ഡിസ്ക്കോത്തെക്കിലെ ആട്ടവും കൂത്തും കഴിഞ്ഞു, ആടിക്കുഴഞ്ഞ കാലുകളോടും ഉറക്കം തൂങ്ങിയ കണ്ണുകളോടെയും ഷാര്‍ടാ, പുതിയ ഭര്‍ത്താവായ നിഷാന്തിനോടൊപ്പം പുറത്തേക്കിറങ്ങി.
കാര്‍പാര്‍ക്കില്‍ എത്തുമ്പോഴേക്കും ഏതാനും യുവാക്കള്‍ അവരുടെ പിന്നാലെയെത്തി.
'ഹലോ....' വിളികേട്ടു ഷാര്‍ടായും നിഷാന്തും തിരിഞ്ഞു നോക്കി.
'ഹായ് ഗയ്സ്' പുഞ്ചിരിയോടെ ഷാർടാ അവര്‍ക്ക് നേരെ കൈ വീശി.
'ഞാന്‍ മനു' അടുത്തേക്ക് വന്ന യുവാക്കളിലൊരാള്‍ ആദ്യം സ്വയം പരിചയപ്പെടുത്തി.പിന്നെ കൂടെയുള്ളവരെയും പരിചയപ്പെടുത്തി.
'ഞാന്‍ ഷാര്‍ടാ' ഹസ്തദാനം ചെയ്യുന്നതിനിടയില്‍ അവള്‍ മൊഴിഞ്ഞു.
'ഷാര്‍ടാ?'
'ശാരദ എന്നു മലയാളത്തില്‍ പറയും' വാ പൊളിച്ചു നിന്ന മനുവിനോട് നിഷാന്ത് വിശദീകരിച്ചു.
കൈകൊടുക്കലും കെട്ടിപിടിക്കലും എല്ലാം കൂടിക്കുഴഞ്ഞ പരിചയപ്പെടലിനു ശേഷം കാറില്‍ കയറാനൊരുങ്ങിയ ഷാര്‍ടായുടെ പകുതി ഭാഗവും തുറന്ന 'ടാങ്ക്' എന്ന ടോപ്പില്‍ മനുവിന്റെ കൈ! അഭിനവ ദുശാസ്സന്മാരുടെ പൊട്ടിച്ചിരിക്കിടയിൽ, ധര്‍മപുത്രരേക്കാള്‍ നിസ്സംഗതയോടും നിസ്സഹായതയോടും കാറിനുള്ളിലേക്ക് കയറിപ്പറ്റാന്‍ ശ്രമിക്കുന്ന നിഷാന്തിനെയാണ് ഷാർടാ കണ്ടത്.
ഒരു നിമിഷം,മനസ്സിലൂടെ പല മുഖങ്ങള്‍ കടന്നു പോയി... പഴയ ഭര്‍ത്താവായ മാര്‍ക്ക്, ഫോണ്‍ കാമുകനായ ഇന്ദ്രൻ , ഇന്റര്‍നെറ്റ് കാമുകന്മാരായ കുമാര്‍, നൌഷാദ് - ആരാണ് തന്നെ രക്ഷിക്കാനായി ഇവിടെയുള്ളത്?
അഴിയുന്തോറും ചുറ്റിവരാന്‍ താന്‍ ഉടുത്തിരിക്കുന്നത് ചേലയല്ലല്ലോ എന്നതും ദുശാസനന്റെ രക്തത്തില്‍ കൈമുക്കിയിട്ടേ കെട്ടിവെക്കൂ എന്നു പ്രതിജ്ഞയെടുക്കാന്‍, അഴിഞ്ഞു വീഴാനായി തനിക്കൊരു മുടിക്കെട്ടില്ലല്ലോ എന്നതും അപ്പോള്‍ ഒരു പ്രശ്നമായി തോന്നിയില്ല .....
പിന്നെ, കരാട്ടെ ക്ലാസ്സില്‍ പഠിച്ച പാഠങ്ങള്‍ തന്നെ രക്ഷ!!
