeleteപഞ്ചസാരയുടെ അല്ല കല്കന്ടത്തിന്റെ മധുരം.
അതിനല്ലേ മധുരം കൂടുതല്‍..?ഗാന്ധാരിയുടെ
താരതമ്യവും അമ്മക്കുള്ള സമര്പണവും കൂടി
ആയപ്പോള്‍ മനസ്സിന്റെ ഉള്ളില്‍ എവിടെയോ
ഒരു മധുര നൊമ്പരം....ഒത്തിരി ഇഷ്ടപ്പെട്ടു..
ഈ ചെറിയ വാക്കുകളിലെ വലിയ കഥ.കൂടുതല്‍
പറയണം എന്ന് തോന്നുന്നു..വേണ്ട..ഈ കഥ പോലെ
തന്നെ ചെറു തേന്‍ ആവട്ടെ ജീവിതവും...
നിര്‍മല സ്നേഹം. സമര്‍പ്പണം...!
ReplyDeleteകഥ പെരുത്ത് ഇഷ്ട്ടപ്പെട്ടു കുഞ്ഞൂസ്...
ReplyDeleteകഥയില്‍ മധുരമുണ്ട്..
ലക്ഷ്മിയേട്ടത്തിയേയും,മാഷിനേയും ഒത്തിരി ഇഷ്ടമായി ...
ReplyDeleteപഞ്ചസാര ചേര്‍ക്കാതെ മധുരിക്കുന്ന കഥ. മധുരം കഴിക്കാത്തവരുടെ കൂടെ ജീവിച്ച് മധുരത്തോടുള്ള എന്റെ ഭ്രമവും ഇല്ലാണ്ടായിരിക്കുന്നു.
ReplyDeleteകഥയിൽ സ്നേഹത്തിന്റെ മധുരം..
ReplyDeleteഎല്ലാ ആശംസകളും!
ഇതൊന്ന് അവളെക്കൊണ്ട് വായിപ്പിക്കാനിരുന്നതാ...ആ മനോഹരേട്ടൻ എല്ലാം കുളമാക്കി....
ReplyDeleteചായക്ക് മധുരമില്ലെന്ഘിലും മധുരമുള്ള കഥ.
ReplyDeleteആശംസകള്‍.
പിണങ്ങിയും പിരിഞ്ഞും കുടുംബകോടതികളിൽ കയറിയിറങ്ങിയും, പരിപാവനമായ ദാമ്പത്യ ജീവിതത്തെകശക്കിയെറിയുന്ന ഇന്നത്തെ യുവ തലമുറ 101 പ്രാവശ്യം ഉരുവിട്ട് പടിക്കേണ്ട മന്ത്രാക്ഷരങ്ങൾ... ഇതു ഒരു മിനിക്കഥയല്ല.. ഏതാനും വാക്കുകളിൽ കോറിയിട്ട ഉപനിഷപ്ത് ദീപ്തി.... ഭർത്താവിന് കാഴ്ചയില്ലാന്നറിഞ്ഞപ്പോൽ കണ്ണുകൾ മൂടിക്കെട്ടിയ ഗാന്ധാരി ഒരു മിത്താകാം,അല്ലെങ്കിൽ ഒരു കഥയാകാം അതിലൂടെ വ്യാസൻ കാണിച്ച് തന്നത് ഒരു ഭാര്യയുടെ സ്ഥായീഭാവമാണ്..പക്ഷേ കണ്ണ് കെട്ടാത്ത ഗാന്ധാരിമാർ..ഇന്നെന്തൊക്കെ കാട്ടിക്കൂട്ടുന്നൂ..അവർക്ക് ഒരു ഗുണപാഠം... ഈ കഥ... കുഞ്ഞൂസ്സിന്റെ ഈ രചനാ പാടവത്തിനു മുൻപിൽ ഒരു സാഷ്ടാംഗ നമസ്കാരം
ReplyDeleteപുതിയ തലമുറയ്ക്ക് കൊടുക്കാനുള്ള മധുരമുള്ള കഥ....
ReplyDeleteHi...
