ജോലിത്തിരക്കിനിടയിലാണ് അന്നത്തെ മെയിലുകളുമായി ഓഫീസ് ബോയ് വന്നത്. എല്ലാം ഒന്നോടിച്ചു നോക്കി മേശപ്പുറത്തു തന്നെ വച്ചു. പിന്നെ തിരക്കുകള്‍ ഒന്നൊതുങ്ങിയപ്പോഴാണ് കത്തുകള്‍ വീണ്ടും കയ്യിലെടുത്തത്. മിക്കതും ഔദ്യോഗിക കത്തുകള്‍ തന്നെ. അതിനിടയില്‍ പേര്‍സണല്‍ എന്നെഴുതിയ ഒരു കവര്‍! തിരിച്ചും മറിച്ചും നോക്കിയിട്ടും പരിചയമില്ലാത്ത കൈപ്പടയും അഡ്രസ്സും... ആരാവും എന്ന ആകാംക്ഷയില്‍ അത് തന്നെ ആദ്യം തുറന്നു. ഉള്ളില്‍ വീണ്ടും ഒരു കവറും കൂടെ ഒരു കുറിപ്പും! കുറിപ്പ് തുറന്നു.
പ്രിയപ്പെട്ട മാമന്,
ഞാന്‍ അമ്മു എന്ന് എന്റെ അമ്മ വിളിക്കുന്ന ജോസഫീന! എന്റെ അമ്മയെ മാമന്‍ അറിയും, വാവയെന്നു മാമന്‍ വിളിക്കുന്ന മാമന്റെ കുഞ്ഞാറ്റയെ മറന്നു കാണില്ലല്ലോ, മറക്കാന്‍ മാമനോ കുഞ്ഞാറ്റക്കോ കഴിയുകയുമില്ലല്ലോ. ആ ബന്ധത്തിന്റെ ആഴം ഞാന്‍ അറിയുന്നത് ഈയടുത്താണ്.
അമ്മു, തന്റെ വാവയുടെ മകള്‍. പെട്ടന്ന് ഉള്ളില്‍ ഒരു സമുദ്രം തിരയടിക്കുന്നത് പോലെ, വിവിധ വികാരങ്ങള്‍.... കത്ത് കയ്യിലിരുന്നു വിറ കൊള്ളുന്നു. അറിയാതെ കണ്ണ് തുളുമ്പിപ്പോയി. സമനില വീണ്ടെടുക്കാന്‍ നിമിഷങ്ങള്‍ ഏറെയെടുത്തു. വീണ്ടും കത്തിലെ വരികളിലൂടെ.....
ഈയിടെ എന്റെ കല്യാണം നിശ്ചയിക്കുന്നത് വരെ എന്റെ അമ്മ ഒരു അനാഥയാണ് എന്നു തന്നെയാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ്, തന്റെ കുഞ്ഞേട്ടനോട് അമ്മുവിന്‍റെ കല്യാണം പറയേണ്ടേ എന്നു പപ്പാ അമ്മയോടു ചോദിക്കുന്നത് കേട്ടത്. പെട്ടന്ന് അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയത് എന്നിലും ആകാക്ഷയുണര്‍ത്തി. ആരാ ഈ കുഞ്ഞേട്ടന്‍ എന്ന എന്റെ ചോദ്യത്തിന് അമ്മയോ പപ്പയോ മറുപടി പറഞ്ഞില്ല.പകരം പപ്പാ ഒരു ചെറിയ ബ്രീഫ്കേസ് എടുത്തു കൊണ്ട് വന്നു എന്റെ മുന്നില്‍ വച്ചു. പൊട്ടിക്കരയാതിരിക്കാന്‍ സാരിത്തുമ്പു വായില്‍ തിരുകി അമ്മ മുറി വിട്ടു പോവുകയും ചെയ്തു. പപ്പയാണ് ആ പെട്ടി തുറന്നത്. അതിനുള്ളില്‍ മുഴുവന്‍ കത്തുകളായിരുന്നു. ഒരായിരം കത്തുകള്‍ ! ഒരിക്കലും മേല്‍വിലാസക്കാരനെ തേടി പോകാത്ത കത്തുകള്‍ ! വളരെ അടുക്കോടെയും ചിട്ടയോടും കൂടെ തീയതിയനുസരിച്ചു ശ്രദ്ധയോടെ സൂക്ഷിച്ചിരിക്കുന്ന കത്തുകള്‍. അവയൊക്കെ വായിക്കാനായി എന്നെ തനിയെ വിട്ടു പപ്പയും മുറി വിട്ടു പോയി.
ആ കത്തുകള്‍ എന്റെ അമ്മയുടെ ജീവിതമായിരുന്നു. പപ്പയോടും എന്നോടുമുള്ള അമ്മയുടെ സ്നേഹത്തിലും കുഞ്ഞേട്ടനോടുള്ള സ്നേഹമാണ് പ്രതിഫലിച്ചിരുന്നത് എന്നും ഞാന്‍ ആ കത്തുകളിലൂടെ അറിഞ്ഞു. എന്റെ ജനനം മുതലുള്ള ഓരോ കുഞ്ഞു കാര്യങ്ങളും കുഞ്ഞേട്ടനുമായി പങ്കു വച്ചു കൊണ്ടുള്ള കത്തുകള്‍, എന്റെയും കണ്ണുകളെ നനയിച്ചു. ഇത്രയും സ്നേഹവാനായ ഈ കുഞ്ഞേട്ടന്‍ എന്തു കൊണ്ടാണ് കുഞ്ഞാറ്റയെ തേടി ഒരിക്കലും വരാതിരുന്നത് എന്നതും എന്നെ ആകെ കുഴക്കുന്നു.
