വര്‍ത്തമാനം പത്രത്തിലെ ‘പെണ്ണിടം’ എന്ന പംക്തിയിലേക്ക് ഒരു സ്ത്രീ എന്ന നിലയിൽ പൊതുസമൂഹത്തിൽ നിന്നുണ്ടായ നല്ലതോ ചീത്തയോ ആയ ഒരനുഭവം എഴുതാൻ ആവശ്യപ്പെട്ടപ്പോള്‍ എന്തെഴുതണം എന്ന് ഒരുപാട് ആലോചിക്കേണ്ടി വന്നു. സത്യത്തിൽ , ‘പെണ്ണനുഭവം’ ‘പെണ്ണെഴുത്ത്’ തുടങ്ങിയ പ്രയോഗങ്ങളോട് തന്നെ വിയോജിപ്പുള്ള ഒരാളാണ് ഞാൻ! ഒരു പെണ്ണായി എന്നതുകൊണ്ടുമാത്രം ഉണ്ടായ ചീത്ത അനുഭവങ്ങളൊന്നും എന്റെ ഓർമ്മയിലില്ല, എന്നാൽ നല്ല അനുഭവങ്ങൾ ധാരാളമുണ്ടുതാനും. എങ്കിൽ പിന്നെ ഓർമ്മയിൽ എന്നും നന്ദിയോടെ സ്മരിക്കുന്ന അത്തരം ഒരനുഭവം തന്നെയാകാം എന്നു കരുതി. പ്രത്യേകിച്ചും സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾ സാധാരണ വാർത്ത മാത്രമാകുന്ന ഇക്കാലത്ത്...
നമ്മുടെ വർത്തമാനകാല സമൂഹത്തിൽ ഏറെ പഴി കേള്‍ക്കേണ്ടി വരികയും, തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗമാണ് ഓട്ടോറിക്ഷാ ഡ്രൈവർമാർ. അടുത്ത കാലത്ത് നടന്ന ഒന്നു രണ്ട് സംഭവങ്ങൾ അത്തരം ധാരണകളെ ബലവത്താക്കുകയും ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവർമാർക്കിടയിലെ ഒരു ന്യൂനപക്ഷം എങ്കിലും ആ സമൂഹത്തിനു തന്നെ അപകീർത്തികരമായ കാര്യങ്ങളിൽ ഏർപ്പെട്ട് എല്ലാവർക്കും ചീത്തപ്പേരുണ്ടാക്കുന്നു എന്ന കാര്യവും ഞാൻ വിസ്മരിക്കുന്നില്ല! പക്ഷേ ഏതു സമൂഹത്തിലും നല്ലതും ചീത്തയും ഉണ്ടാകും എന്നതുപോലെ ഇവർക്കിടയിലും വളരെച്ചെറിയ ഒരു കൂട്ടം ആൾക്കാരേ അത്തരക്കാരായുള്ളു എന്നാണെന്റെ വിശ്വാസം.
മോളുടെ ജന്മദിനം അടുത്തു... അവള്‍ക്കു ഉടുപ്പ് വാങ്ങണം.മീനമാസത്തില്‍ സൂര്യന്‍ ഉരുകിത്തിള ക്കുകയാണ്, വെയിൽ അല്‍പ്പം താഴ്ന്നിട്ടു വേണം ഷോപ്പിങ്ങിനായി ഇറങ്ങാന്‍. കൂടെ മാമന്റെ വീട്ടിലും ഒന്നു കയറണം. കുറെ ദിവസമായി മാമനെ കണ്ടിട്ട്. സുഖമുണ്ടായിരുന്നെങ്കില്‍ ഇതിനകം മാമന്‍ വീട്ടിലേക്ക് വന്നേനെ... ആദ്യം മാമന്റെ വീട്ടിലേക്ക് തന്നെ. അവിടെയിരുന്നു വിശേഷങ്ങള്‍ ഒക്കെ പറഞ്ഞു, ചായ കുടിയും കഴിഞ്ഞിറങ്ങിയപ്പോള്‍ കുറെ വൈകി. ഇനി എറണാകുളത്തേക്ക് പോയാല്‍ ട്രാഫിക്കില്‍ പെട്ട് പോകുകയേയുള്ളു, ഷോപ്പിംഗ് നടക്കില്ല എന്നറിയാമായിരുന്നതിനാല്‍ വൈറ്റില ബൈപാസ്സില്‍ ഉള്ള 'പ്രൈസ് ലെസ്സ്' എന്ന കടയില്‍ കയറാം എന്ന് തീരുമാനിച്ചു. ഓടിപ്പിടിച്ചൊരു ഷോപ്പിംഗ് നടത്തി, അത്യാവശ്യം ഉടുപ്പുകള്‍ എടുത്തു പുറത്തു വരുമ്പോഴേക്കും മണിക്കൂര്‍ ഒന്നു കഴിഞ്ഞിരുന്നു. സമയം രാത്രി ഒന്‍പതു മണിയോടടുത്തു .... റോഡിനപ്പുറം പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിലേക്ക് പോകാന്‍ ബൈപ്പാസ് മുറിച്ചു കടക്കണം. ആവശ്യത്തിനു വെളിച്ചമോ റോഡ് കുറുകെ കടക്കാന്‍ സിഗ്നലോ ഇല്ലാത്തയിടങ്ങളിൽ, ജീവനും കയ്യില്‍ പിടിച്ചാണ് റോഡ് മുറിച്ചു കടക്കേണ്ടി വരുന്നത്... കാല്‍നട യാത്രക്കാരെ പുച്ഛത്തോടെ നോക്കി കടന്നു പോകുന്ന വാഹനയാത്രക്കാർ...!
ഇടയില്‍ കിട്ടിയ ഒരു ചെറിയ ഗ്യാപ്പിലൂടെ മോളുടെ കയ്യും പിടിച്ചു റോഡിനപ്പുറത്തേക്കു ഓടി. പെട്ടന്നാണ് ഒരു ബൈക്ക് ചീറിപ്പാഞ്ഞു വന്നത്. അത് ഞങ്ങളെ ഇടിച്ചു തെറിപ്പിക്കും എന്ന തോന്നലുണ്ടായപ്പോൾ, ഒരു നിമിഷം, മോളെ വലിച്ചു പുറകിലേക്കിട്ടു. ഒഴിഞ്ഞു മാറാന്‍ സമയം കിട്ടുന്നതിനു മുന്‍പ് അതെന്നെ ഇടിച്ചിടുകയും ഒപ്പം ബാലന്‍സ് തെറ്റി ബൈക്ക് മറിഞ്ഞു വീഴുകയും ചെയ്തു . അമിത വേഗത കാരണം ബ്രേക്ക് കിട്ടാതെ പോയ ബൈക്കിനടിയില്‍പ്പെട്ട യാത്രക്കാരനെയും വലിച്ചു ഏതാനും വാര അകലെയാണ് അത് നിന്നത്. എല്ലാം ഒരു നൊടിയിടയില്‍ സംഭവിച്ചു കഴിഞ്ഞിരുന്നു. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് പിടികിട്ടാന്‍ കുറച്ചു സമയമെടുത്തു. നെറ്റിയില്‍ നിന്നും രക്തം ഒഴുകുന്നുണ്ട്... പെട്ടെന്നാണ് മോളെ ഓര്‍ത്തത്. പകച്ചു പോയിരുന്നു അവൾ, എങ്കിലും ഒന്നും പറ്റിയില്ല എന്നറിഞ്ഞ ആശ്വാസത്തില്‍ ഞാന്‍ വീണിടത്ത് നിന്നും എണീക്കാന്‍ ശ്രമിച്ചു ... കഴിയുന്നില്ല...കാലുകള്‍ ഇല്ലാത്തതു പോലെ... !!
ഒരു നിമിഷത്തിനുള്ളിൽ തൊട്ടടുത്ത ഓട്ടോ സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന ആളുകള്‍ ഓടിയെത്തി. അവര്‍ എന്നെ പിടിച്ചെഴുന്നേൽപ്പിച്ചൂ. അപ്പോഴേക്കും വേറൊരാള്‍ ഓട്ടോയുമായി എത്തി. എന്നെയും മോളെയും ഓട്ടോയില്‍ കയറ്റി. ഞങ്ങളുടെ അടുത്തേക്ക് ഓടിയെത്തിയവരോട്,"അതാ, ബൈക്കുകാരന്‍ അവിടെ കിടക്കുന്നു, അയാളെ നോക്കു..." എന്ന് മോള്‍ പറയുന്നുണ്ടായിരുന്നു. ചിലര്‍ അയാളുടെ അടുത്തേക്കും ഓടിച്ചെന്നു. മറ്റൊരു ഓട്ടോയില്‍ അയാളെയും കയറ്റി, തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോയി അവർ. രാത്രി ആണെന്നതും പതിനാല് വയസ്സുള്ള മോള്‍ കൂടെയുണ്ടെന്നതും ബോധമണ്ഡലത്തില്‍ ഉണ്ടായിരുന്നതിനാലാവാം, ആശുപത്രിയില്‍ എത്തുന്നത് വരെ, അത്യാഹിത വിഭാഗത്തില്‍ കയറ്റുന്നത് വരെ ബോധം ഉണ്ടായിരുന്നു എനിക്ക്.
ആ രാത്രിയില്‍ നല്ല സമരിയക്കാരെ പോലെ എത്തിയ ഒരു കൂട്ടം ഓട്ടോ സഹോദരന്മാർ... വീട്ടില്‍ നിന്നും വേണ്ടപ്പെട്ടവര്‍ എത്തുന്നത് വരെ എനിക്കും മോള്‍ക്കും കൂട്ടിരുന്നവർ, മോളെ ആശ്വസിപ്പിച്ചവർ, ആശുപത്രിയില്‍ പണം അടച്ചവർ... അവരോടുള്ള നന്ദി ഞാന്‍ എങ്ങിനെയാണ് പറയുക ...? അല്ലെങ്കില്‍ ഒരു നന്ദിയില്‍ ഒതുക്കാവുന്നതാണോ ആ സുമനസ്സുകളുടെ മനുഷ്യത്വം?
ഇതിനിടയിൽ എടുത്തു പറയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്, പ്രായപൂർത്തിയായ എന്റെ മകളോട് ആ സഹോദരന്മാർ കാണിച്ച മാന്യമായ പെരുമാറ്റം. ആ രാത്രിയിൽ വല്ലാതെ അമ്പരന്നു പോയ മോളെ സമാധാനിപ്പിക്കുകയും ബന്ധുക്കൾ എത്തിയപ്പോൾ സുരക്ഷിതയായി അവരെ ഏൽപ്പിക്കുകയും ചെയ്തു ആ നല്ല മനുഷ്യർ. ഒപ്പം ആ അമ്പരപ്പിനിടയിലും മനസ്സാന്നിധ്യം കൈവിടാതെ എല്ലാം നേരിട്ടൂ എന്റെ മോളും. എനിക്കു നമ്മുടെ അമ്മമാരോട് പറയാനുള്ളതിതാണ് ... ഏത് ആപത്ഘട്ടത്തിലും മനസ്സാന്നിധ്യം നഷ്ടപ്പെടാതെ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് വളർന്നു വരുന്ന പെൺകുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കേണ്ടത് അവരുടെ രക്ഷിതാക്കളാണ്. അതിനുള്ള പരിശീലനം അവരവരുടെ വീടുകളിൽ നിന്നു തന്നെ തുടങ്ങണം. അത്തരം ആത്മധൈര്യം കൈമുതലായുള്ള പെൺകുട്ടികൾ അത്ര പെട്ടെന്നൊന്നും അതിക്രമങ്ങൾക്ക് ഇരയാകുകയില്ല.
