കണ്ണൂർ തളിപ്പറമ്പ് സീയെല്ലെസ് ബുക്ക്സ് പ്രസിദ്ധീകരിച്ച എന്റെ ചെറുകഥാസമാഹാരമാണ് 'നീർമിഴിപ്പൂക്കൾ'. 2014 ജനുവരി 19ന് തൃശൂർ സാഹിത്യ അക്കാദമിയിൽ വെച്ച് കേരള പ്രസ്സ് അക്കാദമി ഡയറക്ടർ ശ്രീ. രാജു റാഫേൽ പ്രകാശന കർമ്മം നിർവഹിച്ചു. എന്റെ അമ്മയാണ് പുസ്തകം ഏറ്റുവാങ്ങിയത്.
കാലത്തിന്റെ ഇടനാഴിയിൽ കളഞ്ഞു പോയ അക്ഷരമുത്തുകൾ പെറുക്കിയെടുക്കാനുള്ള ഒരു കുഞ്ഞു ശ്രമം... ഒച്ചപ്പാടുകൾക്കിടയിൽ സ്വയമമർന്നു പോയ അവയുടെ നിശ്വാസങ്ങൾക്ക് കാതോർത്തപ്പോൾ നിസ്സഹായതയിലും വേദനയിലും പിടഞ്ഞു പൊഴിഞ്ഞു വീണു കിട്ടിയ ഏതാനും മുത്തുകളാണ് ഈ 'നീർമിഴിപ്പൂക്കൾ'
എന്റെ കഥകൾ പുസ്തകരൂപത്തിലാക്കാൻ ഉത്സാഹിച്ച, ആദ്യം മുതൽ എല്ലാ സഹായങ്ങളുമായി കൂടെ നിന്ന സീയെല്ലെസ് ബുക്ക്സിന്റെ സാരഥികളായ ചന്ദ്രൻ ചേട്ടനോടും ലീലേച്ചിയോടും ഒരുപാട് നന്ദിയും സ്നേഹവും....
തന്റെ തിരക്കുകൾക്കിടയിലും ഓരോ കഥകളേയും വിശകലനം ചെയ്ത് അവതാരിക തയ്യാറാക്കിയ ശ്രീ. പി. സുരേന്ദ്രനും അതോടൊപ്പം തന്നെ ഹൃദ്യമായ ആസ്വാദനക്കുറിപ്പ് എഴുതിയ ശ്രീ. ചന്തുനായർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും...
അന്നത്തെ ചടങ്ങിന് സ്നേഹത്തോടെ ഓടിയെത്തിയ എല്ലാ കൂട്ടുകാരോടും സ്നേഹം മാത്രം....
സദസ്സ് - ചില ദൃശ്യങ്ങൾ
ബ്ലോഗേഴ്സ്
നീർമിഴിപ്പൂക്കൾ ഇപ്പോൾ ഇന്ദുലേഖ.കോമിൽ ലഭ്യമാണ്. അല്ലെങ്കിൽ clsbuks@gmail.com എന്ന ഐഡിയിലേക്ക് മെയിൽ ചെയ്താലും മതി.
പുസ്തകപ്രകാശനത്തെക്കുറിച്ച് അറിയാമായിരുന്നു - വരണമെന്ന് ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല - പ്രകാശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ താൽപ്പരിയപൂർവ്വം വായിച്ചറിഞ്ഞിട്ടുണ്ട് - ആശംസകൾ
ReplyDeleteപുസ്തകം വാങ്ങി വായിക്കുന്നു.
ReplyDeleteവാങ്ങിയിട്ടില്ല.
ReplyDeleteഅതികം വൈകാതെ നടക്കും എന്ന് കരുതുന്നു.
ആശംസകള്‍.
പുസ്തക പ്രകാശനം അറിഞ്ഞിരുന്നു.
ReplyDeleteനാട്ടില്‍ എത്തുമ്പോള്‍ പുസ്തകം വാങ്ങാം..
എല്ലാ വിധ ആശംസകളും.ഇനിയും കൂടുതല്‍ സൃഷ്ടികള്‍ ഉണ്ടാവട്ടെ..
എല്ലാ വിധ ആശംസകളും
ReplyDeleteആശംസകൾ... :)
ReplyDeleteBest wishes for a better literature life..
ReplyDeleteആശംസകള്‍....ബുക്ക് വായിക്കാന്‍ ശ്രമിക്കാം.....
ReplyDeleteബുക്ക് ഞാനും എന്‍റെ അമ്മയും അനിയത്തിയും അനിയത്തിയുടെ മകളും വായിച്ചു കഴിഞ്ഞു..എല്ലാവരുറ്റേയും സ്നേഹാന്വേഷണം കുഞ്ഞൂസ്സിനു..
ReplyDeleteആശംസകള്‍ ...
ReplyDeleteആശംസകള്‍
ReplyDeleteപുസ്തകം വായിയ്ക്കട്ടെ
ന്റെ കുഞ്ഞേച്ചി എനിക്ക് തന്ന സമ്മാനം ..
ReplyDeleteഅഭിനന്ദനങ്ങള്‍.....
ReplyDeleteപുസ്തകം കയ്യില്‍ കിട്ടിയിട്ടുണ്ട്.
ReplyDeleteവായിച്ച് പറയാം.
നീർമിഴിപ്പൂക്കൾ'. വാങ്ങി വായിച്ച് ഇങ്ങോട്ട് കൊണ്ട് വന്നു...!
ReplyDelete