വിവാഹം കഴിഞ്ഞു അമേരിക്കയിലേക്ക് പോകുന്നതിനു മുന്‍പ് എന്റെ സ്നേഹമയിയായ അമ്മക്ക് ഞാന്‍ എന്തു സമ്മാനമാണ് കൊടുക്കേണ്ടതെന്നു പലവട്ടം ആലോചിച്ചിട്ടുണ്ട്.എന്നാല്‍ ഇപ്പോള്‍ എനിക്കതിനു വ്യക്തമായ ഒരു ഉത്തരം ഉണ്ട്, എന്റെ അമ്മയുടെ പ്രിയപ്പെട്ട ഈ കുഞ്ഞേട്ടനെക്കാള്‍ വലിയൊരു സ്നേഹസമ്മാനം വേറെ എന്തുണ്ട് ഈ ലോകത്തില്‍?
പ്രിയപ്പെട്ട മാമാ,എന്റെ ഈ അപേക്ഷ സ്വീകരിക്കില്ലേ? എന്റെ വിവാഹത്തിന് മാമന്‍ വരില്ലേ..വാവയുടെ അമ്മുവിനെ അനുഗ്രഹിക്കില്ലേ? (അമ്മു, മാമന്‍ എന്നെ വിളിക്കാന്‍ പണ്ടേ കരുതി വച്ചിരുന്ന പേരാണ് എന്നു ഇന്ന് എനിക്കും അറിയാം.)
ഏറെ പ്രതീക്ഷകളോടെയും സ്നേഹത്തോടെയും
മാമന്റെ അമ്മു
കൂടെയുള്ള കല്യാണക്കുറിയിലെ അക്ഷരങ്ങള്‍ കണ്ണീര്‍ പാടയിലൂടെ അവ്യക്തമാവുമ്പോള്‍, അമ്മുവിന്‍റെ കല്യാണത്തിന് പോകണം എന്നു ഉള്ളില്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു.
* * * **********************
കാറിന്റെ പിന്‍സീറ്റില്‍ പുറത്തേക്ക് നോക്കിയിരുന്നു. നീണ്ട് പരന്ന് കിടക്കുന്ന തെങ്ങിന്‍തോപ്പുകള്‍ക്കിടയിലൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന ടാര്‍ നിരത്ത്. ഡ്രൈവര്‍ കാര്‍ നിര്‍ത്തി ആരോടോ വഴി ചോദിച്ചു. വയലിനു നടുവിലൂടെ പോകുന്ന ചെമ്മണ്‍പാതയിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ നിരത്തിന്റെ അങ്ങെ അറ്റത്ത് വിവാഹപന്തലും ആളുകളെയും കാണാന്‍ തുടങ്ങി. ദൂരെ നിന്ന് തന്നെ വലിയൊരു നാലുകെട്ടിന്റെ ഗോപുരം കാണാമായിരുന്നു. അടുത്തെത്തിയതോടെ വിശാലമായ മുറ്റത്ത് കെട്ടിയുര്‍ത്തിയ അലങ്കരിച്ച പന്തല്‍ , നിറയെ വിരുന്നുകാര്‍. ചുറ്റും അപരിചിതരായ ആള്‍ക്കാര്‍...
പൊടുന്നനെയാണ് വെളുത്തു അല്പം തടിച്ച ഒരു സ്ത്രീ അടുത്തേക്ക് ഓടിയെത്തിയത്. അടുത്തെത്തിക്കഴിഞ്ഞേ മനസ്സിലായുള്ളു, എന്റെ വാവ, എന്റെ കുഞ്ഞാറ്റ!
നേരേ മുന്നില്‍ വന്ന് ഒരു നിമിഷം അവള്‍ നിന്നു, കണ്ണുകളില്‍ അവിശ്വസനീയതയും, ആഹ്ലാദവും ഒക്ക മാറി മാറി പ്രതിഫലിക്കുന്നുണ്ടായിരുന്നു. പൊടുന്നനെ പൊട്ടിക്കരഞ്ഞുകൊണ്ട് അവളെന്റെ കാലുകളിലേക്ക് വീണു,
‘എന്റെ കുഞ്ഞേട്ടന്‍ വന്നല്ലോ, ഈ വാവയോട് പൊറുത്തല്ലോ ...’
വാവയെ പിടിച്ചെഴുന്നേല്‍പ്പിച്ച്, ചേര്‍ത്ത് പിടിച്ച് മെല്ലെ കവിളില്‍ തലോടി . പെട്ടെന്ന് അവള്‍ കണ്ണുകള്‍ തുടച്ച്, എന്റെ കൈ പിടിച്ച് വലിച്ച് ആള്‍ക്കാരുടെയിടയിലൂടെ ഒരു കൊച്ചുകുട്ടിയേപ്പോലെ മുന്നോട്ട് നടന്നു. ഇതെല്ലാം കണ്ട്കൊണ്ട് നിന്നിരുന്ന അവളുടെ ഭര്‍ത്താവിന്റെ അടുത്തെത്തി വാവ പറഞ്ഞു,
‘നോക്കു ജോസച്ചായാ, എന്റെ കുഞ്ഞേട്ടന്‍ വന്നു’
പുഞ്ചിരിച്ചു കൊണ്ട് ജോസിന്റെ നേര്‍ക്ക് കൈനീട്ടാന്‍ ഒരുങ്ങുമ്പോഴേക്കും വാവ എന്റെ കൈപിടിച്ച് വലിച്ച് അകത്തേക്ക് നടന്ന് കഴിഞ്ഞിരുന്നു. പൊടുന്നനെ അവള്‍ കുഞ്ഞേട്ടന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങി നടന്നിരുന്ന പഴയ വാവയായത് പോലെ!
അകത്തേ മുറിയില്‍ സര്‍വ്വാഭരണവിഭൂഷിതയായി, മണവാട്ടിയായി ഒരുങ്ങിയിരിയ്ക്കുന്ന അമ്മുവിന്റെ അടുത്തേക്കാണ് വാവ എന്നെ കൂട്ടിക്കൊണ്ടുപോയത്.
