മേരിയെ അന്വേഷിച്ചാണ് ആന്‍ തോമസ് ആ കോളനിയില്‍ എത്തിയത്. ഇടുങ്ങിയതും വൃത്തിഹീനവുമായ വഴികള്‍ ,കലപില കൂട്ടുന്ന സ്ത്രീ പുരുഷന്മാര്‍ , അടിപിടി കൂടുകയും, ബഹളം വച്ച് കളിക്കുകയും ചെയ്യുന്ന കുട്ടികള്‍ ... വഴിനീളെയുള്ള കാഴ്ചകള്‍ മനസിനെ അലോസരപ്പെടുത്തിയെങ്കിലും മേരിയെക്കുറിച്ചോര്‍ത്തപ്പോള്‍ മുന്നോട്ടു തന്നെ നടന്നു.
അടുത്തു കണ്ട ഒരു സ്ത്രീയോട് മേരിയുടെ വീടെവിടെയാണ് എന്ന് ചോദിച്ചതിനു, താന്‍ ആരാണ്, എവിടെ നിന്നും വരുന്നു, മേരിയെ എന്തിനു കാണണം എന്നൊക്കെ വിശദീകരിക്കേണ്ടി വന്നെങ്കിലും അവര്‍ മേരിയുടെ വീട് കാണിച്ചു തന്നു.
"മേരിയേ...ടീ മേരിയേ, ദാണ്ടേ നിന്നെ കാണാന്‍ ഒരു കൊച്ചമ്മ വന്നിരിക്കുന്നു" ആ സ്ത്രീ വിളിച്ചു പറയുന്നത് കേട്ടപ്പോള്‍ ആകെ അസ്വസ്ഥത തോന്നി.
അകത്തു നിന്നും "ആരാത്?" എന്ന ക്ഷീണിച്ച ശബ്ദം മേരിയുടേത് തന്നെ എന്ന് തിരിച്ചറിയുമ്പോള്‍ ഉള്ളില്‍ ഒരാശ്വാസം!
"മേരീ, ഇത് ഞാനാ, ആന്‍ ..." പറയുകയും തല കുനിച്ചു ആ വീടിനുള്ളിലേക്ക് കയറുകയും ചെയ്തു.
"മേരിയെ ജോലിക്ക് കാണുന്നില്ലല്ലോ, എന്തു പറ്റിയെന്നറിയാനാണ് ഞാന്‍ വന്നത്"
"ഒരു പനി വന്നതാ കുഞ്ഞേ... കഷ്ടപ്പെടുത്തി കളഞ്ഞു ഈ പനി. അതാ വരാന്‍ പറ്റാതിരുന്നത്.എന്നാലും എന്നെ അന്വേഷിച്ചു ഇവിടെ വന്നല്ലോ..." ഗദ്ഗദം കൊണ്ട് ശബ്ദം പുറത്തു വരാനാവാതെ വിഷമിക്കുന്ന മേരിയെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു.
ചുറ്റുപാടും കണ്ണോടിച്ചപ്പോള്‍ മേരിയുടെ സമ്പന്നത, മക്കളില്‍ മാത്രമാണെന്ന് മനസിലായി. അവരില്‍ മുതിര്‍ന്ന കുട്ടി എന്ന് തോന്നിച്ച പത്തോ പന്ത്രണ്ടോ വയസുള്ള ഒരാണ്‍കുട്ടി ഒരു സ്റ്റൂള്‍ കൊണ്ട് വന്നിട്ട് ഇരിക്കാന്‍ പറഞ്ഞത് അതിശയമായി. അല്‍പ നേരത്തിനുള്ളില്‍ അതിലും ചെറിയ ഒരു പെണ്‍കുട്ടി ഒരു ഗ്ലാസ് ചായ ഒരു പ്ലേറ്റില്‍ വച്ചു കൊണ്ടുവന്നതും വളരെ കൌതുകമായ കാഴ്ചയായി.
മേരി, മക്കളെയൊക്കെ നന്നായി വളര്‍ത്തുന്നല്ലോ എന്ന് ഉള്ളില്‍ തോന്നിയത്, വാക്കുകളായി പുറത്തു വന്നു. ഒപ്പം അവര്‍ക്കായി ഒന്നും കരുതിയില്ലല്ലോ എന്ന കുറ്റബോധവും!
"മേരിയുടെ മക്കള്‍ നല്ല മിടുക്കരാണല്ലോ"
ഒരു പുഞ്ചിരി മാത്രമായിരുന്നു മേരിയുടെ മുഖത്ത്.
