മകളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍ !
മോളുടെ ശാരീരിക വളര്‍ച്ച എന്നിലെ അമ്മയെ വേവലാതിപ്പെടുത്തിക്കൊണ്ടിരുന്നു. പത്തു വയസുള്ളപ്പോള്‍, പതിനഞ്ചുകാരിയുടെ ശരീരവും അഞ്ചു വയസുകാരിയുടെ മനസുമായി തന്റെ മോള്‍. ഏറെ ശ്രദ്ധയായിരുന്നു മോളുടെ കാര്യത്തില്‍, തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും.
തന്റെ വേദനകള്‍ കാണുമ്പോള്‍, ചേര്‍ത്ത് നിര്‍ത്തി എപ്പോഴും ആശ്വസിപ്പിക്കുന്ന ഭര്‍ത്താവായിരുന്നു ശ്രീയേട്ടന്‍. എന്നാല്‍, ആ സാന്ത്വനവും പെട്ടന്നണഞ്ഞു പോയി. ഒരു നാള്‍ ഓഫീസില്‍ കുഴഞ്ഞു വീണായിരുന്നു അദ്ധേഹത്തിന്റെ മരണം. ഈ ലോകത്ത് , താനും മോളും ഒറ്റപ്പെട്ടു.എന്തു ചെയ്യണം എന്നറിയാതെ പകച്ചു പോയ നാളുകളില്‍, അദ്ധേഹത്തിന്റെ വാക്കുകള്‍ തന്നെയായിരുന്നു ജീവിക്കാന്‍, മോള്‍ക്ക് വേണ്ടി ജീവിക്കാന്‍ പ്രചോദനമായത്.
നാട്ടിലേക്കു സ്ഥലംമാറ്റം വാങ്ങിപ്പോയത് സഹോദരന്റെ നിര്‍ബന്ധം കൊണ്ടാണ്. ആലോചിച്ചപ്പോള്‍,ശരിയാ ണെന്ന് തോന്നിയതിനാലാണ് അങ്ങിനെ ചെയ്തത്. അവിടെ സഹോദരനും കുടുംബവും ഉണ്ടല്ലോ. തനിക്കൊരു താങ്ങായി....
സ്കൂളില്‍ പോകുമ്പോള്‍ മോളെ തൊട്ടടുത്തു തന്നെയുള്ള സഹോദരന്റെ വീട്ടിലാക്കി, തിരിച്ചു വരുമ്പോള്‍ അവളെയും കൂട്ടി വീട്ടിലേക്ക്..... അങ്ങിനെ ജീവിതം മോള്‍ക്ക് വേണ്ടി മാത്രമായി....
ദിവസങ്ങള്‍ നീങ്ങവേ, ഒരുനാള്‍ മാറിടം തൊട്ടുകാണിച്ചു മോള്‍ വേദനിക്കുന്നു എന്നു പറഞ്ഞപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല. അസ്വഭാവികമായി ഒന്നും കാണാനും കഴിഞ്ഞില്ല. എന്നാല്‍ രണ്ടു നാള്‍ കഴിഞ്ഞു,വീണ്ടും മോള്‍ വേദന പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ ഒഴുകുന്നുണ്ടായിരുന്നു. മോളെ പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പോയി,മാറിടത്തില്‍ നഖക്ഷതങ്ങളും ദന്തക്ഷതങ്ങളും !
സ്വന്തം വീട്ടില്‍ പോലും എന്റെ മോള്‍ സുരക്ഷിതയല്ല എന്നുള്ള അറിവ് നെഞ്ചില്‍ ഒരു നെരിപ്പോടായി. എന്റെ കണ്ണു തെറ്റിയാല്‍ മോള്‍ പിച്ചിച്ചീന്തപ്പെടും എന്നത് എന്നെ നിസ്സഹായയാക്കി. അതു കൊണ്ടാണ് ഞാന്‍ തന്നെ അവളെ ഈ ലോകത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. വേറെ ഒരു മാര്‍ഗവും എന്റെ മോളെ രക്ഷിക്കാന്‍ ഞാന്‍ കണ്ടില്ല. ഞാന്‍ ചെയ്തത് തെറ്റാണോ? പറയൂ, ഞാന്‍ ചെയ്തത് തെറ്റാണോ?? ബുദ്ധിവളര്‍ച്ചയില്ലാത്ത, ഈ ലോകത്തിന്റെ കപടതകള്‍ തിരിച്ചറിയാനാവാത്ത എന്റെ മോളെ ഈ നരകത്തില്‍ നിന്നും രക്ഷപ്പെടുത്തിയത് തെറ്റാണോ?
സുഹൃത്തുക്കളേ..... ഇവിടെ ഈ അമ്മക്ക് ഞാന്‍ എന്തു മറുപടിയാണ് കൊടുക്കേണ്ടത്? ഈ അമ്മ തെറ്റുകാരിയോ അല്ലയോ എന്നു പോലും പറയാനാവുന്നില്ലല്ലോ എന്ന നിസ്സഹായവസ്ഥയിലാണ് ഞാനും !
രാവിലെ പത്രം തുറന്നപ്പോള്‍ കണ്ട വാര്‍ത്ത, മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തി. എന്തായിരിക്കും ആ അമ്മയെകൊണ്ട് അങ്ങിനെയൊരു ക്രൂരകൃത്യം ചെയ്യിച്ചത് എന്നറിയാനായി വാര്‍ത്തയുടെ വിശദാംശങ്ങളിലേക്ക് കണ്ണോടിച്ചു.അവിടെ കൊലചെയ്ത രീതിയും മറ്റും വിശദമായി വര്‍ണ്ണിച്ചിരിക്കുന്നതല്ലാതെ, മറ്റൊന്നും കണ്ടെത്താനായില്ല. ദിവസങ്ങളോളം ആ വാര്‍ത്ത മനസിനെ മദിച്ചുകൊണ്ടിരുന്നു. അങ്ങിനെയാണ് അവരെ ഒന്നു പോയി കണ്ടാലോ എന്ന ചിന്ത വന്നത്.
ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നതിലുപരി ഒരു അമ്മയുടെ വീര്‍പ്പുമുട്ടലുകള്‍ തന്നെയാണ് അവരെ തേടി പോകാന്‍ പ്രേരിപ്പിച്ചത് . സുഹൃത്ത് കൂടിയായ പോലീസ് സൂപ്രണ്ടിന്റെ അനുമതിയോടെ അവരെ കാണാന്‍ ചെന്ന ആദ്യദിവസം, അവര്‍ ഒന്നും മിണ്ടാന്‍ കൂട്ടാക്കിയില്ല.എനിക്കും ഒന്നും ചോദിയ്ക്കാന്‍ തോന്നിയില്ല. വെറുതെ കുറച്ചു സമയം,അവരുടെ അടുത്തിരുന്നു.പതിയെ അവരുടെ കൈയില്‍ പിടിച്ചു. ഒരു നിമിഷം,എന്റെ കൈക്കുള്ളില്‍ ആ കൈകള്‍ വിറകൊള്ളുന്നതും അവരുടെ കണ്ണുകള്‍ ദൃതഗതം ചലിക്കുന്നതും ചുണ്ടുകള്‍ വിതുമ്പാന്‍ ഒരുങ്ങുന്നതും ഞാന്‍ അറിഞ്ഞു.എല്ലാം ഒരു നിമിഷത്തേക്ക് മാത്രം! ഉടനെ അവ ദൃഡമായി. കൂടുതല്‍ നേരം അവിടെ ഇരിക്കാന്‍ എനിക്കും ആവുമായിരുന്നില്ല.