‘മാമന്‍...’ അവള്‍ അടുത്തേക്ക് വന്നു. ‘എനിക്കറിയാമായിരുന്നു മാമന്‍ വരുമെന്ന്’...’
‘മോളേ മാമന് ദക്ഷിണ കൊടുക്കൂ’
കാലില്‍ തൊട്ടു നമസ്കരിച്ച അമ്മുവിന്റെ തലയില്‍ തൊട്ടനുഗ്രഹിച്ച്, ചേര്‍ത്ത് പിടിച്ച് മുര്‍ദ്ധാവില്‍ ചുംബിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.
angane nalloru paryavasanam undayi alle...
ReplyDeletenannayirikkunnu kunjechi...
kunjechiyude aniyans
ഒരിക്കലും മേല്‍വിലാസക്കാരനെ തേടി പോകാത്ത കത്തുകള്‍ !
ReplyDeleteഇഷ്ടമായി.... അഭിനന്ദനങ്ങൾ...
കുഞ്ഞാറ്റയും കുഞ്ഞേട്ടനും വീണ്ടും മനസ്സിൽ ഇടം തേടി...ഇതു തന്നെയാ നല്ലത് കേട്ടോ....
ReplyDeleteനല്ല കഥ ...
ReplyDeleteഇഷ്ട്ടായി ...
വായിച്ചു തീർന്നപ്പോൾ ഒരു സന്തോഷം തോന്നി,കുഞ്ഞാറ്റയും കുഞ്ഞേട്ടനും സന്തോഷിക്കുന്നതു കണ്ട്..
ReplyDelete:)
ReplyDeleteഅതെ ഈ എഴുതിയതാണ് അതീവ ഹൃദ്യമായി തോന്നിയത്..ശുഭ പര്യവസായി...എനിക്കേറെ ഇഷ്ട്ടമായി...
ReplyDeleteശുഭം .സന്തോഷം
ReplyDeleteവാവയുടെ ആ സന്തോഷം കണ്ണില്‍ കാണുന്നു..
ReplyDeleteഅമ്മുവിന് ഇതിലും നല്ലൊരു വിവാഹ സമ്മാനം കിട്ടാനുണ്ടോ?
കുഞ്ഞേട്ടന്റെയും,കുഞ്ഞാറ്റയുടെയും കഥക്ക് മനോഹരമായ അന്ത്യം.
സഹോദരങ്ങള് തമ്മില്‍ ചെറിയ അഭിപ്രായവിത്യാസങ്ങള്‍ ആണെങ്കില്‍ പോലും അതു നൊമ്പരമുളവാക്കും. വീണ്ടും ഒന്നിക്കുമ്പോള്‍ ഉണ്ടാവുന്ന സന്തോഷം വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല.കഥയില്‍ പോലും സഹോദരങ്ങള്‍ പിരിയുന്നത് സഹിക്കാന്‍ വിഷമം!! എന്നുമെന്നും സഹോദരങ്ങള്‍ ഒന്നിച്ചു തന്നെയിരിക്കട്ടെ.....
ReplyDeleteGood story da
ReplyDeleteകുഞ്ഞാറ്റ എത്ര ഓമനയായ പേര്. ഏട്ടന്റെ സ്നേഹം മുഴുവനും ആ പേരില്‍ തന്നെയുണ്ട്. കുഞ്ഞേട്ടന്റെയും കുഞ്ഞാറ്റയുടെയും പഴയ പോസ്റ്റ് വായിച്ചിട്ടില്ല..അതോണ്ട് പഴയതിനെ പറ്റി ഒന്നും പറയുന്നില്ല. ഇതു മനോഹരമായിരിക്കുന്നു.ആശംസകള്‍..
ReplyDeleteകണ്ണുകള്‍ നിറഞ്ഞു. മനസ്സും..!
ReplyDeleteപുഴ പോലെ ഒഴുകുന്ന സ്നേഹം..
ReplyDeleteമഴപോലേ പൊഴിയുന്ന സ്നേഹം..
സന്തോഷം മാത്രം കാംക്ഷിയ്ക്കുന്ന സ്നേഹം.
നമുക്ക് എപ്പഴും സന്തോഷം മാത്രം മതി കുഞ്ഞൂസ്സേ...
വളരെ മനോഹരമായ ഒരു കഥ. ശുഭപര്യവസാനം .നന്നായിട്ടുണ്ട്
ReplyDeleteനല്ല പര്യവസാനം!!! ഇതാണ് അനുയോജ്യം. ഇപ്പോഴാണ് പൂര്‍ണ്ണതയെത്തിയത്.
ReplyDeleteകുഞ്ഞാറ്റയേയം കുഞ്ഞെട്ടനെയും ഇഷ്ടമായി
ReplyDeleteകഥ 'ശുഭപര്യവസായി' ആയി അവസാനിപ്പിക്കാന്‍ മനപ്പൂര്‍വ്വം ശ്രമിച്ചപ്പോള്‍ അത് വല്ലാത്ത കൃത്രിമത്വം നിറഞ്ഞതായിപ്പോയി! ഒരു കഥയുടെ അന്ത്യം എങ്ങനെവേണം എന്ന് തീരുമാനിക്കെണ്ടത് എഴുത്തുകാരനാകണം എന്നാണു എന്റെ പക്ഷം.
ReplyDeleteപിന്നെ ഈ കഥ ഒരല്പം കൂടി എഡിറ്റിംഗ് ആവിശ്യപ്പെടുന്നു എന്നെനിക്ക് തോന്നുന്നു (പോസ്റ്റിനു ഒരല്പം തിരക്ക് കൂടിയോ എന്ന് സംശയം!)
നല്ല കഥ. ഇനിയും വരാം.