നെറ്റിയില്‍ എട്ടു തുന്നലും കാലില്‍ പ്ലാസ്റ്ററുമായി ആശുപത്രിയില്‍ കഴിഞ്ഞ ദിവസങ്ങളിലാണ് എനിക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് കൂടുതൽ ആലോചിച്ചു നോക്കിയത്. ആ ആലോചനകൾ എന്നെ കൊണ്ടെത്തിച്ചത് ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങളിലും ...
പനി കൂടുതലായ കുഞ്ഞിനു മരുന്ന് വാങ്ങാന്‍ കഴിയുന്നത്ര വേഗത്തില്‍ വണ്ടിയോടിച്ച യാത്രക്കാരനെയോ, അതോ രാത്രിയില്‍ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ച എന്നെ തന്നെയോ കുറ്റപ്പെടുത്തേണ്ടത് ...? വഴിവിളക്കുകള്‍ ഇല്ലാത്ത, ഉണ്ടെങ്കില്‍ തന്നെ തെളിയാത്ത, തെളിയിക്കാത്ത വൈദ്യുതി ബോര്‍ഡിനെയോ, അതോ ട്രാഫിക് ലൈറ്റുകൾ, സ്പീഡ് ലിമിറ്റുകള്‍ എന്നിവ ഏര്‍പ്പെടുത്താത്ത ഗതാഗത വകുപ്പിനെയോ ....? അതോ ഗതാഗത നിയമ പരിപാലനത്തിലെ അനാസ്ഥയെയോ....?ആരെയാണ് കുറ്റപ്പെടുത്തേണ്ടത്...? നമ്മുടെ നാട്ടിലെ അനേകം അപകടങ്ങള്‍ക്കു കാരണം ഇതില്‍ ഏതെങ്കിലും ഒക്കെ തന്നെയോ, അല്ലെങ്കിൽ എല്ലാം തന്നെയോ അല്ലേ?
ചുരുക്കത്തിൽ, ഒരു പെണ്ണായി പിറന്നു എന്നതു കൊണ്ടു മാത്രം എപ്പോഴും ചീത്ത അനുഭവങ്ങൾ ഉണ്ടാവണമെന്നില്ല. പക്ഷേ, സമൂഹത്തിലെ കള്ളനാണയങ്ങളെ തിരിച്ചറിയാനും, പുഴുക്കുത്തേറ്റ ആ മനസ്സുകളോട് ശക്തമായി പ്രതികരിക്കാനുമുള്ള കഴിവ് സ്ത്രീകൾ ആർജ്ജിക്കണം. പിന്നെ ഈയവസരത്തില്‍ ‘മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ ദൈവം മനസ്സിൽ ജനിക്കുന്നു, മനുഷ്യൻ മനുഷ്യനെ വെറുക്കുമ്പോൾ ദൈവം മനസ്സിൽ മരിക്കുന്നു’ എന്നത് ഒരുവട്ടം കൂടി ഓർമ്മിപ്പിക്കുവാനും ഞാൻ ആഗ്രഹിക്കുന്നു.
അഭിനന്ദനങ്ങള്‍ കുഞ്ഞൂസേ... പത്രത്തില്‍ വായിച്ചിരുന്നു.
ReplyDeleteഒരു സ്ത്രീ എന്ന നിലയിൽ പൊതുസമൂഹത്തിൽ നിന്നുണ്ടായ ഒരനുഭവം എന്നു ചോദിച്ചാല്‍, നല്ല അനുഭവങ്ങള്‍ എത്ര ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യം മനസ്സില്‍ വരുക ചീത്ത അനുഭവങ്ങളാണ്... അത് ഞാന്‍ അടക്കം പലരുടെയും
കുഴപ്പമാണ്... അതില്‍ നിന്ന് വ്യത്യസ്തമായി കുഞ്ഞൂസ്
എഴുതിയ ഈ അനുഭവ കുറിപ്പ് ഒത്തിരി ഇഷ്ടമായി... ഒപ്പം നമ്മുടെ റോഡുകളില്‍ നടക്കുന്നുകൊണ്ടിരിക്കുന്ന അപകടങ്ങളുടെ കാരണങ്ങളെ കുറിച്ചുള്ള ഈ വിലയിരുത്തലും നന്നായി...
"സമയം രാത്രി ഒന്‍പതു മണിയോടടുത്തു .... റോഡിനപ്പുറം പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിലേക്ക് പോകാന്‍ ബൈപ്പാസ് മുറിച്ചു കടക്കണം. ആവശ്യത്തിനു വെളിച്ചമോ റോഡ് കുറുകെ കടക്കാന്‍ സിഗ്നലോ ഇല്ലാത്തയിടങ്ങളിൽ, ജീവനും കയ്യില്‍ പിടിച്ചാണ് റോഡ് മുറിച്ചു കടക്കേണ്ടി വരുന്നത്."
ReplyDelete"പനി കൂടുതലായ കുഞ്ഞിനു മരുന്ന് വാങ്ങാന്‍ കഴിയുന്നത്ര വേഗത്തില്‍ വണ്ടിയോടിച്ച യാത്രക്കാരനെയോ, അതോ രാത്രിയില്‍ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ച എന്നെ തന്നെയോ കുറ്റപ്പെടുത്തേണ്ടത് ...? വഴിവിളക്കുകള്‍ ഇല്ലാത്ത, ഉണ്ടെങ്കില്‍ തന്നെ തെളിയാത്ത, തെളിയിക്കാത്ത വൈദ്യുതി ബോര്‍ഡിനെയോ, അതോ ട്രാഫിക് ലൈറ്റുകൾ, സ്പീഡ് ലിമിറ്റുകള്‍ എന്നിവ ഏര്‍പ്പെടുത്താത്ത ഗതാഗത വകുപ്പിനെയോ ....? അതോ ഗതാഗത നിയമ പരിപാലനത്തിലെ അനാസ്ഥയെയോ....?"
സത്യസന്ധമായി തനിക്കുണ്ടായ അനുഭവത്തെ വിലയിരുത്താനും അവതരിപ്പിക്കാനും കഴിഞ്ഞു , മാഡം താങ്കളുടെ ഈ +വ് കാഴ്ചപ്പാടാണ് പലർക്കും ഇല്ലാത്തത് എനിക്കടക്കം. അതിനാൽ കാര്യങ്ങളെ സമീപിക്കുന്നതിൽ വ്യതാസം വരുന്നു. പലപ്പോഴും അപ്പോൾത്തന്നെ കാര്യങ്ങൾ കുഴഞ്ഞുമറിയുന്നു പിന്നീട് പ്രശ്നങ്ങൾ തുടങ്ങുകയായി....
അമ്മക്കും മോൾക്കും നന്മകൾ ആശംസിച്ചുകൊണ്ട്..
നന്നായിട്ടുണ്ട് കുഞ്ഞൂസ്. ഒരു കുടം പാല്‍ പുളിപ്പിക്കാന്‍ ഒരു തുള്ളി തൈര് മതി. അതുപോലെയാണ് സമൂഹത്തിന്റെ കാര്യവും. താങ്കള്‍ക്ക് ഉണ്ടായ അപകടം. അത് വിധിയാണ്. അന്ന് വീട്ടില്‍ ഇരുന്നിരുന്നെങ്കിലും എന്തേലും അപകടം പിണഞ്ഞിരുന്നെനെ. പിന്നെ, നമ്മുടെ ഗതാകത വകുപ്പും നിയമങ്ങളും. അതൊന്നും ഒരുകാലത്തും ശരിയാകാന്‍ പോകുന്നില്ല. പിന്നെ, അതിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലല്ലോ.
ReplyDelete"മനുഷ്യനെ സ്നേഹിക്കുമ്പോൾ ദൈവം മനസ്സിൽ ജനിക്കുന്നു, മനുഷ്യൻ മനുഷ്യനെ വെറുക്കുമ്പോൾ ദൈവം മനസ്സിൽ മരിക്കുന്നു’ എന്നത് ഒരുവട്ടം കൂടി ഓർമ്മിപ്പിക്കുവാനും ഞാൻ ആഗ്രഹിക്കുന്നു."
ReplyDeleteഈ എഴുതിയത് വാസ്തവം.
ഓട്ടോക്കാരില്‍ നിന്ന് എനിക്കും ഒരു പാട് നല്ല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പലപ്പോഴും നമ്മള്‍ക്ക് വയ്യാത്തിടത്ത് ദൈവത്തിന്റെ കരങ്ങള്‍ അദൃശ്യമായി നമ്മെ സംരക്ഷിക്കും.അത് പല രൂപത്തിലുമായിരിക്കുമെന്ന് മാത്രം.
ഏതായാലും കുഞ്ഞൂസ് കൂടുതല്‍ പരിക്കില്ലാതെ രക്ഷപ്പെട്ടതില്‍ സന്തോഷം.
ഇത്തരം നല്ല അനുഭവങ്ങള്‍ വായിക്കുന്നത് ഒരു പോസിറ്റീവ് എനര്‍ജിയാണ്.
ReplyDeleteവഴിവിളക്കുകള്‍ ഇല്ലാത്ത, ഉണ്ടെങ്കില്‍ തന്നെ തെളിയാത്ത, തെളിയിക്കാത്ത വൈദ്യുതി ബോര്‍ഡിനെയോ, അതോ ട്രാഫിക് ലൈറ്റുകൾ, സ്പീഡ് ലിമിറ്റുകള്‍ എന്നിവ ഏര്‍പ്പെടുത്താത്ത ഗതാഗത വകുപ്പിനെയോ ....? അതോ ഗതാഗത നിയമ പരിപാലനത്തിലെ അനാസ്ഥയെയോ....?ആരെയാണ് കുറ്റപ്പെടുത്തേണ്ടത്...? നമ്മുടെ നാട്ടിലെ അനേകം അപകടങ്ങള്‍ക്കു കാരണം ഇതില്‍ ഏതെങ്കിലും ഒക്കെ തന്നെയോ, അല്ലെങ്കിൽ എല്ലാം തന്നെയോ അല്ലേ?
ReplyDeletesathyamanu kunechi paranjathu. ithonnum orikkalum nannakaan pokunnilla.
കുറിപ്പ് നന്നായി.
ReplyDeleteകൂടുതലും ദുരനുഭവങ്ങള്‍ മാത്രം കാണുകയും കേള്‍ക്കുകയും പ്രതീക്ഷിക്കുകയും ചെയുഉന്ന സമയത്ത് ഇത്തരം അനുഭവങ്ങളും അറിയേണ്ടത് തന്നെ.
നന്നായി ഇത് പങ്ക് വെച്ചത്.
ഹാഷിനിന്റെ മെയില്‍ വഴി ലേഖനം മുന്നേ കണ്ടിരുന്നു.ഇപ്പോള്‍ ആണ് വായിച്ചത്.വളരെ നന്നായിരിക്കുന്നു കുഞ്ഞൂസ്..അപകടം നടന്നപ്പോള്‍ ആത്മസംയമനം കൈവെടിയാതെ ഇരുന്ന കുഞ്ഞൂസിനും,മകള്‍ക്കും അഭിനന്ദനങ്ങള്‍....