എന്നാല്‍,രണ്ടു ദിവസം കഴിഞ്ഞു വീണ്ടും അവരെ കാണാന്‍ ചെന്നപ്പോള്‍, എന്നെ പ്രതീക്ഷിച്ചിരുന്ന പോലെ ഒരു തെളിച്ചം അവരുടെ കണ്ണുകളില്‍ മിന്നിമറഞ്ഞത് എന്നിലും പ്രതീക്ഷ ഉണര്‍ത്തി. ഇത്തവണ ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പേ അവര്‍, സംസാരിക്കാനുണ്ടെന്ന് പറഞ്ഞത്, എന്നെയും സുഹൃത്തിനെയും അത്ഭുതപ്പെടുത്തി. ഞങ്ങളെ തനിച്ചു വിട്ടു, സുഹൃത്ത് ഓഫീസ് മുറിയിലേക്ക് പോയി.
അവര്‍ മെല്ലെ സംസാരിച്ചു തുടങ്ങി, വളരെ അടുക്കും ചിട്ടയോടും കൂടെ ഓരോന്നായി കണ്മുന്നില്‍ കാണുന്ന പോലെ, വളരെ പതിഞ്ഞ ശബ്ദത്തില്‍ അവര്‍ പറഞ്ഞു തുടങ്ങി....
മധ്യ തിരുവിതാംകൂറിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് വിവാഹം ചെയ്തു എത്തിപ്പെട്ട ഒരു പെണ്‍കുട്ടി.വിവാഹശേഷം ടി ടി സി ക്കു പഠിക്കുകയും അടുത്തുള്ള പ്രൈമറി സ്കൂളില്‍ ടീച്ചര്‍ ആയി ജോലി കിട്ടുകയും ചെയ്തപ്പോള്‍,ജീവിതം സ്വര്‍ഗ്ഗതുല്യമായി എന്നു വിശ്വസിക്കുകയും സന്തോഷിക്കുകയും ചെയ്തു. സ്നേഹധനനായ ഭര്‍ത്താവും മകളെപ്പോലെ സ്നേഹിക്കുന്ന അദ്ധേഹത്തിന്റെ അമ്മയും! ഒരു സ്ത്രീക്ക്, ജീവിതം സ്വര്‍ഗതുല്യമാവാന്‍ വേറെ എന്താണ് വേണ്ടത്?
ആ സ്വര്‍ഗത്തിലേക്ക് ഒരു മാലാഖക്കുഞ്ഞ് വിരുന്നു വന്നപ്പോള്‍, ഒരുപാട് സന്തോഷിച്ചു. ജീവിതം സാര്‍ത്ഥകമായി എന്നു കരുതി. എന്നാല്‍ ആ സന്തോഷം അധികകാലം നീണ്ടു നിന്നില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞു കമിഴ്ന്നു വീഴുകയോ മുട്ടില്‍ ഇഴയുകയോ ഒന്നുമുണ്ടായില്ല. സ്വാഭാവികം എന്നു എല്ലാവരും പറയുമ്പോഴും മനസ്സില്‍ നിറയെ ആശങ്കകള്‍ ആയിരുന്നു. അവസാനം,ഡോക്ടറില്‍ നിന്നും അറിഞ്ഞ ആ സത്യം ഒരു അശനിപാതം പോലെയായിരുന്നു, ഞങ്ങളുടെ ഓമന മകള്‍, അവള്‍ ഡൌണ്‍സ്സിന്‍ഡ്രോം ബാധിച്ച കുട്ടിയാണത്രെ !
എന്നാല്‍,രണ്ടു ദിവസം കഴിഞ്ഞു വീണ്ടും അവരെ കാണാന്‍ ചെന്നപ്പോള്‍, എന്നെ പ്രതീക്ഷിച്ചിരുന്ന പോലെ ഒരു തെളിച്ചം അവരുടെ കണ്ണുകളില്‍ മിന്നിമറഞ്ഞത് എന്നിലും പ്രതീക്ഷ ഉണര്‍ത്തി. ഇത്തവണ ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പേ അവര്‍, സംസാരിക്കാനുണ്ടെന്ന് പറഞ്ഞത്, എന്നെയും സുഹൃത്തിനെയും അത്ഭുതപ്പെടുത്തി. ഞങ്ങളെ തനിച്ചു വിട്ടു, സുഹൃത്ത് ഓഫീസ് മുറിയിലേക്ക് പോയി.
അവര്‍ മെല്ലെ സംസാരിച്ചു തുടങ്ങി, വളരെ അടുക്കും ചിട്ടയോടും കൂടെ ഓരോന്നായി കണ്മുന്നില്‍ കാണുന്ന പോലെ, വളരെ പതിഞ്ഞ ശബ്ദത്തില്‍ അവര്‍ പറഞ്ഞു തുടങ്ങി....
മധ്യ തിരുവിതാംകൂറിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് വിവാഹം ചെയ്തു എത്തിപ്പെട്ട ഒരു പെണ്‍കുട്ടി.വിവാഹശേഷം ടി ടി സി ക്കു പഠിക്കുകയും അടുത്തുള്ള പ്രൈമറി സ്കൂളില്‍ ടീച്ചര്‍ ആയി ജോലി കിട്ടുകയും ചെയ്തപ്പോള്‍,ജീവിതം സ്വര്‍ഗ്ഗതുല്യമായി എന്നു വിശ്വസിക്കുകയും സന്തോഷിക്കുകയും ചെയ്തു. സ്നേഹധനനായ ഭര്‍ത്താവും മകളെപ്പോലെ സ്നേഹിക്കുന്ന അദ്ധേഹത്തിന്റെ അമ്മയും! ഒരു സ്ത്രീക്ക്, ജീവിതം സ്വര്‍ഗതുല്യമാവാന്‍ വേറെ എന്താണ് വേണ്ടത്?
ആ സ്വര്‍ഗത്തിലേക്ക് ഒരു മാലാഖക്കുഞ്ഞ് വിരുന്നു വന്നപ്പോള്‍, ഒരുപാട് സന്തോഷിച്ചു. ജീവിതം സാര്‍ത്ഥകമായി എന്നു കരുതി. എന്നാല്‍ ആ സന്തോഷം അധികകാലം നീണ്ടു നിന്നില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞു കമിഴ്ന്നു വീഴുകയോ മുട്ടില്‍ ഇഴയുകയോ ഒന്നുമുണ്ടായില്ല. സ്വാഭാവികം എന്നു എല്ലാവരും പറയുമ്പോഴും മനസ്സില്‍ നിറയെ ആശങ്കകള്‍ ആയിരുന്നു. അവസാനം,ഡോക്ടറില്‍ നിന്നും അറിഞ്ഞ ആ സത്യം ഒരു അശനിപാതം പോലെയായിരുന്നു, ഞങ്ങളുടെ ഓമന മകള്‍, അവള്‍ ഡൌണ്‍സ്സിന്‍ഡ്രോം ബാധിച്ച കുട്ടിയാണത്രെ !
