Thursday, October 31, 2019

ഹാലോവീൻ


 ഇന്ന്, കാനഡയിൽ എവിടെ നോക്കിയാലും വിചിത്രമായ വസ്ത്രങ്ങളണിഞ്ഞ പുരുഷാരത്തെ കാണാം. സ്‌കൂളുകളിൽ, ഓഫിസുകളിൽ, മാളുകളിൽ എല്ലായിടത്തും മുഖത്തും ദേഹത്തും ചായങ്ങൾ കൊണ്ട് വികൃതരൂപങ്ങൾ വരഞ്ഞ്, പെയിന്ടടിച്ച രക്തരക്ഷസുകൾ... 

എല്ലാ വർഷവും ഒക്ടോബർ 31 കാനഡയിൽ ഹാലോവീൻ കൊണ്ടാടുന്നു.ഇതിന്റെ പിന്നിലെ ചരിത്രം തിരഞ്ഞു പോകുമ്പോൾ മതവിശ്വാസമാണ് കാണുന്നതെങ്കിലും ഇന്നത് മതത്തെ അതിജീവിച്ച് എല്ലാവർക്കുമുള്ള  ആഘോഷമായി മാറിയിരിക്കുന്നു.

ക്രിസ്ത്വബ്ദത്തിനു മുൻപേ യൂറോപ്യൻ രാജ്യങ്ങളിൽ ഉണ്ടായിരുന്ന സെൽറ്റിക്ക് മതത്തിലെ  ആഘോഷമായാണ് ഹാലോവീൻ അറിയപ്പെടുന്നത്. ഗ്രീഷ്മത്തിന്റെ അവസാനം, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായുള്ള അകലം നേർത്തു വരുമെന്നും ആത്മാക്കൾ ജീവിച്ചിരിക്കുന്നവരിലേക്ക് സന്നിവേശിക്കുമെന്നും അവർ വിശ്വസിച്ചു. പഴയ സെൽറ്റിക്ക് വിശ്വാസമനുസരിച്ച്, ആത്മാക്കൾക്ക് ജീവനുള്ളവരുടെ  ലോകത്തേക്കു കടക്കാൻ കഴിയുന്ന ഒരൊറ്റ രാത്രിയാണത്രെ ഇത്... അതിനാൽ, പിശാചുക്കളുടെയും രക്തരക്ഷസുകളുടെയും വേഷം കെട്ടി ആ ആത്മാക്കളെ കബളിപ്പിക്കാൻ ശ്രമിക്കുന്നതാണ് ഈ ആചാരം. 


സ്കോട്ട്ലാന്റുകാരുടെ കുടിയേറ്റത്തോടെയാണ് ഹാലോവീൻ കാനഡയിൽ എത്തിയതെന്നു പറയപ്പെടുന്നു. വേഷഭൂഷാദികൾ മാത്രമല്ല, ശില്പവേല ചെയ്ത മത്തങ്ങകൾ, ട്രിക് ഓർ ട്രീറ്റ് തുടങ്ങിയവയെല്ലാം ഹാലോവീൻ ആഘോഷങ്ങളുടെ ഭാഗമാണ്. 

വൈകിട്ട്, രക്ഷസിന്റെയും ആത്മാക്കളുടെയും പിശാചുക്കളുടെയുമൊക്കെ  വേഷം കെട്ടി, കുട്ടികളും ചില മുതിർന്നവരും ഓരോ വീട്ടുവാതില്ക്കലും മുട്ടിവിളിക്കും. ട്രിക് ആണോ ട്രീറ്റ് ആണോയെന്നു ചോദിക്കും. കൈ നിറയെ മിട്ടായി കൊടുത്ത് കുട്ടികളെ സന്തോഷിപ്പിച്ച്, അവരുടെ ട്രിക്കുകളിൽ നിന്നു രക്ഷപ്പെടുകയാണ് മിക്കവരും ചെയ്യുക.  




അന്നേ ദിവസം വീടുകളുടെ മുന്നിൽ മുഖത്തിന്റെ ആകൃതിയിൽ ശില്പവേല ചെയ്ത മത്തങ്ങയും അതിനുള്ളിൽ തിരിയോ വിളക്കോ തെളിച്ചതും വെയ്ക്കും.  വിളവെടുപ്പുകാലം കഴിഞ്ഞു കഠിനമായ തണുപ്പുകാലത്തിലേക്കു കടക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ വിളക്കു തെളിക്കൽ എന്നൊരു കഥയുമുണ്ട്. എന്നാൽ, നേരത്തെ പറഞ്ഞ ആത്മാക്കളെ വഴിതെറ്റിക്കാനാണെന്നും പറയപ്പെടുന്നു. ഈ മത്തങ്ങകൾ ' Jack O' lanterns' എന്നറിയപ്പെടുന്നു.

സൂര്യൻ, ഉത്തരായനത്തിൽ നിന്നും ദക്ഷിണായനത്തിലേക്കു കടക്കുന്ന ദിവസവും ഇന്നു തന്നെ. 




 


4 comments:

  1. എവിടേയും, ആചാരങ്ങളെയും വിശ്വാസങ്ങളെയും ആഘോഷമാക്കുന്ന കാലം.
    ആശംസകൾ

    ReplyDelete
  2. . ഇപ്രാവശ്യം ആ സമയത്ത് ഞാന്‍ ബാങ്കളൂരില്‍ ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്നു. കൂട്ടികള്‍ യക്ഷിയുടെ ഒക്കെ വേഷമിട്ട്. കേരളത്തില്‍ ഉണ്ടോ എന്നറിയില്ല.

    ReplyDelete
  3. പടിഞ്ഞാറൻ നാടുകളിൽ ഇന്നും ആചരിച്ചു പോകുന്ന ഒരുപിശാചുൽത്സവം ...! 

    'ഒകോബാറിന്റെ അവസാന നാളുകളിൽ  വീടുകളുടെ മുന്നിൽ മുഖത്തിന്റെ ആകൃതിയിൽ ശില്പവേല ചെയ്ത മത്തങ്ങയും അതിനുള്ളിൽ തിരിയോ വിളക്കോ തെളിച്ചതും വെയ്ക്കും.  വിളവെടുപ്പുകാലം കഴിഞ്ഞു കഠിനമായ തണുപ്പുകാലത്തിലേക്കു കടക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ വിളക്കു തെളിക്കൽ എന്നൊരു കഥയുമുണ്ട്. എന്നാൽ, നേരത്തെ പറഞ്ഞ ആത്മാക്കളെ വഴിതെറ്റിക്കാനാണെന്നും പറയപ്പെടുന്നു. ഈ മത്തങ്ങകൾ ' Jack O' lanterns' എന്നറിയപ്പെടുന്നു.'

    ReplyDelete
  4. Harrah's Casino in New London, United Kingdom - Mapyro
    The Harrah's Casino and Hotel in Harrah's 부천 출장안마 London, 동두천 출장마사지 United 충청북도 출장마사지 Kingdom is งานออนไลน์ a Casino in London, United Kingdom and is open daily 24 hours. 진주 출장마사지 The casino is closed

    ReplyDelete

Related Posts Plugin for WordPress, Blogger...