ReplyDeletePanjarakkadha!
നല്ലൊരു ദമ്പതിമാരിലൂടെ അമ്മക്ക് നല്ലൊരു സമർപ്പണം...!
ReplyDeleteവര്ഷിണീ, ആദ്യം ഓടിയെത്തിയതില്‍ വളരെ സന്തോഷം ട്ടോ... എന്റെയും ഇഷ്ടഗാനമാണത്!
ReplyDeleteറാംജീ, നുറുങ്ങു വെട്ടത്തിലെ ശാരദയെപ്പോലൊരു അമ്മയാ എന്റെയും...!!
ജാസ്മിക്കുട്ടീ, ആ ത്യാഗത്തിനു എന്റെ പ്രണാമം...!
മൊയ്തീന്‍, രമേശ്, ഖാദര്‍ , ബിജുകുമാര്‍, അനിലേട്ടന്‍, സുനില്‍, ശ്രീ, മുകില്‍, ഷാബൂ, മെയ് ഫ്ലവേഴ്സ് : നല്ല വാക്കുകള്‍ക്കു നന്ദി പറയുന്നില്ല, സ്നേഹം മാത്രം!
കുമാരന്‍: മധുരം കുറഞ്ഞപ്പോള്‍ 'ണ്ട'യുടെ ദീര്‍ഘം പോയതാണോ ആവോ...? ചുമ്മാ ട്ടോ , ചെറുതാണെങ്കിലും അക്ഷരത്തെറ്റ് അപരാധം തന്നെയാണ്, പ്രത്യേകിച്ചും മാതൃഭാഷയില്‍... തിരുത്തിയിട്ടുണ്ട്. തുടര്‍ന്നും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
മനോഹര്‍ : ജയ ചോദിച്ചത് തന്നെ ഞാനും ചോദിച്ചാലോ...? ഒരുത്തരം പ്രതീക്ഷിക്കാമോ? ഇവിടെയുള്ള സ്ത്രീ സുഹൃത്തുക്കള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. (മനോഹറിനോട് മാത്രമല്ല ഈ ചോദ്യം എന്നും അവര്‍ പറയുന്നു....)
ശ്രന്ജ്, നന്ദു, ഹാഷിം, മഹേഷ്, നൌഷു, ഷബീര്‍, മുഹമ്മദ്‌കുഞ്ഞി, ഷാനവാസ് , മനോജ്, വത്സന്‍ സാര്‍ , മുരളീ ഭായ് : വായിച്ചതിലും ഇഷ്ടപ്പെട്ടതിലും വളരെ സന്തോഷം, ചായയില്‍ മധുരമില്ലെങ്കിലും കമന്റുകള്‍ക്ക് ഏറെ മധുരം.
ReplyDeleteനികു : തീര്‍ച്ചയായും വായിപ്പിക്കണം, ഒപ്പം മനോഹറിന്റെ മൌനത്തിനു ഒരു മറുപടിയും നല്കാമല്ലോ... :)
എന്റെ ലോകം: പറയാത്ത വാക്കുകള്‍ക്ക് കൂടുതല്‍ മധുരം ...!
ചന്തു സാര്‍: സ്വാര്‍ത്ഥതയും ഈഗോയും ശീലമാക്കിയ പുതുതലമുറക്ക് ഈ അമ്മ ഒരു വിഡ്ഢിയാവാം, സ്നേഹത്തിന്റെ ആ മുഖം അവര്‍ക്ക് മനസിലാകുമോ എന്തോ...?
സാറിന്റെ ഈ പ്രോത്സാഹനത്തിന്, നല്ല വാക്കുകള്‍ക്ക് സ്നേഹം മാത്രം ...
മധുരം ഇഷ്ടപ്പെടുന്ന, മധുരം കഴിക്കാത്ത എന്റെ അമ്മക്ക്...!tharakkedilla..all the best..
ReplyDeleteഇതാണ് സ്നേഹത്തിന്റെ ഉത്തമ മാതൃക.
ReplyDeleteഎന്തിനാണു തജ്മഹൽ പണിയുന്നത്.