കാഴ്ച്ചയില്‍ ഓമനത്വം നിറഞ്ഞ മുഖം.അതിനാല്‍ അങ്ങിനെയൊരു സംശയമേ തോന്നിയിരുന്നില്ല. ആകെ തകര്‍ന്നു പോയ ആ നാളുകളില്‍ ഭര്‍ത്താവിന്റെ സാന്ത്വനം വളരെ വലുത് തന്നെയായിരുന്നു. നമ്മുടെ ജീവിതം ഈ മോള്‍ക്ക് വേണ്ടിയാണ് എന്നായിരുന്നു ശ്രീയേട്ടന്‍ എപ്പോഴും പറഞ്ഞു കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ ഇനിയൊരു കുഞ്ഞു വേണ്ടയെന്നും തീരുമാനിച്ചു.അമ്മയുടെ മരണത്തോടെ മോളെ ആരെ ഏല്‍പ്പിക്കും എന്നോര്‍ത്താണ് ജോലി രാജി വെക്കാന്‍ തുനിഞ്ഞത്. അന്ന് ശ്രീയേട്ടനാണ് അതു വിലക്കിയത്. അങ്ങിനെയാണ് രണ്ടു പേരും മാറി മാറി അവധിയെടുത്ത് മോളെ നോക്കാം എന്നു തീരുമാനിച്ചത്. അദ്ദേഹം എല്ലാം മുന്‍കൂട്ടി അറിഞ്ഞിരുന്നുവോ, അല്ലെങ്കില്‍ എന്തിനാണ് അങ്ങിനെയൊക്കെ ചെയ്യിപ്പിച്ചത്?
മോളുടെ ശാരീരിക വളര്‍ച്ച എന്നിലെ അമ്മയെ വേവലാതിപ്പെടുത്തിക്കൊണ്ടിരുന്നു. പത്തു വയസുള്ളപ്പോള്‍, പതിനഞ്ചുകാരിയുടെ ശരീരവും അഞ്ചു വയസുകാരിയുടെ മനസുമായി തന്റെ മോള്‍. ഏറെ ശ്രദ്ധയായിരുന്നു മോളുടെ കാര്യത്തില്‍, തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും.
തന്റെ വേദനകള്‍ കാണുമ്പോള്‍, ചേര്‍ത്ത് നിര്‍ത്തി എപ്പോഴും ആശ്വസിപ്പിക്കുന്ന ഭര്‍ത്താവായിരുന്നു ശ്രീയേട്ടന്‍. എന്നാല്‍, ആ സാന്ത്വനവും പെട്ടന്നണഞ്ഞു പോയി. ഒരു നാള്‍ ഓഫീസില്‍ കുഴഞ്ഞു വീണായിരുന്നു അദ്ധേഹത്തിന്റെ മരണം. ഈ ലോകത്ത് , താനും മോളും ഒറ്റപ്പെട്ടു.എന്തു ചെയ്യണം എന്നറിയാതെ പകച്ചു പോയ നാളുകളില്‍, അദ്ധേഹത്തിന്റെ വാക്കുകള്‍ തന്നെയായിരുന്നു ജീവിക്കാന്‍, മോള്‍ക്ക് വേണ്ടി ജീവിക്കാന്‍ പ്രചോദനമായത്.
നാട്ടിലേക്കു സ്ഥലംമാറ്റം വാങ്ങിപ്പോയത് സഹോദരന്റെ നിര്‍ബന്ധം കൊണ്ടാണ്. ആലോചിച്ചപ്പോള്‍,ശരിയാ
സ്കൂളില്‍ പോകുമ്പോള്‍ മോളെ തൊട്ടടുത്തു തന്നെയുള്ള സഹോദരന്റെ വീട്ടിലാക്കി, തിരിച്ചു വരുമ്പോള്‍ അവളെയും കൂട്ടി വീട്ടിലേക്ക്..... അങ്ങിനെ ജീവിതം മോള്‍ക്ക് വേണ്ടി മാത്രമായി....
ദിവസങ്ങള്‍ നീങ്ങവേ, ഒരുനാള്‍ മാറിടം തൊട്ടുകാണിച്ചു മോള്‍ വേദനിക്കുന്നു എന്നു പറഞ്ഞപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല. അസ്വഭാവികമായി ഒന്നും കാണാനും കഴിഞ്ഞില്ല. എന്നാല്‍ രണ്ടു നാള്‍ കഴിഞ്ഞു,വീണ്ടും മോള്‍ വേദന പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ ഒഴുകുന്നുണ്ടായിരുന്നു. മോളെ പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പോയി,മാറിടത്തില്‍ നഖക്ഷതങ്ങളും ദന്തക്ഷതങ്ങളും !
സ്വന്തം വീട്ടില്‍ പോലും എന്റെ മോള്‍ സുരക്ഷിതയല്ല എന്നുള്ള അറിവ് നെഞ്ചില്‍ ഒരു നെരിപ്പോടായി. എന്റെ കണ്ണു തെറ്റിയാല്‍ മോള്‍ പിച്ചിച്ചീന്തപ്പെടും എന്നത് എന്നെ നിസ്സഹായയാക്കി. അതു കൊണ്ടാണ് ഞാന്‍ തന്നെ അവളെ ഈ ലോകത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. വേറെ ഒരു മാര്‍ഗവും എന്റെ മോളെ രക്ഷിക്കാന്‍ ഞാന്‍ കണ്ടില്ല. ഞാന്‍ ചെയ്തത് തെറ്റാണോ? പറയൂ, ഞാന്‍ ചെയ്തത് തെറ്റാണോ?? ബുദ്ധിവളര്‍ച്ചയില്ലാത്ത, ഈ ലോകത്തിന്റെ കപടതകള്‍ തിരിച്ചറിയാനാവാത്ത എന്റെ മോളെ ഈ നരകത്തില്‍ നിന്നും രക്ഷപ്പെടുത്തിയത് തെറ്റാണോ?
വായിച്ചിട്ട് വളരെ വിഷമം തോന്നി. ഇത് ഭാവനയോ, യാഥാര്‍ഥ്യമോ?
ReplyDeleteഒന്നും പറയാനില്ല കുഞ്ചുസ്, മനസ്സു പിടച്ചുപോയി
ReplyDeleteഒരു സംഭവ വിവരണം പോലെ നല്ലെഴുത്ത്.
ReplyDeleteമരണം അല്ലെങ്കില്‍ കൊലപാതകം ഒരു പ്രശ്നത്തിന് പരിഹാരമാണെന്നു കരുതന്നത് തെറ്റായ തീരുമാനം എന്നാണെനിക്ക് തോന്നുന്നത്. ന്യായീകരിക്കാന്‍ സ്വന്തം സാഹചര്യങ്ങളും നിരത്തും. അതൊരു ശരിയായ വഴിയാണോ? കുറ്റവാളികള്‍ക്ക് അതൊരു അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. ഇവിടെ കാര്യങ്ങള്‍ പുറത്തറിഞ്ഞാല്‍ സ്വന്തം ജീവിതത്തിലെ നാണക്കേട് മറ്റുള്ളവര്‍ അറിയും എന്ന ഒരു വെവലാധിയാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാക്കുന്നത്. അല്പം ബുദ്ധിമുട്ട് അനുഭവപ്പെട്ടാലും ചെറിയൊരു പ്രതികരണത്തിന് മുതിര്‍ന്നാല്‍ മറ്റുള്ളവര്‍ കൂടെ ചേരും എന്നത് കാണാതെ പോകുന്നു. പ്രായത്തിനനുസരിച്ചുള്ള വളര്‍ച്ച ഇല്ലെങ്കിലും പത്ത് വയസ്സിന്റെ വളര്‍ച്ച ഉണ്ടല്ലോ. ആ കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയാന്‍ കഴിയുമായിരുന്നു.
നല്ല കഥ.