ഒടുവില്‍ തലങ്ങും വിലങ്ങും ദുശാസനന്മാര്‍ ഓടിയൊളിക്കുന്ന കാഴ്ചയാണ് കാറില്‍ നിന്നും ഒളിഞ്ഞു നോക്കിയ നിഷാന്ത് കാണുന്നത്....!
80 കളിലെ കഥാശേഖരത്തിൽ നിന്നും, കുറച്ചു കൂട്ടിചേർക്കലുകളോടെ ...
പാഞ്ചാലിക്ക് അഞ്ച് ഭര്‍ത്താക്കന്മാരുണ്ടായിരുന്നു, ഭഗവാന്‍ കൃഷ്ണന്‍ ഏറ്റം അടുത്തും എന്നിട്ടും ദു:ശാസനന്‍ ധൈര്യപ്പെട്ടു പാഞ്ചാലിയുടെ ചേല അഴിക്കാന്‍..
ReplyDeleteഅപ്പോള്‍ പിന്നെ ഇന്ന് കരാട്ടെ തന്നെ രക്ഷ . അതെനിക്കങ്ങ് ഇഷ്ടായി കുഞ്ഞുസേ
സൂപ്പർ! കലക്കൻ! അങ്ങനെ വേണം!
ReplyDeleteഹഹ അല്ല പിന്നെ :)
ReplyDeleteചുരുക്കി പറഞ്ഞാല്‍ ശാരദ ഒരു അമൃത ആയിരുന്നു അല്ലെ
ReplyDeleteകരാട്ടേ അമൃതായി
ReplyDeleteഹ ഹ.. ഷാര്‍ട കലക്കി ആന്റീ.
ReplyDeleteഷാര്‍ട കൊള്ളാം കുഞ്ഞൂസ്സേ....
ReplyDeleteThis comment has been removed by the author.
ReplyDeleteകലക്കൻ ഷാര്‍ട :)
ReplyDeleteകുഞ്ഞൂസ് കാലത്തിന് ഒത്ത് ഉയര്ന്നിരിക്കുന്നു. എല്ലാം തന്നെ കഥയിൽ ഉണ്ട് .
എന്നും,എപ്പോഴും കുഞ്ഞൂസ് ഇങ്ങനെയാ...ചെറിയ കുറിപ്പിലൂടെ കുറേയേറെ കാര്യങ്ങൾ പറയും....നന്നായി കുഞ്ഞേ.... പലരെയും പോലെ കുഞ്ഞൂസ്സും ബ്ലോഗെഴുത്തിൽ നിന്നും കുറച്ച് കാലം വിട്ട് നിന്നപ്പോൾ ഒരു പ്രയാസം...പലരും ബ്ലൊഗെഴുത്തു മതിയാക്കിയോ എന്നൊരു തോന്നൽ...ഈ തിരിച്ച് വരവിനു നമസ്കാരം.............
ReplyDeleteകരാട്ടെ ഷാര്‍ദ നന്നായി.
ReplyDeleteഅതെ തന്റെ രക്ഷ തന്റെ കയ്യില്‍ തന്നെയാണ്.
ReplyDeleteകലക്കി :)
ReplyDeleteകരാട്ടെ ഷാർടാ = കരാട്ടെ അമൃതാ..
ReplyDeleteആശംസകൾ...
ആഹ്..എന്തിനേറെ പറയണം..ധാരാളമായി പറഞ്ഞു ചുരുങ്ങിയ വരികൾ..
ReplyDeleteആശക്സകൾ..സ്നേഹം..!
ആശംസകൾ ആണു ട്ടൊ :(
ReplyDeleteആശംസകൾ ആണു ട്ടൊ :(
ReplyDeleteഷാർടാ തന്നെയാണോ അവർക്കിട്ട് പെരുമാറിയത് കുഞ്ഞൂസേ?
ReplyDeleteഷാർദ കലക്കീലോ കുഞ്ഞൂസേ :)
ReplyDeleteനന്നായിരിക്കുന്നു കുഞ്ഞൂസേ.....