"ഈ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാ മോളെ ഞാന്‍ പണിക്കു വരുന്നത്.ഒരു ദിവസം ഞാന്‍ പണിക്കു പോകാതിരുന്നാല്‍ ഇവര്‍ക്ക് പട്ടിണിയാ..."
"മേരിയുടെ കെട്ടിയോന്‍ പണിക്കു പോകാറില്ലേ?"
എന്റെ നോട്ടം കുഞ്ഞുങ്ങളിലേക്ക് നീണ്ടതിന്റെ അര്‍ഥം മനസിലായിട്ടാവും മേരിയുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞത്.
"പ്രസവിച്ചാല്‍ മാത്രമേ അമ്മയാകൂ എന്നില്ല കുഞ്ഞേ... ഇവരൊക്കെ ഞാന്‍ പ്രസവിക്കാത്ത എന്റെ മക്കള്‍ ആണ്"
അന്ധാളിപ്പോടെ നോക്കിയ എന്നോട് മേരി പറഞ്ഞു,
"ഒരാളെ പ്രേമിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ വീട്ടില്‍ നിന്നും പുറത്താക്കാപ്പെട്ടവളാണ് ഞാന്‍. ഒരുപാട് സ്നേഹവും ഒരു കുഞ്ഞിനേയും തന്നിട്ട് അദ്ദേഹം പോയി കുഞ്ഞേ... ആദ്യം ഞാനും മരിച്ചാലോ എന്നോര്‍ത്തതാ, പക്ഷേ, എന്റെ കുഞ്ഞിനെ കൊല്ലാനും അവനെ ഉപേക്ഷിച്ചു പോകാനും എനിക്കാവില്ലായിരുന്നു. അതുകൊണ്ട് മാത്രമാ ജീവിക്കാന്‍ തീരുമാനിച്ചത്. ഒരിക്കല്‍ , ജോലി കഴിഞ്ഞു വരുമ്പോ നഗരത്തിലെ കുപ്പത്തൊട്ടിയില്‍ നിന്നും ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. മറ്റൊന്നും ആലോചിച്ചില്ല, അതിനെ എടുത്തോണ്ട് പോന്നു. പിന്നെ, പലപ്പോഴായി കിട്ടിയവരാണ് ഇവരൊക്കെ... ആര്‍ക്കും വേണ്ടാതെ കുപ്പത്തൊട്ടിയിലും വഴിയരികിലുമൊക്കെ കിടന്നു കിട്ടിയവര്‍ ! എന്നെക്കൊണ്ട് കഴിയുന്ന പോലെയൊക്കെ ഞാന്‍ അവരെ വളര്‍ത്തുന്നു."
"കുഞ്ഞിനെ വീട് കാണിച്ചു തന്ന ചേച്ചിയില്ലേ, അവരാണ് ഞാനില്ലാത്തപ്പോള്‍ എന്റെ മക്കളെ നോക്കുന്നത്."
മേരിയോടു വളരെയേറെ ആദരവ് തോന്നി. സ്വന്തം കഷ്ടപ്പാടിലും അനാഥക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നല്ലോ.എല്ലാ സുഖസൗകര്യത്തിലും ജീവിക്കുന്ന താന്‍ , മേരിയുടെ മനസ്സിന്റെ നന്മയുടെ മുന്നില്‍ തീര്‍ത്തും ദരിദ്ര തന്നെ!
ശബ്ദമുഖരിതവും വൃത്തിഹീനവുമായ ആ കോളനി, നന്മ നിറഞ്ഞ മനസുകളുടെയും ഒരു കോളനിയാണെന്നത്, സംസ്കാരസമ്പന്നരെന്നു സ്വയം പറയുന്ന പുറം ലോകത്തിനു അജ്ഞാതം തന്നെ...
അവിടെ നിന്നും തിരികെ പോരുമ്പോള്‍ ഒരു കുഞ്ഞിനെയെങ്കിലും സംരക്ഷിക്കാന്‍ ശ്രമിക്കണമെന്ന് മനസ്സില്‍ പ്രതിജ്ഞയെടുത്തിരുന്നു. അപ്പോള്‍ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നത് "പ്രസവിച്ചാല്‍ മാത്രമേ അമ്മയാകൂ എന്നില്ല കുഞ്ഞേ " എന്ന മേരിയുടെ വാക്കുകളായിരുന്നു...!
അമ്മ = സ്നേഹം.