ReplyDeleteകുറിപ്പ് നന്നായിരിക്കുന്നു...പിന്നെ ഓട്ടോ ഡ്രൈവര്‍മാരെ കുറിച്ചുള്ള വിലയിരുത്തലും വളരെ ശരിയാണ് .. "ഓട്ടോറിക്ഷാ ഡ്രൈവർമാർക്കിടയിലെ ഒരു ന്യൂനപക്ഷം എങ്കിലും ആ സമൂഹത്തിനു തന്നെ അപകീർത്തികരമായ കാര്യങ്ങളിൽ ഏർപ്പെട്ട് എല്ലാവർക്കും ചീത്തപ്പേരുണ്ടാക്കുന്നു എന്ന കാര്യവും ഞാൻ വിസ്മരിക്കുന്നില്ല!"..നാട്ടിലെ എന്ത് ചെറിയ കാര്യത്തിനും ഓട്ടോ ഡ്രൈവര്‍മാര്‍ മുന്‍പന്തിയില്‍ ഉണ്ടാകും..കുഞ്ഞൂസിനെ ആപത്ഘട്ടത്തില്‍ സഹായിച്ചപോലെ പലരെയും അവര്‍ സഹായിക്കാറുണ്ട്..അവര്‍ക്കിടയിലെ ന്യൂനപക്ഷം ചെയ്യുന്ന ദുഷ് പ്രവര്‍ത്തി കൊണ്ട് അവര്‍ക്കെല്ലാവര്‍ക്കും കൂടിയുണ്ടാകുന്ന ചീത്തപ്പേര് ഇതുപോലെയുള്ള നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നമുക്ക് വിസ്മരിച്ചെക്കാം..
ReplyDeleteഅമ്മയും മോളും ആരോഗ്യത്തോടെ ഇരിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു..
ഈ ലേഖനം നന്നായിരുന്നു. ഇത് വായിച്ചപ്പോള്‍ കഴിഞ്ഞ ആഴ്ച നടന്ന ഒരു സംഭവം ഓര്‍മ വരുന്നു. രാത്രി എഴിനോടടുത്ത് എന്റെ അച്ഛനും അമ്മയും യാത്ര ചെയ്തിരുന്ന കാര്‍ ഒരു പാടത്തേയ്ക്ക് മറിഞ്ഞു. ഏകദേശം രണ്ടാള്‍ താഴയുള്ള സ്ഥലം. വാഹനങ്ങള്‍ വളരെ വിരളമായ ആ വഴിയില്‍ ബ്ലോക്ക് കാരണം വഴിതിരിഞ്ഞ് വന്ന ഒരു ലോറി ദൈവ ദൂതനെ പോലെ എത്തി.. അതിലെ മൂന്ന് ചെറുപ്പക്കാരാണ് അച്ഛനെയും അമ്മയെയും ആശുപത്രിയില്‍ എത്തിച്ചത്.. മാത്രമല്ല കാറിനുള്ളിലെ ഒരു സാധനവും (ഒരു കുട പോലും) മോഷണം പോകാതിരിക്കാനും അവര്‍ ശ്രദ്ധിച്ചു. മാത്രമല്ല പിറ്റേ ദിവസം ഫോണ്‍ വിളിച്ചു വിവരങ്ങള്‍ അന്വേഷിക്കാന്‍ കൂടി ആ നല്ല മനസ്സുള്ള ചെറുപ്പകാര്‍ തയ്യാറായി.. മനുഷ്യ മനസ്സിന്റെ നന്മയില്‍ വിശ്വസിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന സംഭവങ്ങള്‍..
ReplyDeleteവൃത്തികെട്ട മുഖങ്ങൾക്കിടയിൽ മറഞ്ഞു പോകുന്ന നല്ല മുഖങ്ങളെ ചൂണ്ടിക്കാണിച്ചത് നന്നായി ചേച്ചീ..സംഭവം അധികം വലിച്ചു നീട്ടാതെ വളരെ വ്യക്തമായി പറഞ്ഞു..ഇനിയും മനസ്സിൽ നന്മ ശേഷിപ്പിക്കുന്നിവർ തിരികെ തരട്ടെ മാവേലി രാജ്യം..
ReplyDeleteഅഭിനന്ദനംസ് ....:)
ReplyDeleteനമ്മള്‍ ദുഷ്ടന്മാര്‍ എന്ന് മുദ്രകുത്തുന്നവര്‍ ലോക ജനസംഖ്യയില്‍ തന്നെ വളരെ ചെറിയ ഒരു വിഭാഗമാണ് .അതിനെ generalize ചെയ്തു ലോകം മുഴുവന്‍ അങ്ങനെയുള്ളവരെ ക്കൊണ്ട് നിറഞ്ഞു എന്ന തരത്തിലാണ് ചര്‍ച്ചകള്‍ കൊഴുക്കുന്നത് . ബ്ലോഗിലും അതൊക്കെ തന്നെയാണ് സംഭവിക്കുന്നത് .സൌമ്യ യെ ഒരു ഗോവിന്ദച്ചാമി പീഡിപ്പിച്ചു കൊന്നത് നോക്കി ലോകം മുഴുവന്‍ കാമവെറിയന്മാര്‍ അഴിഞ്ഞാടുന്നു എന്ന് പറയുന്നു !
ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ പിതാവ് മകളെ പീഡിപ്പിച്ചാല്‍ .ഓട്ടോ റിക്ഷാക്കാരനും ബസ്സിലെ ജീവനക്കാരനും വനിതായത്രക്കരോട് അപമര്യാദയായി പെരുമാറിയാല്‍ അക്കൂട്ടര്‍ മുഴുവന്‍ അങ്ങനെയാണെന്ന് ഉറപ്പിച്ചു കളയുന്ന പ്രവണതയാണ് ...അത്തരം പ്രചരണങ്ങള്‍ക്കു ഉദാഹരണ സഹിതമുള്ള മറുപടി യാണ് കുഞ്ഞൂസിന്റെ ഈ അനുഭവ വിവരണം . തിന്മകള്‍ മാത്രമല്ല ഏതു കടുത്ത അന്ധകാരത്തിലും തിളങ്ങുന്ന നന്മക ളുടെ മിന്നാമിന്നികള്‍ നമുക്ക് ചുറ്റും ഉള്ളത് കാണാതെ പോകരുത് ....
അഭിനന്ദനങ്ങള്‍
ReplyDeleteനല്ലൊരു അനുഭവക്കുറിപ്പ് വളച്ചു കെട്ടലുകള്‍ ഇല്ലാതെ, എന്നാല്‍ വിഷയം ആവിശ്യപ്പെടുന്ന കൃത്യതയോടെ എഴുതി.
പിന്നെ അത് പ്രസിദ്ധീകരിച്ചവരുടെ 'എഡിറ്റിംഗ്' ആണോ 'അശ്രദ്ധയാണോ' എന്നറിയില്ല ആ പത്രത്തില്‍ തുടക്കവും, ഒടുക്കവും ഒക്കെ മാറ്റിമറിച്ച് ഈ നല്ല കുറിപ്പിന്റെ ഭംഗി കലഞ്ഞിരിക്കുന്നത് പോലെ തോന്നി.
ചെറിയ ഒരു വിഭാഗത്തിന്റെ ദുഷ്‍ചെയ്തികളെ പർവ്വതീകരിക്കുവാൻ നമുക്ക് മിടുക്ക് കൂടും. ഇതുപോലുള്ള നന്മകൾ കാണാൻ നമുക്ക് കണ്ണില്ല.
ReplyDeleteനല്ല പോസ്റ്റ്!
അഭിനന്ദനങ്ങള്‍ കുഞ്ഞൂസ്.
ReplyDeleteഈ എഴുത്തിനും ഈ കാഴ്ച്ചപാടിനും...
ലിപി : നന്മകള്‍ കാണാന്‍ എല്ലാവര്‍ക്കും കഴിയട്ടെ.ആദ്യ വരവിനും ആശംസക്ക് നന്ദി ട്ടോ.
ReplyDeleteപൊന്മളക്കാരന്‍ : ഇഷ്ടമായീ എന്നറിയുന്നതില്‍ വളരെ സന്തോഷം.
ഷാബു: സംഭവിക്കാനുള്ളതു എവിടെയാണെങ്കിലും സംഭവിച്ചിരിക്കും, പക്ഷേ, നന്മ മനസ്സുകളെ തിരിച്ചറിയാന്‍ എനിക്കൊരവസരം തന്നതാണ് ദൈവം എന്ന് കരുതുന്നു ഞാന്‍ ...
മേയ്ഫ്ലവേര്‍സ് :സന്തോഷം പങ്കുവെക്കാനെത്തിയതില്‍ ഏറെ സന്തോഷവും നന്ദിയും .
അനില്‍ :എല്ലാവരിലും പോസിറ്റീവ് എനര്‍ജി നിറയട്ടെ എന്ന് പ്രതീക്ഷിക്കാം ല്ലേ...
ജയരാജ് : നമ്മുടെ ഈ മനോഭാവം എന്നാണ് മാറുക...?
ചെറുവാടി :ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം, വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
ജാസ്മിക്കുട്ടി : ആശംസകള്‍ക്ക് നന്ദി ജാസ്മിക്കുട്ടി.
ദുബായിക്കാരന്‍ :എല്ലാ സമൂഹത്തിലും നല്ലതും ചീത്തയും ഉണ്ട്, ഒരു ചെറുവിഭാഗത്തിന്റെ കൊള്ളരുതായ്മകള്‍ മൂലം അവരെ മൊത്തം അടച്ചാക്ഷേപിക്കുന്നത് ശരിയല്ലല്ലോ...? വായനക്കും ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി.
ശാലിനി: ഇതുപോലുള്ള അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. എനിക്ക് തന്നെ പലപ്പോഴും പലരില്‍ നിന്നും ഇത്തരം നല്ല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
സീതക്കുട്ടീ: സ്വപ്നം കാണാം നമുക്ക് അത്തരമൊരു സുന്ദര നാട്...!
രമേശ് ഭായ് :നന്മ നിറഞ്ഞവരെ കൊണ്ട് നിറയട്ടെ നമ്മുടെ നാട്...!നന്മകള്‍ കാണാനുള്ള മനസ്സ് നമുക്കും ഉണ്ടാവട്ടെ അല്ലേ...
അനിലേട്ടന്‍ :അഭിനന്ദനങ്ങള്‍ക്ക് നന്ദി പറയുന്നില്ല,സ്നേഹം മാത്രം.
അലി ഭായ് : നന്മകള്‍ കാണാനുള്ള കണ്ണും മനസ്സും നമുക്കുണ്ടാകട്ടെ
എന്റെ ലോകം : വിന്സെന്റെ, അഭിനന്ദനങ്ങള്‍ക്ക് നന്ദി പറയുന്നില്ല, സ്നേഹം മാത്രം.
