Friday, January 15, 2010

കര്‍ത്താവും ഭര്‍ത്താവും

സാമ്പത്തീക പരാധീനതകള്‍ കാരണം വിവാഹം നീണ്ടുപോയ മോളിക്ക് ഒരു ദിവസം ജ്ഞാനോദയം ഉണ്ടായി....

ഒരുനാള്‍ അതിരാവിലെ മോളിയുടെ വീട്ടില്‍നിന്നു ഉച്ചത്തിലുള്ള പ്രാര്‍ത്ഥന കേട്ടാണ് അയല്‍വാസികള്‍ ഉണര്‍ന്നത്. എന്തോ അത്യാപത്ത് സംഭവിച്ചു എന്നോര്‍ത്താണ് അവരെല്ലാം മോളിയുടെ വീട്ടിലേക്കു ഓടിയത്. 

ഓടുന്നതിനിടയില്‍ പരസ്പരം വിളിച്ചു ചോദിക്കാനും അറിയാത്തവരെ അറിയിക്കാനും അവര്‍ മറന്നില്ല. അങ്ങനെ മോളിയുടെ വീട്ടില്‍ ചെന്നപ്പോള്‍, കണ്ട കാഴ്ചയോ...? മുട്ടിന്മേല്‍നിന്നു ഉറക്കെയുറക്കെ പ്രാര്‍ത്ഥിക്കുന്ന മോളിയെ...!!! പ്രാര്‍ത്ഥനയല്ലേ എന്തിനെന്നറിയാതെ അവരും കൂടി... പെട്ടന്നാണു മോളിയുടെ പ്രഖ്യാപനമുണ്ടായത്,

"ഇന്നലെ സ്വപ്നത്തില്‍ കര്‍ത്താവു പ്രത്യക്ഷപെട്ടു പറഞ്ഞു, മോളീ നിന്നെ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു എന്ന്....
അതെ ഇന്നുമുതല്‍ കര്‍ത്താവിനു വേണ്ടിയാണ് എന്റെ ജീവിതം. എനിക്കിനി കര്‍ത്താവു മതി....ഹാലേലൂയാ ഹാലേലൂയാ..."

ഒന്നും മനസിലാകാതെ അവരും ഏറ്റു പറഞ്ഞു, " ഹാലേലൂയാ  ഹാലേലൂയാ"

വാര്‍ത്ത‍ നാടെങ്ങും പടര്‍ന്നു...ദിവസങ്ങളും ആഴ്ചകളും കടന്നു പോയി. മോളി അങ്ങനെ മോളി മാതാവായി മാറി.

പ്രാര്‍ത്ഥനക്കായി ഓലമേഞ്ഞ ഒരു ചെറിയ ഷെഡ്‌  ഭക്തരുടെ  ശ്രമഫലമായി ആ മുറ്റത്തുയര്‍ന്നു. ഇരുപത്തിനാലുമണിക്കൂറും അവിടെ നിന്നു പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു കേട്ടു. അയല്‍ക്കാരുടെ പരാതിയും കൂടി വന്നു.

മോളിമാതാവിന്റെ പ്രശസ്തി ഗ്രാമത്തിന്റെ അതിരുകള്‍ കടന്നു.

ഭക്തരുടെ ഒഴുക്കായി, ഓലമേഞ്ഞ ഷെഡിന്റെ സ്ഥാനത്ത് കോണ്‍ക്രീറ്റില്‍ വാര്‍ത്ത‍ വലിയ ഹാള്‍. മോളിയുടെ വീടിരുന്ന സ്ഥലത്ത് മോളിമാതാവിന്റെ വിശ്രമത്തിനായി ഇരുനില ബംഗ്ലാവ് ഉയര്‍ന്നു. അയല്‍നാട്ടില്‍ നിന്നും വന്ന ഒരു ഭക്തന്‍, മോളിയുടെ അരുമശിഷ്യനായി മാറി. ഊണും ഉറക്കവുമെല്ലാം അവിടെ തന്നെ.

ഒരുനാള്‍ രാവിലെ പ്രാര്‍ത്ഥനയ്ക്കു വന്ന ജനം മാതാവിനെയും ശിഷ്യനെയും  കാണാതെ അമ്പരന്നു. എന്തു സംഭവിച്ചു എന്നറിയാതെ ഊഹാപോഹങ്ങളുമായി നിന്ന അവര്‍ക്കടുത്തേക്കു കൈയിൽ വരണ്യമാലയുമായി മോളിമാതാവും ശിഷ്യനും കാറില്‍ വന്നിറങ്ങി,മിഴിച്ചു നിന്ന ഭക്തജനത്തിനോടായി മോളിമാതാവ് പറഞ്ഞു,

 "എനിക്കിനി കര്‍ത്താവു വേണ്ടാ, ഭര്‍ത്താവു മതി"

ശിഷ്യന്റെ കൈയും പിടിച്ചു വീടിനകത്തേക്ക് കയറിപ്പോയ മോളിയെ നോക്കി ജനം വാ പൊളിച്ചു നിന്നു.


"and here after they lived happily ever" എന്നു പറയാറായിട്ടില്ല...!!!


21 comments:

  1. "എനിക്കിനി കര്‍ത്താവു വേണ്ടാ, ഭര്‍ത്താവു മതി"

    മോളി മാതാവ് കലക്കി ചേച്ചി....

    ReplyDelete
  2. ഭർത്താവിനെ കിട്ടാൻ കർത്താവുuകളിച്ചാതാല്ലെ....?

    നന്നായി.