ReplyDeleteനല്ല പോസ്റ്റ്
ഹൃദയ സ്പര്‍ശിയായ ഒന്ന്‍
ReplyDeleteഅങ്ങനെയുള്ള മനുഷ്യർ ഉണ്ട്. യഥാർത്ഥ ജീവിതത്തിലും. നന്നായി ഈ എഴുത്ത്.
ReplyDeleteSo touching....
ReplyDeleteഅഭിനന്ദനങ്ങൾ!
ഒരു കുഞ്ഞിനെയെങ്കിലും സംരക്ഷിക്കാന്‍ ശ്രമിക്കണമെന്ന് മനസ്സില്‍ പ്രതിജ്ഞയെടുത്തിരുന്നു. അപ്പോള്‍ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നത് "പ്രസവിച്ചാല്‍ മാത്രമേ അമ്മയാകൂ എന്നില്ല കുഞ്ഞേ " എന്ന മേരിയുടെ വാക്കുകളായിരുന്നു...! അങ്ങനെ ഉളള മനുഷ്യര്‍ ഉണ്ട് ചേച്ചി .... കണ്മുന്‍പില്‍ തന്നെ ഞാനും കണ്ടിട്ടുണ്ട് ...ഹൃദയ സ്പര്‍ശിയായ പോസ്റ്റ്
ReplyDeleteനല്ല പോസ്റ്റ്.
ReplyDeleteഹൃദയ സ്പര്‍ശിയായ പോസ്റ്റ്..ഇതുപോലെയുള്ള കോളനികളില്‍ താമസിക്കുന്നവര്‍ വളരെ സ്നേഹമുള്ളവര്‍ ആണെന്ന് പല സന്ദര്‍ഭങ്ങളില്‍ തോന്നിയിട്ടുണ്ട്.
ReplyDeletei realy like this post. very nice..........
ReplyDeleteകരുണ വറ്റാത്തവര്‍ !!!!! നല്ല പോസ്റ്റ് .
ReplyDeleteജീവിതം ചില്ലുമേടകളിലല്ല... മനുഷ്യത്വം അല്പമെങ്കിലും അവശേഷിച്ചിരിക്കുന്നത് പാവപ്പെട്ടവരുടെ ഇടയിലാണ്...
ReplyDeleteകുഞ്ഞൂസിന്റെ ഈ കുഞ്ഞുകഥ നന്നായി...
നല്ല പോസ്റ്റ്. മേരിയെപ്പോലെയുള്ളവർ കഥയിൽ മാത്രം ഒതുങ്ങാതിരിക്കട്ടെ!
ReplyDeleteകഥ അസ്സലായി. ഇതിന്റെ ത്രെഡിനു പിന്നില്‍ വല്ല അനുഭവവുമുണ്ടോ കുഞ്ഞൂസെ?.ജീവിതത്തില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടെങ്കിലും ഇന്നത്തെ കാലത്ത് വിരളമാവും.കാരണം മനുഷ്യര്‍ അത്രയ്ക്ക് അധപതിച്ചിരിക്കുന്നു!.അഭിനന്ദനങ്ങള്‍!.
ReplyDeleteനമുക്കിടയില്‍ ഒന്നല്ല ഒരായിരം മേരിമാരുണ്ട്. ആരാലും ശ്രദ്ധിക്കപെടാതെ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്ന ഒരു പാട് നല്ല ജീവിതങ്ങള്‍ . അവരെ പകര്‍ത്തി എഴുതാന്‍ പോലും നാം യോഗ്യരാണ്. ദൈവം അനുഗ്രഹിക്കട്ടെ
ReplyDeleteവളരെ നല്ല പോസ്റ്റ്,
ReplyDeleteകുഞ്ഞൂസ്സെ, ഒത്തിരി ഇഷ്ട്ടായി ഹൃദയത്തിന്റെ ഭാഷയില്‍ എഴുതിയ ഈ കഥ...മേരിയെപ്പോലെ ഉള്ളവരാണ് ഈ ലോകത്തില്‍ നന്മയുടെ ഉറവ വറ്റാതെ നോക്കുന്നത്..അതെ ചെറിയ ഇടങ്ങളില്‍ വലിയ മനുഷ്യര്‍ ജീവിക്കുന്നു..കൊട്ടും കുരവയും ഇല്ലാതെ..അഭിനന്ദനം..ഇങ്ങനെയൊരു വായന തന്നതിന്..
ReplyDeletenalla avatharanam
ReplyDeletekaithiriyayi iniyum theliyatte..
കുഞ്ഞൂസേ, വളരെ ഹൃദയ സ്പര്‍ശിയായി തോന്നി.