ഈ ലേഖനത്തിന് താഴെ ആദ്യമായി കമന്റെഴുതിയ നമ്മുടെ വക്കീൽ ലിപി രഞ്ചുവിന്റെ ഒരു ലേഖനം ഈയിടെ ബ്ലോഗുലകത്തിൽ ഒരുപാട് ചർച്ചക്ക് വിധേയമായി...ആ ലേഖനത്തിന്റെ എതിർ ദിശയിൽ നിൽക്കുന്ന നല്ലൊരു അനുഭവക്കുറിപ്പാണ് ഇവിടെ കുഞ്ഞൂസ് അവതരിപ്പിച്ചിരിക്കുന്നത്...നന്നായി കുഞ്ഞേ...എഴുതിയ രീതിയും ആരേയും നേരിട്ട് കുറ്റപ്പെടുത്താതെ..എന്നാൽ ചില ചോദ്യങ്ങൾ ചിലതിനു നേരെയെറിഞ്ഞും ഒരു അനുഭവക്കുറിപ്പ് നന്നായി വരച്ച് കാട്ടിയിരിക്കുന്നൂ... രമേശ് അനിയന്റെ കമന്റും നന്നായി “തിന്മകള്‍ മാത്രമല്ല ഏതു കടുത്ത അന്ധകാരത്തിലും തിളങ്ങുന്ന നന്മക ളുടെ മിന്നാമിന്നികള്‍ നമുക്ക് ചുറ്റും ഉള്ളത് കാണാതെ പോകരുത്“ വാസ്തവം... തിന്മ കൂടുതലായിരിക്കുന്നനമ്മുടെ നാട്ടിൽ നന്മയും ഉണ്ട്.. രണ്ടും വേർതിരിച്ചറിയാനും മനസ്സിലാക്കാനും നമ്മൾ ശ്രദ്ധിക്കണം...ഒരു ലേഖനത്തിലൂടെ നമ്മൾ വായിച്ച് പോയ ഈ സംഭവം... അത് നടക്കുന്ന സമയത്ത് കുഞ്ഞൂസ് എന്നവ്യക്തിയിൽ ഉണ്ടാക്കിയ ശാരീരികമായ വേദനയും, തൊട്ടടുത്തെവിടെയോ തെറിച്ച് വീണ പ്രായപൂർത്തിയായ മകളെക്കുറിച്ചുള്ള മാനസികമായ വേദനയും ഞാൻ അറിയുന്നൂ...അതിനെ അതിജീവിച്ച മനോദൈര്യത്തെ വാഴ്തുന്നൂ.. നല്ലവരായ ഓട്ടോക്കാരെ പ്രണമിക്കുന്നൂ... ‘മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ ദൈവം മനസ്സിൽ ജനിക്കുന്നു, മനുഷ്യൻ മനുഷ്യനെ വെറുക്കുമ്പോൾ ദൈവം മനസ്സിൽ മരിക്കുന്നു’ എന്നത് ഒരുവട്ടം കൂടി ഓർമ്മിപ്പിക്കുവാനും ഞാനും ആഗ്രഹിക്കുന്നു. വരികളിലൂടെ നമ്മെ ആകർഷിപ്പിക്കാനും,ചിന്തിപ്പിക്കാനും എന്നും ശ്രമിയ്ക്കുന്ന കുഞ്ഞൂസ്സിനും കുടുംബത്തിനും എല്ലാ നന്മയും ആശംസിക്കുന്നൂ..
ReplyDeleteഓട്ടോക്കാരെ കുറ്റപ്പെടുത്തി കഴിഞ്ഞ മാസം ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. പക്ഷെ കുഞ്ഞൂസ്സിന്റെ ഈ നന്മ്മയുടെ പോസ്റ്റ് ഞാന്‍ വായിച്ചിരുന്നെങ്കില്‍ അങ്ങനെ ഒരു പോസ്റ്റ് ഇടുക ഇല്ലായിരുന്നു. അന്ധകാരത്തിലെ കുഞ്ഞു കുഞ്ഞു പ്രകാശങ്ങള്‍ ആണ് ഇത്. ഭൂരിപക്ഷവും അന്ധകാരം മാത്രം കാണുന്നു. കുഞ്ഞൂസിനെ പോലെയുള്ളവര്‍ ഈ അന്ധകാരത്തിലും വെളിച്ചത്തിന്റെ പൊട്ടുകള്‍ കാണുന്നു. അതാണ് കാര്യം. അഭിനന്ദനങ്ങള്‍, രക്ഷപെട്ടതിനും അത് ഞങ്ങളോട് പങ്കുവെച്ചതിനും.
ReplyDeleteഈ നല്ലാ അനുഭവം പങ്കുവയ്ക്കുക വഴി ഒരു സാമൂഹ്യ സേവനം ചെയ്തിരിക്കുകയാണ് . കിട്ടിയ നന്മകള്‍ മറന്നു പോവുകയും അനുഭവിച്ച ചെറിയൊരു ദുരനുഭവം പോലും പര്‍വതീകരിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഈ പങ്കുവയ്ക്കലിന്‍റെ മൂല്യം വളരെ വലുതാണ്
ReplyDeleteഇന്നലെ ഹാഷിം മെയില്‍ വഴി അറിയിച്ച് ഈ ലേഖനം വായിച്ചിരുന്നു. ഈ സംഭവത്തെപ്പറ്റി കുഞ്ഞൂസ് എന്റെയൊരു പോസ്റ്റിലെ അഭിപ്രായത്തില്‍ സൂചിപ്പിക്കയും ചെയ്തുവല്ലോ. കുഞ്ഞൂസിന്റെ വിവരണവും കമന്റും ചേര്‍ന്നാപ്പോള്‍ ഈ പോസ്റ്റ് വെളിച്ചം പകരുന്ന ഒരു സ്തൂപം തന്നെയായിത്തീര്‍ന്നു........ ആശംസകള്‍
ReplyDeleteഅഭിനന്ദനങ്ങള്‍.
ReplyDeleteമനസ്സിനൊരു സുഖം തോന്നുന്നു.
ReplyDeleteഎത്രയോ ശരി. ചങ്കിടിപ്പോടെ വായിച്ചു.
ReplyDeleteഅടുത്തിടെ ഞങ്ങള്‍ കുറച്ചു അടുത്ത കൂട്ടുകാര്‍ തമ്മില്‍ ഇങ്ങനെ ഒരു ചര്‍ച്ച നടന്നു....അതില്‍ മൂന്നു പേര്‍ സ്ത്രീകളും അവര്‍ക്ക് പെണ്‍കുട്ടികളും ആണ്....ചര്‍ച്ചയുടെ അവസാനം ഉരുത്തിരിഞ്ഞത്, പെണ്‍കുട്ടികളെ ചെറുപ്പത്തില്‍ തന്നെ കരാട്ടെ, ജൂഡോ തുടങ്ങിയ ആയോധന കലകളില്‍ പ്രാവീണ്യരാക്കുക എന്നതായിരുന്നു....നമ്മുടെ വ്യവസ്ഥിതിയെ പഴിക്കുന്നതിലും നല്ലത്, സ്വയം സംരക്ഷിക്കുന്നതാണ്....പെണ്‍കുട്ടികള്‍ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ തീരാവുന്നതെയുള്ളൂ ഈ പീഡന പ്രശ്നം....
ReplyDeleteവളരെ നല്ലൊരു വായനാഭുവം പങ്കു വെച്ച....വളരെ അധികം കാര്യ ഗൌരവത്തോടെ വിഷയങ്ങള്‍ പങ്കു വെച്ച... ന്റ്റെ സഖിയ്ക്ക് അഭിനന്ദനങ്ങള്‍.
ReplyDeleteമുകളില്‍ പലരും സൂചിപ്പിച്ചത് പോലെ ഒരു സംഭവത്തെ പോതുവല്‍ക്കരിച്ച് പര്‍വ്വതീകരിച്ച് അവതരിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥ്യം തന്നെ മാറിപ്പോകുന്നതായി പല ലേഖനങ്ങളിലും കാണാറുണ്ട്.
ReplyDeleteഇവിടെ വളരെ തന്മയത്വത്തോടെ, നേരിട്ട ഒരനുഭാവത്തെ മുന്‍നിര്‍ത്തി അവതരിപ്പിച്ച സംഭവവും അതിനു കാരണമാകാവുന്ന നിരവധി ചോദ്യങ്ങള്‍ വായനക്കാരിലേക്ക് എറിയുകയും ചെയ്തിരിക്കുന്നു കുഞ്ഞൂസ്. ഒരു പോലീസുകാരന്‍ ഒരു തെറ്റ് ചെയ്‌താല്‍ മുഴുവന്‍ പോലീസുകാരും ഇങ്ങിനെയാനെന്നു കരുതുന്ന ഒരു ശീലം കൂടുതലായിരിക്കുന്നു. അതിനു പലപ്പോഴും പല എഴുത്തുകളും കാരണമാകുന്നുണ്ട്. കാര്യങ്ങളെ കാര്യഗൌരവത്തോടെ അവതരിപ്പിച്ച ഈ ലേഖനം ശ്രദ്ധേയമായി.
എപ്പോഴും ഓട്ടോക്കാരെ സമൂഹത്തില്‍ പലരും അവമാധിക്കാറാണ് പതിവ്
ReplyDeleteവളരെ അപൂരവ്വമായി ആര്‍ക്കെങ്കിലും ഉണ്ടാകുന്ന മോശം പ്രതികരണം
പലപ്പോഴും ഓട്ടോക്കാരെ ക്കുറിച്ച മോശമായ ധാരണ വെച്ചു പുലര്‍ത്തുന്നുണ്ട്
എന്നാല്‍ അവരില്‍ നിന്നും കൂടുതലും നന്മകളാണ് ഉണ്ടാകുന്നത് . പക്ഷെ അത് ആരും
പുറത്ത് പറയുന്നില്ലന്നു മാത്രം . നല്ല ശക്തിയുള്ള എഴുത്ത്
രാത്രി ആണെന്നതും പതിനാല് വയസ്സുള്ള മോള്‍ കൂടെയുണ്ടെന്നതും ബോധമണ്ഡലത്തില്‍ ഉണ്ടായിരുന്നതിനാലാവാം, ആശുപത്രിയില്‍ എത്തുന്നത് വരെ, അത്യാഹിത വിഭാഗത്തില്‍ കയറ്റുന്നത് വരെ ബോധം ഉണ്ടായിരുന്നു എനിക്ക്.
ReplyDeleteMy salute dear sister
എന്തേങ്കിലുമാകട്ടെ... ചെറിയൊരു ദീർഘനിശ്വാസത്തിനുള്ള ഗ്യാപ്പ് തന്നതിൽ നന്ദി...
ReplyDeleteനേരത്തെ വായിച്ചിരുന്നു. ഇപ്പോള്‍, ദേ ഇവിടെ ഇങ്ങനെയും.
ReplyDeleteനമ്മുടെ കണ്ണുകളുടെ അപാരമായ ശ്കതിയെ നമുക്ക് നന്മയിലേക്ക് 'തിരിച്ചു' പിടിക്കാം. അതാകും നമുക്കും അവര്‍ക്കും ഏറെ ഗുണകരം.
ചേച്ചീ, ഒരു വര്‍ഗ്ഗത്തില്‍നിന്നും ഒരു ദുരനുഭവം ഉണ്ടായാല്‍ ആ വര്‍ഗ്ഗത്തെ മൊത്തം ചീത്ത പറയാനാ നമ്മള്‍ മല്ലൂസിനിഷ്ട്ടം. ഗള്‍ഫില്‍ പൊതുവേ പാകിസ്ഥാനികളെ പുഛിക്കാറുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷത്തെ ഗള്‍ഫുവാസത്തിനിടയില്‍ ഒരിക്കല്‍പോലും എനിക്കവരോട് പുച്ഛം തോന്നിയിട്ടില്ല. മാത്രല്ല. കാശ് കടംകൊടുത്താല്‍ മറ്റാരെക്കാളും കൃത്യത പാലിക്കുന്നതും അവരാ.
