കാനഡയില്‍ തൊഴിലാളിദിനം കഴിഞ്ഞു വരുന്ന രണ്ടാമത്തെ ഞായറാഴ്ച. കനേഡിയന്‍ ജനത എല്ലാ വര്‍ഷവും കാത്തിരിക്കുന്ന ദിനം. ടെറി ഫോക്സ് എന്ന യുവാവ് തന്റെ 143 ദിവസത്തെ മാരത്തോണ്‍ ഓട്ടം അവസാനിപ്പിച്ച ദിവസം. വര്‍ഷങ്ങളായി ഒരു ജനത ആ ഓട്ടം മുഴുമിപ്പിക്കാന്‍ നടത്തുന്ന ശ്രമം. അതാണ് ടെറി ഫോക്സ് മാരത്തോണ്‍ ഓട്ടം.
ആരാണീ ടെറി ഫോക്സ് എന്നാവും ല്ലേ ...? സൈമണ്‍ ഫ്രേസര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയും ദീര്‍ഘദൂര ഓട്ടക്കാരനും ബാസ്ക്കറ്റ്ബോള്‍ കളിക്കാരനുമായിരുന്നു ടെറി ഫോക്സ്. മറ്റേതൊരു യുവാവിനെയും പോലെ ടെറിക്കുമുണ്ടായിരുന്നു സ്വപ്‌നങ്ങള്‍. നല്ലൊരു ബാസ്ക്കറ്റ്ബോള്‍ കളിക്കാരന്‍ ആയിത്തീരണം... എന്നാല്‍ വെറും അഞ്ചടി മാത്രമുണ്ടായിരുന്ന ടെറിക്ക് അതസാദ്ധ്യവുമായിരുന്നു. ടെറിയുടെ കോച്ചാവട്ടെ, ആ കുട്ടിയെ അത്ലറ്റിക് വിഭാഗത്തിലേക്ക് തിരിച്ചു വിടുകയും ചെയ്തു. എന്നിട്ടും ടെറി, അത്ലറ്റിക് പരിശീലനം കഴിഞ്ഞുള്ള സമയം ബാസ്ക്കറ്റ്ബോളിലെ തന്റെ പരിശീലനം തുടര്‍ന്നു. അവസാനം ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിയുന്നതിനു മുന്‍പ് സ്കൂള്‍ ടീമിന്റെ അവിഭാജ്യഘടകമായി.
1977 -ഇൽ കാലിനുണ്ടായ അസഹ്യമായ വേദനയെത്തുടർന്നാണ് ടെറിയുടെ അർബുദം ഭിഷഗ്വരന്മാർ കണ്ടെത്തുന്നത്. കീമോതെറാപ്പിയടക്കം പല ചികിത്സകളും ചെയ്‌തെങ്കിലും അവസാനം കാൽ മുറിച്ചുമാറ്റേണ്ടി വന്നു. എങ്കിലും പ്രതീക്ഷ കൈവിടാതെ ടെറി പൊരുതി. മൂന്നാമത്തെ ആഴ്ചയിൽ കൃത്രിമക്കാൽ ഉപയോഗിച്ചു നടക്കാനും അച്ഛൻറെ കൂടെ ഗോൾഫ് കളിക്കാനും തുടങ്ങി. തുടർന്ന്, വീൽച്ചെയർ ബാസ്‌ക്കറ്റ്ബോൾ പരിശീലിക്കുകയും എഡ്‌മൺഡൺ ടീമിനോടൊപ്പം മൂന്നു തവണ ദേശീയചാമ്പ്യൻഷിപ്പ് നേടുകയും ചെയ്തു.
1980 - ല്‍ ടെറി, കാന്‍സര്‍ റിസേര്‍ച്ചിനുള്ള ഫണ്ട് ശേഖരിക്കാന്‍ വേണ്ടിയുള്ള ക്രോസ് കണ്‍ട്രി ഓട്ടം തുടങ്ങി. കാനഡയിലെ അന്നത്തെ ഇരുപത്തിനാലുമില്യണ്‍ ജനങ്ങളില്‍ നിന്നും ഓരോ ഡോളര്‍ വീതം ശേഖരിക്കുക എന്ന പ്രതീക്ഷയോടെ തുടങ്ങിയ ആ ഓട്ടം തണ്ടര്‍ബേയില്‍ അപൂര്‍ണമായി നിര്‍ത്താന്‍ ടെറി നിര്‍ബന്ധിതനായത് ശ്വാസകോശത്തിലേക്കും കാന്‍സര്‍ പടര്‍ന്നതിനാലാണ്. അപ്പോഴേക്കും ഒരു ജനത മുഴുവനും ആ ഓട്ടക്കാരന്റെ പ്രതീക്ഷകളെ, സ്വപ്നങ്ങളെ നെഞ്ചേറ്റിക്കഴിഞ്ഞിരുന്നു. ഒന്‍പതുമാസങ്ങള്‍ക്ക് ശേഷം മരണത്തിലേക്ക് നടന്നു കയറിപ്പോഴും കാന്‍സറിനു ചികിത്സ ഉണ്ടാവും എന്ന പ്രതീക്ഷ കൈവെടിഞ്ഞിരുന്നില്ല ആ ചെറുപ്പക്കാരന്‍....

1958 ജൂലൈ 28 മുതല്‍ 1981 ജൂണ്‍ 28 വരെയുള്ള ഹൃസ്വദൂര ജീവിതമായിരുന്നു ടെറിയുടെതെങ്കിലും തന്റെ മനശക്തി കൊണ്ട് ലോക മനസ്സുകള്‍ കീഴടക്കി 60 രാജ്യങ്ങളിലെ ജനങ്ങളിലൂടെ ക്യാന്‍സറിനു വേണ്ടിയുള്ള ഫണ്ട് ശേഖരണത്തിനായി ഇന്നും ഓടിക്കൊണ്ടിരിക്കുന്നു.... 2018 സെപ്റ്റംബര്‍ 16 - നായിരുന്നു ഈ വര്‍ഷത്തെ ടെറി ഫോക്സ് ദിനം.
1958 ജൂലൈ 28 മുതല്‍ 1981 ജൂണ്‍ 28 വരെയുള്ള ഹൃസ്വദൂര ജീവിതമായിരുന്നു ടെറിയുടെതെങ്കിലും തന്റെ മനശക്തി കൊണ്ട് ലോക മനസ്സുകള്‍ കീഴടക്കി 60 രാജ്യങ്ങളിലെ ജനങ്ങളിലൂടെ ക്യാന്‍സറിനു വേണ്ടിയുള്ള ഫണ്ട് ശേഖരണത്തിനായി ഇന്നും ഓടിക്കൊണ്ടിരിക്കുന്നു...!
ReplyDeleteടെറി ഫോക്സ് എന്ന പ്രതിഭയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് നന്നായിരുന്നു കുഞ്ഞൂസ് മാഡം.
ReplyDeleteആശംസകൾ.
ഇവിടെയും ഒന്ന് കണ്ണോടിച്ചു കുഞ്ചൂസെ
ReplyDeleteനന്മയുടെ അണയാത്ത തിരിനാളവുമായി ടെറി ഫോക്സ് മനുഷ്യമനസ്സുകളിൽ
ReplyDeleteഎന്നെന്നും നിലനിൽക്കും...
ആശംസകൾ