ReplyDeleteനല്ലൊരു സന്ദേശം...പ്രസവിക്കാതെ അമ്മയുടെ സ്നേഹം നൽകുന്ന അമ്മമാരെ അടുത്തറിയുന്നതു കൊണ്ടാവും മനസ്സിലൊരു നോവ്...
ReplyDeleteഇതെന്താ കുഞ്ഞേച്ചീ ഇങ്ങനെ ഒന്ന്? ഇത് വെറും ഒരു കഥ മാത്രമാവും എന്ന് തോന്നുന്നില്ല.
ReplyDeleteനന്മ നിറഞ്ഞൊരു മനസ്സ്
ReplyDeleteഅത് അമ്മയുടെത് തന്നെയല്ലേ .
അമ്മ എന്ന വാക്കിന്റെ വിവിധ അര്‍ത്ഥങ്ങളെ കൂടി പരിചയപ്പെടുത്തിയ സുന്ദരമായ കുറിപ്പ്.
ഇഷ്ടപ്പെട്ടു
നന്മകൾ നേരുന്നു..!
ReplyDeleteഹൃദയ സ്പർശിയായി...
ReplyDeleteആശംസകൾ..!!
മനസ്സില്‍ തട്ടിയ വരികള്‍....
ReplyDeleteവീണ്ടും വരാം.
നല്ല പോസ്റ്റ്
ReplyDeleteആശംസകൾ..!!
ഇല്ലായ്മകളിലെ നന്മകൾ
ReplyDeleteമനുഷ്യത്ത്വവും മന:സ്സാക്ഷിയും ഉള്ള കഥ ,,ഇഷ്ടമായി കുഞ്ഞൂസ് ..:)
ReplyDeleteഇതൊരു കഥ മാത്രമാണോ കുഞ്ഞേച്ചി ? അല്ലെന്നു വിശ്വസിക്കാനാ എനിക്കിഷ്ടം... മനസ്സില്‍ നന്മയുള്ളവര്‍ എവിടെയെങ്കിലും ഒക്കെ ഉണ്ടെന്നറിയുന്നത് തന്നെ ഒരാശ്വാസമാണ്....
ReplyDeleteകുഞ്ഞു കഥ നന്നായി ....സസ്നേഹം
ReplyDeleteസംസക്കാരം മനുഷ്യത്ത്വം ഇതെല്ലാം എല്ലാ കാലത്തും പാവപെട്ടവന്റെ കൂരയില്‍ തന്നെ യാണ് എല്ലാ കാലത്തും കൂടുതലായിട്ട് ഉള്ളത്
ReplyDeleteസംബന്നരുടെത് എല്ലാം പുറം മോഡി അല്ലെ
പതിവ് പോലെ തന്നെ നല്ല കഥ നന്നായി പറഞ്ഞു കുഞ്ഞൂസ്
കുഞ്ഞൂസിന്റെ എല്ലാ കഥകളിൽ സ്നേഹത്തിന്റെ നീരുറവ കാണാം...മനസിനെ വല്ലാതെ മഥിച്ചു...ഈ കഥ ഒരു പക്ഷേ ഞാൻ എന്നെത്തന്നെ ഓർത്തത്കൊണ്ടാവും...കുഞ്ഞേ ..സ്നേഹം വറ്റാത്ത ആ വലിയ മനസ്സിന് ഒരു നല്ല നമസ്കാരം മാത്രമേ ഇപ്പോൾ ഞാൻ പറയുന്നുള്ളൂ.......എല്ലാ നന്മകളും....
ReplyDeleteമാതൃകകള്‍ ഉണ്ടാകുന്നത്.
ReplyDeleteഎല്ലാ തവണത്തെയും പോലെ മനസ്സിനെ സ്പ്രർശിച്ച ഒരു കഥ...
ReplyDeleteആശംസകൾ
കുഞ്ഞൂസേ .. ഇതുപോലെ ഉള്ള ഓരോ ന്നു മുന്‍പില്‍ കാണുമ്പോള്‍ ഞാന്‍ എത്ര ദരിദ്ര ആണെന്ന് പലപ്പോളുംഎനിക്കും തോന്നിയിട്ടുണ്ട്.
ReplyDeleteസഹായംചെയ്തു മറ്റുളവര്‍ക്ക് വേണ്ടി ജീവിക്കുന്നവരെയും
ദൈവം അനുഗ്രഹിക്കട്ടെ
ഇനിയും ഈ ഭൂമിയിൽ അവശേഷിക്കുന്ന നന്മ ഇത്തരം മേരിമാരിലൂടെയാണ്.
