തൻ്റെ മൂന്നു നില സൗധത്തിനെ നോക്കി
അയാൾ വ്യാകുലപ്പെട്ടു
എൻറെ വീടൊരു കുടിലാണോ?
ബാല്യത്തിൽ കിട്ടിയ ശാപം ഫലിക്കുമോ
അന്നാ മുള്ളങ്കി എറിഞ്ഞത്
മുയൽക്കുഞ്ഞനു തിന്നാനാണ്
നിങ്ങളുടെ നേരെയല്ലെന്ന്
ഞാനാണയിട്ടതല്ലേ
പിന്നെയും എന്തിനായിരുന്നു...
സമ്പാദിക്കുന്നതെല്ലാം
ചോർത്തിക്കളയുന്ന
ആ ശാപത്തെ
ഭയമാണിന്ന്
എന്റെ അന്ത്യം കുടിലിലായിരിക്കുമോ?
ശാപം ഫലിക്കുമോ?
പിന്തുടരുന്ന ഭയം
നിങ്ങൾ പറയൂ,
എന്റെ വീടൊരു കുടിലാണോ?
എനിക്കു മരിക്കാൻ നേരമായി
ഒന്നു പറയൂ,
ഇതൊരു കുടിലല്ലെന്ന്
ഞാൻ സമാധാനത്തോടെ മരിച്ചോട്ടെ....
ജിമ്മി മാക് ഒട്ടിന്റെ ജീവിതത്തെ കവിതയാക്കിയത്. (A tribute to Jimmy Mc Ouat)
മനോഹരമായ രചന. ഇനിയും എഴുതുക
ReplyDeleteവായനയ്ക്കും അഭിപ്രായത്തിനും നന്ദി!
Deleteനല്ല രചനാ ശൈലി
ReplyDeleteJimmy Mc Ouat നുള്ള tribute നന്നായിട്ടുണ്ട് ...
ReplyDeleteഅതെ തോന്നലുകളിൽ നിന്നും തന്നെയാണ് എല്ലാ സാഹിത്യവും പൊട്ടിമുളക്കുന്നത്