ReplyDeleteആദ്യമായാണ് ഇവിടെ എന്ന് തോന്നുന്നു. 'ആത്മാവിന്‍ നേരായൊരു കത്ത്'. വായിക്കുമ്പോള്‍ അതിന്‍റെ തുടക്കത്തില്‍ തന്നെ ഇത് മറ്റൊന്നിന്‍റെ തുടര്‍ച്ചയാണെന്ന് ബോദ്ധ്യപ്പെട്ടിരുന്നു. അപ്പോള്‍ തന്നെ ഞാന്‍ മുന്‍കാല പോസ്ടുകളിലെക്ക് ഒന്ന് മുങ്ങാം കുഴിയിട്ടു. പരതിപ്പിടിച്ചു ഞാന്‍ {പൂക്കാലവും കല്പടവുകളും പാട്ടു മറന്നൊരു പൂങ്കുയില്‍...എല്ലാം } വായിച്ചു തീര്‍ത്തു. എന്ത് കൊണ്ടും നല്ലൊരു അവസാനമായി എനിക്ക് തോന്നുന്നത് 'ആത്മാവിന്‍ നേരായൊരു കത്ത്'. എന്ന തല വാചകത്തില്‍ കുറിച്ച ഈ എഴുത്തുകള്‍ തന്നെയാണ്.
ReplyDeleteവാവയും കുഞ്ഞെട്ടനും കുഞ്ഞാറ്റയും എല്ലാം മനോഹരമായിരിക്കുന്നു.
ഇപ്പോ നന്നായി...വളരെ ഇഷ്ട്ടായി...
ReplyDeleteഅപ്പോ അങ്ങിനെയും എഴുതാനറിയാമല്ലെ?.ഞാനീയിടെയായി വളരെ പിന്നോക്കമാണ് ബ്ലോഗില്‍. വെറുതെ ഒരു കൌതുകത്തിനു വന്നു നോക്കിയതാ. വായനക്കാരുടെ താലപര്യമനുസരിച്ചു കഥ ട്വിസ്റ്റ് ചെയ്യുന്നതിനോട് ഞാനനുകൂലിക്കുന്നില്ല. കഥയെപ്പോഴും കഥാകൃത്തിന്റെ ഇഷ്ടം പോലെയാവണം!
ReplyDeleteഇഷ്ടമായി ഒത്തിരി..
ReplyDeleteവായനക്കാരുടെ ആവശ്യത്തിനു അനുസരിച്ച് കഥ മാറ്റരുത് എന്നാണ് എന്റെ അഭിപ്രായം...ആ വായനക്കാരുടെ മനസ്സ് ശുഭ പര്യവസായി ആയെങ്കിലും, കഥയുടെ ഘടന ശുഭപര്യവസായി ആയില്ല !!!!! അല്പം കൂടി സമയം എടുത്തു എഴുതാമായിരുന്നു.. ഈ അബദ്ധം ഞാനും കാണിക്കാറുള്ളതാണ്. അതുകൊണ്ട് അധികം പറയുന്നില്ല...കഥകളില്‍ സ്ഥിരമായി കാണുന്ന കുഞ്ഞാറ്റ , ഈ കുഞ്ഞൂസ് തന്നെയല്ലേ
ReplyDeleteഈ സ്നേഹ ബന്ധത്തോടും ഈ കഥാ പാത്രങ്ങളോടും കുഞ്ഞൂസിനു വല്ലത്തോരാത്മ ബന്ധം ഉണ്ടെന്നു തോന്നുന്നു ..എങ്ങനെ കറങ്ങി തിരിഞ്ഞു വന്നാലും കുഞ്ഞെട്ടനും വാവയും അവരുടെ സ്നേഹ ബന്ധവും വിരഹവും സമാഗമവും ഒക്കെ തന്നെ കയറി വരുന്നു !! ഈ കഥ ഇപ്പോള്‍ മിഴിവുള്ള മറ്റൊരു മുത്തായി ..ഇഷ്ടപ്പെട്ടു ,,:)
ReplyDeleteഞാന്‍ പഴയതിനെ മാറ്റി നിര്‍ത്തി വായിച്ചു അപ്പോള്‍ റെഡി ..
കുഞ്ഞുസേ... വായിച്ചു തുടങ്ങിയപ്പോഴേ മനസ്സിലായി ഇത് എങ്ങനെ അവസാനിക്കും എന്ന്..വളരെ സാധാരണമായ ആര്‍ക്കും ഊഹിക്കാവുന്ന അവസാനം.. എന്റെ അഭിപ്രായത്തില്‍ ഇത് വേണ്ടായിരുന്നു...എനിക്കിഷ്ടമായത് ആദ്യത്തേത് തന്നെ....
ReplyDeleteകുഞ്ഞൂസേ, ഇതെനിക്ക് ഒരുപാടിഷ്ടപ്പെട്ടു...
ReplyDeleteആദ്യത്തേതും കുറ്റമറ്റതു തന്നെ, പക്ഷെ ജീവിതത്തില്‍
നമ്മെക്കൊണ്ട് ശുഭമാക്കാന്‍ കഴിയാത്തത് കഥയിലെങ്കിലും
കഴിയുമല്ലോ... ആ പാവം കുഞ്ഞാറ്റയെ മരണത്തിലേക്ക് അയക്കാതെ കുഞ്ഞെട്ടനോട് മാപ്പ് പറയാന്‍ ഒരവസരം
കൊടുത്തത് തന്നെയാണ് എനിക്കിഷ്ടമായത്.... കഥയെ മാറ്റി എഴുതി ഇങ്ങനെ ഒരു സന്തോഷം കല്കിയത്തിനു നന്ദി കുഞ്ഞൂസേ....