ReplyDeleteആശംസകൾ...
ജീവിതത്തെ അറിയുന്നവര്‍ ..
ReplyDeleteആശംസകള്‍
ഇത്തരം ഹൃദയങ്ങള്‍ ഇന്ന് കഥകളില്‍ മാത്രം . ഒരു കുഞ്ഞിനെയെങ്കിലും ... എന്ന് മനസ്സും ഭൌതിക സൌഭാഗ്യങ്ങളുമുള്ള ഒരാള്‍ ആശിച്ചാല്‍ തന്നെ ചിലപ്പോള്‍ സാഹചര്യം അതിനു അനുമതി നിഷേധിച്ചിരിക്കും... എഴുത്ത് നന്നായി. ആശംസകള്‍
ReplyDeleteകാണാന്‍ വൈകി എല്ലാവരും പറഞ്ഞത് പോലെ ഇഷ്ട്ടായി ഒരു പാട്.....മേരിയെ ആശംസകള്‍............
ReplyDeletemine touching
ReplyDeleteകുഞ്ഞു പൈതലിനെ മാറോട് ചേര്‍ത്ത് പിടിയ്ക്കാന്‍ എന്തിന്‍ അമ്മയാകണം അല്ലേ..അമ്മ മനസ്സ് ധാരാളം...മനസ്സിന്‍ സന്തോഷം തോന്നുന്നൂ ഈ എഴുത്തിലൂടെ കണ്ണോടിയ്ക്കുമ്പോള്‍..അഭിനന്ദനങ്ങള്‍ ട്ടൊ.
ReplyDeleteസ്വന്തം കുട്ടികള്‍ ഇല്ലാതെ , ജീവിതകാലം മുഴുവന്‍ നെടുവീര്‍പ്പിട്ടു കഴിയുന്ന പല ദമ്പതികളെയും അറിയാം...എനിക്ക് അടുപ്പം ഉള്ളവരാണെങ്കില്‍, ഒരു കുട്ടിയെ എടുത്തു വളര്‍ത്ത്തിക്കൂടെ എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്... പക്ഷെ പലര്‍ക്കും അത് ഇഷ്ടമില്ല... "സ്വന്തം രക്തത്തില്‍ ഒരു കുഞ്ഞു" -- എന്നൊരു മുടന്തന്‍ ന്യായവും പറഞ്ഞു ജീവിതകാലം മുഴുവന്‍ നരകിക്കുന്നു...
ReplyDeleteഅവര്‍ക്ക് കണ്ണ് തുറക്കാന്‍ , കുഞ്ഞൂസിന്റെ ഈ ബ്ലോഗിന് കഴിഞ്ഞെങ്കില്‍ !!!!!!
വായിക്കാന്‍ വൈകി...ഇത് വെറുമൊരു കഥയാണോ.......അതോ അനുഭവം തന്നെയോ?
ReplyDeleteപ്രിയ കുഞ്ഞൂസ്.. ഇതു പോലുള്ള എത്രയോ മേരിമാര്‍ ദാരിദ്യത്തിന്റെ ദുരിതത്തിലും മനുഷ്യത്വത്തിന്റെ സമ്പന്നതയുമായി നാം അറിയാതെ ജീവിക്കുന്നുണ്ടാവും. ഒരു പെണ്‍കുഞ്ഞു ചെറുപ്പം
ReplyDeleteമുതല്‍ തന്നെ കളിപ്പാട്ടമായ പാവകളെ സ്വന്തം മക്കളെ പോലെ താലോലിക്കുന്നു. അവിടെ മുതല്‍ തുടങ്ങുകയായി അവരില്‍ അമ്മയുടെ സ്നേഹലാളനങ്ങള്‍..അപ്പോള്‍ മേരി പറഞ്ഞതില്‍ പതിരില്ല..
മനുഷ്യ നന്മയുടെ പ്രകാശം നിറഞ്ഞ ഈ കഥയ്ക്ക് ഒരായിരം ആശംസകള്‍..
ഭാവുകങ്ങള്‍ നേരുന്നു കൊണ്ടു..സസ്നേഹം..
www.ettavattam.blogspot.com
ഇങ്ങനെയുള്ള നല്ല മനസുള്ള ആളുകളും നമുക്ക്
ReplyDeleteചുറ്റും ഉണ്ട്
നല്ല പോസ്റ്റ് കുഞ്ഞേച്ചി
ഇതൊരു കഥയല്ലെന്നു തന്നെ ഞാനും വിശ്വസിക്കുന്നു.