ആശംസകളോടാശംസകൾ………
നന്നായി കഥ. എല്ലാ ആശംസകളും
ReplyDeleteഇങ്ങനെ പല അഭിനവ ഗാന്ധാരിമാരും നമ്മുക്കിടയില്‍ ഉണ്ട്... ചിലപ്പോളൊക്കെ എനിക്ക് തോന്നാറുണ്ട് എന്റെ വാമഭാഗവും ഒരു ‘കാന്താരി” ആണെന്ന്!!!
ReplyDeleteഈയിടെയായി കുഞ്ഞൂസിന്റെ കഥ വായിക്കാന്‍ ഞാനെത്തുമ്പോഴേക്കും വൈകിയിട്ടുണ്ടാവും!.വര്‍ഷിണി ആദ്യം തന്നെയെത്തിയല്ലെ?പിന്നെ ഞാന്‍ ചിന്തിച്ചത് കഥയെപ്പറ്റിയല്ല. മധുരം ഇഷ്ടമായിട്ടും മധുരം കഴിക്കാത്ത അമ്മയെപ്പറ്റിയാണ്.എനിക്കു മധുരം ഇഷ്ടമാണെന്നു മാത്രമല്ല അതില്ലാതെ പറ്റില്ല താനും!.മധുരമില്ലാതെ ചായ കഴിക്കുന്നവരെ സമ്മതിക്കണം!.ആശംസകള്‍ നേര്‍ന്നു കൊണ്ട്.
ReplyDelete"മാഷ്ക്ക് ,മധുരം കഴിക്കാന്‍ പറ്റാണ്ടായപ്പോ മുതല്‍ക്കു ഞാനും അതങ്ങട് വേണ്ടാന്നു വച്ചു"
ReplyDeleteഈ വരി വന്നപ്പോള്‍ അറിയാതെ മധുരിച്ചു :)
കുഞ്ഞൂസ് ചെറിയകഥയെങ്കിലും നല്ലമധുരമുള്ള കഥ,
ReplyDeleteറാംജി പറഞ്ഞപോലെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
ഓര്‍മവന്നു.
katha kollaam ketto.
ReplyDelete"ശങ്കരേട്ടന്‍ തന്റെ ചായഗ്ലാസ്സ് കയ്യിലെടുത്തു. പിന്നെയൊരു വിചാരത്തില്‍ അത് തിരിച്ചു വച്ച് , ലക്ഷ്മിയേടത്തിയുടെ ഗ്ലാസ്സെടുത്ത് ഒന്ന് മൊത്തി." ആ രംഗത്തിന്റെ ചടുലത ,എത്ര ചാരുതയോടേയും അനായാസതയോടേയുമാണ് കുഞ്ഞൂസ് അവതരിപ്പിക്കുന്നത്.ശങ്കരേട്ടന്റെ ചലനത്തിന്റെ രസകരമായ താളം നമ്മിലേക്ക് പകരാന്‍ കാണിച്ച രചനാവൈഭവത്തിന്റെ പേരാണല്ലോ,‘പ്രതിഭ‘ എന്നത്.കഥയുടെ മര്‍മ്മം ,കഥാന്ത്യത്തിലെ സംഭാഷണം തന്നെ. ‘കുഞ്ഞൂസ് ടച്ച്’ തുടിച്ചുനില്‍ക്കുന്ന ലക്ഷണമൊത്ത ഒരു മിനിക്കഥ.
ReplyDeleteമധുരം കിനിയുന്ന ഒരു പഞ്ചാരക്കഥ..!!
ReplyDelete;)
ആശംസകള്‍സ്.!!
നല്ലൊരു പോസ്റ്റ്, ഇഷ്ടമായി.
ReplyDeleteരുചിയുള്ള ഒരു കപ്പ് ചായ കുടിച്ച സുഖം .
ReplyDeleteപല തവണ കേട്ട ഒരു ത്രെഡ്. ഡെഡിക്കേഷന്‍ ഇഷ്ടമായി.