ആശംസകള്‍.
വേദന.... :(
ReplyDeleteഒറ്റ അഭിപ്രായം, മനസ്സില്‍ തൊട്ടു.
ReplyDeleteബുദ്ധി വളര്‍ച്ച ഇല്ലാത്ത കുട്ടിയെ ആ അമ്മ എങ്ങനെ രക്ഷിക്കും? സമൂഹത്തിനു നേരെ ചോദിക്കണ്ട ചോദ്യം.. ഒരു തരത്തില്‍ മറ്റു രക്ഷസന്മാരില് നിന്നു കുട്ടിയെ രക്ഷിച്ചു..... ആ ജീവന്‍ എടുക്കണമായിരുന്നോ എന്നു ചോദിച്ചേക്കാം,.. ആ അമ്മയുടെ അപ്പോഴത്തെ മാനസീക അവസ്ഥയില്‍ വേണ്ട സംരക്ഷണമോ സുരക്ഷയോ അവര്‍ക്കും കുട്ടിക്കും കിട്ടാനില്ല എന്ന് വന്നപ്പോള്‍ ചെയ്ത കര്‍മ്മം . ...
ReplyDeleteചില നേരത്ത് ഈശ്വരന്റെ നിശ്ചയങ്ങള്‍ മനുഷ്യര്‍ക്ക് അളക്കാന്‍ ആവില്ലാ .....
കഥ പറഞ്ഞ രീതി നന്നായി ...വല്ലാതെ മനസ്സിനെ പിടിച്ചു കുലുക്കുന്ന തീം. പരത്തി പറഞ്ഞു ഗൌരവം ചോര്‍ന്നിട്ടില്ല കൊണ്സണ്‍ട്രേറ്റ് ആണ് .. ഒറ്റ ശ്വാസത്തില്‍ വായിക്കും....
കുഞ്ഞൂസ്, കഥാകാരി എന്നാ നിലയില്‍ ഇത് ഒരു വിജയം തന്നെ .. മാണിക്യം
സമൂഹം മുഴുവന്‍ തെറ്റെന്നു ഉറക്കെ പറഞ്ഞാലും ചില തെറ്റുകള്‍ മറ്റൊരു കോണിലൂടെ നോക്കുമ്പോള്‍ പലപ്പോഴും അതാണ് ശെരി അത് മാത്രമാണ് ശെരി എന്ന് തോന്നിപ്പോകും.. ഇവിടെയും അത് തന്നെ..
ReplyDeleteതെറ്റോ ശേരിയോ എന്തുമാകട്ടെ ആ നോവുന്ന മാതൃഹൃദയം മാത്രമേ ഞാനിവിടെ കാണുന്നുള്ളൂ...
നന്നായി അവതരിപ്പിച്ചിരിക്കുന്നു അഭിനന്ദനങ്ങള്‍
കുഞ്ഞൂസ്,
ReplyDeleteഇത് കഥ മാത്രമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
എഴുത്ത് അത്രക്ക് ഗംഭീരമായി..മനസ്സിൽ തോട്ടു.. ഇത്തരം സംഭവം ഒരെണ്ണം ഞാനും കേട്ടിട്ടുണ്ട്.. പക്ഷെ അവിടെ കുട്ടി ചെറുതല്ലായിരുന്നു.. എന്ന് മാത്രമല്ല.. അവർ അച്ഛന്നും മകളും ഏതാണ്ട് ഭാര്യ ഭർത്താക്കന്മാരെ പോലെ തന്നെ അമ്മയുടെ മുൻപിൽ ജീവിച്ചു എന്നതാണ്.. ഭീകരം അല്ലേ.. പെൺകുട്ടിയുടെ പ്രതികാരമായിരുന്നു അത് അച്ഛനോടുള്ള എന്നാ കേട്ടത്.. ഉള്ളതാണൊ എന്ന് ഉറപ്പില്ല കേട്ടോ
വായിച്ചിട്ട് വളരെ വിഷമം തോന്നി
ReplyDeleteഅയ്യോ .. എന്റെ കുഞ്ഞൂസേ രാവിലെ തന്നെ എന്‍റെ സപ്തനാഡികളും തളര്‍ന്നു...ഇത് കഥയായാല്‍ മതിയായിരുന്നു ..
ReplyDeleteഎനിക്കൊരു മോളുണ്ടായത്തിന് ശേഷം ഇതുപോലുള്ള വാര്‍ത്തകള്‍ കാണുമ്പോളൊക്കെ ഒരു ഞെട്ടലാണ്...
പക്ഷെ എത്രയായാലും ഒരു "അമ്മയ്ക്ക്" ഇതെങ്ങനെ സാധിക്കും.. ഇവിടെ തമിഴ്നാട്ടില്‍ പെണ്‍കുട്ടി ആണെന്ന് അറിഞ്ഞാല്‍ കള്ളിചെടിയുടെ പാല്‍ കൊടുത്ത് ജനിച്ച ഉടനെ കൊല്ലുമത്രേ... ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ല .. പക്ഷെ ഈയിടെ വന്ന പത്ര വാര്‍ത്ത അതിലും ഭീകരമായിരുന്നു...
that link didnt work - here is the link - http://timesofindia.indiatimes.com/india/Infanticide-in-Tamil-Nadu-Twin-girls-killed/articleshow/5103288.cms
ReplyDeleteനമ്മുടേത് crual ലോകം.
ReplyDeleteഎന്ത് പറയണമെന്നറിയില്ല. :(
ReplyDeleteജീവനെടുക്കാനധികാരം ജീവൻ തന്നവനു തന്നെ എങ്കിലും ആ അമ്മയ്ക്ക് മുന്നിൽ പറയാൻ വാക്കുകളില്ല.
പെറ്റ അമ്മ തന്നെ മകളുടെ മാനത്തിനു വില പറയുന്ന ഈ ലോകത്ത് എവിടെയാണു സുരക്ഷിതത്വം പൈതങ്ങൾക്ക് !!
ഹൃദയഹരിയായി ഈ കഥ (കഥ മാത്രമായിരിക്കട്ടെ എന്ന പ്രാർത്ഥനയൊടെ
ഇത് ഒരു കഥ മാത്രമാകട്ടെ എന്ന് ആശിയ്ക്കുന്നു. സമാനമായ സംഭവങ്ങള്‍ ഈ ലോകത്ത് നടക്കുന്നുണ്ടായിരിയ്ക്കാം
ReplyDeleteപെണ്ണിന്റെ മാനം എന്നത് അവളുടെ ചാരിത്ര്യമാണെന്ന് പുരുഷന്‍ പറഞ്ഞുവച്ചതിനെ അടിവരയിട്ടുറപ്പിക്കുന്ന തരത്തിലാണ് മിക്ക പെണ്ണെഴുത്തുകളും. ചാരിത്ര്യമാണ് പെണ്ണിന്റെ മാനം എന്ന് പറഞ്ഞാല്‍ ഇപ്പോഴത്തെ എല്‍ കെ ജി പിള്ളേരുപോലും ചിരിച്ച്പോകും. ഫെമിനിസമൊക്കെ വളര്‍ന്നിട്ടും ഇത്ര വരയേ എത്തിയുള്ളോ?
ReplyDeleteകുഞ്ഞൂസ്, ഒന്നും പറയാനില്ല, ഒരു വിങ്ങല്‍!