ReplyDeleteഹൃദ്യമായ ഒരു പോസ്റ്റ്. നനായിരിക്കുന്നു.
(ഹെന്ടീശ്വരാ.. മിക്ക സ്ഥലത്തും നാമൂസിനു കീഴെയാണല്ലോ കണ്ണൂരാന്‍. ഇയാള്‍ കാലെടുത്തെന്റെ തലേല്‍ വെക്കുമോ ആവോ)
കുഞ്ഞേച്ചീ ഒത്തിരി നന്നായിരിക്കുന്നു. പുതിയ കുട്ടികളെ തല്ലി വളർത്തണം എന്നാണു ഞാൻ എല്ലാവരോടും പറയുക കാരണം മറ്റൊന്നും അല്ല ഇന്നു കുട്ടികളെ ലാളിച്ചു ലാളിച്ചു .. വഷളാക്കി സാമൂഹ്യമായ യാതൊരു പ്രശ്നത്തോടും പ്രതികരിക്കാൻ കഴിയാതെ ..ഏതൊക്കെ പ്രതിസന്ധി ഘട്ടങ്ങളെ എങ്ങിനെയൊക്കെ തരണം ചെയ്യണം എന്നറിയാതെ .. പലപ്പോഴും പകച്ചു നിൽക്കുന്നത് ഇതൊക്കെ കൊണ്ടു തന്നെയാ നല്ല തല്ലു കിട്ടി വേദന അറിൺജു വളർന്ന കുഞ്ഞിനു എപ്പോഴും തിരിച്ചറിവുള്ള ഒരു മനസ്സുണ്ടാകും മാത്രമല്ല നല്ല പ്രതികരണ ശേഷിയും, പ്രത്യുല്പന്ന മതിത്ത്വവും കൂടൂതലായിരിക്കും .
ReplyDeletenammal oraal vichaarichal maathram poara chechi. njan thanne palatharam kaazhchakal kadittundu. athinekurichu parayumpol mattullavarkku oru nisanga bhavamanu. pinne naam enthu cheyyum? arodu parayum. kelkkendavakku athinu neramilla. angane ayaal? athanu njan paranjathu.
ReplyDeleteഹാഷിം വഴിയാണ് ഇവിടെ എത്തിയത്. ഈ അനുഭവം പങ്കുവെച്ചതിന്, ആശംസകള്‍ നേരുന്നു. എല്ലാവരിലും ഉണ്ട് നന്മയും തിന്മയും. ഒരാള്‍ ചെയ്യുന്ന തിന്മ ഒരിക്കലും അയാള്‍ ഉള്‍പ്പെടുന്ന വിഭാഗത്തിന്റെ തിന്മയല്ല. അത് ആ വ്യക്തിയുടെത് മാത്രമാണ്.
ReplyDeleteബഹുഭൂരിപക്ഷം പേരുടെയും ജീവിതത്തില്‍ അനിഷ്ടകരമായത് അപൂര്‍വമായേ സംഭവിക്കുന്നുള്ളൂ
ReplyDeleteപക്ഷെ അത് ഹൈലൈറ്റ് ചെയ്തു കാണിക്കുന്നത് തെറ്റാണെന്ന് പറയാന്‍ കഴിയില്ല.
നന്മയും ധര്‍മ്മവും നമ്മുടെ കൂടെയുണ്ടാവേണ്ടാതാണ്.അതിനു നാം അമിതപ്രാധാന്യം നല്‍കേണ്ടതില്ലല്ലോ
എന്നാല്‍ തിന്മയെ പ്രതിരോധിക്കേണ്ടത് തുറന്നു കാണിക്കേണ്ടത് ഏവരുടെയും കടമയാണ്.
അഥവാ നമ്മുടെ ഇടയിലെ തിന്മകളെ ചൂണ്ടിക്കാണിക്കുമ്പോള്‍ അത് സാമാന്യവല്ക്കരിക്കുന്ന അല്ലെങ്കില്‍ generalize ചെയ്യുന്ന തോന്നലുകളെയാണ് നാം വിമര്‍ശിക്കേണ്ടത്.
നല്ല അനുഭവങ്ങള്‍ പങ്കുവച്ചതിനു വളരെ നന്ദി
ചേച്ചി...
ReplyDeleteഹാഷിം ഭായിടെ മെയില്‍ വഴി വിവരം അറിഞ്ഞിരുന്നു....
ഒരായിരം അഭിനന്ദനങ്ങള്‍ നേരുന്നു...
ചേച്ചിയുടെ ഈ മനോധൈര്യം എന്നെന്നും കൂടെയുണ്ടാകട്ടെ...
ജീവിതം പലപ്പോഴും നന്മകള്‍ കൊണ്ടും വിസ്മയിപ്പിക്കും അലലെ..
ReplyDeleteഇനിയും അനുഭവങ്ങളില്‍ നന്മകള്‍ മാത്രം ഉണ്ടാവട്ടെ
ആശംസകള്‍
വളരെ ചുരുക്കി കാര്യാ പ്രസക്തമായി എഴുതാന്‍ സാധിച്ചു എന്നതാണ് ഈ അനുഭവ കുറിപ്പിന്റെ മേന്മ്മ .......
ReplyDeleteഇത് പോലെ ഉള്ള സാഹചര്യത്തില്‍ മന സ്ഥര്യം വിടാതിരുന്ന രണ്ടു പേരും മാത്രകയാണ്
അഭിനന്ദനങ്ങള്‍
അനുഭവക്കാഴച്ചപ്പാടുകളോടെ നന്മതിന്മകളുടെ വേർതിരിവുകൾ ഇല്ലാതെ പലതും കാര്യകാരണസഹിതം വായനക്കാരിൽ എത്തിക്കാൻ കഴിഞ്ഞത് തന്നെയാണ് ഈ ലേഖനത്തിന്റെ പ്രസക്തി കേട്ടൊ കുഞ്ഞൂസ്
ReplyDeleteഅഭിനന്ദനങ്ങൾ...
ആദ്യമേ ഒരു അഭിനന്ദനം. വര്‍ത്തമാനത്തില്‍ വന്നതിന്. പിന്നെ പോസ്റ്റില്‍ പറഞ്ഞ കാര്യം സന്തോഷമായി. എവിടെയും പുരുഷന്‍ ഒരൂ നികൃഷ്ട ജീവി, അമ്മയെയും പെങ്ങളേയും തിരിച്ചറിയാത്തവന്‍ എന്ന രീതിയില്‍ ഉള്ള മുറവിളികള്‍ക്കിടയില്‍ പെണ്ണിടം എന്ന ഒരു പംക്തിയില്‍ തന്നെ ഇത് പോലെ ഒന്ന് കാണാന്‍ കഴിഞ്ഞതിന്. സമൂഹത്തില്‍ രണ്ട് തരക്കാരും ഉണ്ട്. കുറച്ചേ ഉള്ളൂ എങ്കിലും മോശക്കാരെ കാണുവാനാണ് എല്ലാവരും ശ്രമിക്കുന്നത്.
ReplyDeleteവര്‍ത്തമാനത്തില്‍ വായിച്ചിരുന്നു.ഇങ്ങനെയും ചില നന്മകള്‍ പുലരുന്നതുകൊണ്ടല്ലേ കുഞ്ഞൂസ് ലോകം നിലനില്‍ക്കുന്നത്.
ReplyDeleteഅഭിനന്ദനങ്ങള്‍.
അനുഭവങ്ങള്‍ നന്നായി പങ്കു വെച്ചു. കുഞ്ഞൂസിന്റെ ഈ ആക്സിഡെന്റിനെപ്പറ്റി മുമ്പേതോ ഒരു പോസ്റ്റില്‍ വായിച്ചതായോര്‍മ്മ വരുന്നു. പക്ഷെ അന്നതില്‍ ഹൈ ലൈറ്റ് ചെയ്തത് വേറെയെന്തോ ആയിരുന്നു. ഓട്ടോക്കാരുടെയിടയില്‍ ധാരാളം നല്ലയാളുകളുണ്ട്. മുമ്പ് കോഴിക്കോട്ടെ ഓട്ടോ റിക്ഷക്കാരെപ്പറ്റി വളരെ മതിപ്പോടെ പലരും പറയാറുണ്ടായിരുന്നു,അവരുടെ മര്യാദയെപ്പറ്റി.ആശംസകള്‍ നേരുന്നു.പണ്ടൊക്കെ ഞാന്‍ വേഗം എത്തിയിരുന്നു കുഞ്ഞൂസിന്റെ പോസ്റ്റ് വായിക്കാന്‍.ഇപ്പോഴെന്തോ ഒടുവിലായി. സാരമില്ല.
ReplyDeleteഅമ്മയുടെ പരിക്കിനിടയിലും ബൈക്ക് യാത്രക്കാരനെ ശ്രദ്ധിക്കണം എന്ന് പറയാന്‍ മകള്‍ക്ക് തോന്നിയല്ലോ. കുഞ്ഞൂസിനു തീര്‍ത്തും അഭിമാനിക്കാവുന്നത് അവളുടെ ആ വാക്കിലാണ്. ഇത് പ്രസിദ്ധീകരിച്ച വര്‍ത്തമാനം പത്രത്തിനു നന്ദി.
ReplyDeleteകുഞ്ഞുസേ... ഇത് വായിക്കാന്‍ ഞാന്‍ വൈകിപ്പോയി..ക്ഷമിക്കൂ....അറിഞ്ഞിരുന്നില്ല ഇങ്ങനെ ഒരു അപകടത്തിന്റെ കാര്യം... മോളും കുഞ്ഞൂസും സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.ശെരിയാണ് കുഞ്ഞൂസ് പറഞ്ഞത്... എനിക്കും ഉണ്ടായിട്ടുണ്ട് ഓട്ടോക്കാരുടെ അടുത്ത് നിന്നും നല്ല അനുഭവങ്ങള്‍...പക്ഷെ എപ്പോഴെന്കിലും ഒരു ചീത്ത അനുഭവം ഉണ്ടായാല്‍ അതെ ഓര്‍ത്തു വയ്ക്കൂ ഞാനടക്കം ഭൂരിഭാഗം ആളുകളും...
ReplyDeleteചുരുക്കത്തിൽ, ഒരു പെണ്ണായി പിറന്നു എന്നതു കൊണ്ടു മാത്രം എപ്പോഴും ചീത്ത അനുഭവങ്ങൾ ഉണ്ടാവണമെന്നില്ല. പക്ഷേ, സമൂഹത്തിലെ കള്ളനാണയങ്ങളെ തിരിച്ചറിയാനും, പുഴുക്കുത്തേറ്റ ആ മനസ്സുകളോട് ശക്തമായി പ്രതികരിക്കാനുമുള്ള കഴിവ് സ്ത്രീകൾ ആർജ്ജിക്കണം. പിന്നെ ഈയവസരത്തില്‍ ‘മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ ദൈവം മനസ്സിൽ ജനിക്കുന്നു, മനുഷ്യൻ മനുഷ്യനെ വെറുക്കുമ്പോൾ ദൈവം മനസ്സിൽ മരിക്കുന്നു’
ReplyDeleteദുരന്തങ്ങളില്‍ മറ്റുള്ളവരെ പഴിചാരുക എന്ന പതിവ് കാഴ്ചപാടുകളില്‍ നിന്നും വ്യത്യസ്തമായി നല്ല സമരിയാക്കാരെ കണ്ടെത്തുന്നതിനും, പങ്കുവക്കുന്നതിനുമുള്ള നല്ലമനസ്സിന്‍ നന്ദി കുഞ്ഞൂസ്.