ReplyDeleteവളരെ നല്ലൊരു സന്ദേശം.
ഈ പോസ്റ്റ് മുന്‍പേ വായിച്ചിരുന്നു. അപ്പോള്‍ കമെന്റ് ഇട്ടില്ല.
ReplyDeleteസ്നേഹത്തിനു അതിരുകള്‍ ഇല്ലല്ലോ.
എനിക്കും മേരിയാകണം
ReplyDeleteകൈ നിറയെ ഉള്ളവര്‍ എന്തെങ്കിലും ചെറുതായി ഒന്ന് ചെയ്തിട്ട് ആകാശം മുട്ടെ അത് ഉയര്‍ത്തിപ്പിടിക്കുന്ന കാലത്ത് കയ്യില്‍ ഒന്നുമില്ലാതെ വലിയ കാര്യങ്ങള്‍ ചെയ്യുന്ന ഇത്തരം 'ചെറിയ' വലിയ മനുഷ്യര്‍ ആരും അറിയപ്പെടാതെ പോകുന്ന മണിമുത്തുകള്‍ തന്നെ...
ReplyDeleteഹൃദയ സ്പര്‍ശി ആയി എഴുതി..കുഞ്ഞുസ്..ആശംസകള്‍...
ഇരുളില്‍ തെളിയും കൈത്തിരി......അനുഭവം പോലെ തോന്നിച്ചു....കുറച്ചു നാള്‍ മുന്പ്,കോഴിക്കോട്ടെ ബംഗ്ലാ ദേശ് കോളനിയില്‍ പോവാനിടയായി.[ഇപ്പോള്‍ ശാന്തി നഗര്‍]സമൂഹം വിലയില്ലാതെ വലിച്ചറിഞ്ഞ കുറെ അമ്മമാരുണ്ട് അവിടെ....മാന്യത മുഖം മൂടിയണിഞ്ഞവര്‍ ഒഴിവാക്കിയ അനാഥ മക്കളും....ആ അമ്മമാര്‍ സ്വന്തം മക്കളെ പോലെയാണ് ഈ മക്കളെ പോന്നു പോലെ നോക്കി വളര്‍ത്തുന്നത്....എഴുത്ത് നന്നായി ആശംസകള്‍....
ReplyDelete[എന്റെ ഒരു കുഞ്ഞു ബ്ലോഗ് ഉണ്ട് .സന്ദര്‍ശിക്കുമല്ലോ ]
'മനുഷ്യത്വം', 'മാതൃത്വം 'എന്നൊക്കെ പറയുന്നത് കേള്‍ക്കാന്‍ കൊതിയുള്ള ആശയങ്ങളായി മാറിയ ഇന്നത്തെ സാഹചര്യത്തില്‍ ഇങ്ങനെയൊരു കഥ നന്നായി.
ReplyDeleteAlpamenkilum manushyatham ee bhoomiyilundennu kanikunna oru kadha...., manoharamayi avatharippichu....
ReplyDeleteനല്ല പോസ്റ്റ്!
ReplyDelete"ഇരുളില്‍ തെളിയും കൈത്തിരി നാളം ...!"ഈ ചെറിയ ബ്ലോഗില്‍ വലിയ ഒരു കാര്യം പറയുന്നു. ഇത് കുഞ്ഞൂസിന്റെ ഭാവനയാണോ അതോ അനുഭവമാണോ എന്നറിയില്ല. പക്ഷെ ഇത്തരം വിശാല അര്‍ഥത്തില്‍ ജീവിതം കാണുന്ന അമ്മമ്മാര്‍ ഉണ്ട്.
ReplyDeleteബ്ലോഗര്‍ക്ക് അഭിനന്ദനങ്ങള്‍
ഈ ലോകത്തു മഴ പെയ്യുന്നത് ഇവരെ പോലെ ഉള്ളവര്‍ ഉള്ളതുകൊണ്ടായിരിക്കും
ReplyDeleteഅമ്മയുടെ ശരിയായ സത്യങ്ങൾ ഉൾക്കൊള്ളുന്ന ഇത്തരം മേരിമാർ ഇപ്പോൾ കഥകളിൽ മാത്രം ഒതുങ്ങിക്കൂടുന്നു അല്ലേ കുഞ്ഞൂസ്
ReplyDeleteനന്‍മയുടെ സമ്പന്നത....
ReplyDeleteമേരിയുടെ കോളനി ഇരുളില്‍ നിന്ന് പുറത്തെടുത്തതിന് നന്ദി.