ReplyDeleteകഥ വായിച്ചപ്പോള്‍ സങ്കടമായി.!! കഥ കഥയായി കാണുകയാണെങ്കില്‍ കുഴപ്പം ഒന്നുമില്ല നല്ല കഥ തന്നെ. പക്ഷെ കഥയില്‍ മകളെ കൊല്ലാനുള്ള ന്യായം അംഗീകരിക്കാന്‍ കഴിയുന്നില്ല.!! ഇങ്ങനെ ബുദ്ധി വളരാത്ത മകളെ അമ്മമാര്‍ കൊല്ലാന്‍ തുടങ്ങിയാല്‍….?
ReplyDeleteഹോ കഥയാണല്ലോ അല്ലെ സമാധാനം. നന്നായിട്ട് എഴുതി. ഇപ്പോള്‍ അടുത്ത് നടന്ന സംഭവം അല്ലെ ഒരു മകള്‍ അമ്മയെ തൂങ്ങിമരിക്കാന്‍ സഹായിച്ചത്.ലോകത്ത് എന്തൊക്കെ നടക്കുന്നു.!!
ReplyDeleteഅമ്മേ.........
ReplyDeleteകഥയായാല്‍ നന്നായി അവതരിപ്പിച്ചു എന്നൊക്കെ പറയാം. എന്നാല്‍ ഈ പോസ്റ്റിന്റെ അവസാനത്തില്‍ വായനക്കാരോടൊരു ചോദ്യമുണ്ട്.അതിനുത്തരം കാണാന്‍ കഴിയുന്നില്ല.അമ്മ ചെയ്തതു ശരിയാണെന്നു പറയാന്‍ കഴിയില്ല.എന്നാല്‍ ഒരു പോംവഴി നിര്‍ദ്ദേശിക്കാനും കഴിയുന്നില്ല.ബുദ്ധി വളരാത്ത കുട്ടി കൂടിയാവുമ്പോള്‍.....
ReplyDeleteഎന്‍റെ മനസ്സ് വല്ലാതെ വേദനിപ്പിച്ചു ഈ കഥ....
ReplyDeleteഎന്തൊക്കെയോ എന്നെ അലട്ടുന്നു...
എന്തിനോടൊക്കെയൊ അമര്‍ഷം തോനുന്നു....
നല്ല ആഴമുള്ള കഥ......ആശംസകള്‍
ധര്‍മസങ്കടം എന്ന് മാത്രമേ എനിക്ക് പറയാനാവുന്നുള്ളു,കുഞ്ഞൂസ്...
ReplyDelete"കുഞ്ഞൂസ്"... നല്ല പേര്. ആ പേരു വിളിക്കുമ്പോള്‍ തന്നെ വല്ലാത്തൊരു അടുപ്പം തോന്നിപ്പോകുന്നു.
ReplyDeleteപരിചയപ്പെട്ടതില്‍ ഒരുപാട് സന്തോഷം.
ഈ കഥ മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞു. വല്ലാത്തൊരു അസ്വസ്ഥത...
ഇതൊരു നടന്ന സംഭവമാണോ അതോ സാങ്കല്‍പ്പികമാണോ?
കാരണമെന്തായാലും ഒരു ജീവന്‍ ഇല്ലാതാക്കാന്‍ ഒരു മനുഷ്യനും അവകാശമില്ല എന്നാണ് എന്റെ അഭിപ്രായം.
"മണിമുത്തുകള്‍" പെറുക്കാനായി ഈ തത്തമ്മ ഇനിയു ഇവിടെ വരും. :)
ആ അമ്മ ചെയ്തത് ശരിയല്ല എന്നാണെനിക്ക് തോന്നുന്നത്.ഒന്നും അറിവില്ലാത്ത ആപെൺകുട്ടി പിച്ചിച്ചീന്തപ്പെടുമ്പോൾ, അതിനു കാരണക്കാരൻ ആയവനെ നിയമത്തിന്റെ മുൻപിൽ എത്തിക്കുകയായിരുന്നു ആ അമ്മ ചെയ്യേണ്ടിയിരുന്നത്.സ്ത്രീകളെ (കുഞ്നുങ്ങളെപ്പോലും ) കാമക്കണ്ണുകളോടെ നോക്കുന്ന എല്ലാവരെയും അഴിയെണ്ണിക്കണം.അതിനു പകരം ആ കുഞ്ഞ് എന്തു പിഴച്ചു.അവൾക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശത്തെ പറ്റി ആ അമ്മ മറക്കരുതായിരുന്നു.
ReplyDeleteഇതു കഥയാകട്ടെയെന്നു പ്രാർഥിക്കുകയാണു. അമ്മ ചെയ്തത് തെറ്റാണെന്ന് തോനുന്നില്ല . .. നളെ ഈ അമ്മയുടെ കാലം കഴിഞ്ഞാൽ എന്തായിരിക്കും അതിന്റെ അവസ്ഥ .. .. ആരെയാണു ഈ കാലത്ത് വിശ്വസിക്കേണ്ടത് ... നല്ല അവതരണം... ആശംസകൾ..
ReplyDeleteഇത് എന്റെ അഞ്ഞുമോളെ കുറിച്ച് ആണോ കുഞ്ഞൂസേ എഴുതിയത് എന്ന് തോന്നുന്നു ....
ReplyDeleteഇത് വായിക്കുമ്പോള്‍ മനസിലൂടെ ഇതിലെ വരികള്‍ അല്ല ..എന്റെ അഞ്ഞുമോളുടെ മുഖമാണ് ..
ഏഴു വയസില്‍ പതിനാജു വയസിന്റെ വളര്‍ച്ച ....കണ്ണ് പോലും കാണില്ല ആ പാവത്തിന് ..
എന്റെ മനസ്സില്‍ ഒരു ഉള്ള ഭയം അല്ലട്ടുന്നു വെങ്ങില്‍ അത് ആ അഞ്ഞുമോളെ കുറിച്ച് മാത്രം ആണ് ..
ഇത് പോലെ അരുതാത്തത് ഒന്നും ഉണ്ടാവല്ലേ ............
കഥയുറവകള്‍ പെയ്യട്ടെ
ReplyDeleteവായിച്ചിട്ട് വളരെ വിഷമം തോന്നി. ഇത് ഭാവനയോ,
ReplyDeleteഅറിയില്ല, എന്താ പറയ്ക?
ReplyDeleteആ അമ്മയുടെ കണ്ണിൽ നിന്നു നോക്കിയാൽ തെറ്റു പറയാൻ വയ്യ എന്നാലും ചോദ്യങ്ങൾ ബാക്കിയാവുന്നു .മനസ്സിനെ വിഷമിപ്പിക്കുന്ന ശക്തി ഈ കഥക്കുണ്ട്
ReplyDeleteപ്രകാശേട്ടാ, ചില യാഥാര്‍ത്ഥ്യങ്ങള്‍ ഭാവനയെക്കാള്‍ വിചിത്രമാണ്.
ReplyDeleteസപ്ന,റാംജീ, ഹാഷിം,അരുണ്‍,മാണിക്യം ചേച്ചീ,നജീം,മനോരാജ്,അനില്‍ - വായനക്കും അഭിപ്രായത്തിനും നന്ദി.
ശ്രന്ജ്, സ്നോഫോള്‍, ബഷീര്‍,ശ്രീ , ശ്രീനു, ഒഴാക്കാന്‍,ഹംസ - എല്ലാവരോടും സ്നേഹത്തിന്റെ ഭാഷയില്‍ എന്റെ നന്ദി അറിയിക്കുന്നു.