ReplyDeleteസന്തോഷം, നന്നായി പറഞ്ഞ നല്ല അവതരണം
ReplyDeleteഇഷ്ട്ടായി ഒത്തിരി
ജയയുടെ ചോദ്യം അതിനുത്തരമുണ്ടോ?
ReplyDeleteഭര്‍ത്താവിന് ഏതെങ്കിലും അസുഖം വന്നാല്‍ ഉടനെ ഭക്ഷണക്രമത്തിലും മറ്റ് ചെയ്തികളിലുമുള്ള മാറ്റം അലിഖിത നിയമമായി നിലവില്‍ വരും. എന്നാല്‍ ഭാര്യയ്ക്കാണങ്കിലോ "ഓ അതങ്ങനെ ഒക്കെ കിടക്കും" എന്ന നിലപാടും
ഒരു കണക്കിനു ഇത്തരം 'ഗാന്ധാരി'മാരാണ് പുരുഷന്മാരെ ചീത്തയാക്കുന്നത്.
കണ്ടില്ലേ ഈ വരികള്‍
"ഭാര്യക്കാണ് ഇങ്ങനെ വന്നതെങ്കില്‍ , ഭര്‍ത്താവ് ഈ ത്യാഗം ചെയ്യുമോ"... ഞാനും പതിവുപോലെ കേള്‍ക്കാത്ത മട്ടില്‍ ഇരിക്കും ..."
മനോഹര്‍ജീ ബാക്കി പറയൂ.... :)
കുഞ്ഞൂസേ അല്ലങ്കിലും ഈ ത്യാഗം ത്യാഗം എന്നൊക്കെ പറയുന്നത് സ്ത്രീകള്‍ അല്ലേ കൂടുതല്‍ ചെയ്യുന്നത്?.
ലക്ഷ്മിയേടത്തി ബുദ്ധിമതിയാണ് നേരത്തെ കൂട്ടി മധുരം കഴിപ്പ് നിര്‍ത്തി ഇനി പ്രമേഹം പേടിക്കണ്ടല്ലൊ....:)
ഗാന്ധാരികൾ ഇന്നും..
ReplyDeleteകഥ വളരെ ഇഷ്ടമായായിരുന്നു. പല അഭിപ്രായങ്ങളും തോന്നിയതുകൊണ്ട് മിണ്ടാതെ പോയി..
ReplyDeleteകാരണം, എനിക്ക് അപ്പോള്‍ ഒരു തലതിരിഞ്ഞ ചിന്ത തോന്നിയതുകൊണ്ടായിരുന്നു..
ശങ്കരേട്ടനു ലക്ഷ്മിക്കുട്ടിയമ്മ കൊടുത്ത സപ്പോര്‍ട്ട് ഗാന്ധാരിയുടേതാക്കാതെ കുന്തിയുടേയോ സീതയുടേതോ ആയി കാണാമായിരുന്നു എന്നു തോന്നി..
കാരണം ശങ്കരേട്ടന്‍ നല്ല കെയറിംഗ് ആന്റ് ഷെയറിംഗ് ആയ ഒരാളല്ലേ..
ഗാന്ധാരിയുടെ ഭര്‍ത്താവ് ദുഷ്ടബുദ്ധിയല്ലായിരുന്നോ!
നാം(പലരും)പലപ്പോഴും ജീവിതത്തില്‍ ഇതുപോലെ ഗാന്ധാരിവേഷം അണിയുന്നുണ്ട്..മറ്റൊരു ധൃതരാഷ്ട്രരെ വാര്‍ത്തെടുക്കാന്‍! അല്ലെ?!
നന്നായിരിക്കുന്നു ചേച്ചി, പട്ടേപാടം ഖാദര്‍ പറഞ്ഞപോലെ പൊരുത്തത്തേക്കാള്‍ വലിയ മധുരം വേറെ എന്തുണ്ട്?
ReplyDeleteഈ മിനിക്കഥ ഒരുപാടിഷ്ടമായി. നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ!
ReplyDeleteകഥയുടെ നുറുങ്ങുമധുരം!!