മേരിയെപ്പോലെ നന്‍മ നിറഞ്ഞ മനസ്സുള്ള അമ്മമാരുണ്ടെങ്കില്‍ ഈ ലോകത്ത് സാമൂഹ്യ വിരുദ്ധരായ കുട്ടികള്‍ ഉണ്ടാവില്ല. നല്ല കഥ.... ആശംസകള്‍.....
ReplyDeleteഒരു ചെറിയ നൂറുങ്ങിലൂടെ ഒരു വലിയ സന്ദേശം പകര്‍ന്നു. അഭിനന്ദനങ്ങള്‍!!
ReplyDeleteവായിച്ചു നന്നായിട്ടുണ്ട് ,
ReplyDeleteകുഞ്ഞൂസേ..
ReplyDeleteകറങ്ങിത്തിരിഞ്ഞ് ഇപ്പോഴാ ഇവിടെയെത്തിയത്...
എനിക്കും ഒരു സുഹൃത്തുണ്ട്... അവള്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ വേണ്ടി കഷ്ടപ്പെട്ട് ജോലിചെയ്ത് പണമുണ്ടാക്കി.. ഇപ്പോള്‍ ഞങ്ങളുടെ വാവയുടെ അമ്മയായി.... ചിലപ്പോള്‍ തോന്നും ഞാന്‍ എന്റെ മോന് കൊടുക്കുന്നതിലും വാത്സല്യം അവള്‍ മോള്‍ക്ക് കൊടുക്കുന്നുണ്ടെന്ന്.. വാത്സല്യം മാത്രമല്ല.. എല്ലാം... അമ്മയാവണമെങ്കില്‍ നൊന്തുപെറ്റതിന്റെ ക്രെഡിറ്റ് എഴുതിത്തൂക്കിയതുകൊണ്ടുമാത്രമായില്ല... കാലം ഇനിയും എന്തെല്ലാം കാണിച്ചുതരാന്‍ ഇരിക്കുന്നു...
കുഞ്ഞൂസെ, ഇതു ഞാന്‍ വായിച്ചതാണ്. പക്ഷെ കമന്‍റിടാഞ്ഞത് ഇപ്പോഴാണ് അറഇയുന്നത്. നല്ല ഹൃദയ സ്പര്‍ശിയായ കഥ. ശരിയാണ്. അമ്മയാവണമെങ്കില്‍ പ്രസവിയ്ക്കണമെന്നില്ല.നമ്മളില്ലെല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിലെന്നു ഞാന്‍ വെറുതെ ആശിച്ചു പോകുന്നു
ReplyDeletebeautiful story congrats
ReplyDeletenalla katha!
ReplyDeleteവിശാലവും , ആര്‍ദ്രവുമായ മനസ്സുകളില്‍ മാത്രമേ ഇത്തരം ചിന്തകളുടെ വിത്തുകള്‍ മുളക്കുകയുള്ളു . കുഞ്ഞൂസ് എന്ന കഥാകാരിയുടെ മനസ്സില്‍ അത് തഴച്ചു വളര്‍ന്നപ്പോള്‍ കൊയ്തെടുത്തു മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുത്തതോടെ കഥാകാരിയുടെ ഉള്ളം നന്മയുടെ വിളനിലമായി . നല്ല പ്രമേയം .നന്നായി എഴുതി . ഭാവുകങ്ങള്‍
ReplyDeleteമനസ്സില്‍ തൊട്ടു.
ReplyDeleteഒരു ചെറിയ ഇടവേളയ്ക്കു ശേഷം...
http://ienjoylifeingod.blogspot.com/2011/12/blog-post.html
നോക്കുമല്ലോ..