ശുഭപര്യാവസാനം..... കഥ എഴുതുന്ന ആളിന്റെ വകയാണ് പ്രസിദ്ധീകരിക്കുന്നത് വരെ ...പിന്നെ അത് വായനക്കാരന്റെ വകയാണ്.... സുഖമായാലും ദുഖമായാലും പര്യവസാനം കഥാകാരിയുടെ കൈകളിലാണ്... മാറ്റങ്ങൾ അനിവാര്യമാണ്..പക്ഷേ മറ്റുള്ളവർ പറയുന്നത് കേട്ട്... എന്തോ...? കുഞ്ഞാറ്റയും ,വാവയും എനിക്ക് ഇഷ്ടപ്പെട്ട കഥാ പാത്രങ്ങളാണ്.... ഇനിയും എഴുതുക... എല്ലാ ഭാവുകങ്ങളും...
ReplyDeleteകഥകള്‍ എല്ലാം വായിക്കുമെങ്കിലും ശുഭ പര്യവസാനം ഉള്ള കഥകള്‍ വായിക്കാനാണ് എനിക്കും ഇഷ്ടം. അത് സിനിമ ആണേലും.
ReplyDeleteഈ കഥ ഇഷ്ടായത് ആ കാരണം കൊണ്ട് മാത്രം അല്ല. സ്നേഹവും സങ്കടവും എല്ലാം നന്നായി പറഞ്ഞിട്ടുണ്ട് ഇതില്‍. ഇഷ്ടായി.
ഒരു പരീക്ഷണം എന്ന നിലയില്‍ കഥ മാറ്റി മറിച്ചൊക്കെ വീണ്ടുമെഴുതാം. പക്ഷെ അത് വായനക്കാരുടെ അഭിപ്രായങ്ങള്‍ കേട്ട് ആവരുത് എന്നാണ് എന്റെ അഭിപ്രായം.
എതായായാലും ഇത് ഭംഗിയായിട്ടുണ്ട്.
കഥ ഇഷ്ടായി ..
ReplyDeleteകടന്നു പോകുന്ന വഴികള്‍ ,ഇടയ്ക്ക് ഇറക്കവും ഇടയ്ക്ക് കയറ്റവും പോലെ ശുഭവും ദുഖവും മാറിമാറി വരുന്ന ഒരു യാത്രയാണല്ലോ ഇത്..
ആശംസകള്‍
വളരെ ലളിതമായ ശൈലിയിൽ ഒരു പോസ്റ്റ് ......ഒത്തിരി ഇഷ്ട്ടമായി....... ധാരാളം എഴുതാൻ കഴിയട്ടെ.. തലയില്‍ തൊട്ടനുഗ്രഹിക്കുന്നു........
ReplyDeleteശുഭപര്യവസാനിയായ ഒരു കൊച്ചു കഥ. അല്പം കൂടെ എഡിറ്റിങ് ആവാമായിരുന്നു. ആദ്യ കഥ വായിച്ചതായോര്‍മ്മയില്ല. അതേതെന്ന് പറയാമോ?
ReplyDeleteവാവയും കുഞ്ഞേട്ടനും ഒന്നായല്ലോ...
ReplyDeleteഎല്ലാം ശുഭമായി തീര്‍ന്നല്ലോ...
സന്തോഷം...
:)istaayi
ReplyDeletehttp://leelamchandran.blogspot.com/
ReplyDeleteഇഷ്ടായി ഈ കഥ.
ReplyDeleteകഥ ഇഷ്ടായി.ആശംസകള്‍
ReplyDeleteഅവസാനം മംഗളമായി അവസാനിച്ച കൊച്ചു കഥ.
ReplyDeleteഇഷ്ടായി.
ജയരാജ് - ആദ്യ വായനക്കും അഭിപ്രയാത്തിനുമായി ഓടിയെത്തിയതില്‍ വളരെ സന്തോഷം ട്ടോ...
ReplyDeleteപൊന്മളക്കാരന്‍ - അതേ, ഒരിക്കലും മേല്‍വിലാസക്കാരനെ തേടി പോയില്ല ആ കത്തുകള്‍, ഇഷ്ടമായീ എന്നറിയുന്നതില്‍ സന്തോഷം
സീത - കുഞ്ഞേട്ടനെയും കുഞ്ഞാറ്റയേയും ഇഷ്ടായല്ലോ... നന്ദി സഖീ...
നൌഷു - നല്ല വായനക്ക് നന്ദി നൌഷു...
ശ്രീ - സന്തോഷം പങ്കിടുന്നു ശ്രീ...
വില്ലേജ്മാന്‍ - :)
ജാസ്മിക്കുട്ടി - ഇഷ്ടായല്ലോ, ഏറെ സന്തോഷം ഉണ്ട് ട്ടോ..
മൈ ഡ്രീംസ് - എല്ലാം ശുഭം, അതിനാല്‍ സന്തോഷവും.
മെയ് ഫ്ലവര്‍സ് - വാവയുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നതിനു വളരെ നന്ദി ഉണ്ട് കൂട്ടുകാരീ...
മാണിക്യം - അതേ, ചേച്ചീ,സഹോദരങ്ങള്‍ എന്നും ഒന്നിച്ചുണ്ടാവണം, പിരിയുന്ന വിഷമം ദുസ്സഹം...
സപ്നാ - കൂട്ടുകാരിക്ക് നന്ദി പറയുന്നില്ല കേട്ടോ... സ്നേഹം മാത്രം
ഒരു ദുബായിക്കാരന്‍ - അതേ ദുബായ്ക്കാരാ - കുഞ്ഞേട്ടന്റെ സ്നേഹം വാക്കുകള്‍ക്ക് അതീതമാണ്, അതിനെ കുറച്ചെങ്കിലും വായനക്കാരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം തോന്നുന്നു.ഇത് മുന്‍പത്തെ 'പാട്ട് മറന്ന പൂങ്കുയില്‍ ' എന്ന പോസ്റ്റില്‍ പോയാല്‍ ആ സ്നേഹം തൊട്ടറിയാം.
ഹാഷിം - ആ സ്നേഹം എപ്പോഴും കണ്ണു നനക്കുന്നതാണ്... മനസ്സ് നിറക്കുന്നതാണ്....