    ReplyDelete
  3. മോളിക്കൊരു ഭര്‍ത്താവിനെ കിട്ടാന്‍ കര്‍ത്താവ്‌ കാണിച്ചുകൊടുത്ത വഴിതന്നെ . സംശയമില്ല

    ReplyDelete
  4. അതും കര്‍ത്താവിന്റെ പണിയല്ലെ?.പാവം നാട്ടുകാര്‍!

    ReplyDelete
  5. ഹ!ഹ!ഹ!
    എല്ലാം കർത്താവിന്റെ മായ!

    ReplyDelete
  6. "എനിക്കിനി കര്‍ത്താവു വേണ്ടാ, ഭര്‍ത്താവു മതി"
    ഹ ഹ ഹ ...
    നന്നായിരിക്കുന്നു

    ReplyDelete
  7. ഹും..ഇഷ്ടായി.ഒരുപാട്..
    www.tomskonumadam.blogspot.com

    ReplyDelete
  8. അല്ലയോ കര്‍ത്താവേ ഞാന്‍ അവിടുന്നിന്‍റെ ദാസനായി സ്വയം പ്രഖ്യാപിക്കുന്നു.ആരും അറിയണ്ട എനിക്ക് നല്ലൊരു ഭാര്യയെ തരണേ.തിരക്കൊഴിഞ്ഞിട്ട് മതി.അതുവരെ അടിയന്‍ നാട്ടുകാരെ പറ്റിച്ച് അഡ്ജസ്റ്റ് ചെയ്തോളാമേ..
    ചേച്ചി കലക്കി..
    ആശംസകള്‍..

    ReplyDelete
  9. മോളിക്ക് കര്‍ത്താവ് ഒരു ഭര്‍ത്താവിനെ കൊടുത്തല്ലോ....
    നല്ല പോസ്റ്റ്‌.എനിക്കിഷ്ട്ടായിട്ടോ..

    ReplyDelete
  10. കർത്താവിനു സ്തുതി

    ReplyDelete
  11. ഹ ഹ. ഇതു പോലെ എത്രയെണ്ണം നടന്നാലും "ഭക്തര്‍" പഠിയ്ക്കില്ല.

    ReplyDelete
  12. ഹല്ലേ...ല്ലൂ യ്യാ.....!!!, ഹല്ലേ...ല്ലൂ യ്യാ.....!!!

    ReplyDelete
  13. ha ha
    mollymatha ki jai

    ReplyDelete
  14. ഗംഭീരം.ശില്പഭദ്രമായ അവതരണശൈലി.കരയിക്കാന്‍ മാത്രമല്ല,നര്‍മ്മത്തിന്റെ രസഗുള നല്‍കാനും കഴിയുമെന്ന് കുഞ്ഞൂസ്സ് തെളിയിച്ചിരിക്കുന്നു.എന്റെ ആഗ്രഹം: ഈ ശൈലിയില്‍ ഒരു നോവലെറ്റ് കുഞ്ഞൂസിന്റേതായി വായിക്കണമെന്ന്. നടക്കുമോ? ആവോ!!!!

    "ശിഷ്യന്റെ കയ്യും പിടിച്ചു വീടിനകത്തേക്ക് കയറിപ്പോയ മോളിയെ നോക്കി ജനം വാ പൊളിച്ചു നിന്നു".വിപ്ലവാത്മകം.

    ReplyDelete
  15. കുറേ കഴിയുമ്പോള്‍ എനിനിയ്ക്കിനി ഭര്‍ത്താവ് വേണ്ടാ കര്‍ത്താവ് തന്നെ മതി എന്നു പറയാനും വഴിയുണ്ട് അല്ലേ കുഞൂസേ..:-)
    കുറച്ചു നാള്‍ മുന്‍പാണല്ലോ ഇങ്ങനെയൊരു “ദിവ്യ മാതാവ്” ആത്മഹത്യ ചെയ്തത്..!

    ReplyDelete
  16. നന്നായിരിക്കുന്നു...!!

    ReplyDelete
  17. ഹ ഹ നല്ല കഥ...ഒട്ടും വലിച്ചു നീട്ടാതെ അവതരിപ്പിച്ചു...അഭിനന്ദനങ്ങള്‍...

    ReplyDelete
  18. നിത്യസംഭവം പോലെ പൊട്ടിമുളക്കുന്ന അദൃശ്യശക്തികളെ തിരിച്ചറിയാന്‍ ഇന്നും നമ്മുടെ ജനത്തിനാകുന്നില്ലല്ലോ..കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍. നടന്ന സംഭവത്തിന്റെ ഒരു വിവരണം പോലെ കുറച്ച് വരികളില്‍ നന്നാക്കിയ ഹാസ്യമാല്ലാത്ത നല്ല കഥ.

    ReplyDelete
  19. എന്റമ്മോ..... എന്നാലും മോളീ... ഇത് ചതിയായി പോയി.
    ഞാന്‍ മോളി മാതാവിന്‍റെ പേര്‍ക്ക് നേര്‍ന്ന നൂറ്റൊന്നു മെഴുകുതിരി ഇനിയെന്ത് ചെയ്യും. തല്ക്കാലം കുടുംബ ജീവിതം നയിക്കുന്ന മോളിക്കും 'ഭര്‍തൃ ശിഷ്യനും' കൊടുക്കാം അല്ലെ.
    ഇനി കല്യാണം കഴിക്കാന്‍ മോളി കണ്ട മാര്‍ഗമെങ്ങാനുമാണോ?

    ReplyDelete

Related Posts Plugin for WordPress, Blogger...