ഒരു വലിയ സന്ദേശം ഈ പോസ്റ്റില്‍ നിന്നും നാം ഉൾക്കൊള്ളേണ്ടതുണ്ട്. സംസ്കാര സമ്പന്നരും സമൂഹത്തോട് മറ്റാർക്കുമില്ലാത്തത്ര പ്രതിബദ്ധതയുള്ളവരുമാണ് നമ്മളോരോരുത്തരുമെന്ന് നാം വീമ്പിളക്കുമ്പോൾ അതു കേവലം വർത്തമാനത്തിലൊതുങ്ങിപ്പോകുന്നത് സൗകര്യപൂർവ്വം നാം മറക്കുന്നു. ദിനവും അനേകം കുട്ടികളെ പല സങ്കടകരാമായ അവസ്ഥകളിലും ഭിക്ഷാടനങ്ങളിലും തെരുവോരത്തു കല്ലുകൊത്തികളുടെ കൂട്ടത്തിലുമെല്ലാം നാം കാണാറുണ്ടെങ്കിലും അവരെക്കുറിച്ച് ഒന്നു ചിന്തിയ്ക്കാനെങ്കിലും അൽപ്പം മിനക്കെടാറുണ്ടോയെന്ന് നാം പരിശോധിയ്ക്കേണ്ടതുണ്ട്. തന്റെ സമൂഹത്തെ അകക്കണ്ണുകൊണ്ടു കാണാൻ ഓരോരുത്തരും ശ്രമിയ്ക്കുമെങ്കിൽ ഈ സമൂഹത്തിന് വരുന്ന മാറ്റം അത്ഭുതകരമായിരിയ്ക്കും. ഈ പോസ്റ്റിൽ പറയുന്നതുപോലെ സമ്പന്നമായ മനസ്സിന്നുടമകൾ സഷത്തിൽ ഒറ്റപ്പെട്ടെങ്കിലും കാണുന്നതിൽ നമുക്കാശ്വസിയ്ക്കാം.
ReplyDeleteഹൃദയസ്പര്‍ശിയായ പോസ്റ്റ്
ReplyDeleteകുഞ്ഞൂസേ കഥ നന്നായി.
ReplyDeleteഒരു നല്ല സന്ദേശവും ഒപ്പം
പങ്കു വെച്ചു നമുക്കും പങ്കു വെക്കാം ഈശ്വരന്‍ നല്‍കിയ നന്മകള്‍, വിശേഷിച്ചും നിരാലംബരാം സഹജീവികള്‍ക്ക്. ഇക്കഥയിലെ മേരി ചേരിയില്‍ നിന്നുള്ളവള്‍ എങ്കിലും നല്ലൊരു മാതൃക സമൂഹത്തിലെ മേലെക്കിടയിലുള്ളവര്‍ക്ക് നല്‍കുന്നു.നമുക്കതുള്‍ക്കൊള്ളാന്‍ കഴിഞ്ഞെങ്കില്‍ എത്ര നന്നായിരുന്നു. ദൈവം അതിനേവര്‍ക്കും സഹായിക്കട്ടെ
കഥയായാലും അനുഭവമായാലും ലളിതമായ ഭാഷയില്‍ പറഞ്ഞ ഇവിടെയുള്ള സന്ദേശത്തിന് പത്തരമാറ്റ് തിളക്കമുണ്ട്...
ReplyDeleteശബ്ദമുഖരിതവും വൃത്തിഹീനവുമായ പല കോളനികളും, നന്മ നിറഞ്ഞ മനസുകളുടെയും കോളനികളാണെന്നത്, സംസ്കാരസമ്പന്നരെന്നു സ്വയം പറയുന്ന പുറം ലോകം തിരിച്ചറിയട്ടെ....
Sammohya Shradha thedunna oru post
ReplyDeleteനന്മനിറഞ്ഞ കഥ (ജീവിതം). നന്മ നിറഞ്ഞ മനസ്സുകൾക്കേ ഇത്തരം കഥകൾ എഴുതാനും കഴിയൂ. ആശംസകൾ.......
ReplyDeleteസംസ്കാര സമ്പന്നര്‍ എന്ന് അഹങ്കരിക്കുന്നവരുടെ ഈ ലോകത് ഇങ്ങനെയും ചില മിന്ന മിനുങ്ങുകള്‍ നുറുങ്ങു വെട്ടം പകരാന്‍ ഉണ്ടെന്നരിയുന്നതില്‍ സന്തോഷം. എനിക്ക് ചെയ്യാന്‍ പറ്റാത്തതാനല്ലോ അവര്‍ ചെയ്തത്... ഹൃദയ സ്പര്‍ശി...
ReplyDeleteഇതു ശരിക്കുംഉള്ള ഒരു സംഭവം തന്നെയാ. ആ അമ്മയുമായുള്ള പല ഇന്റെർവ്യൂസും കാണാറൂണ്ട്.
ReplyDeleteകഥയായി നന്നായി അവതരിപ്പിച്ചു കുഞ്ഞൂസ്
ഈ പോസ്റ്റ് വായിച്ച് കഴിഞ്ഞപ്പോൾ എന്നിലുണ്ടായ ചിന്ത ഒരു തിരിച്ചറിവാണ്. 'നമ്മളൊക്കെ എത്ര ഹൃദയ ദരിദ്രന്മാരായാ' ജീവിക്കുന്നത് എന്നാലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു. ആശംസകൾ.
ReplyDelete