ReplyDeleteസ്വയം രക്ഷിക്കനാവുമെങ്കിൽ സ്വാതന്ത്ര്യം എല്ലാ അർഥത്തിലും ഉപയോഗിക്കാം എന്നു ഈ കുഞ്ഞുകഥ വിളിച്ചു പറയുന്നു...........
നന്നായി കുഞ്ഞൂ.
ReplyDeleteപാശ്ചാത്യനാടുകളിലെ അഭിനവ
ReplyDeleteപാഞ്ചാലിമാരായ , ഷാർടമാരുടെ
നല്ലൊരു നേർചിത്രം , ഈ മണിമുത്തുകളിലൂടെ
കുഞ്ഞൂസ് മേം , വരികൾ കൊണ്ട് വരച്ചിട്ടിരിക്കുന്നത്
അസ്സലായിരിക്കുന്നൂ..കേട്ടൊ
പഴയ പാഞ്ചാലിയും ഇതു തന്നെയാവും ചെയ്തത്... പിന്നീട് ആരോ അതിന് കണ്‍കെട്ടു വിദ്യയുടെ മാനം നല്‍കി ആ വ്യക്തിത്വത്തിന്റെ ശക്തിയെ നിസ്സാരവല്‍ക്കരിച്ചു.... ഭാവിയില്‍ പുതിയ പാഞ്ചാലിക്കും ഇതുതന്നെ സംഭവിച്ചു കൂടായ്കയില്ല....
ReplyDeleteഷാര്‍ടാ നിയമം കയ്യിലെടുത്തതിന് കേസൊന്നും വന്നില്ലേ?
ReplyDeleteകുഞ്ഞൂസ്സ് എന്തായാലും ഇതിനേ ഒരു “കഥ” എന്ന് ടാഗ് ചെയ്തിട്ടില്ലല്ലൊ, അല്ലേ?
ReplyDeleteഞാന്‍ ഷാര്‍ടാ.......... ഹ ഹ ഹ !!!
ReplyDeleteനന്നായി കുഞ്ഞൂസേ.. ഷാര്‍ടാമാര്‍ക്കേ ഇന്നില്‍ ജീവിക്കാനാവൂ എന്നത് വലിയ സത്യം
ReplyDeleteകരാട്ടേ അസ്സലായി!
ReplyDeleteകഥ തുടരുന്നു........... (ഇനി എന്‍റെ വക ചിലത്)
ReplyDeleteഅങ്ങനെ അവരെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു.അങ്ങനെ അവള്‍ക്ക് ധാരാളം കാരാട്ടെ നോണ്‍-കരാട്ടെ അവാര്‍ഡുകള്‍ ലഭിചു.അടികൊടവര്‍ പോലീസിനോട് നടന്നതല്ലാം പറഞ്ഞു.അപ്പോഴാണ് എസ്.ഐ-ക്ക് ഓര്മ്മ വന്നത് അവിടെ ഒരു ക്യാമറ സ്ഥാപ്പിച്ച കാര്യം എസ്.ഐ വീഡിയോ എടുത്ത് പരിശോധിച്ചു സംഭംവം കാരട്ടെ ഷാര്‍ടായുടെ പുതിയ പുതിയാപ്ലയും കൂടി ചേര്‍ന്നാണ് കൂട്ടുകാരന്‍മാരെ മര്‍ദ്ദിക്കുന്നത് എന്ന് കൃത്യമായി തെളിഞ്ഞു അങ്ങനെ ഷാര്‍ടാ അകത്തേക്ക്
ഹ ഹ ഹ ഷാര്‍ടാ...
ReplyDeletenice.aashamsakal kunjus
ReplyDeleteഎപ്പോഴും വിലകൂടി വരുന്നൊരു കഥ.
ReplyDeleteകരാട്ടെ പഠിക്കാതെ ഇനി പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ല എവിടെ ആയാലും..അല്ലെ?:(
ReplyDelete