വര്‍ഷിണി - അതേ വര്‍ഷിണീ, ആ സ്നേഹം തടസങ്ങളില്ലാതെ ശാന്തമായി ഒഴുകുന്ന പുഴ പോലെ തന്നെയാണ് കുഞ്ഞാറ്റയിലേക്ക് ഒഴുകി എത്തുന്നത്.
കുസുമം - അതേ ചേച്ചി, ജീവിതത്തില്‍ കഥയെങ്കിലും ശുഭമായി അവസാനിക്കട്ടെ...
അജിത് - അജിത്തേട്ടാ , ഈ പ്രോത്സാഹനത്തിന് വളരെ നന്ദി കേട്ടോ...
ഇ - സ്മൈല്‍ - കുഞ്ഞേട്ടനെയും കുഞ്ഞാറ്റയേയും ഇഷ്ടമായീ എന്നറിഞ്ഞതില്‍ ഒരുപാടു സന്തോഷം ...
അനിലേട്ടാ, കഥയ്ക്ക് തിരക്ക് കൂടിപ്പോയോ...? അനിലേട്ടന്റെ തിരക്കുകള്‍ക്കിടയില്‍ നിന്നും ഓടിവന്നു കഥയിലെ നല്ലത് മാത്രമല്ല, പോരായ്മകളും പറഞ്ഞു തരുന്നതിന് നന്ദി പറയുന്നില്ല ട്ടോ... ഈ പ്രോത്സാഹനം ഇനിയുള്ളവ നന്നാക്കാന്‍ എന്നെ സഹായിക്കും.
ReplyDeleteബൈജൂസ് - സ്വാഗതം, തീര്‍ച്ചയായും ഇനിയും വരണം
നാമൂസ് - കുഞ്ഞാറ്റക്കഥകള്‍ എല്ലാം തേടിപ്പിടിച്ചു വായിച്ചതില്‍ ഒത്തിരി സന്തോഷം ഉണ്ട് ട്ടോ...
നാമൂസിന്റെ പോസ്റ്റില്‍ പലപ്പോഴും കമന്റ് ഇടാന്‍ ശ്രമിച്ചിട്ടുണ്ട് ഞാന്‍. പക്ഷേ, ബ്രൌസര്‍ സമ്മതിക്കാറില്ല ...:)
ചാണ്ടിക്കുഞ്ഞേ, എല്ലാവരും സന്തോഷമായി ഇരിക്കുന്നത് കാണാനും ഒരു സന്തോഷം ല്ലേ...?
ഇക്കാ,ഇത്തവണ അധികം വൈകിയില്ലല്ലോ... കഥയല്ലേ ഇക്കാ നമുക്ക് മാറ്റി മറിക്കാനാവൂ, ജീവിതത്തില്‍ അങ്ങിനെ ആയിരുന്നെങ്കില്‍ എന്നാശിക്കാനല്ലേ കഴിയു...?
മൊയ്തീന്‍ - ഇഷ്ടമായീന്നറിഞ്ഞതില്‍ വളരെ സന്തോഷം കേട്ടോ.
മനോഹര്‍ജീ - കഥയെ, കഥാകാരിയുടെ ജീവിതം എന്നാക്കുന്നത് നമ്മുടെ ബ്ലോഗ്ഗര്‍മാര്‍ക്കിടയിലെ പതിവായിരിക്കുന്നു. ദയവു ചെയ്തു, കഥയെ അങ്ങിനെ മാത്രം കാണുക... കഥാപാത്രത്തിന്റെ പേരുമായി താരതമ്യം ചെയ്തു, ഇത് ജീവിത കഥ എന്ന് തെറ്റിദ്ധരിക്കാതിരിക്കുക...
രമേശ് ഭായ് - എഴുതുന്ന കഥകളും അവയിലെ കഥാപാത്രങ്ങളും എല്ലാം എനിക്ക് പ്രിയപ്പെട്ടവയാണെങ്കിലും ' കുഞ്ഞേട്ടനും കുഞ്ഞാറ്റയും' ഒത്തിരി ഇഷ്ടമുള്ള കഥാപാത്രങ്ങളാണ്. ഒരു മൂത്ത സഹോദരന്‍ ഇല്ലാത്ത ഞാന്‍,കുഞ്ഞേട്ടന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ച്, കഥകള്‍ മെനഞ്ഞ്, ആ സ്നേഹത്തിന്റെ സന്തോഷം അനുഭവിക്കുന്നു.
മഞ്ജു - ആദ്യത്തേത് ജീവിതത്തില്‍ സംഭവിക്കുന്നതും രണ്ടാമത്തേത്, ഇങ്ങിനെ ആയിരുന്നെങ്കില്‍ എന്ന് നമ്മള്‍ ആഗ്രഹിക്കുന്നതും.. അല്ലേ...? പ്രിയ കൂട്ടുകാരിയോട് നന്ദി പറയുന്നതിലെ അനൌചിത്യം ഒഴിവാക്കുന്നു ട്ടോ....
എനിക്ക് ഈ കഥയും ഇഷ്ടമായി. എങ്കിലും കൂടുതല്‍ ഇഷ്ടമായത് പഴയ കഥയാണ്. ഈ കഥയ്ക്ക് ഒട്ടും പുതുമ തോന്നിയില്ല. കഴിഞ്ഞ കഥ മനസ്സിനെ അസ്വസ്ഥമാക്കിയിരുന്നു. കഥ വായിച്ച് തീര്‍ന്നിട്ടും കഥാപാത്രങ്ങള്‍ മനസ്സില്‍ മായാതെ നിന്നിരുന്നു.