ReplyDeleteഷാജി,എറക്കാടന്‍,ഇക്കാ,ഷെബീ, ഒരു നുറുങ്ങ് - നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്നും എനിക്ക് പ്രചോദനം....
ReplyDeleteവായാടി - ഈ സന്ദര്‍ശനത്തിനും സൌഹൃദത്തിനും സ്നേഹോഷ്മളമായ നന്ദി.
ReplyDeleteകാന്താരിക്കുട്ടി - എന്റെ പ്രിയ സഖിക്കു നന്ദി പറയേണ്ടതില്ലല്ലോ...
ഉമ്മു അമ്മാ, ദിലീജ്, ആയിരത്തിയൊന്നാംരാവ്, അമീന്‍, വഷളന്‍, വിനുസ് - എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി, എന്റെ ബ്ലോഗില്‍ വന്നതിനും അഭിപ്രായം അറിയിച്ചതിനും.....
പാവം.
ReplyDeleteഒന്നും പറയുന്നില്ല !
ReplyDeleteഇത് കഥയാണ് എന്നു ഞാന്‍ വിശ്വസിച്ചോട്ടെ!വളരെ നല്ല എഴുത്ത്.
ReplyDeleteഇതൊരു കഥയായിട്ടാണു കുഞ്ഞൂസ് കരുതുന്നതെങ്കില്‍ ഒരുപാട് മുന്നേറാനുണ്ട്, നിരന്തരമുള്ള വയന അ,എഴുത്തിലൂടെ അത് സാധിച്ചെടുക്കാം.
ReplyDeleteപക്ഷെ ഇതില്‍ പറയുന്ന സംഭവം, തികച്ചും ഞെട്ടിക്കുന്നതാണോ എന്നു ചോദിച്ചാല്‍ ഞാന്‍ പറയും അല്ല എന്ന്.
കാരണം, അമമയുടെ മുലകുടിച്ചു കിടക്കുന്ന പിഞ്ചുകുഞ്ഞിനെ എടുത്തുകൊണ്ടുപോയി ബലാല്‍ക്കാരം ചെയ്ത നാടാണിത്. സെമിത്തേരിയിലടക്കം ചെയ്ത യുവതിയുടെ ജഡം മാന്തിയെടൂത്ത് ഭോഗിച്ചവരുടെ നാടാണിത്. ദേഹമാസകലം പൊള്ളലേറ്റ് ആശുപത്രിയില്‍ കിടന്ന പെണ്ണിനെ മാനഭംഗപ്പെടുത്തിയവരുടെ നാടാണിത്.
അഛന്റെ മക്കളെ പ്രസവിക്കേണ്ടി വന്ന പെണ്മക്കള്ളുള്ള നാടാണിത്.
അഛനാല്‍ ബലാല്‍ക്കാരം ചെയ്യപ്പെടാതിരിക്കാന്‍ അയല്‍വീട്ടില്‍ രാത്രികഴിക്കേണ്ടി വരുന്ന പെണ്മക്കളുടെ നാടാണിത്.
പക്ഷെ ആ അമ്മയ്ക്ക് കൊല്ലല്‍ മാത്രമായിരുന്നില്ല മാര്‍ഗ്ഗം, കൂടെ കൊണ്ടുനടക്കാമായിരുന്നു.
അല്ലങ്കില്‍ അവര്‍ക്കും തീരാമായിരുന്നു. എം.റ്റി. എഴുതിയ സദയം എന്ന സിനിമയില്‍ സത്യനാഥന്‍ എന്ന കഥാപാത്രം ഇത്തരം മാനസിക്കാവസ്ഥയിലാണ്.
സിമോണ്‍ ദ ബൊവ്വാറിന്റെ ആത്മകഥയില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സ്ത്രീകള്‍ പുറത്തിരങ്ങുമ്പോള്‍ അടിവസ്ത്രങ്ങള്‍ക്ക് പകരം ഇരുമ്പു കവചങ്ങള്‍ ധരിക്കുന്നതിനെക്കുറിച്ചെഴുതുന്നുണ്ട്. നമ്മുടെ നാട്ടിലും അത് അനിവാര്യമാണ്.
പക്ഷെ മാറത്തും ഇരുമ്പു കവചം എങ്ങനെ ധരിക്കും അല്ലെ.
ശരിക്കും CRUEL ....എന്ത് എഴുതാന്‍ ....സൂക്ഷിക്കുക ...മക്കളെ കണ്ണിലെ കൃഷ്ണ മണി പോലെ ...എന്നിരുന്നാലും കൊല്ലരുതായിരുന്നു ...സുഹൃത്ത് ഹംസ പറഞ്ഞ പോലെ " ഇങ്ങനെ ബുദ്ധി വളരാത്ത മകളെ അമ്മമാര്‍ കൊല്ലാന്‍ തുടങ്ങിയാല്‍….?"...അത് ചെയിതവനെ കൊന്നിരുനെങ്കില്‍ ഒരു പക്ഷെ ഒരു ഞരമ്പ് രോഗിയെ കൊലപ്പെടുത്തി എന്ന് ആശ്വസിക്കാം ആയിരുന്നു ആ അമ്മക്ക് ...അതില്‍ ഒരു നീതി ഉണ്ടായിരുന്നു ...ഒരു അമ്മയ്ക്കും ഒരു കുടുംബത്തിനും ഈ ഗതി ഉണ്ടാവാതിരിക്കട്ടെ എന്ന് മാത്രം പ്രാര്‍ത്ഥന ...
ReplyDeleteഅത് ചെയ്തയാളെ അവരും നിയമവും വെറുതേ വിട്ടോ?
ReplyDeleteമാധ്യമങ്ങള്‍ സചിത്രം ഇതാഘോഷിച്ചില്ലേ?
കുഞ്ഞൂസേ, ആ വാര്‍ത്ത മനസിനെ ''മദിച്ചു''കൊണ്ടിരിക്കുകയാണോ ഇപ്പോളും?
ReplyDeleteeuthanasia- ചില രാജ്യങ്ങളില്‍ എങ്കിലും നിയമ വിധേയമാകുന്നത് വെറുതെയല്ല.
കുഞ്ഞൂസ് , പിടചിലോടുകൂടിയാണ് ഞാനിതു
ReplyDeleteവായിച്ചു തീര്‍ത്തത്. സത്യമായിരിക്കല്ലേയെന്ന
പ്രാര്‍ത്ഥനയോടുകൂടിയും.
കഥയായാലും ഭാവനായായാലും വായിച്ചപ്പോൾ സങ്കടം തോന്നി . ഇങ്ങനെയൊരു കടും കൈ ചെയ്യുന്ന സമയം ആ അമ്മമനസ്സ് എത്രത്തോളം സങ്കടപ്പെട്ടുകാണും..എന്നാലും അവർ ചെയ്തത് തന്നെയാണ് ശരി ഒരുനിമിഷംകൊണ്ട് സ്വന്തം മകളെ മാംസ തീനികൾ നിറഞ്ഞ ഈ ലോകത്തിൽ നിന്നും രക്ഷപ്പെടുത്തിയല്ലോ....... സമാന സംഭവങ്ങൾ ഇനിയും ഉണ്ടാകാതിരിക്കട്ടെയെന്നു ആശിക്കാം.............
ReplyDeleteകുഞ്ഞൂസ്...(എന്റെ കുഞ്ഞുമോനെ വിളിക്കുന്നതിങ്ങനെയാ)
ReplyDeleteഇതു കഥതന്നെയായിരിക്കണേയെന്ന് ആശിക്കുമ്പോഴും ഇതും കണ്മുന്നിൽ കണ്ടു തുടങ്ങിയിരിക്കുന്നല്ലോ എന്നൊരു വ്യഥയും.