ReplyDelete"ലക്ഷ്മിയേടത്തി ബുദ്ധിമതിയാണ് നേരത്തെ കൂട്ടി മധുരം കഴിപ്പ് നിര്‍ത്തി"..മാണിക്യച്ചേച്ചീ.. :)
കുഞ്ഞു കഥ ഇഷ്ടായി
ReplyDeletenice one
ReplyDeleteഇത് വായിച്ചു ഒരുപാട് സമയം എന്ത് എഴുതാം എന്ന് ആലോചിച്ചു ....പിന്നെ എല്ലാം കൂടി ഒരു വാക്കില്‍ ..."അമ്മക്ക് എന്റെ കൂപ്പ് കൈ"
ReplyDeleteഞാന്‍ സൌദിയില്‍ ജോലി നോക്കുമ്പോള്‍ ഞങ്ങള്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് ഭക്ഷണം ഉണ്ടാക്കി കഴിച്ചിരുന്നത്. അപ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ക്ക് ഉപ്പ് കഴിക്കാന്‍ വയ്യായിരുന്നു. അപ്പോള്‍ ഞങ്ങള്‍ ഉപ്പില്ലാത്ത കറികള്‍ ആണ് ഉണ്ടാക്കാറുള്ളത്. ഉപ്പ് വേണമെന്നുള്ളവര്‍ക്ക് ചേര്‍ക്കാമല്ലോ. പക്ഷേ തുടര്‍ന്ന ദിവസങ്ങളില്‍ ഞങ്ങളും ഉപ്പില്ലാത്ത കറി ശീലമാക്കി. സ്നേഹമുണ്ടെങ്കില്‍ എന്തും നമുക്ക് ശീലമാക്കാം. അവിടെ വേദനയില്ല. സ്നേഹത്തെക്കാള്‍ മധുരമുള്ളത് എന്താണുള്ളത്? മധുരിക്കുന്ന ഈ കഥക്കു ആശംസകള്‍.
ReplyDeleteകഥ നന്നായി. ത്യാഗത്തിന്റെ മധുരം.ഒരു പക്ഷേ സ്ത്രീകൾക്കു മാത്രം കഴിയുന്നത്.
ReplyDeleteശരിയാണ് കഥയ്ക്ക് നല്ല മധുരം
ReplyDeleteആശംസകള്‍
എന്താ ഇത്ര വേഗം നിര്‍ത്തിക്കളഞ്ഞത്?
ReplyDeleteഅതെ ലക്ഷ്മിയേടത്തീടെ ത്യാഗത്തിനു മുന്‍പില്‍ കൈകൂപ്പുന്നു.
ReplyDeleteഎന്നിട്ട് ശങ്കരന്‍ മാഷിന്റെ പ്രതികരണമെന്തായിരുന്നു? ഈ കഥയുടെ കാതലായ ആ ഭാഗം എന്തേ വിട്ടുകളഞ്ഞു:)
കുഞ്ഞൂസേ ക്ഷേമമെന്നു വിശ്വസിക്കുന്നു.
സസ്നേഹം പ്രസന്ന
സൌത്താഫ്രിക്ക
ആ പേര്; അതാണ്. നല്ല കഥ കുഞ്ഞേച്ചീ...
ReplyDeleteഈ കുഞ്ഞു കഥ എനിക്ക് വളരെ ഇഷ്ടമായി ചേച്ചി
ReplyDeleteഈ സ്നേഹത്തിന് എന്തൊരു മധുരം....!!
ReplyDeleteകുറച്ചുവരികളില്‍ ഒത്തിരി പറഞ്ഞു. ഇഷ്ടമായി......സസ്നേഹം
ReplyDeleteമധുരം കഴിക്കാന്‍ പാടില്ലാത്ത എനിക്കും ഈ കുഞ്ഞുകഥ ഇഷ്ടമായി
ReplyDeleteഇങ്ങനെ അറിയപ്പെടാത്ത എത്രയെത്ര ഗാന്ധാരികള്‍...
ReplyDeleteഒരുപാടിഷ്ടമായിട്ടോ ഈ കുഞ്ഞി കഥ ...