ReplyDeleteവ്യത്യസ്തവും ഹൃദ്യവുമായ അവതരണത്തിന് അഭിനന്ദങ്ങള്‍!
നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍
ReplyDeleteഇതുപോലുള്ള നല്ല അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. അഭിനന്ദനങ്ങൾ,
ReplyDeleteവരാന്‍ വൈകി.
ReplyDeleteകുഞ്ഞുവേ.....നല്ല ഒരു പോസ്റ്റ്.
സത്യം പറഞ്ഞാല്‍ പത്രങ്ങളിലെല്ലാം ഇതുപോലെ ഒരു സ്ഥിരം പങ്ക്തി ഉണ്ടായിരുന്നങ്കില്‍ എത്രനന്നായിരുന്നു.മോശം കാര്യ്യങ്ങളെക്കൊണ്ട് മാദ്ധ്യമങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നിടത്ത് ഈ നല്ല മനസ്സുകള്‍ , നല്ല പ്രവൃത്തികള്‍ , ഒന്നും ആരും അറിയുന്നില്ല.നന്മയും സ്നേഹവും ഒന്നും പ്രസിദ്ധീകരിക്കാന്‍ ഒരു മാദ്ധ്യമവും ഇല്ല അല്ലേ കുഞ്ഞൂ.കുഞ്ഞൂനെങ്കിലും അതിനു കഴിഞ്ഞല്ലോ..
അഭിനന്ദനങള്‍ കുഞ്ഞൂസ്..
ReplyDeleteആരെങ്കിലും ഒരാള്‍ ചെയുന്ന നേരിക്കെടിനു ഒരു സമുഹത്തെ മുഴുവന്‍ അടച്ചക്ഷേപിക്കുന്നവരന് നമ്മള്‍.കുപ്പി പാട്ട പെറുക്കി വില്‍ക്കുന്ന ഏതെങ്കിലും ഒരു തമിഴന്‍ എന്തെങ്കിലും ചെയതാല്‍ തമിഴന്മാര്‍ മൊത്തം ശരിയല്ല എന്ന് പറയുന്നതാണ് നമ്മുടെ ശീലം.അത് പോലെ തന്നെയാണ് ഓട്ടോക്കാരും.പക്ഷേ എനിക്ക് യ്ണ്ടായ അനുഭവം തികച്ചും വിത്യസ്തമായിരുന്നു.ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഒന്ന് .സംഭവം നടക്കുന്നത് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കോട്ടയത്തെ ഒരു പ്രധാന കവലയില്‍ ഞാനും എന്റെ കുട്ടുക്കാരും നല്ല രീതിയില്‍ കള്ള് കുടിച്ചു ബൈക്കില്‍ വരുന്ന നേരത്താണ് റോഡില്‍ ഒരാള്ക്കുട്ടം ,പോലീസ്സ് ചെക്കിങ്ങനെന്നു കരുതി ബൈക്ക് സൈഡില്‍ പാര്‍ക്ക് ചെയ്തു ഞ്ഗല്‍ അവിടേക്ക് നടന്നു.അടുത്ത് ചെല്ലുമ്പോള്‍ റോഡില്‍ ഒരാള്‍ കിടക്കുന്നു .അയാളുടെ വായില്‍ നിന്നും നവെല്ലാം പുറത്തേക്കു വന്നിരിക്കുന്നു. മദ്യപിച്ചു വാന്‍ ഓടിച്ചു വന്ന ഒരാള്‍ ബൈക്കില്‍ യാത്ര ചെയ്തു കൊണ്ടിരുന്ന അയാളെ ഇടിച്ചു തെരിപ്പിച്ചതയിരുന്നു.മുക്കില്‍ കൈ വെച്ചും നാഡി പിടിച്ചു നോക്കിയും ചത്തിട്ടില്ല എന്ന് ആളുകള്‍ പറയുന്നുണ്ട്.ആരും അയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ തയാറാകുന്നില്ല .തൊട്ടടുത്ത് തന്നെ ഓട്ടോ സ്ടണ്ടാണ് .ഞങള്‍ അവിടെ കാക്കി ഇട്ടു നില്‍ക്കുന്ന ഓട്ടോ ഡ്രൈവര്‍മാരോട് പറഞ്ഞു വണ്ടി എടുക്കു നമ്മുക്ക് ആശുപത്രിയില്‍ എത്തിക്കാം എന്ന് അവരെല്ലാം പറഞ്ഞ മറുപടി വളരെ വിചിത്രമായിരുന്നു" ഞ്ഗളുടെ വണ്ടിയൊന്നും ഇവിടെ ഇല്ല "
ReplyDeleteവണ്ടിയില്‍ ഇരുന്ന ഡ്രൈവര്‍മാര്‍ ഞങളെ കണ്ടപ്പോഴേക്കും പതുക്കെ അവിടെ നിന്നും മാറി പോകാന്‍ തുടങ്ങി .യാത്രക്കാരുമായി അത് വഴി വന്ന ഓട്ടോക്ക് ഞങ്ങള്‍ കൈ കാണിച്ചു അയാള്‍ പറഞ്ഞു "യാത്രക്കാരെ ഇറക്കട്ടെ നിങ്ങള്‍ ആളെ എടുക്കു "അത് കേട്ട് വണ്ടിയുടെ മുന്നില്‍ നിന്നും മാറിയതും അയാള്‍ വണ്ടി ഓടിച്ചു പോയി .അവസാനം അത് വഴി വന്ന ഒരു ജീപ്പുക്കാരന്‍ അയാളുടെ വീടുക്കാരെ ഇറക്കി വണ്ടിയില്‍ കയറ്റികൊള്ളന്‍ പറഞ്ഞു .ഞങ്ങള്‍ 3 പേരായിരുന്നു ഉണ്ടായിരുന്നത്.ഞങ്ങള്‍ക്ക് അയാളുടെ ശരീരം തളര്‍ന്നത് കൊണ്ട് പൊന്തിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല .ഞങ്ങള്‍ ചുറ്റുമുള്ള ആളുകളോട് പറഞ്ഞു ആരും കൂടെ വരണ്ട ,എവിടെയും ഒപ്പിട്ടു തരണ്ട ഒന്ന് വണ്ടിയില്‍ കയറ്റി തന്നാല്‍ മതി എന്ന് ചുറ്റും കുടി നിന്ന 100 കണക്കിനാളുകള്‍ ഒരാള്‍ പോലും സഹായിക്കാന്‍ മുന്നോട്ടു വന്നില്ല.അവസാനം പോലിസുക്കാര്‍ എത്തിയാണ് വണ്ടിയില്‍ കയറ്റിയത്.നമ്മുടെ സമുഹം അങ്ങിനെയാണ് മൊബൈലില്‍ പിടിക്കാനും കാഴ്ച കാണാനും ആളുണ്ടാകും പക്ഷേ സഹായിക്കാന്‍ മുന്നോട്ടു വരുന്നവര്‍ വളരെ ചുരുക്കം മാത്രം.
,"അതാ, ബൈക്കുകാരന്‍ അവിടെ കിടക്കുന്നു, അയാളെ നോക്കു..." എന്ന് മോള്‍ പറയുന്നുണ്ടായിരുന്നു.
തീര്ച്ചയായും തനിക്കു അഭിമാനിക്കാം ഇത്തരത്തില്‍ ചിന്തിക്കുന്ന ഒരു മകളുടെ അമ്മയാകാന്‍ കഴിഞ്ഞതില്‍...
--
നന്നായിരിക്കുന്നു കുഞ്ഞൂസ്.
ReplyDeleteകുഞ്ഞൂസ്,
ശരിയാണ് പലപ്പോഴും സമൂഹത്തില്‍ അവകാശം ഉറപ്പിക്കാന്‍ ശ്രമിക്കുമ്പോഴും സമൂഹം തന്നതില്‍ നാം ത്രൃപ്തി കാണാറില്ല്. പക്ഷെ കുഞ്ഞൂസിനതു കഴിഞ്ഞു. അതു വായിച്ചുകാണും ഏതെങ്കിലും ഒട്ടോറിക്ഷക്കാര്‍, അവരതില്‍ അഭിമാനം കൊണ്ടു കാണും.
സസ്നേഹം പ്രസന്ന
അഭിനനങ്ങള്‍.
കുഞ്ഞൂസിന്റെ ഈ വിശാലമായ കാഴ്ചപ്പാടാണ് നമ്മുടെ സമൂഹത്തില്‍ നിന്നും വേരറ്റു പോയികൊണ്ടിരിക്കുന്നത്
ReplyDeleteനല്ല ആത്മാര്‍ഥമായ ഒരനുഭാവക്കുറിപ്പ് , വളരെ നന്നായി .
ഈ പോസ്റ്റ് വളരെ നന്നായി.
ReplyDeleteനന്മയ്ക്കും തിന്മയ്ക്കും ലിംഗഭേദമോ ജാതിമതഭേദമോ വർഗവർണഭേദമോ രാഷ്ട്രഭേദമോ ഇല്ല.
രാത്രി ആണെന്നതും പതിനാല് വയസ്സുള്ള മോള്‍ കൂടെയുണ്ടെന്നതും ബോധമണ്ഡലത്തില്‍ ഉണ്ടായിരുന്നതിനാലാവാം, ആശുപത്രിയില്‍ എത്തുന്നത് വരെ, അത്യാഹിത വിഭാഗത്തില്‍ കയറ്റുന്നത് വരെ ബോധം ഉണ്ടായിരുന്നു എനിക്ക്.
ഈ വരികൾ കുറിയ്ക്കാനായ ആ വിരലുകൾക്ക് മുൻപിൽ ഒരു നമസ്ക്കാരം.
അഭിനന്ദനങ്ങൾ.
well
ReplyDelete@ ചന്തു നായര്‍ : എല്ലാവരിലും നന്മയുടെ അംശം തന്നെയാണ് കൂടുതല്‍ ... അന്നേരത്തെ എന്റെ വേദനയെ ഓര്‍ത്തതിന് , അഭിനന്ദനങ്ങള്‍ക്ക് എല്ലാം നന്ദി.
ReplyDelete@ ഷാനവാസ് : എല്ലാവരിലും നന്മയുണ്ട് , നമ്മള്‍ അത് കാണാതെ പോകുന്നതോ, കാണാന്‍ ശ്രമിക്കാത്തതോ ആണ്... ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി.
@ സോണി.എം.എം.: ആദ്യമായാണിവിടെ അല്ലേ, സ്വാഗതം ..! ഒപ്പം നന്ദിയും, ഇനിയും വരണം കേട്ടോ...
@അജിത് : അതേ അജിത്തേട്ടാ ,അന്ന് പറഞ്ഞ ആ അപകടം തന്നെ...ഓര്‍മിച്ചുവല്ലോ , നന്ദി .