ഈ എഴുത്തിന് ഭാവുകങ്ങൾ!
എന്റെ ബ്ലോഗില്‍ വന്നതിനും അഭിപ്രായം അറിയിച്ചതിനും എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി!
ReplyDeleteഅമ്മ മകളെയും മകള്‍ അമ്മയെയും കൊന്ന സംഭവങ്ങള്‍ പത്രങ്ങളില്‍ വായിച്ചിട്ടുണ്ട്. ഈ പോസ്റ്റ് മനസ്സില്‍ വേദന ഉന്നര്‍ത്തി.
ReplyDeleteവായിച്ച് നഖക്ഷതത്തിന്‍റെ ഭാഗത്തെത്തിയപ്പോള്‍ ഉളിലൂടെ ഒരു കൊള്ളിയാന്‍ പാഞ്ഞു പോയി.മനസ്സ് ദാ ഇതെഴുതുമ്പോഴും പിടയുന്നുണ്ട് കുഞ്ഞൂസേ.
ReplyDeleteതാങ്ങും തണലുമാകേണ്ടവന്‍ കൂടെയില്ല.ഉറ്റവരെന്ന് കരുതിയവരുടെ ഉള്ളിലുള്ള കുടിലത തിരിച്ചറിയുമ്പോള്‍ ഒരു സാധാ സ്ത്രീയായ ഒരമ്മയുടെ മാനസിക നിലവാരം വെച്ച് അവര്‍ പ്രവര്‍ത്തിച്ചു.അവര്‍ ചെയ്യേണ്ടിയിരുന്നത് അതായിരുന്നില്ലെങ്കിലും...
'ഗുല്‍മോഹറിലെ ഇന്ദുചൂഢന്മാര്‍' അഭ്രപാളികളിലല്ലാതെ ഈ ലോകത്ത് നമ്മുടെയൊക്കെ ഇടയില്‍ അവതരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ദുഷിച്ച ഈ ലോകക്രമത്തെ മാറ്റിയെഴുതാനാവുമോ എന്ന സന്ദേഹം പ്രസക്തമല്ല.ചില ദുഷിച്ച ജന്മങ്ങള്‍ക്ക് പൂര്‍ണ്ണ വിരാമം കുറിക്കാനായേക്കാം.സുരേഷ് മാഷ് കമന്‍റിയ ഒട്ടനവധി സംഭവങ്ങളിലും കാലം ആവശ്യപ്പെടുന്നത് ഇന്ദുചൂഢന്മാരെത്തന്നെയാണ്.
കാന്താരിക്കുട്ടിയുടേയും ആഥിലയുടേയും കമന്‍റ് പ്രസക്തമാണ്.ആദ്യായിട്ടാണിവിടെ.ഇതൊരു കഥയായി തോന്നുന്നില്ല.ഇത്തരം സംഭവങ്ങളെ സമൂഹ മനസ്സാക്ഷിക്ക് മുന്നില്‍ കൊണ്ട് വരാനുള്ള ശ്രമത്തിന് അഭിനന്ദനങ്ങള്‍.
എന്റെ ബ്ലോഗിലേക്ക് എതിനോക്കിയതില്‍ സന്തോഷം. പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കാം.
ReplyDeleteമനസ്സ് വേദനിച്ചു. എന്ത് പറയണമെന്നറിയാതെ രണ്ടു നിമിഷം ഇരുന്നു പോയി.
ReplyDeleteബുദ്ധിമാന്ദ്യം സംഭവിച്ച ഒരു പെണ്‍കുട്ടി ഇത്തരത്തില്‍ പീടനത്തിനു ഇരയായത് ഒരിക്കല്‍ പത്രത്തില്‍ വായിച്ച ഒരോര്‍മ്മ. "പ്രബുദ്ധമായ" കേരളത്തിലാണ് അതും സംഭവിച്ചത്. നമ്മള്‍ ലജ്ജിക്കണം.
ഹൂ.. വല്ലാതെ അസ്വസ്ഥമാക്കിക്കളഞ്ഞു മനസ്സിനെ..
ReplyDeleteഅത്തരം കുട്ടികളെയും കൊണ്ട് ജീവിക്കുന്ന അമ്മമാരെ കാണുമ്പോള്‍ അങ്ങേയറ്റം സങ്കടം തോന്നാറുണ്ട്.ഇക്കാലത്ത് ശ്രദ്ധേയമായ ഒരു വിഷയമാണ് കുഞ്ഞൂസ് പുറത്തു കൊണ്ട് വന്നത്.കഥയാണെങ്കിലും.
ReplyDeleteഞാൻ എന്ത് കമന്റാണ് എഴുതുക ?.. മനസ്സ് ആകെ വല്ലാണ്ടായി..
ReplyDeleteഅവസാന ചോദ്യം. അതിനുള്ള മറുപടി ആണ് മനസ്സിനെ മഥിച്ചത്.
ReplyDeleteഈ അമ്മയോട് നാം സമൂഹം എന്ത് പറയും?
ആരാണ് അതിനുത്തരം പറയേണ്ടത്? മനസാക്ഷി നഷ്ടപ്പെട്ട സമൂഹമോ?
അതോ പിചിചീന്താന്‍ കാത്തിരിക്കുന്ന സമൂഹമോ? ലജ്ജിക്കേണ്ടിയിരിക്കുന്നു നാം?
ഹൃദയസ്പര്‍ശിയായ കഥ. ഇന്ന് നടന്നതും നാളെ നടക്കുന്നതും. എന്നും കാണുന്നതും !
ReplyDeleteബുദ്ധിവളര്‍ച്ചയില്ലാത്ത, ഈ ലോകത്തിന്റെ കപടതകള്‍ തിരിച്ചറിയാനാവാത്ത എന്റെ മോളെ ഈ നരകത്തില്‍ നിന്നും രക്ഷപ്പെടുത്തിയത് തെറ്റാണോ?
ReplyDeleteഉത്തരം കണ്ടെത്താനാവത്ത ഒരു ചോദ്യവുമായി അവസാനികുന്ന ആ അമ്മയുടെ മനസ്സ് ആർക്കു കാണാം.........
ഈ ലോകത്തിന്റെ അമ്മമാർക്കു എന്ത് ഉത്തരമാകും കൊടുക്കാനാവുന്നത്........
വളരെ ഹൃദയസ്പർശമായ് കേട്ടോ....
കുഞ്ഞൂസ്, വളരെ ഹ്ര്'ദയസ്പ്ര്'ക്കായി തോന്നി.തിരഞ്ഞെടുത്തവിഷയവും അവതരണവും നന്നായി. ആ കുഞ്ഞു മാറിടത്തില്‍ കണ്ട ദന്തക്ഷതങ്ങളും നഖക്ഷതങ്ങളുമാണ്' നമ്മുടെ സമൂഹത്തിലെ കറുത്ത പാടുകള്‍.
ReplyDeleteമനസ്സ് ഉലച്ചു കളഞ്ഞു...