ReplyDeleteപ്രതീക്ഷിക്കുന്ന പര്യവസാനമെങ്കിലും, കഥ ഇഷ്ടമായി. എന്നാലും കൂടുതല്‍ നല്ലത് പഴയത് തന്നെ. മുഹമ്മദ് കുട്ടി ചേട്ടന്‍ പറഞ്ഞതുപോലെ, വായനക്കാരുടെ തീരുമാനത്തിനനുസരിച്ച് ക്ലൈമാക്സ് മാടി എഴുത്തുന്നതിനോട് എനിക്ക് വലിയ യോജിപ്പില്ല. :-) ആശംസകള്‍!!
ReplyDeleteകുഞ്ഞൂസേ,
ReplyDeleteമതി. ഇങ്ങനെതന്നാ നല്ലത്.
(ഞാനൊരു അടി പ്രതീക്ഷിച്ചു കേട്ടോ. ശുഭം ആയപ്പോ നിരാശ! ഹഹാ.
@@
കുട്ടീക്കാ:
നമ്മള്‍ ഉണ്ണുന്നതും ഉടുക്കുന്നതും ഒന്നുംരണ്ടും ചെയ്യുന്നതുമൊക്കെ നമ്മുടെ സ്വന്തം ഇഷ്ട്ടപ്രകാരമല്ലേ. കഥയുടെ ഗതിയെന്കിലും വായനക്കാരന്റെ ഇഷ്ട്ടതിനു വിടുന്നത്കൊണ്ട് എന്താ കുഴപ്പം! ഹും. ശുഭപര്യവസാനം ഇഷ്ട്ടല്ലത്രേ!നിങ്ങള് കമ്മ്യൂണിസ്റ്റാ.?
**
ജീവിതത്തില്‍ എല്ലാം ശുഭമായിരിക്കാതോളം കാലം കഥകള്‍ എല്ലാം നന്നായി അവസാനിക്കണം എന്ന് വാശി പിടിക്കണോ. വിന്നൈ താണ്ടി വരുവായ എന്ന ചിത്രം തമിഴില്‍ പിരിയുന്ന പോലെയും, തെലുങ്കില്‍ ശുഭമായും എടുത്തു. എത്ര കൃത്രിമം ആയി അതു. കഥയ്ക്ക് യോജ്യം എങ്കില്‍ അവസാനം കണ്ണ് നനയിചാലും കുഴപ്പം ഇല്ലെടോ ;)
ReplyDeleteഞാന്‍ പോസ്ടിയ ഒന്നില്‍ ശുഭം ആക്കാന്‍, എഴുത്തുകാരനെ കൊണ്ടു കൂട്ടുകാരിയെ കല്യാണം കഴിപ്പിക്കാന്‍ പറഞ്ഞിരുന്നു. എങ്കില്‍ അതു വരെ കൊണ്ടു വന്ന കഥയെ കൊല്ലേണ്ടി വരുമായിരുന്നു !
നന്നായിട്ടുണ്ട്...
ReplyDeleteഇനി കുഞ്ഞേട്ടനേയും,കുഞ്ഞാറ്റയേയും അണിനിരത്തി കുഞ്ഞൂസിന് ഇതിനേയെല്ലാം കൂട്ടിയിണക്കി കുറച്ച് ഭാഗങ്ങളും കൂടി എഴുതി ഒരു നോവലാക്കാവുന്നതെയുള്ളു കേട്ടൊ
കഥ പറഞ്ഞ രീതി ഇഷ്ടപ്പെട്ടു . ഒരു കത്തില്‍ നിന്നും തുടങ്ങി , ജീവിതത്തിലേക്ക് .
ReplyDeleteഇതിന്റെ മുന്‍പത്തെ അവസാനം എങ്ങനെയാണെന്ന് അറിയില്ല,
പക്ഷെ നമ്മള്‍ എഴുതിയ ഒരു കഥയെ , നമ്മുടെ ഭാവന തുറന്നിട്ട വഴിയില്‍ ഒഴുകുന്ന ഒന്നിനെ മാറ്റിയെഴുതുന്നതിനോട് ഞാന്‍ വിയോജിക്കുന്നു . പ്രത്യേകിച്ചും ഇതുപോലുള്ള ചെറിയ കഥകളില്‍ .
ആശംസകള്‍
കുഞ്ഞൂസേ... കഥ ഇഷ്ടമായിട്ടോ..... :)
ReplyDeleteകുഞ്ഞൂസേ.... വളരെ നന്നായിരിക്കുന്നു....ആശംസകള്‍....
ReplyDelete“നല്ലതുവരട്ടെ”- എന്നല്ലേനമ്മളാശംസിക്കാറുള്ളു..? അതാവണം ക്ലൈമാക്സ് മാറ്റണമെന്നു തോന്നാന്‍ കാരണം...!!
ReplyDelete(മലബാറിലേക്കൊരു ക്ലൈമാക്സ്, കൊച്ചിയിലേക്കും,തിരോന്തരത്തേക്കും വേറേ വേറെ....നടക്വോ നമുക്ക് ബ്ലോഗില്‍...!!)
എന്തായാലും കഥ എനിക്കൊത്തിരിയിഷ്ട്ടപ്പെട്ടു...!മുപ്പത്തഞ്ച് കൊല്ലത്തെ ഒരുപിണക്കം അടുത്തിടെ തീര്‍ന്നതേയുള്ളു എന്റെ കുടുംബത്തില്‍...!!
ആശംസകള്‍...!!
കുഞ്ഞൂസ് ആന്റി നല്ല കഥ. കഥ പറഞ്ഞതിലെ വ്യത്യസ്തത ഇഷ്ടമായി. കഥയും ഒരുപാടിഷ്ടായി. കണ്ണു നിറഞ്ഞു.
ReplyDeleteആദ്യമായാണ് ഇവിടെ വരുന്നത് വളരെ മനോഹരമായി എയുതീരിക്കുന്ന്നു കഥ ഇഷ്ട്ടായി
ReplyDeleteഇഷ്ട്ടായി ...
ReplyDeletenalla katha.