@ മുല്ല: അഭിനന്ദനങ്ങള്‍ക്ക് നന്ദി.
@ ഖാദര്‍ പട്ടേപ്പാടം: നല്ല വായനക്ക് നന്ദി.
@ ഭാനു കളരിക്കല്‍ : പേടിക്കാന്‍ ഒന്നുമില്ല ഭാനു.ഒക്കെ കഴിഞ്ഞിട്ട് നാളുകള്‍ കുറച്ചായി.
@ ചാണ്ടിച്ചന്‍ : പെണ്‍കുട്ടികളെ മാത്രമല്ല, ആണ്‍കുട്ടികളെയും സ്വയം സംരക്ഷിക്കാന്‍ പഠിപ്പിക്കേണ്ടിയിരിക്കുന്നു.... ആയോധന കലകളോടൊപ്പം മാനസിക ധര്യം കൂടി നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ടതാണ്.
@ വര്‍ഷിണീ : എന്റെ പ്രിയ സഖിക്കു സ്നേഹം മാത്രം...!
@ പട്ടേപ്പാടം റാംജീ : അതേ റാംജീ, നാമെല്ലാം പൊതുവല്‍ക്കരിച്ചു കാണുന്നതിനാല്‍ ആ സമൂഹത്തെ മുഴുവന്‍ പഴിക്കുന്നു. എല്ലാവരിലും നന്മയുണ്ട്.തിന്മയുടെ ചെറിയ ഒരംശമുണ്ടെങ്കില്‍ , അതും കളയാന്‍ എന്റെ ഈ അനുഭവം ഒരു പ്രേരകമായെങ്കില്‍ ...!
@ കെ. എം. റഷീദ് : എല്ലാ മേഖലയിലും എന്ന പോലെ മാത്രമേ ഓട്ടോക്കാരിലും ഉള്ളൂ.... നമ്മള്‍ അത് പര്‍വതീകരിക്കുകയല്ലേ ...? നല്ല വായനക്കും അഭിപ്രായത്തിനും നന്ദി ട്ടോ.
@ റഷീദ് പുന്നശ്ശേരി : സല്യൂട്ട് സ്വീകരിച്ചിരിക്കുന്നു സഹോദരാ...
@ നികു കേച്ചേരി : വായനക്ക് നന്ദി .
@ നാമൂസ് : നന്മ കാണാന്‍ ശ്രമിച്ചാല്‍ കാണാവുന്നതേയുള്ളൂ നാമൂസ്. നമുക്ക് അതിനു ശ്രമിക്കാം ല്ലേ....?
@ കണ്ണൂരാന്‍ : എനിക്കും ഇവിടെ ഒരുപാട് നല്ല പാക്കിസ്ഥാനി സുഹൃത്തുക്കള്‍ ഉണ്ട് കണ്ണൂരാനേ ... എന്തെങ്കിലും ആവശ്യമുണ്ടായാല്‍ അറച്ചു നില്‍ക്കാതെ ആദ്യം ഓടിയെത്തുന്നതും അവര്‍ തന്നെ. അനന്തരഫലങ്ങളെയോര്‍ത്തു മാറി നില്‍ക്കാറില്ല അവര്‍ ...!
@ ബിജു കൊട്ടില : വിശദമായ അഭിപ്രായത്തിനു നന്ദി ബിജൂ... കുട്ടികളെ ലാളിക്കണം , സ്നേഹിക്കണം , ഒപ്പം തന്നെ തെറ്റുകള്‍ ചെയ്‌താല്‍ ശിക്ഷിക്കുകയും വേണം .എന്നാലേ ചെയ്തത് തെറ്റാണ് അവര്‍ക്ക് ബോധ്യപ്പെടുകയും ആവര്‍ത്തിക്കാതിരിക്കുകയും ചെയ്യൂ...
ReplyDelete@ ജയരാജ് : നമ്മള്‍ എല്ലാവരും ചേര്‍ന്ന് ശ്രമിച്ചാല്‍ മാറ്റിയെടുക്കാന്‍ കഴിയില്ല എന്നുണ്ടോ...?നമ്മള്‍ എന്നത് ജനത എന്ന അര്‍ത്ഥത്തില്‍ ആണ് പറഞ്ഞത് ട്ടോ...
@ അഷ്‌റഫ് അമ്പലത്ത് :അതേ സഹോദരാ, എല്ലാവരിലും ഉണ്ട് നന്മയും തിന്മയും. ഒരാള്‍ ചെയ്യുന്ന തിന്മ ഒരിക്കലും അയാള്‍ ഉള്‍പ്പെടുന്ന വിഭാഗത്തിന്റെ തിന്മയല്ല. അത് ആ വ്യക്തിയുടെത് മാത്രമാണ്.നല്ല വായനക്കും അഭിപ്രായത്തിനും നന്ദി.
@ ഇസ്മായില്‍ കുറുമ്പടി (തണല്‍ ) : വളരെയേറെ തിന്മകള്‍ക്കിടയില്‍ , നന്മയുടെ ഒരു കണിക കണ്ടപ്പോള്‍ അതിന്റെ പ്രകാശം ഏറെ തെളിച്ചമുള്ളതായി തോന്നി. അത് കൊണ്ടാണ് ഈ അനുഭവം പങ്കു വെക്കണം എന്ന തോന്നലുണ്ടായത്. കഠിന വേനലിലെ ഇത്തിരി തണല്‍ പോലെ ,മനസ്സിനൊരു കുളിര്‍മയുണ്ടാക്കുന്നു ഇത്തരം അനുഭവങ്ങള്‍ ...
@ അണ്ണാറക്കണ്ണന്‍ : അഭിനന്ദനങ്ങള്‍ക്കും പ്രാര്‍ത്ഥനക്കും നന്ദി കേട്ടോ...
@ ദ മാന്‍ ടു വാക്ക് വിത്ത് : നന്മകള്‍ നിറഞ്ഞ ഒരു ലോകം ഉണ്ടാവട്ടെ... എല്ലാവര്‍ക്കും നന്മകള്‍ മാത്രം ഉണ്ടാവട്ടെ.... നന്ദി.
@ മൈ ഡ്രീംസ് : അഭിനന്ദനങ്ങള്‍ക്ക് നന്ദി പറയുന്നില്ല, സ്നേഹം മാത്രം.
@ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം : അഭിനന്ദനങ്ങള്‍ക്ക് നന്ദി പറയുന്നില്ല മുരളീ, സ്നേഹം മാത്രം...
@ റാസ്ബെര്റി ബുക്സ് : വിസിറ്റി ട്ടോ...
@ മനോരാജ് : നന്മതിന്മകള്‍ക്കു പുരുഷന്‍ , സ്ത്രീ എന്നീ വേര്‍തിരിവുകള്‍ ഇല്ല മനോ...അതുപോലെ വര്‍ണ്ണവര്‍ഗഭേദവുമില്ല . എല്ലാവരിലും നല്ലതും ചീത്തയും ഉണ്ട്, അനേകം തിന്മകള്‍ക്കിടയില്‍ നന്മയുടെ കുഞ്ഞുപ്രകാശത്തിനു ഏറെ തെളിച്ചമുണ്ടാവും .ആ തെളിച്ചം എല്ലാവരിലേക്കും പകരട്ടെ ..... അഭിനന്ദനങ്ങള്‍ക്ക് നന്ദി ട്ടോ.
@ ലീല.എം.ചന്ദ്രന്‍ : അതേ ടീച്ചറെ , ഇരുളില്‍ ഒരു പൊട്ടു പോലെ നന്മയുടെ മിന്നാമിന്നികള്‍ അവിടവിടെ കാണുന്നത് പ്രത്യാശ നല്‍കുന്നുണ്ട്. അഭിനന്ദനങ്ങള്‍ക്ക് നന്ദി .
പലരുടേയും അനുഭവങ്ങള്‍ പലതാണല്ലോ.. ഇതു് ഒരു നല്ല അനുഭവം ! ആ നല്ല മനസ്സുകള്‍ക്കു് നന്ദി പറയുന്നു.. കുഞ്ഞൂസിന്റെയും മോളുടേയും ഭാഗ്യം! പക്ഷേ അടുത്തിടെ കേള്‍ക്കുന്നതു് ഇത്തരം സംഭവങ്ങളൊന്നുമല്ല.!!
ReplyDeleteപ്രിയപ്പെട്ട കുഞ്ഞൂസ്,
ReplyDeleteആദ്യമായിട്ടാണ് ഇവിടെ...വളരെ നന്നായി നല്ലൊരു അനുഭവം പങ്കു വെച്ചു!പത്രങ്ങളില്‍ വായിച്ചില്ലേ?തൃശൂരില്‍ ഓട്ടോ ഡ്രൈവര്‍ വഴിയില്‍ നിന്നും കിട്ടിയ സ്വര്‍ണം പോലീസിനെ ഏല്‍പ്പിച്ചു!
ഇവിടുത്തെ മിക്ക ഓട്ടോക്കാരും വളരെ നന്നായി പെരുമാറുന്നു!
കുഞ്ഞൂസ് ഇത്രയും വൈകി ഒരിക്കലും മകളെയും കൊണ്ടു യാത്ര ചെയ്യരുതായിരുന്നു!അതൊരു വലിയ റിസ്ക് ആയി!
ഇപ്പോള്‍ സുഖമായല്ലോ...ഈശ്വരന് നന്ദി!നന്മയുടെ പൂമരങ്ങള്‍ എല്ലായിടത്തും ഉണ്ട്!
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
മനുഷ്യനെ കുറിച്ചുള്ള നല്ല വാർത്തകളും വേണം ഇതുപോലെ. നന്മ കാണാനും ഓർക്കാനും എഴുതാനുമൊക്കെ നന്മയുള്ള മനസ്സും വേണം. വായിച്ചു കഴിഞ്ഞപ്പോൾ ഒരു സന്തോഷം, ഒരാശ്വാസം, ഒരു പ്രതീക്ഷ.
ReplyDeleteശരിയാണ് ചേച്ചി. നന്മയും തിന്മയും സമ്മിശ്രമായി സമൂഹത്തിലുണ്ട്. ഓട്ടോക്കാരിലും. ഞാന്‍ കണ്ടുമുട്ടിയ വിവിധ സംസ്ഥാനങ്ങളിലെ പരശതം ഓട്ടോക്കാരില്‍ 98% വും നല്ലവരായിരുന്നു.
ReplyDeleteഇത്തരം ചെറിയ വലിയ നന്മകളിലാണ് മനുഷ്യരാശിയുടെ നിലനില്‍പ്പ് ... ആകുലതകള്‍ മാത്രം സമ്മാനിക്കുന്ന വാര്‍ത്തകള്‍ക്കിടയില്‍ ആശ്വാസം തരുന്ന കുറിപ്പ് ...
ReplyDeleteഒരു മുന്‍വിധിയോടയാണ് വായിച്ചു തുടങ്ങിയത് ..എല്ലാ ധാരണകളെയും പോളിച്ചടക്കിയ ഒരു നല്ല പോസ്റ്റ് ....
ReplyDeleteനല്ല പോസ്റ്റ്..
ReplyDeleteഈ പോസ്റ്റ് വായിച്ചയുടന്‍ വലിയൊരു കമന്റ് എന്റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്.