കഥയും പറഞ്ഞ രീതിയും ഇഷ്ടപ്പെട്ട് .നല്ല കഥ മനസിലും ഒരു മധുരം ഈ കഥ തരുന്നു .ചുണ്ടത്ത് ഒരു സ്മിതവും .
ReplyDeleteസംഭവം എന്താണന്ന് വെച്ചാല്‍ ലക്ഷ്മിയിടേത്തിക്കറിയാം ശങ്കരേട്ടന്‍ ചിലപ്പോള്‍ ചായ എടുത്ത് മോന്തിയേക്കാം എന്ന്, ലക്ഷ്മിയിടേത്തി ആരാ മോള്‍, ഒരിക്കല്‍ സംഭവിച്ചാല്‍ ശങ്കരേട്ടന്‍ പിന്നെ ജമ്മത്ത് ലക്ഷ്മിയിടേത്തിയുടെ ചായ അടിച്ചു മാറ്റില്ല, പിന്നെ ലക്ഷ്മിയിടേത്തിക്ക് ശേഷം കുറേശെ പഞ്ചസാര ഉപയോഗിക്കാമല്ലൊ.. ഏത്..
ReplyDeleteഹ.,ഹ ഞാനൊന്ന് തമാശിച്ചതാണ്, കഥ നന്നായിട്ടുണ്ട്, എഴുത്തുകാരിയുടെ മനസ്സിലെ നന്മയെ അഭിനന്ദിക്കുന്നു, പച്ച മനുഷ്യരുടെ കഥകള്‍ വീണ്ടും എഴുതു..
കുഞ്ചൂസെ, ഞാൻ ഒരു പാടുനാളായി ഒത്തിരി ഇത്തിരി മനുഷ്യാരൊടു ചൊദിച്ചു നടക്കായായിരുന്നു, കാഥാതന്തു ,വിധം എഴൂത്തിന്റീ ശൈലി,.................ഇത്രകായ്യെത്തും ദൂരത്തിത്ര നല്ല്ല്ലൊര്രു മാഷീണീ ഉണ്ടെന്നറീഞ്ഞീല്ല. ഈ പത്തു വര്രീയീൽ ഇത്ര മാത്രം പാരാവാരം, തുന്നിച്ചേർത്തു കഥയായി അല്ലെ? മനൊഹരം
ReplyDeleteകുഞ്ഞുസേ... പതിവുപോലെ ഇവിടെയെത്താന്‍ വൈകി.സിനിമയിലെ ഒരു ഷോട്ട് പോലെ തോന്നി കഥ..അങ്ങനെ ഒരു അമ്മ ഉള്ളത് ഭാഗ്യമാണ് കുഞ്ഞുസേ....
ReplyDeleteനല്ലൊരമ്മയുടെ നല്ല മകളായ കുഞ്ഞൂസും മധുരം കുറച്ചു തുടങ്ങിയോ..,,വായിച്ചപ്പോള്‍ വല്ലാത്തൊരു സന്തോഷം.
ReplyDeleteഎന്നാലും ജാസ്മിക്കുട്ടി ഇപ്പഴേ ത്യാഗിയായോ..?!!
മനോഹരമായ ചെറിയ കഥ. ഇഷ്ട്ടപ്പെട്ടു. :)
ReplyDeleteമനോഹരം എന്നല്ലാതെ എന്താ പറയേണ്ടത് !
ReplyDeletea touching story..
ReplyDeleteമധുരമുള്ള കഥ.... !!
ReplyDeletehttp://ienjoylifeingod.blogspot.com/2011/03/blog-post_22.htmlഒന്ന് നോക്കു.
ReplyDeleteഇഷ്ടായി..
ReplyDeleteചായക്ക് മധുരമില്ലങ്കിലെന്താ...?
ReplyDeleteകുഞ്ഞൂസ് ചേച്ചിയുടെ നല്ല മധുരമുള്ള കുഞ്ഞു കഥ വായിച്ചപ്പോള്‍
മധുരമുള്ള ചായ കുടിച്ച പ്രതീതി...
മനോഹരമായിരിക്കുന്നു........... നല്ല മധുരമുള്ള കഥ.........