ReplyDeleteente font kaanaanilla.
c u later
prakashettan
നന്നായിരിക്കുന്നു സമയം കിട്ടുമ്പോള്‍ എന്റെ ഇ ചെറിയ ബ്ലോഗിലെ കൊച്ചു കൊച്ചു മണ്ടത്തരങ്ങള്‍ വായിക്കാന്‍ ശ്രമിക്കണേ ..
ReplyDeletehttp://apnaapnamrk.blogspot.com/
ബൈ റഷീദ് എം ആര്‍ കെ
വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞു
ReplyDeleteമാമന്റെ അനുഗ്രഹവും വാങ്ങി
പള്ളിയിലേക്ക് പോകുന്ന അമ്മുവിനോടൊപ്പം
വര്‍ഷങ്ങള്‍ക് മുമ്പുള്ള ഒരു വാവയും
അനുഗ്രഹം തേടി മാമന്റെ കാലില്‍
നമസ്കരിക്കുന്ന രംഗം മനസ്സില്‍
തെളിയുന്നു ....അമ്മുവിലൂടെയുള്ള പുന
സമാഗമം വാവയുടെ മനസ്സ് ധന്യം ആക്കി ..
vaayanaകാര്‍ക്ക് ഒരു ശുഭാന്ത്യ കഥയും ..
Bilathi പറഞ്ഞ പോലെ ഇനിയിപ്പോ ഇത്
നോവല്‍ ആക്കാം ..!!അഭിനന്ദനങ്ങള്‍ കുഞ്ഞുസ് ...
(ഈ കമന്റ് ഗൂഗിള്‍ അമ്മച്ചി അന്നു
ഇടാന്‍ മറന്നു പോയതാണ് കേട്ടോ )
ആളുകളുടെ താല്പര്യത്തിനു കഥാന്ത്യം മാറ്റുകയോ? ഇത് എന്നാ ഏര്‍പ്പാടാ. :)
ReplyDeleteഫാസില്‍ ബ്ലോഗിലും കയറിയോ?
പുതിയ അനുഭവങ്ങള്‍, പുതിയ അവതരണ ശൈലികള്‍ ഒക്കെ പരീക്ഷിക്കു കുഞ്ഞൂസ്. പിന്നെ ബ്ലോഗിലെ കമെന്റുകള്‍ക്കു വേണ്ടി എഴുതാനും പാടില്ല.
നമ്മുടെ ആശയത്തിനും അനുഭവത്തിനും വേണ്ടി എഴുതണം. വായനക്കാര്‍ അവരവരുടെ ഇഷ്ടത്തിനു ആസ്വദിക്കട്ടെ. ആശംസകള്‍.
ആഹാ..ഇങ്ങെനേം ഒന്നുണ്ടായിരുന്നുല്ലേ...ഞാനിപ്പഴേ കാണുന്നത്...
ReplyDeleteരണ്ടു കഥകളും വായിച്ചു...അദ്യത്തേതു തന്നെയായിരുന്നു നന്നായി അനുഭവപെട്ടത്...ഇതിൽ ശുഭപര്യവസാനിയാക്കാൻ എടുത്ത രീതി നന്നായില്ല എന്ന അഭിപ്രായമുണ്ട്.ഒരു പാട് കണ്ടതും കേട്ടതുമായ സന്ദർഭമായിപോയി(ചിലപ്പോൾ രണ്ടും വായിച്ചതുകൊണ്ടാകും...)
കുഞ്ഞൂസ് ചേച്ചി.ഒറ്റയിരിപ്പിനു രണ്ട് കഥയും വായിച്ചു.
ReplyDeleteവളരെ ലളിതമായ അവതരണം.ഒത്തിരി ഒത്തിരി ഇഷ്ടായീ....
ഇനിയും വരാം.ചേച്ചിയുടെ പഴയ പോസ്റ്റുകളൊക്കെ വായിച്ചു നോക്കട്ടെ...
കാണാന്‍ അല്‍പ്പം വൈകി , കഥകള്‍ രണ്ടും കൊള്ളാം , എങ്കിലും ചില സന്ദര്‍ഭങ്ങള്‍ വായിച്ചു കഴിഞ്ഞ പോലെ ഒരു തോന്നല്‍ ..വേണമെങ്കില്‍ ഒന്നൂടെ വികാസിപ്പിചെഴുതാമായിരുന്നു
ReplyDelete..ആശംസകള്‍
ശുഭ പര്യവസായി ആയി അവസാനിക്കുമ്പോള്‍ നന്മ നിറഞ്ഞ കഥാ പാത്രങ്ങള്‍ മനസ്സില്‍ സന്തോഷം പകരുന്നു. കഥ മികച്ച ആഖ്യാനം.
ReplyDeleteകുഞ്ഞൂസേ .....നമ്മള്‍ ആദ്യമായിട്ടാ കാണുന്നെ ..കണ്ടപ്പം തന്നെ ഒരു കിടിലന്‍ കഥ വായിച്ചത് ഇഷ്ടായി ഒരുപാട് ഒരു പാഡ് ഇഷ്ടായി ......മനസ്സിലെന്തോ ഒരു നീറ്റല്‍.....
ReplyDeleteഞാനെന്തായാലും രണ്ടും വായിച്ചു. കണ്ണ് നിറഞ്ഞു പോയി. നല്ല ശൈലിയിലുള്ള രചന. ഇനിയും ഇനിയും എഴുതുക. എല്ലാ ഭാവുകങ്ങളും.
ReplyDeleteഈ വഴിക്ക് വന്നിട്ട് കുറച്ച് നാളായി.
ReplyDeleteഅനുഭക്കുറിപ്പ് നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ഇത്തരം കൃതികള് കൂടുതല് വരട്ടെ. പലതും പഠിക്കാനുണ്ട് ഇത്തരം പോസ്റ്റുകളില് നിന്ന്.
സ്നേഹത്തോടെ
പ്രകാശേട്ടന്