ReplyDeleteഒന്നും മിണ്ടുന്നില്ല...കേട്ടൊ
ലോകം വിചിത്രം. പണ്ടൊക്കെ ഇത്തരം കാര്യങ്ങള്‍ വെളിയില്‍ വരില്ലായിരുന്നു. ഇപ്പോള്‍ മാധ്യമങ്ങള്‍ ധാരാളമായതോടെ എല്ലാം വാര്‍ത്തയായി തുടങ്ങിയെന്നു മാത്രം. മനുഷ്യരില്‍ നിന്നും സംസ്കാരം ഒഴുകിപ്പോയി പകരം ആസക്തി മാത്രം ബാക്കിയാവുന്ന ഈ ആസുരലോകത്തു നിന്നും കുഞ്ഞിനെ രക്ഷപെടുത്തിയ അമ്മയുടെ മാനസികാവസ്ഥയെ എങ്ങെനെ കുറ്റപ്പെടുത്തും?
ReplyDeleteബുദ്ധിവളർച്ച ഇല്ലാത്തത് ഒരു വിഷയമേ ആകുന്നില്ല കഥയിൽ..... പക്ഷെ കഥാസാരം മനസിനുണ്ടാക്കിയ വേദന എന്നെ നീററികൊണ്ടിരിക്കുന്നു.....
ReplyDelete\\Old friend//
ഹൃദയസ്പര്‍ശിയായ കഥ.
ReplyDeleteആദ്യമായി .ഇത് വഴി വന്നതും ..ആദ്യം കണ്ടതും ക്യാമറ കണ്മിഴിച്ചപോള്‍ എന്നുള്ളതും ആണ് .സത്യം പറഞ്ഞാല്‍ ഞാന്‍ ഒന്ന് ഞെട്ടി .ഇതൊക്കെ നമ്മുടെ നാട്ടില്‍ ഉള്ളത് തന്നെയോ ???അത് കഴിഞ്ഞു ഈ പോസ്റ്റ് വായിച്ചു പറയാന്‍ ഉള്ളത് മുഴുവന്‍ എല്ലാവരുമായി പറഞ്ഞും കഴിഞ്ഞു .ഇനിയും ഇതുപോലെ മനസ് തുറക്കുന്ന പലതും എഴുതുവാനും കഴിയട്ടേ .................ആശംസകള്‍ .തീര്‍ച്ചയായും ഇത് വഴി ഞാന്‍ വരും .
ReplyDeleteവായാടി പറഞ്ഞപോലെ ഈ പേര് ''കുഞ്ഞൂസ് ''ഒരു ചെറിയ അടുപ്പം എനിക്കും തോന്നി ...പക്ഷേ ഇതില്‍ പറയുന്നത് മുഴുവന്‍ വലിയ കാര്യവും ആണല്ലോ ?????????????
ഹൃദയത്തില്‍ തട്ടി. ഓരോരുത്തരും ഓരോരോ വിധത്തില്‍ ചിന്തിക്കുന്നു.
ReplyDeleteപക്ഷെ ഈ അമ്മ ഇങ്ങനെ ചെയ്തു. അയാളെ നിയമത്തിനു മുമ്പില്‍
കൊണ്ടുവരുത്താം. അല്ലെങ്കില്‍ കൊല്ലാം പക്ഷെ വീട്ടില്‍ ഇല്ലാത്ത
സുരക്ഷിതത്വം വേറെ എവിടെ കിട്ടാന്‍?
കുഞ്ഞൂസ്..........
ReplyDeleteമക്കൾ പെയ്തുതോരാത്ത മഴക്കാലമാണു....
വിട്ടുപോയവർ എന്നും ഒർക്കും
പശ്ചാത്തപിക്കും..
കുഞ്ഞൂസ് എന്ന അമ്മ..
കുഞ്ഞൂസ് എന്നവിപ്ളവകാരി...
കുഞ്ഞൂസ് എന്ന അതിജീവനത...
കുഞ്ഞൂസ് എന്റെ കൂട്ടുകാരിയും
എഴുത്തുകാരിയുമാകുന്നു....
വീണ്ടൂം വരും....
അനുഭവമാണൊ ചേച്ചി ?
ReplyDeleteശരി മോനെ പോകാം" അവന്റെ കൈകളില്‍ താങ്ങി എഴുന്നേല്‍ക്കുമ്പോള്‍ അറിയാതെ ഒരു കരുത്ത് തന്നിലേക്കും പടരുന്നത്
ReplyDeleteശരിയാണ്. നല്ല മക്കള് എന്നും അമ്മക്ക് കരുത്ത് തന്നെയാണ്.
വൈകി വന്നതിനു മാപ്പ് . കണ്ണു നനയിക്കുന്നുന്ട്ട് ഈ എഴുത്ത്.
ReplyDeleteകഥ വായിച്ചു
ReplyDeleteഎന്ത് പറയണം എന്നു എനിക് അറിയില്ല.(അച്ഛന്‍ പോകട്ടെ അമ്മെ , അമ്മക്ക് ഞാനുണ്ട് ” വിഷ്ണു പറഞ്ഞു, )
കൈരളി ടിവിയിൽ മാമ്പഴം എനൊരു പരിപാടിയിൽ സുഗതകുമാരി ടീച്ചറീന്റെ ഒരു കവിത ചൊല്ലി കേട്ടു(“കൊല്ലേണ്ടതെങ്ങിനെ” എന്നാണ് കവിതയുടെ പേര് എന്നു തോന്നുന്നു)
ReplyDeleteബുദ്ധിമാന്ദ്യം സംഭവിച്ച ഒരു മകളുടെ അമ്മ ചോദിക്കുന്നതാണത്.ഞാനിനി അധികകാലം ജീവിച്ചിരിക്കില്ല.ഞാൻ ഇവളെ ആരെ ഏൽപ്പിച്ചിട്ടു പോകും.അതുകൊണ്ട് ഇവളെ കൊല്ലേണ്ടതെങ്ങനെ എന്നു പറഞ്ഞു തരൂ എന്നാണ് ആ അമ്മ ചോദിച്ചത്.
ആ കവിതയുടെ ശ്രോതാവായി സുഗതകുമാരി ടീച്ചറുമുണ്ടായിരുന്നു.ആ കവിത കേട്ട് ടീച്ചർ കരയുകയായിരുന്നു.ടീച്ചറിന്റെ മുന്നിൽ വന്ന ഒരമ്മയുടെ ചോദ്യം കേട്ട് വിറങ്ങലിച്ചിരുന്ന അവസ്ഥയിൽ എഴുതിയതാണ് ഈ കവിത എന്ന് ടീച്ചർ പറഞ്ഞപ്പോൾ എനിക്കും തോന്നി,
ഈ സമൂഹത്തിൽ ഒരുപാട് അമ്മമാർ ചോദിക്കുന്നുണ്ടാകണം “ഇവളെ കൊല്ലേണ്ടതെങ്ങനെ എന്ന്”
നല്ല എഴുത്ത്.വായിച്ചപ്പൊ സങ്കടം തോന്നി.കഥ മാത്രമാകട്ടെ എന്നഗ്രഹിക്കുന്നു.
ReplyDeleteഅവള്‍ക്കു ഒരു കൂടപിറപ്പ് ഉണ്ടായിരുന്നെങ്കില്‍......
ReplyDeleteal d best. njangalude wesitil ee katha kodukuunnu. ethirpillalo.
ReplyDeletelink
http://www.marunadanmalayalee.com/innerpage.aspx?id=8952&menu=68&top=33&con=False
thanku
ഹൃദയസ്പര്‍ശിയായ കഥ.
ReplyDeleteവായിച്ചിട്ട് വളരെ വിഷമം തോന്നി..
കഥ മാത്രമാകട്ടെ എന്നഗ്രഹിക്കുന്നു.