ലിങ്ക് ഇവിടെ.
http://valyakkaran.blogspot.com/2011/06/blog-post_24.html
പ്രിയ സഹോദരി,
ReplyDeleteവളരെ വൈകിയിട്ടാണെങ്കിലും ഞാന്‍ ഇവിടെ എത്തി കേട്ടോ.
ഇങ്ങനെയുള്ള അനുബങ്ങള്‍ പങ്ക് വെക്കുന്നത് മറ്റുള്ളവര്‍ക്ക് കൂടി ഊര്‍ജ്ജം പരകാന്‍ സഹായിക്കും. .
നമ്മുടെ നാട്ടില്‍ ഓരോ അപകടങ്ങള്‍ വരുമ്പോഴും അതില്‍ എല്ലാം നിസ്വാര്തരായികൊണ്ട് സഹായിക്കുന്ന എത്രയോ സഹോദരങ്ങളെ നാം നേരിട്ടും ടീവില്‍ കൂടെയും കാണാറുണ്ട്. പിന്നെ കുഞ്ഞൂസ് പറഞ്ഞ പോലെ പതിരുകള്‍ എല്ലാറ്റിലും കാണുമല്ലോ...
അഭിനന്ദനങ്ങള്‍ നേരുന്നു...സസ്നേഹം..
കുഞ്ഞൂസ് നല്ല ലേഖനം നമ്മള്‍ എല്ലാം സമൂഹത്തിലെ വളരെ ന്യൂനം ആളുകള്‍ ചെയ്യുന്ന തെറ്റിനെ ഹൈ ലൈറ്റ് ചെയ്തു ആസമൂഹത്തെ മൊത്തം അധിക്ഷേപിക്കുന്ന ഒരു നിലാപ്ടുള്ളവര്‍ ആണ് കുഞ്ഞൂസിന്റെ ഈ ലേഖനം അങ്ങനെ ഉള്ള തെറ്റ് ധാരണകള്‍ തിരുത്താന്‍ സഹായകമാവും എന്നാണു എന്റെ കാഴ്ചപ്പാട്
ReplyDeleteഎന്നും അത്തായ പട്ടിണി ക്കാരന് മാത്രമേ സഹജീവി സ്നേഹം കാണൂ
പച്ചപ്പ് ഇനിയും ബാക്കിയുണ്ട് എന്ന് പറഞ്ഞു തന്ന എഴുത്ത്.
ReplyDeleteകുഞ്ഞൂസ്,
ReplyDeleteഈ പോസ്റ്റ് കാണാന്‍ അല്പം വൈകി ക്ഷമിക്കുമല്ലൊ,
കാണാതിരുന്നത് എന്റെ മാത്രം ഒരു നഷ്ടമായി തോന്നി വായിച്ചുകഴിഞ്ഞപ്പോള്‍.
കുഞ്ഞൂസിന്റെ കഥയൊക്കെ വര്‍ത്തമാനത്തില്‍ വന്നുവല്ലൊ എന്നൊക്കെ ആശ്ചര്യപ്പെട്ടാണ് വായന തുടങ്ങിയത്.
പക്ഷെ, വായിച്ചു തുടങ്ങിയപ്പോള്‍ വലിയ വിഷമം തോന്നി...
കുഞ്ഞൂസ് അനുഭവിച്ച ശാരീരിക വേദനയോര്‍ത്ത് വല്ലാത്ത വിഷമം തോന്നി
ആകെപ്പാടെ ഭീകരമായിരുന്നു അല്ലെ,
എപ്പോഴും ആപത്ഘട്ടങ്ങളില്‍ നമുക്ക് നാം മാത്രമേ ഉള്ളൂ എന്നു മനസ്സിലാവും.. അപ്പോള്‍ നമ്മില്‍ അറിയാതെ ഉയരുന്ന ഒരു ആത്മവിശ്വാസം ഉണ്ട്..
എനിക്കും അനുഭവമുണ്ട് ഇങ്ങിനെ ഒരു സംഭവം..
നമ്മെ തന്നെ അത്ഭുതപ്പെടുത്തുന്ന നമ്മുടെ ഉള്ളിലെ ആത്മാവ് അപ്പോള്‍ ഉണരും..!!
എഴുതിയ രീതിയും വളരെ നന്നായി..
പ്രസിദ്ധീകരണങ്ങളൊക്കെ ഇത്തരം അനുഭവങ്ങളൊക്കെ പ്രാധാന്യം നല്‍കിത്തുടങ്ങിയെങ്കില്‍
ആകെമൊത്തം സമൂഹത്തിനു തന്നെ മാറ്റം വന്നേനെ!
ഇന്ന് മാധ്യമങ്ങളെല്ലാം സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്കാണ് അമിത പ്രാധാന്യ്ം നല്‍കി പ്രസിദ്ധീകരിക്കുന്നത്..
എല്ലാം കണ്ടും കേട്ടും ജീവിതത്തോടു തന്നെ വിരക്തിതോന്നുന്ന പുതുതലമുറ..
മന്‍ഷ്യരുടെ നന്മകള്‍ എഴുതാനും അത് പ്രസിദ്ധീകരിക്കാനും എഴുത്തുകാരും പ്രസാധകരും മുന്നോട്ടു വരുന്ന ഒരു നല്ല നാളയെ സ്വപ്നം കണ്ടുകൊണ്ട്,
സസ്നേഹം
ആത്മ
(എഴുതിയത് കൂടിപ്പോയോ!, എഴുതിവന്നപ്പോള്‍ ഇത്രയും ആയിപ്പോയി...)
നന്നായി ഈ എഴുത്ത്.
ReplyDeleteഒരു ചെറുവിഭാഗം മോശമായ് പ്രവര്‍ത്തിക്കുമ്പോള്‍ പഴി മുഴുവന്‍ ആ വിഭാഗത്തിനടിച്ചേല്‍പ്പിക്കുകയും അവരുടെ നല്ല പ്രവര്‍ത്തികള്‍ തമസ്കരിക്കപ്പെടുകയും ചെയ്യുന്ന കാലമാണിത്. മതം രാഷ്ട്രീയം മാധ്യമം ആണ്‍ പെണ്‍ സമൂഹത്തിലെ പലതരം തൊഴിലാളികള്‍ - ആരോപണങ്ങളില്‍ നിന്നുമാര്‍ക്കും രക്ഷയില്ല.
പ്രസിദ്ധീകരണത്തില്‍ വിവേചനബുദ്ധിയോടെ എഴുതിയതില്‍ അഭിനന്ദനം. ഇതുപോലുള്ള എഴുത്ത് വായിക്കുമ്പോള്‍ പലരിലും സഹായമനസ്കത മാത്രമേ ഉണരൂ.
ആശംസകള്‍
വളരെ നല്ലൊരു വായനാനുഭവം ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍..
ReplyDelete..... ആവശ്യത്തിനു വെളിച്ചമോ റോഡ് കുറുകെ കടക്കാന്‍ സിഗ്നലോ ഇല്ലാത്തയിടങ്ങളിൽ, ജീവനും കയ്യില്‍ പിടിച്ചാണ് റോഡ് മുറിച്ചു കടക്കേണ്ടി വരുന്നത്....!
ReplyDeleteഇത് റോഡ് ഉള്ളിടത്തെയവസ്ഥ..!”റോഡ് ഉണ്ടായിരുന്നു” എന്നുപറയുന്ന ‘സ്ഥലങ്ങളില്‍’ ഇതിലും ഗുരുതരമാണ് കാര്യങ്ങള്‍.!
എന്തായാലും ഈ വായന നല്ലൊരനുഭവമായി..! ‘നല്ല അനുഭവം’ എന്ന് ആദ്യമേ പറഞ്ഞത് നന്നായി.അല്ലെങ്കില്‍ വായനക്ക് ഒരു ടെന്‍ഷന്‍ ഉണ്ടായേനെ..!
ആ നല്ല സമരിയാക്കാരെ ദൈവം കാക്കട്ടെ..!
ഈ നല്ല എഴുത്തിന്
ഒത്തിരിആശംസകള്‍..!
നല്ല കുറിപ്പ്.
ReplyDeleteലോകം പൂർണമായും ഇരുട്ടിലാഴ്ന്നിട്ടില്ല!
al de best kunjoose chechi..
ReplyDeleteനല്ലൊരനുഭവം വരച്ചുകാട്ടിയിരിക്കുന്നു. സമൂഹത്തിൽ നല്ല സാമൂഹ്യബോധം ഉള്ളവർ തന്നെയാണ് കൂടുതലും. അങ്ങനെയല്ലാത്ത ഒരു ചെറിയ ശതമാനം ചെയ്യുന്ന തെറ്റുകളാണ് എല്ലാവരും പാർവ്വതീകരിച്ചു കാണിക്കുന്നത്. അതും വേണം. പക്ഷേ, അതോടൊപ്പം ഇത്തരം പോസിറ്റീവ് എനർജി തരുന്ന വാർത്തകളും അതിന്റേതായ തീവ്രതയോടെ തന്നെ മുന്നിട്ടിറങ്ങി പ്രസിദ്ധീകരിക്കണം.
ReplyDeleteആശംസകൾ...
ഓട്ടോക്കാരിൽ കുറെ കുഴപ്പക്കാർ ഉണ്ടെന്നതു ശരി തന്നെ; പക്ഷെ എവിടെ ഒരു അപകടം നടന്നാലും ആദ്യം ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുനതും ഓട്ടോക്കാരാണ്. അവരുടെ വസ്ത്രത്തിൽ അഴുക്കോ ചോരയോ പറ്റും, സംയനഷ്ടമുണ്ടാകും എന്നൊന്നും അവർ വിചാരിക്കാറില്ല. അങ്ങനെ വലിയ വലിയ ചിന്തകൾ ആ സമയത്ത് മനസിൽ കടന്നുവാരാം മാത്രം വിദ്യ്യാഭാസമോ സമ്പത്തോ അവർക്കില്ലാത്തതുകൊണ്ട് അവരിൽ ഒരു നിഷ്കളങ്കതയും ത്യാഗസന്നദ്ധതയും ഉണ്ട്. മോശപ്പെട്ടവർ എന്ന് പറഞ്ഞ് സമൂഹം ചില മേഖലകളിൽ ഉള്ളവരെ എഴുതിത്തള്ളുന്നു. അവയിൽ ഒരു വിഭാഗമാണ് ആട്ടോക്കാർ. ആ ഒരു കോംപ്ലക്സിൽ പെട്ടാണ് ഇത്തരം ചില ഫീൽഡുകളിൽ എത്തുന്നവർ വഴിതെറ്റി പോകുന്നത്.
ReplyDeleteനന്നായിട്ടുണ്ട് താങ്കളുടെ രചന,
ReplyDeleteഒറ്റപെട്ട സംഭവങ്ങളെ സമാന്യവൽക്കരിക്കുക എന്ന അപകടകരമായ പ്രവണത സമൂഹത്തിൽ പ്രചരൊപ്പിക്കുന്നത് ഇന്ന് കൂടിവരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു...
ReplyDeleteനല്ല ലേഖനം.
കൊള്ളാം ..:)
ReplyDeleteകുഞ്ഞേച്ചി അനുഭവകുറിപ്പ് വളരെ നന്നായി അവതരിപ്പിച്ചു
ReplyDeleteഅഭിനന്ദനങ്ങൾസ്.. കുഞ്ഞൂസ്.
ReplyDelete