ReplyDeleteആശംസകള്‍.....
ഇട്ടു പഴകിയ വസ്ത്രം പാവപ്പെട്ടവനു കൊടുത്തു തന്റെ മഹാമനസ്കത കൊട്ടിഘോഷിക്കുന്ന കാലമാണ് ഇത്.
ReplyDeleteഭര്‍ത്താവിന് പ്രമേഹമാനെങ്കില്‍ അങ്ങേരുടെ പങ്കും കൂടി ചേര്‍ത്തു മധുരം കഴിക്കുന്ന കാലമാണ് ഇത്.
തനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടി ത്യജിക്കുന്നതാണ് സ്നേഹം.
ഇരട്ടിമധുരമുള്ള എന്നാല്‍ പ്രമേഹമില്ലാത്ത കഥ.
ഗാന്ധാരി മനസ്സിൽ നിറഞ്ഞു ഒരു മധുരമായി....
ReplyDeleteനല്ലകഥ..... മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ!
ReplyDeleteആദ്യ വരികള്‍ വായിച്ചപ്പോള്‍ ആകെ കണ്‍ഫ്യുഷന്‍ ആയി പോയി.
ReplyDeleteഎവിടെ നിന്നോ തുടങ്ങിയ പോലെ.
പക്ഷേ വായിച്ചു തീര്‍ന്നപ്പോള്‍ ഇഷ്ടായീ.
കുഞ്ഞ് കഥ.
ജീവിതത്തില്‍ ഇത്തരം നല്ല നുറുങ്ങ് അനുഭവങ്ങള്‍ ഇല്ലാത്ത ആരാ ഉള്ളത്.
ഇഷ്ടം കൂടിയാല്‍ പിന്നെ അതിനെ ത്യാഗം എന്ന് പറയില്ല.
സ്നേഹം എന്നെ പറയൂ.
(കുഞ്ഞൂസിന്‍റെ പോസ്റ്റുകള്‍ കുറെ കാലത്തിന് ശേഷമാണ് വായിക്കുന്നത്.
പുതിയ പോസ്റ്റുകള്‍ വരുമ്പോള്‍ മെയില്‍ ഇടാന്‍ മറക്കരുതെ)
ജീവിതത്തിന്റെ മധുരമറിഞ്ഞു.
ReplyDeleteഇമെയില്‍ വഴി ഒരു മധുരമില്ലാത്ത ചായ കിട്ടിയപ്പോള്‍ ഈ ചായ ഉണ്ടാക്കിയ ആളെ തേടി എത്തിപെട്ടത് മണിമുത്തുകളില്‍ ആണ് .ഇനിയും മധുരമുള്ളതും മധുരമില്ലത്ത്തതും ആയ ചായ കുടിക്കാന്‍ ഞാനും കൂടുകയാണ് മണിമുത്തുകളില്‍ ...
ReplyDeleteഅഭിനന്ദനങ്ങള്‍.....
സന്തോഷങ്ങളും ദുഃഖങ്ങളും പരസ്പരം പങ്കുവെച്ചുള്ള ജീവിതം അതെത്ര മധുരിക്കുന്നതായിരിക്കും....അങ്ങനൊരു ജീവിതം ഇന്ന് ഭൂമിയില്‍ ഉണ്ടോ കുഞ്ഞൂസേ..?ചില സ്നേഹങ്ങളും ബന്ധങ്ങളും ഈ കൊച്ചു കഥയിലൂടെ ഓര്‍മ്മിപ്പിച്ചു....അഭിനന്ദനങ്ങള്‍.
ReplyDeleteഓര്‍മ്മകള്‍ ഒരു മുത്തായിരിക്കട്ടെ. ഇനിയും ഈ മനസ്സിന്റെ മലര്‍ വടിയില്‍ ചെറു പുഷ്പങ്ങള്‍ വിടരുമ്പോള്‍ സ്നേഹത്തിന്റെ ഒരു ചെറു ദൂതയക്കൂ.. ശുഭാശംസകള്‍.
ReplyDeleteഹോ! ഈ കഥയ്ക്കെന്തൊരു മധുരം! എനിക്ക് മധുരിച്ചിട്ട് പാടില്യ. കുഞ്ഞൂന്റെ അമ്മയ്ക്ക് ഒരുമ്മ. <> ((ഈ അടയാളം ഞാനിപ്പോ കണ്ടുപിടിച്ചതാണ്‌ട്ടോ)
ReplyDeleteValare nannayi.. santhosham thonni vayichappol.
ReplyDeleteഇത്തരം നുറുങ്ങു കാര്യങ്ങളാണ് ചിലപ്പോള്‍ മനുഷ്യനെ ദൈവമാക്കുന്നത്
ReplyDeleteകഥ വായിച്ചപ്പോള്‍ ഒരു കുളിര്‍മ്മ,
ReplyDeleteതലക്കെട്ട് അതിഭീകരമായി അന്വര്‍ത്ഥം!
മംഗല്യനാളില്‍ കണ്ണുകള്‍ക്ക് മേലൊരു കറുത്ത തുണി കെട്ടിയവള്‍ ഗാന്ധാരി...പിന്നെയവള്‍ കണ്ണുകളെ സ്വതന്ത്രമാക്കുന്നതൊരു യുദ്ധഭൂമിയില്‍, കബന്ധങ്ങളുടെ നടുവില്‍, ഉണ്ണീ ദിര്യോധനാ എന്ന് കേണുകൊണ്ട്. ലക്ഷ്മിയേടത്തിയെ മനോഹരമായി വരച്ചു..ചെറിയ വാക്കുകളില്‍.
ReplyDeleteചേച്ചി, കലക്കൻ കഥ.
ReplyDeleteഇന്ത്യൻ സ്ത്രീ രത്നങ്ങൾ എല്ലാം ഇങ്ങനെ തന്നെയാണ് അല്ലേ?
ഈ കഥ വായിച്ചപ്പോൾ എന്താ എന്നറിയില്ല ബാലചന്ദ്രമേനോൻ അഭിനയിച്ച സഫലം എന്ന സിനിമ മനസ്സിൽ ഓടിയെത്തി. കുറച്ച് വരികളിലൂടെ നല്ലൊരു കഥ പറഞ്ഞ ചേച്ചിയ്ക്ക് അഭിനന്ദനങ്ങൾ.
ഈ കഥ വീണ്ടും ഒന്നൂടെ വായിച്ചു. :))
ReplyDeleteആദ്യം കഥയുടെ പേരും ആ മരത്തിന്റെ ഫോട്ടോയും കൂടി കണ്ടപ്പോള്‍ ഞാന്‍ കരുതി ഗാന്ധാരി എന്ന പേരില്‍ വല്ല ഔഷധ വൃക്ഷത്തിന്റെ കഥയോ വിവരണമോ ആയിരിക്കും ന്നു. പക്ഷെ, സംഭവം വായിച്ചു വന്നപോഴല്ലേ മനസിലായത്. എന്തായാലും കുഞ്ഞൂസ് ചേച്ചി...ഒത്തിരി ഇഷ്ടമായി ഈ കുഞ്ഞൂസ് കഥ. എന്താ പറയുക, അവര് തമ്മിലുള്ള ആ തീവ്ര ആത്മ ബന്ധം ഒരൊറ്റ രംഗം കൊണ്ട് വിശദീകരിച്ചു.
ReplyDeleteഓണം ആശംസകള്‍ ട്ടോ. എല്ലാവര്‍ക്കും ..
നല്ല കഥ.
ReplyDeleteഒരു പാല്പായസം കുടിച്ച മധുരം ഉള്ളില്‍......
കുഞ്ഞൂസ് ചേച്ചിയുടെ കുഞ്ഞു കഥ ഇഷ്ട്ടായി ...........ത്യാഗം നല്‍കുന്ന സ്നേഹം ................അതിന്റെ ആഴങ്ങള്‍ അളക്കാന്‍ ആര്‍ക്കു സാധിക്കും? എല്ലാ ആശംസകളും ചേച്ചി :)
ReplyDelete